കശ്മീരിലെ ബന്ദിപ്പോറില്‍ ഏറ്റുമുട്ടല്‍

02:41 pm 2/09/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോറിലെ അരാഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഗ്രാമം വളഞ്ഞിരിക്കുകയാണ്. ഉറി ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരര്‍ ജനവാസകേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തുന്നത്.

അമിത്ഷാ കോഴിക്കോട്ടെത്തി

02:40 PM 22/09/2016 കോഴിക്കോട്: മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കോഴിക്കോട് എത്തി. രാവിലെ 11.30യോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ അമിത്ഷായെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ പാർട്ടി അധ്യക്ഷനെ സ്വീകരിക്കാൻ എത്തിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാർ മാർഗമാണ് അമിത്ഷാ കടവ് റിസോർട്ടിൽ എത്തിയത്. ഇവിടെ വെള്ളിയാഴ്​ച നടക്കുന്ന ദേശീയ ഭാരവാഹി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര Read more about അമിത്ഷാ കോഴിക്കോട്ടെത്തി[…]

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍

02:34 PM 22/09/2016 ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റ് വാര്‍ത്ത സോംനാഥ് ഭാരതി ട്വിറ്ററിലൂടെ പങ്കുവെച്ചു. സെപ്തംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സോമനാഥ് ഭാരതിയും അദ്ദേഹത്തിന്‍റെ 27 അനുയായികളും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. ആള്‍ക്കൂട്ടത്തെ Read more about ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍[…]

മെഡിക്കല്‍ പ്രവേശം; ജയിംസ് കമ്മിറ്റി വാദം കേള്‍ക്കല്‍ ഇന്നും തുടരും

11:24 am 22/9/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശം നിഷേധിച്ച പരാതികളില്‍ ജയിംസ് കമ്മിറ്റിയുടെ വാദം കേള്‍ക്കല്‍ വ്യാഴാഴ്ചയും തുടരും. നാല് മെഡിക്കല്‍ കോളജുകളെക്കുറിച്ചുള്ള പരാതികളാണ് ഇനിയും അവശേഷിക്കുന്നത്. ജയിംസ് കമ്മിറ്റിയുടെ നടപടികളെ ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളും എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ പ്രവേശം നേടിയ ഏാതാനും വിദ്യാര്‍ഥികളും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകള്‍ വ്യാഴാഴ്ച കോടതി പരിഗണിക്കും. പ്രവേശ നടപടികളില്‍ സുതാര്യതക്കായി അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചതടക്കമുള്ള ജയിംസ് കമ്മിറ്റി ഇടപെടലുകളാണ് Read more about മെഡിക്കല്‍ പ്രവേശം; ജയിംസ് കമ്മിറ്റി വാദം കേള്‍ക്കല്‍ ഇന്നും തുടരും[…]

ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ശ്രമമെന്ന് -എസ്.പി ഉണ്ണിരാജൻ

11:22 AM 22/09/2016 കൊച്ചി: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാൻ ഗൂ‍ഢശ്രമമെന്ന് അന്വേഷണ സംഘം തലവൻ എസ്.പി പി.എൻ ഉണ്ണിരാജൻ. അതിനാലാണ് അമീറുൽ ഇസ്ലാം അനാറുൽ ഇസ്‌ലാമിന്‍റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമീർ ഉൽ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ശേഷം അമീറുൽ തന്നെ വന്നു കണ്ടുവെന്നാണ് സഹോദരൻ ബദറുൽ ഇസ് ലാം രഹസ്യമൊഴി നൽകിയത്. Read more about ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ശ്രമമെന്ന് -എസ്.പി ഉണ്ണിരാജൻ[…]

സ്വർണവിലയിൽ വർധന; പവന് 23,400 രൂപ

11:20 AM 22/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 120 രൂപ വർധിച്ച് 23,400 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. സെപ്റ്റംബർ 16നാണ് പവൻവില 23,200 രൂപയിലേക്ക് താഴ്ന്നത്. തുടർന്ന് നാലു ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല. സെപ്റ്റംബർ 20ന് വില വീണ്ടും 80 രൂപ വർധിച്ച് 23,280ൽ എത്തി. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 6.07 ഡോളർ കൂടി 1,332.92 Read more about സ്വർണവിലയിൽ വർധന; പവന് 23,400 രൂപ[…]

ട്വിറ്റര്‍ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

08:45 am 22/9/2016 ബെംഗളുരു: ട്വിറ്റര്‍ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല. ബെംഗളുരു കേന്ദ്രത്തില്‍ നിന്നുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കമ്പനി വിടുന്നതിനുള്ള അവസരം നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു. പരസ്യം, ഉപയോക്താക്കള്‍, പങ്കാളികള്‍ എന്നീ നിലകളില്‍ കമ്പനിക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് Read more about ട്വിറ്റര്‍ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടുന്നു[…]

സ്മാര്‍ട്ട് ഹെല്‍മറ്റുമായി ദുബൈ

08:44 am 22/9/2016 ദുബൈ: നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് സൈക്കിള്‍ ഹെല്‍മറ്റുമായി ദുബൈ പൊലീസ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തത്സമയം പകര്‍ത്തി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് സ്മാര്‍ട്ട് ഹെല്‍മറ്റ്. ഇതിന്‍െറ ഡിസൈന് അംഗീകാരം നല്‍കിയ ദുബൈ പൊലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന സേനക്കായി കൂടുതല്‍ ഹെല്‍മറ്റുകള്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചു. ജനത്തിരക്കേറിയ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈക്കിളില്‍ റോന്തുചുറ്റും. ഇവര്‍ ധരിക്കുന്ന ഹെല്‍മറ്റുകള്‍ ദൃശ്യങ്ങളും Read more about സ്മാര്‍ട്ട് ഹെല്‍മറ്റുമായി ദുബൈ[…]

അമിത വേഗം: അപകടം വരുത്തിയാല്‍ കഠിന ശിക്ഷ നല്‍കണം –സുപ്രീംകോടതി

08;43 AM 22/09/2016 ന്യൂഡല്‍ഹി: അപകടകരമായ വേഗത്തില്‍ വാഹനമോടിക്കുന്നവരെ ശക്തമായ നടപടികളിലൂടെ നേരിടണമെന്ന് സര്‍ക്കാറുകളോട് സുപ്രീംകോടതി. അതിസാഹസികതയില്‍ അഭിരമിച്ച് വണ്ടിയോടിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവന് വിലകല്‍പിക്കുന്നില്ളെന്നും അവരുടെ അശ്രദ്ധമൂലം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായും അശ്രദ്ധയോടെ വാഹനമോടിക്കുന്നത് സംബന്ധിച്ച കേസിന്‍െറ വാദംകേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. കോടതിയുടെ നിരീക്ഷണം ശരിവെച്ച അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി അപകടം ക്ഷണിച്ചുവരുത്തുംവിധം വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ Read more about അമിത വേഗം: അപകടം വരുത്തിയാല്‍ കഠിന ശിക്ഷ നല്‍കണം –സുപ്രീംകോടതി[…]

നാലു വര്‍ഷങ്ങള്‍ക്കുശേഷം ശബരിമലയില്‍ ദര്‍ശനത്തിന് യേശുദാസ് എത്തി

08:39 am 22/9/2016 ശബരിമല: അയ്യപ്പന്‍െറ ഉറക്കുപാട്ട് ഗാനഗന്ധര്‍വന്‍െറ കണ്ഠത്തില്‍നിന്ന് നേരിട്ടുകേട്ട നിര്‍വൃതിയില്‍ ദര്‍ശനത്തിന് എത്തിയവര്‍ മലയിറങ്ങി. ഗാനഗന്ധര്‍വന്‍ യേശുദാസ് നാലു വര്‍ഷങ്ങള്‍ക്കുശേഷം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് നട അടക്കുമ്പോള്‍ പതിവുള്ള ‘ഹരിവരാസനം’ നേരിട്ട് പാടിയത്. നാലു വര്‍ഷം മുമ്പ് ഹരിവരാസനം പുരസ്കാരം സ്വീകരിക്കാന്‍ ശബരിമലയില്‍ എത്തിയപ്പോഴും ഹരിവരാസനം പാടിയാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത്. പുലര്‍ച്ചെ 4.40ഓടെ പമ്പയിലത്തെിയ യേശുദാസും സംഘവും 7.40ഓടെ സന്നിധാനത്ത് എത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മേല്‍ശാന്തി എസ്.ഇ. Read more about നാലു വര്‍ഷങ്ങള്‍ക്കുശേഷം ശബരിമലയില്‍ ദര്‍ശനത്തിന് യേശുദാസ് എത്തി[…]