90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍

09:01 am 24/9/2016 ദില്ലി: 90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക. നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും ഈ പ്ലാന്‍ വ്യാപിപ്പിക്കാന്‍ ഏയര്‍ടെല്‍ പദ്ധതിയിടുന്നു. ബിഎസ്എന്‍എല്‍ ജനുവരി മുതല്‍ കോള്‍ താരിഫ് എടുത്തുകളയും എന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് എയര്‍ടെല്‍ സ്‌പെഷ്യല്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ പാത Read more about 90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍[…]

കീവീസ് ശക്തമായി തിരിച്ചടിക്കുന്നു .കളി മഴ മുടക്കി

09:00 am 24/9/2016 കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കീവീസ് ശക്തമായി തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 318 റണ്‍സിന് മറുപടിയായി രണ്ടാം ദിനം മഴമൂലം കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ കീവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന ശക്തമായ നിലയിലാണ്.65 റണ്‍സുമായി കെയ്ന്‍ വില്യാംസണും 56 റണ്‍സുമായി ടോം ലഥാമുമാണ് ക്രീസില്‍. 21 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗട്പിലിന്റെ വിക്കറ്റ് മാത്രമാണ് കീവിസിന് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. രണ്ടാം ദിവസം ചായക്കുശേഷം പെയ്ത കനത്ത Read more about കീവീസ് ശക്തമായി തിരിച്ചടിക്കുന്നു .കളി മഴ മുടക്കി[…]

സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു

08:53 AM 24/09/2016 പനാജി: പതിനഞ്ചുകാരിയായ ബ്രിട്ടീഷ് ബാലിക സ്കാര്‍ലെറ്റ് ഏദന്‍ കീലിങ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള രണ്ടു പേരെ കോടതി വെറുതെവിട്ടു. പനാജിയിലെ കുട്ടികളുടെ കോടതി ജഡ്ജി വന്ദന ടെണ്ടുല്‍കറാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധിപറഞ്ഞത്. സാംസണ്‍ ഡിസൂസ, പ്ളാകിഡോ കര്‍വാല്‍ഹോ എന്നിവരെയാണ് വെറുതെവിട്ടത്. നരഹത്യ, മാനഭംഗം, മദ്യം കുടിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം, വിധിയില്‍ സ്കാര്‍ലെറ്റിന്‍െറ മാതാവ് ഫിയോന നടുക്കം രേഖപ്പെടുത്തി. അപ്പീലിനു പോകുമെന്ന് ബ്രിട്ടനില്‍നിന്ന് പനാജിയിലത്തെിയ Read more about സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു[…]

പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന്​​ ബി.സി.സി.ഐ

08:58 am 24/9/2016 കോഴിക്കോട്: ഉറി ഭീകരാക്രമണത്തി​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരത്തിനില്ലെന്ന്​​ ബി.സി.സി.​െഎ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ്​ താക്കൂർ. തൽകാലം പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ മത്സരം പരിഗണനയിലില്ല. സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ്​. ഈ വർഷം പാക്കിസ്താനുമായി ക്രിക്കറ്റ് മൽസരം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂൾ ചെയ്താലും മൽസരത്തിന് ഇന്ത്യ തയാറല്ലെന്നുംപാകിസ്​താ​െൻറ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. അതിൽ ഒരു പരിധിവരെ വിജയിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞിട്ടുണ്ടെന്നും താക്കൂർ പറഞ്ഞു. Read more about പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന്​​ ബി.സി.സി.ഐ[…]

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്.

08:46 am 24/9/2016 കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മോദി അഭിസംബോധന ചെയ്യും. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത് ഉച്ചയോടെ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് അവിടെ സ്വീകരണം നല്‍കും. കരിപ്പൂരില്‍ നിന്ന് ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തും. അവിടെ നിന്ന് നേരെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്ക് പ്രധാനമന്ത്രി പോകും. അഞ്ച് മണിയോടെ പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ പ്രത്യേക വേദിയിലെത്തുന്ന പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന Read more about പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്.[…]

ജീസസ് ക്രൈസ്റ്റ്’ മ്യൂസിക് ആല്‍ബം ആശീര്‍വദിച്ചു

09:57 pm 23/9/2016 ചക്കുപുരക്കല്‍ ക്രീയേഷന്‍സ് ആദരപൂര്‍വം സമര്‍പ്പിക്കുന്ന JESUS CHRIST എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക് ആല്‍ബം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി ആശീര്‍വദിക്കുന്നു. ചക്കുപുരക്കല്‍ കുടുംബങ്ങളുടെ പേരില്‍ ഗായകന്‍ ജോണി ചക്കുപുരക്കല്‍, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും സ്‌നേഹ സ്മരണയ്ക്കായി സമര്‍പ്പിച്ചതാണ് ഈ ആല്‍ബം. ചക്കുപുരക്കല്‍ കുടുംബാംഗമായ ശ്രീമതി വല്‍സ തെക്കനിയില്‍ അതിമനോഹരമായി രചന നിര്‍വഹിച്ച് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ശ്രീ. ജെ . എം . രാജു മധുരമായി ഈണം Read more about ജീസസ് ക്രൈസ്റ്റ്’ മ്യൂസിക് ആല്‍ബം ആശീര്‍വദിച്ചു[…]

ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

09;55 pm 23/9/2016 തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് പനി കലശലായി നിര്‍ജലീകരണം ഉണ്ടായതിനെത്തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമികപരിശോധനകള്‍ക്ക് ശേഷം ജയലളിതയെ നിരീക്ഷണത്തിനായി പ്രത്യേകവാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇന്നുച്ചയോടെ പനി കുറഞ്ഞതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുന്നുണ്ടെന്നും ഇന്നു കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം നാളെ മുഖ്യമന്ത്രി ആശുപത്രി വിടുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയലളിതയെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയതറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് ചെന്നൈ അപ്പോളോ Read more about ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍[…]

എസ്. ജാനകി പാട്ടുനിര്‍ത്തുന്നു

09;55 pm 23/9/2016 ചെന്നൈ: തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി സംഗീതജീവിതത്തില്‍ നിന്ന് വിരമിയ്ക്കുന്നു. പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന ‘പത്ത് കല്‍പനകള്‍’ എന്ന മലയാളചിത്രത്തിലെ ഒരു താരാട്ടു പാട്ടാണ് ജാനകിയമ്മ ഏറ്റവുമൊടുവില്‍ പാടിയത്. പ്രായാധിക്യം കാരണമാണ് പാട്ട് നിര്‍ത്തുന്നതെന്നും, ഇനി ഗാനങ്ങള്‍ റെക്കോഡ് ചെയ്യുകയോ കച്ചേരികളില്‍ പങ്കെടുക്കുകയോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. തെന്നിന്ത്യന്‍ ചലച്ചിത്രഗാനശാഖയുടെ സുവര്‍ണകാലത്തെ വാനമ്പാടിയാണ് എസ്.ജാനകി. ഏത് ഭാഷയിലും ഉച്ചാരണശുദ്ധിയോടെ ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്ത് പാടിയ എസ് ജാനകിയുടെ ശബ്ദം Read more about എസ്. ജാനകി പാട്ടുനിര്‍ത്തുന്നു[…]

സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 15 ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:51 pm 23/9/2016 – ബെന്നി പരിമണം ഫിലഡല്‍ഫിയ : അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനുളള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യുജഴ്‌സി, പെന്‍സില്‍വേനിയ, മേരിലാന്‍ഡ്, വിഗ് നിയ, ഷിക്കാഗോ, ടെക്‌സസ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 24 ടീമുകളാണ് ഇത്തവണത്തെ സ്മാഷേഴ്‌സ് കപ്പില്‍ മാറ്റുരയ്ക്കുന്നത്. ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിന് ചാംപ്യന്‍ഷിപ്പ് ട്രോഫിയും 750 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. രണ്ടാം സമ്മാനം നേടുന്ന ടീമിന് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും Read more about സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 15 ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു

09;45 pm 23/9/2016 – ജിമ്മി കണിയാലി ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം കൃപാ മറിയം പൂഴിക്കുന്നേലിനും, ടെറില്‍ വള്ളിക്കളത്തിനും മലയാള ചലച്ചിത്രതാരം റീബാ മോനിക്കാ ജോണ്‍ സമ്മാനിച്ചു. താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തിയ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ അവസരത്തിലാണ് ഈ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത സി.എം.എ Read more about സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു[…]