വെള്ളാപ്പള്ളി നടേശനെ വിടാതെ വി.എസ്

08:47 pm 25/9/2016 തിരുവനന്തപുരം: മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ വിടാതെ വി.എസ് അച്യുതാനന്ദന്‍. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിൽ കക്ഷി ചേരുമെന്ന് വി.എസ് വ്യക്തമാക്കി. തട്ടിപ്പ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന ചെപ്പിടി വിദ്യകളൊന്നും വിലപ്പോകില്ലെന്നും പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ സര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കണമെന്നും വി.എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി Read more about വെള്ളാപ്പള്ളി നടേശനെ വിടാതെ വി.എസ്[…]

വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം :

08:46 pm 25/9/2016 മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട് പാലാ: കാരു­ണ്യ­ത്തിന്റെ പ്രതീ­ക­മാണ് മദര്‍ തെരേ­സ­യെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട് പറ­ഞ്ഞു. സുവി­ശേ­ഷ­ത്തിന്റെ വ്യാഖ്യാ­ന­മാണ് കരു­ണ. ആ കരു­ണ­യുടെ മനു­ഷ്യ­രൂ­പ­മാണ് മദര്‍ തെരേ­സ. പാലാ രൂപ­തയില്‍ ആദ്യ­മായി കയ്യൂര്‍ ക്രിസ്തു­രാജ് പള്ളി­യില്‍ മദര്‍ തെരേ­സ­യുടെ തിരു­ശേ­ഷിപ്പ് പ്രതി­ഷ്ഠിച്ച് സംസാ­രി­ക്കു­ക­യാ­യി­രുന്നു ബിഷ­പ്. മനു­ഷ്യ­നില്‍ ദൈവത്തെ ദര്‍ശിച്ച വ്യക്തി­യാ­യി­രുന്നു മദര്‍ തെരേ­സ. കാരു­ണ്യ­ത്തിന്റെ ഈ വര്‍ഷ­ത്തില്‍ മദര്‍ തെരേ­സ­യുടെ വിശുദ്ധ പദവി ദൈവ­നി­യോ­ഗ­മാ­ണ്. തിരു­ശേ­ഷി­പ്പു­കള്‍ സ്ഥാപി­ക്കു­മ്പോള്‍ രണ്ടാ­യിരം വര്‍ഷത്തെ Read more about വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം :[…]

സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

07:36 pm 25/9/2016 കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ കൗൺസിലിൽ സംസാരിക്ക​വെയാണ് മോദി അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചത്. ഭിന്നാഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ല. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ രാജ്യം ചർച്ച ചെയ്യണം. ഇവിടത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുന്നതാണ് ബി.ജെ.പി നയം. എന്നാൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിംകളെ തിരസ്കരിക്കുകയല്ല. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. Read more about സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി[…]

പവര്‍പാണ്ടിയില്‍ ധനുഷ് അഭിനയിക്കും!

04:56 pm 25/9/2016 തമിഴ് താരം ധനുഷ് സംവിധായകനാകുന്ന ചിത്രമാണ് പവര്‍പാണ്ടി. ചിത്രത്തില്‍ ധനുഷ് അഭിനയിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്നതാരം രാജ് കിരണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നദിയയാണ് നായിക. പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. യുവ സംഗീതസംവിധായകന്‍ സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വേല്‍രാജ്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

കശ്​മീരിലെ ഉറി ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി മരിച്ചു

04:54 PM 25/09/2016 ശ്രീനഗര്‍: ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ്‌ ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ജമ്മുകശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടഴ്‌സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രണത്തില്‍ നേരത്തെ 18 പേര്‍ മരിച്ചിരുന്നു.

കെ ബാബുവിനെ പിന്തുണച്ച് വി എം സുധീരന്‍

04:54 pm 25/9/2016 തിരുവനന്തപുരം: അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ ബാബുവിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. ബാബുവിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാബുവിനെതിരെ ശക്തമായ തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ബാബുവിനെതിരെ നേരത്തെ പരസ്യ നിലപാടെടുത്ത സുധീരന്‍റെ പുതിയ നിലപാട് ശ്രദ്ധേയമാണ്. ബാബുവിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി നേരത്തെ തീരുമാനിച്ചരുന്നു. Read more about കെ ബാബുവിനെ പിന്തുണച്ച് വി എം സുധീരന്‍[…]

സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും

04:50 pm 25/9/2016 ഡമസ്​കസ്​: സിറിയയിൽ വ്യോമാക്രണം രൂക്ഷമായ സാഹചര്യത്തിൽ യു.എൻ സുരക്ഷാ കൗൺസിലി​െൻറ അടിയന്തര യോഗം ഇന്ന്​ ചേരും. യു.എസി​െൻറയും റഷ്യയുടെ മാധ്യസ്​ഥത്തിലുള്ള താൽക്കാലിക വെടിനിർത്തൽ കഴിഞ്ഞ തിങ്കളാഴ്​ച പരാജയപ്പെട്ടതോടെയാണ്​ സിറിയയി​ലെ പ്രധാന നഗരമായ അലപ്പോയിൽ ബശാർ സൈന്യവും റഷ്യയും ആക്രമണം കനപ്പിച്ചത്​. സിറിയയിലെ സൈനികാക്രമണങ്ങളിൽ യു.എൻ സെ​ക്രട്ടറി ജനറൽ ബാൻ കി മൂണും നടുക്കം രേഖപ്പെടുത്തി. സംഘർഷത്തി​ൻറെ ആരംഭകാലം മുതൽ ഗുരുതര സ്​ഥിതിയാണ്​ അലപ്പോയിൽ നിലനിൽക്കുന്നതെന്നും സാധാരണ ജനങ്ങൾക്കെതിരെ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത്​ സൈനികർക്ക്​ Read more about സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും[…]

പാകിസ്താനുമായുള്ള ക്രിക്കറ്റ് വേണ്ടെ സൗരവ് ഗാംഗുലി

11:48 am 25/9/2016 ദില്ലി: പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാംഗുലി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭീകരവാദം ആര്‍ത്തിക്കുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളി തുടരാനാകില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കണമെന്ന് തന്നെയാണ് നമുക്ക് താല്‍പ്പര്യം. എന്നാല്‍ Read more about പാകിസ്താനുമായുള്ള ക്രിക്കറ്റ് വേണ്ടെ സൗരവ് ഗാംഗുലി[…]

സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.

11:45 am 25/9/2016 ചലച്ചിത്ര താരങ്ങളുടെ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കമായി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്‍തു. രാത്രി വൈകിയും തീവ്രപരിശീലനത്തിലായിരുന്നു കേരള റോയൽസിലെ താരങ്ങൾ. പ്രഥമ ടൂർണമെന്‍റാണെങ്കിലും കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യംവയ്ക്കുന്നില്ല. ജയറാമാണ് ടീമിനെ നയിക്കുന്നത്. നരേൻ വൈസ് ക്യാപ്റ്റൻ. കുഞ്ചാക്കോ ബോബനാണ് ഐക്കൺ താരം. രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നന്പ്യാർ, ബൈജു, രാജീവ് പിള്ള, സൈജു കുറുപ്പ്, തുടങ്ങിയരാണ് കേരള റോയൽസിലെ മറ്റ് അംഗങ്ങൾ. വനിത Read more about സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.[…]

മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.

11:40 am 25/9/2016 അങ്കമാലി: മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി വായനശാലക്ക് സമീപം കീഴ്ത്തടത്ത് വീട്ടില്‍ സുഭദ്രയാണ് (66) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പി.ജി.വാസുവിനെ (68) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.20നായിരുന്നു സംഭവം. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ടി.വി.കണ്ട് കൊണ്ടിരിക്കുകയായിരുന്ന സുഭദ്രയെ പിന്നിലൂടെയത്തെിയ വാസു കറിക്കുപയോഗിക്കുന്ന കത്തികൊണ്ട് വയറിന്‍െറ ഇടത് വശത്തായി കുത്തുകയായിരുന്നു. സുഭദ്രയുടെ നിലവിളിയും, ബഹളവും കേട്ട് വീടിനോട് ചേര്‍ന്ന് താമസിക്കുന്ന മൂത്തമകനും, കുടുംബവുമെത്തി ഇവരെ Read more about മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.[…]