ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്

08:33 am 17/9/2016 കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ കുറ്റപത്രം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും. സൗമ്യവധക്കേസിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പൊലീസ് തയ്യാറാക്കിയത്. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി ജിഷയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുളളത്. ജിഷവധക്കേസിൽ ചില തെളിവുകളുടെ അഭാവം പ്രോസിക്യൂഷനെ ദുർബലമാക്കുമെന്ന ആരോപണത്തിനിടെയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിക്കാൻ ലഭ്യമായ യ സമയം പരമാവധി പ്രയോജനപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസിൽ അന്തിമ റിപ്പോർട്ട് Read more about ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്[…]

പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

08:30 am 17/9/2016 – പി. പി. ചെറിയാന്‍ ഒഹായൊ: കവര്‍ച്ച ശ്രമത്തെക്കുറിച്ച് അറിവ് ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിനു നേരെ തോക്ക് ചൂണ്ടിയ പതിമൂന്ന് വയസുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 15ന് അധികൃതര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. കൊളമ്പസ് ഡൗണ്‍ ടൗണില്‍ ബുധനാഴ്ച രാത്രിയോടെ കവര്‍ച്ച നടത്താന്‍ മൂന്ന് യുവാക്കള്‍ ശ്രമിക്കുന്നതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസിനെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടുന്നതിനു ശ്രമിച്ചു. രണ്ടു പേരെ പോലീസ് Read more about പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു[…]

ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

08:27 am 17/9/2016 ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ (കല) മുപ്പത്തൊമ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ (sanatan Dharma Temple Auditorium, 15311 Pioneer Blvd, Norwalk, CA) രാവിലെ 11.30-ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം ഒന്നായി “കല’യുടെ ഓണാഘോഷങ്ങളില്‍ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മുതല്‍ 2 Read more about ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്[…]

സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച

08:26 am 17/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-നു ഞായറാഴ്ച നടക്കും. ഔവര്‍ ലേഡി ഓഫ് എംടി കാര്‍മല്‍-സെന്റ് ബെനഡിക്ടാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (285 Clove RD, Staten Island, NY 10310) വച്ചു ഉച്ചയ്ക്ക് 12.30 മുതല്‍ നടക്കുന്ന പരിപാടികളില്‍ കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രതിഭാധനന്മാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഐപി Read more about സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച[…]

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി

08:25 am 17/9/2016 സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ ഓണസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഡപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി അടുത്തിടെ ചുമതലയേറ്റ മലയാളിയായ രോഹിത് രതീഷ് മുഖ്യാതിഥിയായി ഭാര്യ ദിവ്യ പണിക്കരോടൊപ്പം സന്നിഹിതനായി. പാരമ്പര്യവും സംസ്കാരവും പരിപോഷിപ്പിക്കാന്‍ എന്‍.എസ്സ്.എസ്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി Read more about എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി[…]

ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണാഘോഷം ശനിയാഴ്ച്ച

08:23 am 17/9/2016 – ജോര്‍ജ് ജോണ്‍ ഹൈഡല്‍ബര്‍ഗ്: മലയാളി സമാജം ഹൈഡല്‍ബര്‍ഗ് സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ച ഓണം ആഘോഷിക്കുന്നു. വൈകുന്നേരം 05.00 മണിക്ക് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളില്‍ വച്ചാണ് ഓണാഘോഷം. മാവേലി വരവേന്്, ഓണപ്പാട്ടുകള്‍, ഭരതനാട്യം, ബോളിവുഡ് ഡാന്‍സ്, വള്ളംകളി എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകരും. വിഭവസമൃദ്ധമായ ഓണസദ്യ, തംബോലാ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഓണാഘോഷത്തിലേക്ക് ഹൈഡല്‍ബര്‍ഗ് മലയാളി സമാജം എല്ലാ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളോടൊപ്പം Read more about ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണാഘോഷം ശനിയാഴ്ച്ച[…]

ന്യൂ­ജേ­ഴ്‌­സി­യി­ല്‍ പു­തി­യ ച­രി­ത്ര­മെ­ഴു­തു­ന്ന ഓണാ­ഘോ­ഷ­ത്തിന് ഞാ­യ­റാഴ്­ച കേളി­കൊ­ട്ടു­യരും

08:21 am 17/9/2016 ന്യൂ­ജേ­ഴ്‌സി: സ­മ്പല്‍­സ­മൃ­ദ്ധി­യു­ടെയും ഒ­രു­മ­യു­ടെയും സ­മ­ന്വ­യമ­ായ ഓണാ­ഘോ­ഷ­ത്തി­ന് അ­മേ­രി­ക്ക­യി­ലെ ന്യൂ­ജേ­ഴ്‌­സി­യില്‍ കേളി­കൊ­ട്ടു­യ­രു­ന്നു. ന്യൂ­ജേ­ഴ്‌­സി­യു­ടെ ച­രി­ത്ര­ത്തില്‍ ആ­ദ്യ­മാ­യാ­ണ് ഇ­ത്ര വി­പു­ലമായ ഓണാ­ഘോ­ഷ­ം. അ­ങ്ങു­ദൂ­രെ ജ­ന്മ­നാ­ട്ടില്‍ ഉ­റ്റ­വരും ഉ­ട­യ­വരും ഓണാ­ഘോ­ഷ­ത്തി­ന്റെ തി­മിര്‍­പ്പി­ലാ­കു­മ്പോള്‍ ഇ­വി­ടെ ന്യൂ­ജേ­ഴ്‌­സി­യില്‍ മ­ല­യാ­ളി­­കള്‍­ക്ക് ഗൃ­ഹാ­തു­ര­ത്വ­മു­യര്‍­ത്തി വന്‍­ഓണാ­ഘോ­ഷ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ത­കൃ­തി­യാണ്. മലയാളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌സി (മ­ഞ്ച്), കേ­ര­ള കള്‍­ച്ച­റല്‍ ഫോറം (കെഎസ്എഫ്), നാ­മം എ­ന്നീ സം­ഘ­ട­ന­കള്‍ ഇ­താ­ദ്യ­മായി സം­യു­ക്ത­മാ­യാ­ണ് വന്‍ ഓണാ­ഘോ­ഷ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ന­ട­ത്തു­ന്ന­ത്. സെ­പ്­റ്റം­ബര്‍ പ­തി­നെ­ട്ടി­ന് ഞാ­യ­റാഴ്­ച ബര്‍ഗന്‍­ഫീല്‍­ഡി­ലുള്ള കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തി­ലാ­ണ് ആ­ഘോ­ഷ­പ­രി­പാ­ടികള്‍. Read more about ന്യൂ­ജേ­ഴ്‌­സി­യി­ല്‍ പു­തി­യ ച­രി­ത്ര­മെ­ഴു­തു­ന്ന ഓണാ­ഘോ­ഷ­ത്തിന് ഞാ­യ­റാഴ്­ച കേളി­കൊ­ട്ടു­യരും[…]

പി.സി. ജോസഫ് (69) നിര്യാതനായി

08:20 am 17/9/2016 കാഞ്ഞിരപ്പള്ളി: പഴയമഠത്തില്‍ പി.സി. ജോസഫ് (69) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 21-നു ബുധനാഴ്ച കപ്പാട് മാര്‍ ശ്ശിവാ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. ത്രേസ്യാമ്മയാണ് ഭാര്യ. മക്കള്‍: ജെയിംസ്, സോജന്‍, സുനി. മരുമക്കള്‍: ജോമി, ജെസ്സി, ബിജു. സഹോദരങ്ങള്‍: ലിസ്സമ്മ ആന്റണി പുത്തന്‍പുരയ്ക്കല്‍ (തകഴി), ഏലിയാമ്മ ജോസ് കുറുനാട്ടുമൂലയില്‍ (ഫിലാഡല്‍ഫിയ), പി.സി. ജോര്‍ജ് (തിടനാട്), ആനിയമ്മ ചാക്കോ കുറുനാട്ടുമൂലയല്‍ (ഫിലാഡല്‍ഫിയ), സെബാസ്റ്റ്യന്‍ ചാക്കോ (ഫിലാഡല്‍ഫിയ), മാത്യു പി. ചാക്കോ (ഫിലാഡല്‍ഫിയ). കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു പി. Read more about പി.സി. ജോസഫ് (69) നിര്യാതനായി[…]

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം: മറിയാമ്മ പിള്ള മുഖ്യാതിഥി

08:20 am 17/9/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്‍റെ ആഭിമുഖ്യത്തില്‍ ഡാലസ്‌­ഫോര്‍ട്ട്­ വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 17 നു ( ശനി) വിപുലമായ പരിപാടികളോടെ ഓണമാഘോഷിക്കും.കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തില്‍ ( 200 S. Heatrz Rd, Coppell, Texas ) രാവിലെ 11 മണിമുതലാണ് ആഘോഷപരിപാടികള്‍. ഫൊക്കാനായുടെ മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള മുഖ്യഅതിഥിയായി എത്തി ഓണസന്ദേശം നല്കും. ജാതിമതഭേദമെന്യേ ഡാലസിലെ പ്രവാസിസമൂഹത്തിനൊപ്പം കഴിഞ്ഞ നാല് Read more about ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം: മറിയാമ്മ പിള്ള മുഖ്യാതിഥി[…]

ജര്‍മന്‍ ഒക്‌ടോബര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്നു

08:18am 17/9/2016 – ജോര്‍ജ് ജോണ്‍ മ്യൂണിക്: ലോകത്തിലെ ഏറ്റവും വലിയ ഫോള്‍ക്‌സ് ഫെസ്റ്റ് ആയ ഒക്‌ടോബര്‍ ഫെസ്റ്റ് ജര്‍മനിയിലെ മ്യൂണിക്കില്‍ സെപ്റ്റംബര്‍ 17 – നാളെ മുതല്‍ തുടങ്ങും. ആദ്യമായി വലിയ ബീയര്‍ വീപ്പകള്‍ നിറച്ച കുതിര വണ്ടികള്‍ ബീയര്‍ വീസനിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷം മ്യൂണിക്ക് സിറ്റി മേയര്‍ ഡീറ്റര്‍ റൈറ്റര്‍ ഒരു ബീയര്‍ വീപ്പയില്‍ പൈപ്പ് അടിച്ച് കയറ്റി ബീയര്‍ ഗ്ലാസുകളില്‍ പകര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് നല്‍കിയാണ് പാരമ്പര്യ പ്രകാരം ഒക്‌ടോബര്‍ ഫെസ്റ്റ് ഉദ്ഘാടനം Read more about ജര്‍മന്‍ ഒക്‌ടോബര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്നു[…]