ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്- ബോംബെ ഹൈകോടതി

O5:33 PM 21/09/2016 മുംബൈ: സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയുടേതാണെന്ന് ബോംബെ ഹൈകോടതി. ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ളെങ്കില്‍ ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ തഹില്‍രമണി, ജസ്റ്റിസ് മൃദുല ഭട്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. വിവാഹം കഴിഞ്ഞവര്‍ക്ക് മാതമല്ല, പങ്കാളികളുമായി കഴിയുന്നവര്‍ക്കും ഈ ഉത്തരവ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കാനാവും. നിലവിലുള്ള ഗര്‍ഭഛിദ്ര നിയമപ്രകാരം 12 ആഴ്ചവരെയുള്ള ഭ്രൂണം മാത്രമേ വൈദ്യസഹായത്തോടെ അലസിപ്പിക്കാന്‍ കഴിയൂ. ഗര്‍ഭസ്ഥശിശുവിന് പ്രകടമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ, Read more about ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്- ബോംബെ ഹൈകോടതി[…]

ഗൂഗിള്‍ അലോ വന്നു.

05:32 PM 21/09/2016 സ്മാര്‍ട്ഫോണ്‍ മെസേജിങ് ആപ്ളിക്കേഷന്‍ രംഗത്തേക്ക് ഗൂഗിളിന്‍റെ ‘അലോ’ എത്തി. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘അലോ’ മെസേജിങ് ആപ്ളിക്കേഷന്‍ ചൊവ്വാഴ്ച മുതല്‍ പ്ളേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുത്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും അലോ ഉപയോഗിക്കാം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐ.ഒ.എസ് ആപ്പ് സ്റ്റോറിലും ‘അലോ’ ലഭ്യമാണ്. കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്സ് കോണ്‍ഫ്രന്‍സിലായാണ് വാട്ട്സ് ആപ്പിനെ തളക്കാന്‍ പുതിയ മെസേജിങ് ആപ്പ് ‘അലോ’ Read more about ഗൂഗിള്‍ അലോ വന്നു.[…]

റെയിൽവേക്ക് ഇനി പ്രത്യേക ബജറ്റില്ല; 92 വർഷത്തെ കീഴ് വഴക്കം അവസാനിച്ചു

05:22 PM 21/09/2016 ന്യൂഡൽഹി: പാർലമെന്‍റിൽ അവതരിപ്പിക്കുന്ന റെയിൽവേ ബജറ്റ് ഇനി പൊതു ബജറ്റിന്‍റെ ഭാഗമാകും. ഇതുസംബന്ധിച്ച് ധനമന്ത്രിയുടെ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി റിപ്പോർട്ട്. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി നൽകിയ ശിപാർശക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ അംഗീകാരം നൽകിയിരുന്നു. ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന കീഴ് വഴക്കത്തിലും മാറ്റംവരുത്തി. ഇനിമുതൽ ഫെബ്രുവരി ഒന്നാം തീയതിയാകും പൊതുബജറ്റ് അവതരിപ്പിക്കുക എന്നും മുതിർന്ന Read more about റെയിൽവേക്ക് ഇനി പ്രത്യേക ബജറ്റില്ല; 92 വർഷത്തെ കീഴ് വഴക്കം അവസാനിച്ചു[…]

ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപലിശസംഘങ്ങള്‍ വീണ്ടും സജീവമാകുന്നു

05:17 pm 21/9 /2016 കൊച്ചി: കൊള്ള പലിശ സംഘങ്ങളെ കുടുക്കുന്നതിനായി ആരംഭിച്ച ഒപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം നിലച്ചതോടെ പലിശസംഘങ്ങള്‍ വീണ്ടും സജീവമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഓപ്പറേഷന്‍ കുബേര ആരംഭിച്ചത്. അമിത പലിശക്ക് പണം നകുന്നവരെയും അനധികൃത പണമിടപാടുകാരെയും പിടികൂടുന്നതിനായിട്ടായിരുന്നു ഇത്. കുബേര ആരംഭിച്ച സമയത്ത് പണമിടപാട് സ്ഥാപനങ്ങളില്‍ നിരവധി റെയ്ഡുകള്‍ നടത്തി അനധികൃതമായ പലിശഈടാക്കയിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീടിത് പേരില്‍ മാത്രമായി ഒതുങ്ങിയെങ്കിലും അധനികൃത പണമിടപാടകള്‍ക്കെതിരെ പരാതി നല്‍കാന്‍ Read more about ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപലിശസംഘങ്ങള്‍ വീണ്ടും സജീവമാകുന്നു[…]

പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് നേരെ

02:38 PM 21/09/2016 തലശ്ശേരി: പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാരും കോൺഗ്രസുകാരും തമ്മിൽ ഏറ്റുമുട്ടി. പയ്യന്നൂർ ടൗൺ കോ ഒാപറേറ്റീവ് ബാങ്കിന് മുന്നിലാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കോ ഒാപറേറ്റീവ് ബാങ്ക് നിയമനത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിനെത്തിയത്. ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ കോൺഗ്രസുകാർ രംഗത്ത് വന്നത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു. തുടർന്ന് പെലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബാങ്ക് ജീവനക്കാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. യൂത്ത് Read more about പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് നേരെ[…]

കൊല്ലത്ത് തൊണ്ണൂറുകാരിയെ കത്തികാട്ടി പീഡിപ്പിച്ചു

02:37 pm 21/09/2016 കൊല്ലം: കടക്കലിൽ തൊണ്ണൂറുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. അഞ്ച് ദിവസം മുമ്പാണ് സംഭവമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ അയൽവാസി അടുക്കള വാതിൽ തകർത്ത് അകത്തു കയറുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് വൃദ്ധ പറഞ്ഞു. വായിൽ തുണി തിരുകിയും കത്തികാട്ടി ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് വൃദ്ധ പൊലീസിന് മൊഴി നൽകി. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കാൻസർ രോഗിയുമാണ്. സംഭവത്തെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞെങ്കിലും അവർ വിവരം പൊലീസിലറിയിച്ചില്ല. പീഡനത്തിരയായ ശേഷം ചികിത്സ പോലും ലഭിക്കാതെ കഴിഞ്ഞ വൃദ്ധയുടെ വാർത്ത Read more about കൊല്ലത്ത് തൊണ്ണൂറുകാരിയെ കത്തികാട്ടി പീഡിപ്പിച്ചു[…]

15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി

02:34 PM 21/09/2016 തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. സുമേഷ് അനില്‍കുമാര്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.

ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി

02:33 pm 21/9/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സ്‌ഫോടന കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അഹമ്മദ് ഖാന്‍ റഹമി 2014ല്‍ സ്വന്തം സഹോദരിയെ അക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ് ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുപത്തിയെട്ട് വയസുളള അഹമ്മദ് ഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കന്‍ പൗരത്വം ലഭിച്ച അഹമ്മദ് Read more about ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി[…]

ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ

11:55 AM 21/09/2016 മെഹബൂബ നഗർ: അമിതവേഗതയിലോടിച്ച കാറിടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവർ കാർ ഓടിച്ചത് മൂന്നുകിലോമീറ്ററോളം ദൂരം. തെലങ്കാനയിലെ മെഹബൂബ നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുർണൂലിൽ നിന്നും വന്ന ചുവന്ന ഷെവർലെ കാറാണ് അപകടത്തിടയാക്കിയത്. ശ്രീനിവാസലു എന്ന 38കാരനായ തൊഴിലാളി മെഹബൂബ നഗർ ബസ് സ്റ്റാന്‍റ് പരിസരത്ത് റോഡ് മുറിച്ചു കടക്കവെയാണ് 8.30 ഓടെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ശ്രീനിവാസലു മുകളിലേക്ക് തെറിക്കുകയും കാറിന്‍റെ മുകൾഭാഗത്ത് വീഴുകയുമായിരുന്നു. അപകടത്തിന് ശേഷം വാഹനം നിറുത്തുന്നതിന് പകരം Read more about ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ[…]

വിജിലൻസ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്

11:53 AM 21/09/2016 തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ കത്ത്. ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഒാഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ പുതിയ മാനദണ്ഡം വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വൈദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നളിനി നെറ്റോക്ക് മുമ്പും കത്ത് നല്‍കിയിരുന്നു. മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ അഴിമതിക്കാരും ആരോപണവിധേയവരും ഉണ്ടായിരുന്നു. ഇവരെ Read more about വിജിലൻസ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്[…]