ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്ന് മോഹന്‍ലാല്‍

08’36 am 22/9/2016 കോട്ടയം: ഉറിയിലെ ഭീകരാക്രമണത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് താരം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയെ ഉറങ്ങുമ്പോള്‍ ആക്രമിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഭീകരര്‍ ഉറിയില്‍ ആക്രമണം നടത്തിയത് എന്ന് മോഹന്‍ലാല്‍ പറയുന്നു. ഏതു ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ് എന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുണെ്്ടന്നും അദ്ദേഹം പറയുന്നു. ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നത് ചരിത്രസത്യമാണ്. തന്റെ ജീവിതത്തില്‍ നിന്ന് ഒരാള്‍ Read more about ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്ന് മോഹന്‍ലാല്‍[…]

നവാസ് ശരീഫിന്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ

08:32 am 22/9/2016 ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസ്താവനയോട് ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ബൂര്‍ഹാന്‍ വാണിയെ മഹത്വവല്‍കരിച്ചുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ആ രാജ്യത്തിന് തീവ്രവാദികളോടുള്ള മമതയാണ് കാണിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. അക്രമണങ്ങളും ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടുപോകാനാവില്ലെന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ പ്രതികരിച്ചു. തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് നവാസ് ഷെരീഫിന് ഐക്യരാഷ്ട്ര സഭയില്‍ മറുപടി നല്‍കും.

550 ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി നെസ്ലെ സുപ്രീംകോടതിയില്‍

08:30 AM 22/09/2016 ന്യൂഡല്‍ഹി: വിപണിയില്‍നിന്ന് തിരിച്ചുവിളിച്ച 550ഓളം ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി ‘നെസ്ലെ‘ സുപ്രീംകോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞ നൂഡ്ല്‍സ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഉല്‍പാദകരായ നെസ്ലെയുടെ നീക്കം. 39 കേന്ദ്രങ്ങളിലാണ് മാഗി നൂഡ്ല്‍സ് സൂക്ഷിച്ചിട്ടുള്ളത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. കമ്പനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് Read more about 550 ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി നെസ്ലെ സുപ്രീംകോടതിയില്‍[…]

ബീയർ പാർലർ ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു

08:29 AM 22/09/2016 എറണാകുളം: എറണാകുളം നെല്ലാട് ബീയർ പാർലർ ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തൻപുരക്കൽ അജയൻ (37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബീയർ പാർലറിലെ സഹപ്രവർത്തകനെ പൊലീസ് തിരയുന്നു.

90കാരിക്ക് പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

08:26 am 22/9/2016 കടയ്‌ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം അതിക്രമത്തിന് ഇരയായ വൃദ്ധയുടെ രഹസ്യ മൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, പ്രകൃതി വിരുദ്ധ പീഡനം, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതി ബാബു എന്ന് വിളിക്കുന്ന വിജയകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കും. പീഡനത്തിനുള്ള വകുപ്പ് Read more about 90കാരിക്ക് പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും[…]

തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടു നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും.

08:26 am 22/9/2016 ബംഗളൂരു: സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടു നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന നിയമസഭയുടെയും നിയമ നിര്‍മാണ കൗണ്‍സിലിന്‍െറയും സംയുക്ത സമ്മേളനത്തില്‍ ഉണ്ടാകും. അതുവരെ സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇരു സഭകളുടെയും സംയുക്ത സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് വാലയോട് ശിപാര്‍ശ ചെയ്തു. ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി Read more about തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടു നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും.[…]

ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം.

08:24 am 22/9/2016 കാണ്‍പുര്‍: ഉരുണ്ടുകൂടുന്ന മേഘങ്ങള്‍ക്ക് തഴെ കിവികള്‍ക്ക് കെണിയൊരുക്കി ഇന്ത്യ കാത്തിരിക്കുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പ്രയാണം 500ന്‍െറ പടികടക്കുന്ന ചരിത്ര മത്സരം വ്യാഴാഴ്ച തുടങ്ങുമ്പോള്‍ ന്യൂസിലന്‍ഡിന്‍െറ പേസ് ആക്രമണത്തെക്കാള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നത് കാണ്‍പുരിന് മേല്‍ ഉരുണ്ടുകൂടുന്ന മേഘങ്ങളാണ്. ചരിത്ര മത്സരം മഴയെടുക്കുമോ എന്ന ആശങ്കക്ക് നടുവില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. അടുത്ത ആറ് ദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം ഫലിക്കരുതെന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ടീമും ആരാധകരും കാണ്‍പുരിലിറങ്ങുന്നത്. 500ന്‍െറ Read more about ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം.[…]

Default title

08:23 am 22/9/2016 – ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ ഓണാഘോഷവും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബര്‍ 18-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബിജു കൊല്ലാപുരത്തിന്റെ വസതിയില്‍ കൂടിയ സമ്മേളനത്തില്‍ നടത്തി. സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുന്‍ എസ്.ബി കോളജ് പ്രിന്‍സിപ്പലും സംഘനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ Read more about Default title[…]

ഫിലാഡല്‍ഫിയ പോസ്റ്റല്‍ ഓണാഘോഷം 2016 വര്‍ണ്ണാഭമായി

08:21 am 22/9/2016 ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റേയും, സ്‌നേഹത്തിന്റേയും നഗരമായ ഫിലാഡല്‍ഫിയയുടെ ഹൃദയഭൂവില്‍ പൊട്ടിവിടര്‍ന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് അമേരിക്കന്‍ മലയാളി പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍. യു.എസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ഏവരേയും ഒരു കുടക്കീഴില്‍ അണിനിരത്തുവാനായി തുടങ്ങിയ കൂട്ടായ്മയാണ് ഇത്. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായ ലേബര്‍ ഡേ ദിനത്തിലാണ് എല്ലാവര്‍ഷവും ഓണാഘോഷത്തിനായി ഒത്തുകൂടുന്നത്. ഈവര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ അഞ്ചാം തീയതി അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. അസോസിയേഷന്‍ Read more about ഫിലാഡല്‍ഫിയ പോസ്റ്റല്‍ ഓണാഘോഷം 2016 വര്‍ണ്ണാഭമായി[…]

യു.എസ് ഇലക്ഷന്‍ ഡിബേറ്റ് ഹൂസ്റ്റണ്‍ വന്‍ വിജയമായി

08:20 am 22/9/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികള്‍കൊണ്ട് സമ്പന്നമായിരുന്ന, ഇന്‍ഡോ- അമേരിക്കന്‍ പ്രസ്ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്ന യു.എസ് ഇലക്ഷന്‍ ഡിബേറ്റ് വന്‍ വിജയമായി. ആസന്നമായിരിക്കുന്ന യു.എസ് പ്രസിഡന്റ് ഇലക്ഷനെ എത്ര ഗൗരവത്തോടെയും താത്പര്യത്തോടെയുമാണ് ഇന്ത്യന്‍ സമൂഹം വീക്ഷിക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഇലക്ഷന്‍ ഡിബേറ്റ്. സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ഡിബേറ്റ്, 9/11 (സെപ്റ്റംബര്‍ 11) -നെ സ്മരിച്ചുകൊണ്ട് Read more about യു.എസ് ഇലക്ഷന്‍ ഡിബേറ്റ് ഹൂസ്റ്റണ്‍ വന്‍ വിജയമായി[…]