ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി

08:18 am 22/9/2016 ജെയ്‌സ് കണ്ണ­ച്ചാന്‍പ­റ­മ്പില്‍ ഡിട്രോ­യിറ്റ്: ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ ആഗസ്റ്റ് 21­-ാം തീയതി ഞായ­റാഴ്ച നട­ത്ത­പ്പെട്ട കുടുംബ നവീ­ക­രണ ധ്യാന­ത്തിന് നേതൃത്വം നല്‍കി­യത് കേരള ക്രൈസ്തവ സഭ­യുടെ അഭി­മാ­നവും ലോക സുവി­ശേ­ഷീ­ക­ര­ണ­ത്തിന് അക്ഷീണം പ്രവര്‍ത്തി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന ബഹു. മാത്യു നായ്ക്ക­ംപ്പ­റ­മ്പി­ല­ച്ചനും സിസ്റ്റര്‍ തെരേസ് വരാ­ക്ക­ള­വു­മാ­ണ്. ദിവ്യ­കാ­രു­ണ്യാ­രാ­ധ­ന, വി.­കുര്‍ബാ­ന, വചന ശുശ്രൂ­ഷ, അയല്‍ ഇട­വ­കാം­ഗ­ങ്ങ­ളുടെ സാന്നി­ദ്ധ്യം­കൊണ്ടും ഇട­വ­കയ്ക്കും ദേശ­ത്തിനും വിശ്വാ­സ­ത്തിന്റെ ഒരു പുത്ത­നു­ണര്‍വ് ലഭി­ച്ചു. ഭാര­ത­ത്തിലും ലോക­മെ­മ്പാടും ക്രൈസ്തവ വിശ്വാസം ശക്തി­പ്പെ­ടു­വാന്‍ നിര്‍ണ്ണായ പങ്കു­വ­ഹിച്ച പോട്ട ഡിവൈന്‍ Read more about ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി[…]

സ്വകാര്യ ആശുപ്രതികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്‌സുമാരുടെ ശമ്പളം നല്‍കാന്‍ നിര്‍ദേശം

08:17 am 22/9/2016 ന്യൂഡല്‍ഹി: 200 കിടക്കകളുള്ള സ്വകാര്യ ആശുപ്രതികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്‌സുമാരുടെ വേതനം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം. ഇതറിയിച്ചുകൊണ്്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. നേഴ്‌സുമാരുടെ വേതനം സംബന്ധിച്ച സുപ്രീം കോടതി റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേനം 20,000 രൂപയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

10:09 pm 21/9/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള സദ്യയോടുംകൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ വിജയത്തിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികളില്‍ പങ്കെടുക്കുവാനും വിളിക്കുക: വിജി എസ്. നായര്‍ (847 827 6227), Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം 25-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിRu

10;08 pm 21/9/2016 ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബെല്‍വുഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5000 St Charles Rd, Bellwood, IL 60104) വച്ചു നടത്തുന്നതാണ്. ഈവര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി വാലന്റീന്‍ മ്യൂസിക് കോണ്ടെസ്റ്റിലൂടെ പ്രശസ്തി നേടിയ യുവഗായകന്‍ സച്ചിന്‍ സബി യുട്യൂബിലൂടെ യുവതീയുവാക്കളുടെ ഹരമായി മാറിയ “കണ്‍മണി അന്‍പോട് ലൈവ്’ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം 25-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിRu[…]

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട് ജോണ്‍ കെറി

08:58 pm 21/9/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭീകരര്‍ക്കു സ്വരവിഹാരം നടത്തുന്നതിനും ഒളിതാവളമൊരുക്കുന്നതിനുളള നീക്കം ഉടനടി നിര്‍ത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫിനോട് ആവശ്യപ്പെട്ടു. ഉറിയില്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയില്‍ അപലപിച്ചു. സെപ്റ്റംബര്‍ പത്തൊമ്പതിന് ഇരുവരും കണ്ടു മുട്ടിയപ്പോളായിരുന്നു കെറി തന്റെ കണ്‍സേണ്‍ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തി Read more about ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട് ജോണ്‍ കെറി[…]

ഫാ. ഐവാന്‍സ്­ സി.എംഐ നിര്യാതനായി

08;56 pm 21/9/2016 ഷിക്കാഗോ: വരകുകാലായില്‍ ഫാദര്‍ ഐവാന്‍സ്­ സി എം ഐ, 9-­16- ­2016­ല്‍ ഷിക്കാഗോയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിന്റെ മുന്‍കാല പ്രിന്‍സിപ്പാളായിരുന്നു. ‘ഫാദര്‍ ഐവാന്‍സ്­, സി.എം.ഐ. വരകുകാലാ’ മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1924­ല്‍ പൂഞ്ഞാറില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തില്‍ അദ്ദേഹം നാലാമനായി വളര്‍ന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കര്‍മ്മലീത്താ Read more about ഫാ. ഐവാന്‍സ്­ സി.എംഐ നിര്യാതനായി[…]

ഇരട്ട കുട്ടികളെ മദ്യ ലഹരയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍

08:54 pm 21/9/2016 – പി. പി. ചെറിയാന്‍ റോഡ് ഐലന്റ് : അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ജനലിലൂടെ ഇരട്ടക്കുട്ടികളെ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയാണ് രണ്ട് വയസ്സു പ്രായമുള്ള ആണ്‍കുട്ടികളെ മാതാവ് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. മുപ്പത്തിയേഴ് വയസ്സുളള ബെനിറ്റ ബാര്‍ബറെ പൊലീസ് അറസ്റ്റ്‌ചെയ്തു പ്രൊവിഡന്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കി.സമീപ വാസിയാണ് കുട്ടികളെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ വിവരം പൊലീസിനേയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രനേയും അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രവും പൊലീസിന് Read more about ഇരട്ട കുട്ടികളെ മദ്യ ലഹരയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍[…]

ഇരട്ട തലയുളള ‘ലക്കി’ സ്റ്റാര്‍

08:53 pm 21/9/2016 – പി. പി. ചെറിയാന്‍ കെന്റുക്കി : ഇരട്ട തലയുളള പശുക്കിടാവ് നൂറുകണക്കിന് ജനങ്ങളുടെ ആകര്‍ഷണ കേന്ദ്രമായി മാറുന്നു. സെപ്റ്റംബര്‍ 16 വെളളിയാഴ്ചയാണ് കെന്റുക്കി കാംബല്‍സ് വില്ലയില്‍ മെക്കബിന്‍– ബ്രാന്റി ദമ്പതികളുടെ ഫാമില്‍ ഇരട്ട തലയുളള പശുക്കിടാവ് ജനിച്ചത്. രാവിലെ ഫാമില്‍ പതിവ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മെക്കബിന്‍. ദൂരെ നിന്നും നോക്കിയപ്പോള്‍ പശു രണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കി എന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് രണ്ടു കുട്ടികളല്ല, ഇരട്ട തലയുളള പശുക്കിടാവാണ് അതെന്ന് മനസ്സിലായത്. അപൂര്‍വ്വതയുമായി Read more about ഇരട്ട തലയുളള ‘ലക്കി’ സ്റ്റാര്‍[…]

വാവര്‍ സ്വാമി മുസ്ലീം അല്ല; ശശികല ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍

05:40 PM 21/9/2016 തിരുവനന്തപുരം: ശബരിമല അയ്യപ്പനുമായി ചേര്‍ത്ത് പറയുന്ന വാവര്‍ മുസ്ലീം ആണെന്ന് വിശ്വസിക്കുന്നില്ലെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രസ്താവനയ്ക്ക് എതിരെ ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഇശ്വര്‍ രംഗത്ത്. വാവര്‍ ഇസ്ലാംമത വിശ്വാസിയാണ് എന്നതിന് കൃത്യമായ തെളിവുണ്ട്. 1950 ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര്‍ ശങ്കരര്‍ ഇത് ശരിവച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പാത്തുമ്മയുടെയും സെയ്താലിയുടെയും മകനാണ് വാവര്‍ എന്നാണ് പറയുന്നത്. ശബരിമലയുടെ ഉള്ളില്‍ തന്നെ Read more about വാവര്‍ സ്വാമി മുസ്ലീം അല്ല; ശശികല ടീച്ചറുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍[…]

ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

05:34 PM 21/09/2016 ന്യൂഡൽഹി: മദ്യം വിളമ്പാനും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാതെ പ്രവർത്തിക്കാനും മഹാരാഷ്ട്രയിലെ മൂന്ന് ഡാൻസ് ബാറുകൾക്ക് സുപ്രീംകോടതി അനുമതി നൽകി. ഡാൻസ് ബാറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ച ബാറുകൾക്കാണ് സുപ്രീംകോടതി പ്രവർത്താനാനുമതി നൽകിയത്. വാദത്തിനിടെ, ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. രാത്രി ഒരുമണിക്ക് ശേഷവും തുറന്ന് പ്രവർത്തിക്കാൻ ബാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമമനുസരിച്ചായിരിക്കും ഈ ബാറുകൾ പ്രവർത്തിക്കുക. യുവതികൾ ഡാൻസ് ചെയ്യുന്ന ഇടങ്ങളിൽ Read more about ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി[…]