കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

06:44 PM11/09/2016 മലപ്പുറം: വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. പള്ളിക്കുന്ന് അബ്ദുള്‍ ലത്തീഫ് (40) ആണ് വണ്ടൂർ പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചത്. ടയര്‍ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യനാണ് ശനിയാഴ്ച രാത്രി അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെ ലത്തീഫിനെ ശുചിമുറിയുടെ എയര്‍ ഹോളില്‍ കുരുക്കിട്ട് ഉടുമുണ്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തെുകയായിരുന്നു. ലത്തീഫിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കി. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് Read more about കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ[…]

ബീഫ് കഴിച്ചതിനാണ് മാനഭംഗപ്പെടുത്തിയതെന്ന് പ്രതികൾ പറഞ്ഞു’ -മേവാത്ത് ഇരകൾ

06:41 PM 11/09/2016 മേവാത്ത്: ബീഫ് കഴിച്ചതിനാലാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് പ്രതികൾ പറഞ്ഞതായി മേവാത്ത് ഇരകൾ. ഡൽഹിയിൽ സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മിയോടാണ് ഹരിയാനയിൽ ഗോരക്ഷകരുടെ മാനഭംഗത്തിനിരയായ യുവതികൾ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും രണ്ടുസ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത Read more about ബീഫ് കഴിച്ചതിനാണ് മാനഭംഗപ്പെടുത്തിയതെന്ന് പ്രതികൾ പറഞ്ഞു’ -മേവാത്ത് ഇരകൾ[…]

ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

06:38 PM 11/09/2016 ദുബൈ: ദുബൈയിൽ കാണാതായ ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ്‌ മൈക്കിളിന്റെ മൃതദേഹം അൽഖൂസിലെ ആളൊഴിഞ്ഞ സ്ഥലത്ത്‌ കണ്ടെത്തി. സന്ദർശക വിസയിൽ ജോലി തേടിയാണ്‌ സന്തോഷ്‌ ഈ മാസം മൂന്നിന്‌ ദുബൈയിലെത്തിയത്‌. അൽഖൂസ്‌ മാളിനടുത്തുള്ള കാറ്ററിംഗ്‌ കമ്പനിയിൽ പാചകക്കാരനായി ജോലി ലഭിച്ചു. ആറാം തിയതി ജോലി കഴിഞ്ഞ്‌ ഇറങ്ങിയ സന്തോഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ്‌ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്‌. ഏഴിന്‌ അൽഖൂസിൽ മരിച്ച നിലയിൽ കണ്ടെത്തിയ Read more about ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി[…]

ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാദിയ നായിക

11:57 am 11/9/2016 ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഴയകാല നായകനടി നാദിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പവര്‍ പാണ്ടി എന്നാണ് ചിത്രത്തിന്റെ പേര്. രാജ് കിരണാണ് ചിത്രത്തിലെ നായകന്‍. രാജ് കിരണും നാദിയയും ദമ്പതികളായിട്ടാണ് അഭിനയിക്കുന്നത്. പ്രസന്നയും ഛായാ സിംഗും ചിത്രത്തിലുണ്ടാകും. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍ പാണ്ടി. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡൽഹി നിന്നും -മുംബൈയിലേക്ക് 12 മണിക്കൂറിൽ എത്തി;ഒാട്ടം വിജയകരമാക്കി താൽഗോ

11:48 AM 11/09/2016 മുംബൈ: ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് 12 മണിക്കൂർ താഴെ സമയത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് സ്പാനിഷ് താൽഗോ ട്രെയിൻ അവസാന പരീക്ഷണ ഒാട്ടം വിജയകരമാക്കി. ഇന്നലെ 2:45ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ പുലർച്ചെ 2:34ഒാടെ മുംബൈയിൽ എത്തി. ഡൽഹി- മുംബൈ യാത്ര 4 മണിക്കൂർ ആയി ചുരുക്കാനാണ് റെയിൽവേയുടെ നീക്കം. ഇതിനായി ഇറക്കുമതി ചെയ്ത സൂപ്പർ ഫാസ്റ്റ് താൽഗോ ട്രെയിൻ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ളതാണ്. ലെയ്റ്റ്-വെയ്റ്റ് കോച്ചുകളാണ് സ്പാനിഷ് കമ്പനി നിർമിച്ച Read more about ഡൽഹി നിന്നും -മുംബൈയിലേക്ക് 12 മണിക്കൂറിൽ എത്തി;ഒാട്ടം വിജയകരമാക്കി താൽഗോ[…]

തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

11;40 AM 11/09/2016 കാഞ്ഞിരപ്പള്ളി: തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന 11 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന ഒമ്പതു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദമ്പതികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെല്ലാം 10 വയസ്സില്‍ താഴെയുള്ളവരാണ്. കെ.എസ്.ആര്‍.ടി.സി ബസിന്‍െറ പ്ളാറ്റ്ഫോമില്‍ ഇരുന്നും കിടന്നും യാത്രചെയ്യുന്ന കുട്ടികളെ കണ്ട യാത്രക്കാര്‍ ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിനെ അറിയിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളെ രാത്രി പനച്ചേപ്പള്ളിയിലുള്ള ബേബി സദനത്തില്‍ താമസിപ്പിച്ച ശേഷം ശനിയാഴ്ച ഉച്ചയോടെ Read more about തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു[…]

സ്വർണവില കുറഞ്ഞു; പവന് 23,320 രൂപ

11:32 AM 11/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480ഉം 23,400 രൂപയുമായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.89 ഡോളർ കൂടി 1,337.69 ഡോളറിലെത്തി.

കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരൻ കൊല്ലപ്പെട്ടു

11:26 AM 11/09/2016 ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരുക്കേറ്റു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭീകരർ ഒളിപ്പിച്ചിരിപ്പുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരർ സുരക്ഷാസേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേനയും പ്രത്യാക്രമണം നടത്തി. ഭീകരർ പ്രദേശത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്നു.

പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നെന്ന് സ്ഥിരീകരണം

11;22 pm 11/0/2016 ജന്തുജന്യ രോഗമായ ബ്രുസല്ലോസിസ് മനുഷ്യരിലേക്കും പടര്‍ന്നിരുന്നെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. മൂന്ന് മാസത്തിനിടയില്‍ പാലക്കാട് നാല് പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. 80 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടെത്തിയ തിരുവിഴാംകുന്നിന് സമീപത്തെ അലനല്ലൂരിലാണ് ബ്രുസല്ലോസിസ് സ്ഥിരീകരിച്ച ഒരാള്‍. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ, വായുവിലൂടെയോ, രോഗാണുവാഹിയായ മൃഗത്തിന്റെ മാംസവും പാലും വേവിക്കാതെ ഉപയോഗിക്കുന്നതിലുടെയോ ആണ് രോഗം മനുഷ്യരിലേക്ക് പടരുക. ഇക്കഴിഞ്ഞ ജൂണിലാണ് രോഗ ലക്ഷണങ്ങളോടെ നാലുപേര്‍ ചികിത്സ തേടിയത്. തുകല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട Read more about പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നെന്ന് സ്ഥിരീകരണം[…]

യു.എസ്​ ഒാപ്പൺ കിരീടം ആഞ്ചലിക്​ കർബറിന്​

11;20 am AM 11/09/2016 ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4. ആദ്യ സെറ്റ് 6-3 ന് അനായാസം കെര്‍ബര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് 4-6 ന് നേടി പ്ലിസ്‌കോവ മല്‍സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റില്‍ പ്ലിസ്‌കോവയുടെ ചെറുത്തുനില്‍പ്പ് അനായാസം മറികടന്ന കെര്‍ബര്‍ 6-4 Read more about യു.എസ്​ ഒാപ്പൺ കിരീടം ആഞ്ചലിക്​ കർബറിന്​[…]