അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും –അമിത് ഷാ
08:27 am 25/9/2016 കോഴിക്കോട്: കേരളത്തില് അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പി അധികാരത്തില് വരുമെന്ന് പാര്ട്ടി ദേശീയാധ്യക്ഷന് അമിത് ഷാ. ബി.ജെ.പിയുടെ വളര്ച്ച ഭയന്നാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ദേശീയ കൗണ്സിലിന്െറ ഭാഗമായുള്ള പൊതുസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് 15ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. തൊട്ടു മുമ്പത്തെ ആറു ശതമാനത്തില്നിന്നാണ് ഈ മുന്നേറ്റം. ഇതു തടയാന് സര്ക്കാര് സ്പോണ്സേഡ് അക്രമമാണ് കേരളത്തില് നടക്കുന്നത്. അക്രമത്തിലൂടെ ഭയപ്പെടുത്താനുള്ള ശ്രമത്തെ ജനാധിപത്യ മാര്ഗത്തിലൂടെ മറുപടി Read more about അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും –അമിത് ഷാ[…]










