കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി

11:00AM 27/09/2016 കോഴിക്കോട്: ബി.ജെ.പി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്. ഇന്റെര്‍നെറ്റ് കോള്‍ മുഖേനെ ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും ഹിന്ദിയിലായിരുന്നു ഭീഷണി എന്നും റിപ്പോർട്ടുണ്ട്. Read more about കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി[…]

പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു.

11;00 am 27/9/2016 തൃശൂർ​: പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന്​ യുവാക്കളാണ്​ അപകടത്തിൽ പെട്ടത്​. ഒ​രാൾക്ക്​ പരിക്കേറ്റു. അക്കിക്കാവ്​ സ്വദേശി നാലകത്ത്​ വീട്ടിൽ സുബൈറി​െൻറ മകൻ ഹാരിസ്​(19), കരിക്കാട്​ ചോല മൊയ്​തുവി​െൻറ മകൻ ഫവാസ്​(18) എന്നിവരാണ്​ മരിച്ചത്​. ഗുരുതരമായി പരി​ക്കേറ്റ അക്കിക്കാവ്​ മണ്ടുമ്പാൽ ജോയിയുടെ മകൻ ജിഷോയി​(18)യെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അർധരാത്രി 12 മണിക്കായിരുന്നു അപകടം. ചൂണ്ടൽ –കുറ്റിപ്പുറം സംസ്​ഥാന പാതയിൽ അക്കിക്കാവ്​ റെജിസ്​ട്രാർ ​ഒാഫീസിന്​ Read more about പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു.[…]

ഹിലരിയും ട്രംപും നേര്‍ക്കുനേര്‍.

09:20 am 27/9/2016 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദം തുടങ്ങി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് സംവാദം ആരംഭിച്ചത്. 1980ലെ കാര്‍ട്ടര്‍ റീഗന്‍ പോരാട്ടത്തിന് ശേഷം അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദം ഇത്രയധികം ആകാംക്ഷ ഉയര്‍ത്തുന്നത് ആദ്യമായാണ്. വായില്‍ വരുന്നതെന്തും വിളിച്ച് പറയുന്ന ഡോണാള്‍ഡ് ട്രംപിനും വിശ്വസിക്കാന്‍ കൊള്ളാത്തയാളെന്ന് അമേരിക്കയിലെ വലിയൊരു ശതമാനം ആളുകളും വിശേഷിപ്പിക്കുന്ന ഹില്ലരി ക്ലിന്‍റണും വൈറ്റ് ഹൗസിലേക്കുള്ള വഴിയിൽ ഏറെ നിര്‍ണായകമാകും ഇന്നത്തെ 90 മിനിറ്റ് സംവാദം. Read more about ഹിലരിയും ട്രംപും നേര്‍ക്കുനേര്‍.[…]

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.

09:20 am 27/9/2016 ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. നിവിൻ തന്നെയാണ് നായകൻ. പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. Read more about ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.[…]

മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളി നടേശനും ഡോ. എം.എന്‍. സോമനും അടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗിച്ചത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ്.

09:19 am 27/9/2016 കൊച്ചി: മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്‍റ് ഡോ. എം.എന്‍. സോമനും അടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗിച്ചത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ്. പദ്ധതിക്ക് പിന്നില്‍ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും യോഗം ഭാരവാഹികളും ശക്തമായ ഗൂഢാലോചനയും തട്ടിപ്പും നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സി.എസ്. ഹരി ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിയടക്കം മൂന്ന് പ്രതികള്‍ Read more about മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളി നടേശനും ഡോ. എം.എന്‍. സോമനും അടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗിച്ചത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വിജിലന്‍സ്.[…]

ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും അറുപതാം ജന്മദിനവും സെപ്റ്റംബര്‍ 27-നു

09:16 am 27/9/2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും അറുപതാം ജന്മദിനവും സെപ്റ്റംബര്‍ 27-നു ചൊവ്വാഴ്ച. സെപ്റ്റംബര്‍ 24-നു ശനിയാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ജന്മദിനാശംസകളും മെത്രാഭിഷകത്തിന്റെ മംഗളങ്ങളും നേര്‍ന്നു. കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ക്കു പുറമെ, രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ മതബോധന പ്രിന്‍സിപ്പല്‍മാരും Read more about ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും അറുപതാം ജന്മദിനവും സെപ്റ്റംബര്‍ 27-നു[…]

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണവില്ല് -2016 ചരിത്രവിജയം

09:14 am 27/9/2016 – ശാലിനി ജയപ്രകാശ് ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി.എം.എ) നേതൃത്വത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ 17-ന് മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ “ഓണവില്ല് -2016′ സംഘടിപ്പിച്ചത്. ഡിട്രോയിറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം എന്ന ഖ്യാതി നേടിയ “ഓണവില്ല് -2016′ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കൊണ്ടും, സംഘടനാപാടവംകൊണ്ടും മികച്ചു നിന്നു. ഉച്ചയ്ക്ക് ഇലയിട്ട് വിളമ്പിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. 24 കൂട്ടം കറികളുമായി Read more about ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണവില്ല് -2016 ചരിത്രവിജയം[…]

മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ്.

09;11 am 27/9/2016 നിലമ്പൂര്‍: കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് കോളനിയില്‍ മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നെടുങ്കയത്തുനിന്ന് അഞ്ച് കിലോമീറ്ററോളം ഉള്‍വനത്തിലാണ് മുണ്ടക്കടവ് കോളനി. വൈകീട്ട് ആറരക്കും ഏഴിനുമിടെ സ്ത്രീയുള്‍പ്പെടെ ആറ് മാവോവാദികള്‍ കോളനിയിലത്തെി ആദിവാസികള്‍ക്ക് ക്ളാസെടുക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ ദേവസ്യയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം എട്ടോടെ സ്ഥലത്തത്തെി. അപ്പോഴേക്കും കോളനിവിട്ട് വനാതിര്‍ത്തിയിലത്തെിയ മാവോവാദികളുമായി പൊലീസ് വെടിവെപ്പ് നടത്തിയതായാണ് വിവരം. കാട്ടില്‍നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാരില്‍ Read more about മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പ്.[…]

സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20-പെരുന്നാള്‍ ഒക്‌റ്റോബര്‍ 1, 2 തിയതികളില്‍

09;11 am 27/9/2026 – വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി 1684-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്‌ദേദ് മ്ശിഹ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനയനുസരിച്ച് ഇറാക്കില്‍ മൂസലിനു സമീപം കര്‍ക്കേശ് എന്ന സ്ഥലത്തുനിന്നും 92 വയസുകാരനായ ആബൂന്‍ മോര്‍ ബസേലിയോസ് യല്‍ദോ കാതോലിക്കാ ബാവമ ലങ്കരമക്കളെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടി മോര്‍ മത്തായിയുടെ ദയറായില്‍നിന്നും ഇറങ്ങിതിരിച്ചു. 1685 സെപ്റ്റംബര്‍ 21-ന് കോതമംഗലത്ത് എത്തി ചേര്‍ന്ന ബാവാ ആ വര്‍ഷം തന്നെ ഒക്‌റ്റോബര്‍ രണ്ടാം തീയതി കാലം ചെയ്തു. പുണ്ണ്യശ്ശോകനായ Read more about സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20-പെരുന്നാള്‍ ഒക്‌റ്റോബര്‍ 1, 2 തിയതികളില്‍[…]

പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്്‌ടോബര്‍ 1,2 തീയതികളില്‍

09:11 am 27/9/2016 ചിക്കാഗോ: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവാ തിരുമനസ്സിലെ 331-ാം ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2016 ഒക്്‌ടോബര്‍ 1, 2 തീയതികളില്‍ (ശനി, ഞായര്‍) പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനൊടനുബന്ധിച്ച് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഉപവാസ വിശുദ്ധ ഗ്രന്ഥ പാരായണവും തുടര്‍ന്ന് Read more about പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്്‌ടോബര്‍ 1,2 തീയതികളില്‍[…]