ജയലളിതയ്‌ക്ക് അണുബാധ

09:17 pm 2/10/2016 ചെന്നൈ: ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് അണുബാധയെന്ന് സ്ഥിരീകരണം. അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അതേസമയം ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്. ലണ്ടനില്‍നിന്നെത്തിയ ഡോക്‌ടര്‍ ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ജയലളിതയെ ചികില്‍സിക്കുന്നത്. ചികില്‍സയുടെ ഭാഗമായി ആന്റി ബയോട്ടിക് മരുന്നുകളാണ് ജയലളിതയ്‌ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ചെന്നെയിലെ ആശുപത്രി മുറിയില്‍ ജയലളിത വിശ്രമിക്കുകയാണെന്നും എല്ലാ ഭരണകാര്യങ്ങളും ജയലളിത അറിഞ്ഞുതന്നെയാണ് Read more about ജയലളിതയ്‌ക്ക് അണുബാധ[…]

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ്

09:15 pm 2/10/2016 തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ് അച്യുതാനന്ദന്‍. എസ്.ബി.ടി-എസ്.ബി.ഐ ലയനത്തെക്കുറിച്ചാണ് പ്രതികരിച്ചതെന്നും മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുകയായിരുന്നെന്നും വി.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിനു സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്തു പുറത്തേക്കു വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. സമരം ന്യായമാണെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ഇതിനു മറുപടി പറഞ്ഞത്. ഈ പ്രതികരണം യു.ഡി.എഫ് എം.എൽ.എമാര്‍ നടത്തുന്ന Read more about സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.എസ്[…]

പാക്കിസ്ഥാന്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രമുഖരെ ലക്ഷ്യംവെയ്ക്കുന്നു

09;12 pm 2/10/2016 ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. അതിര്‍ത്തിവഴി കൂടുതല്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാന്‍ അവസരം ഒരുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സാധാരണക്കാരുടെനേരെയും ആക്രമണമുണ്ടായേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു Read more about പാക്കിസ്ഥാന്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രമുഖരെ ലക്ഷ്യംവെയ്ക്കുന്നു[…]

ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നാലുദിവസം വരെ ഖത്തറില്‍ തങ്ങാം

09;11 am 2/10/2016 ദോഹ: ട്രാന്‍സിറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം വരെ രാജ്യത്ത ് തങ്ങാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും വിമാനത്താവള അതോറിറ്റിയും ഖത്തര്‍ എയര്‍വെഴ്‌സും സഹകരിച്ചായിരിക്കും ഇതിന് അവസരം ഒരുക്കുക. അഞ്ച് മണിക്കൂര്‍ സമയ പരിധിയുളള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നല്‍കേണ്ടതില്ല. ടൂറിസം വികസന മേഖലയില്‍ ഈ തീരുമാനം വലിയ കുതിച്ച് ചാട്ടം തന്നെ സൃഷ്ടിക്കുമെന്നാണ് Read more about ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നാലുദിവസം വരെ ഖത്തറില്‍ തങ്ങാം[…]

കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

08:00 pm 2/10/2016 കണ്ണൂർ: ചൊക്ലിക്കടുത്ത മേക്കുന്ന് കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയാണ്​ കസ്​റ്റഡിയിലെടുത്ത്​. അണിയറ കീഴ്മാടം മദീന മന്‍സിലില്‍ മൻഷിദ്​ എന്നയാളെയും മറ്റ് നാലുപേരെയുമാണ് പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ) ഐ.ജി അനുരാഗ് തംഗിെൻറയും മൂന്ന് ഡി.വൈ.എസ്.പിമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രാജ്യാന്തര ബന്ധമുണ്ടെന്ന് സംയിക്കുന്ന ചിലരുടെ ഫോണ്‍ കോളുകള്‍ എന്‍.ഐ.എ നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നും മേക്കുന്ന് കനകമലയില്‍ രഹസ്യയോഗം ചേരുന്നുണ്ടെന്ന് വിവരം ലഭിച്ചു. Read more about കനകമലയിൽ നിന്ന്​ എന്‍.ഐ.എ സംഘം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.[…]

ആല്‍ബനിയിലെ യക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാള്‍ കൊണ്ടാടി

07:58 pm 2/10/2016 ആല്‍ബനി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാം വാര്‍ഷികവും, വി. ദൈവ മാതാവിന്റെ ജനന പെരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സെപ്റ്റംബര്‍ 16-നു വൈകിട്ട് 6 മണിക്ക് സെന്റ് ജോണ്‍സ് ചാപ്പലില്‍ (303 Sandcreek Road, Albany) ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ത്തീസ് തിരുമേനിയെ പള്ളിയിലേക്ക് എതിരേറ്റു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, ധ്യാന പ്രസംഗവും നടന്നു. ഈവര്‍ഷത്തെ ധ്യാന പ്രസംഗത്തിന് നേതൃത്വം നല്‍കിയത് സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകന്‍ റവ.ഫാ. എ.പി. ജോര്‍ജ് ആയിരുന്നു. സെപ്റ്റംബര്‍ Read more about ആല്‍ബനിയിലെ യക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാള്‍ കൊണ്ടാടി[…]

വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍

07:55 pm 2/10/2016 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: 2016 നവംബര്‍ 8 ചൊവ്വാഴ്ച്ച നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ്ഷ്യല്‍ ഇലക്ഷനില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹ മുള്‍പ്പെടെയുള്ള വിവിധ ജനതകളുടെ പങ്കാളിത്തം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്റെ (ഓര്‍മ്മ) നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനം (ഞായറാഴ്ച്ച) മുതല്‍ ഒക്ടോബര്‍ 10 കൊളംബസ് ഡേ ( തിങ്കളാഴ്ച്ച) വരെ വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററുകളുടെ പരിസരങ്ങളില്‍ വോട്ടേഴ്‌സ് രജിസ്റ്റ്രേഷന്‍ പ്രമോഷന്‍ Read more about വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍[…]

മിനസോട്ട മലയാളികള്‍ ഓണം ആഘോഷിച്ചു

07:57 pm 2/10/2016 – സുരേഷ് നായര്‍ മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എം.എ) ഉത്ഹാപൂര്‍വം ഓണം ആഘോഷിച്ചു. രമേശ് കൃഷ്ണനും മനോജ് പ്രഭുവും തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മിനസോട്ടയിലെ ആദ്യകാല കുടിയേറ്റക്കാരായ കുര്യനും പെണ്ണമ്മ ചെറുച്ചേരിലും ചേര്‍ന്ന് ഓണാഘോഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ സാംസ്കാരിക പരിപാടികള്‍ നടന്നു. അശ്വതി മുട്ടശ്ശേരിലും സംഘവും അവതരിപ്പിച്ച ഓണക്കാഴ്ചകള്‍ എന്ന കലാപരിപാടി ഓണസമൃദ്ധിയിലേക്ക് കാണികളെ കൊണ്ടുപോയി. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് Read more about മിനസോട്ട മലയാളികള്‍ ഓണം ആഘോഷിച്ചു[…]

ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​.

04;23 pm 2/10/2016 ന്യൂഡൽഹി: ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ ജപ്പാൻ സന്ദർശിക്കു​േമ്പാൾ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കുമെന്നാണ് മെയ്ൻചി ദിനപത്രം റിപ്പോർട്ട്​ ചെയ്തത്​. സൈനികേതര ആവശ്യങ്ങൾക്ക്​ ആണവോർജം ഉപയോഗിക്കുന്നതിന്​ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയും ജപ്പാനും ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിൽ സാ​േങ്കതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടർന്ന്​ തുടർചർച്ച താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. പ്രധാനമായും ആണവ നിർവ്യാപന കരാറിലെ (എൻ.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം Read more about ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​.[…]

ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി

04:18 pm 2/10/2016 ന്യൂഡൽഹി: ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യക്ക് ആർത്തിയില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണ് രക്തസാക്ഷികളായത്. എന്നാൽ, ഇത് ലോകത്തോടു വിളിച്ചു പറയാൻ നമുക്കായില്ലെന്ന് മാത്രം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല രാജ്യങ്ങളിലെ യുദ്ധങ്ങളിലും കലാപങ്ങളില്‍ നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധി പേരെ Read more about ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി[…]