പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി.
11:37 am 25/9/2016 ഇസ്ലാമാബാദ്: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി. ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നുമാണ് പർവേസ് റാഷിദ് പറഞ്ഞത്. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക് ആത്മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസിയാൻ കൂട്ടായ്മയോ മാതൃകയാക്കുകയാണ് Read more about പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തി.[…]










