കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും

09:18 am 09/9 /2016 ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍െറ പരോക്ഷ പിന്തുണയുമുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ Read more about കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും[…]

മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി

09:11 AM 09/09/2016 ഗുരുവായൂര്‍: നിര്‍മാതാവ് ജി. സുരേഷ്കുമാറിന്‍െറയും നടി മേനക യുടെയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി പി. മോഹന്‍െറയും ജലജയുടെയും മകന്‍ നിഥിന്‍ മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു ചടങ്ങ്. ‘കൃഷ്ണ ഇന്നി’ല്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഭാര്യ രാധിക, ദിലീപ്, അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി, എം.എല്‍.എമാരായ മുകേഷ്, കെ.വി. അബ്ദുല്‍ ഖാദര്‍, എ.പി. അനില്‍ കുമാര്‍, ശങ്കര്‍, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, കുഞ്ചന്‍, Read more about മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി[…]

മകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമത്തിനെതിരെ രോക്ഷാകുലനായി ദിലീപ്

09:04 am 9/9/2016 ദിലീപ്-കാവ്യ ഗോസിപ്പുകളിലേക്ക് മകളുടെ പേര് വലിച്ചിഴച്ച ഒാണ്‍ലൈന്‍ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ദിലീപ്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് മകളുടെപേരില്‍ വ്യാജ വാര്‍ത്ത എഴുതിയതാണ് ദിലീപിനെ ചൊടിപ്പിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം കാവ്യാ മാധവനുമായുള്ള ദിലീപിന്റെ പുതിയ സിനിമ ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റെയും കാവ്യയുടെയും അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ഇതിനിടയില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിച്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഫേസ്ബുക്കിലൂടെയാണ് ദിലീപ് പ്രതികരിച്ചത്. ദിലീപിന്റെ Read more about മകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമത്തിനെതിരെ രോക്ഷാകുലനായി ദിലീപ്[…]

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു

09:02am 09/9/2016 ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അംഗങ്ങളുടെ സുരക്ഷാ പദ്ധതിയും പുനരധിവാസ പദ്ധതിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു. സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ യൂണിറ്റുകളുടെ രൂപീകരണ ചുമതലയുള്ള മുതിര്‍ന്ന അംഗമായ ചന്ദ്രസേനന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അന്‍പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്‍ ഖാദര്‍ കണ്ണൂരിനെ Read more about പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു[…]

കുട്ടിയുടെ പേര് സംരക്ഷണച്ചുമതലയുള്ളവര്‍ നിര്‍ദേശിക്കണമെന്ന് കോടതി

09:02 am 9/09/2016 കൊച്ചി: കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള വ്യക്തിയുടെ നിര്‍ദേശ പ്രകാരമാകണം വിവാഹമോചിതരായ ദമ്പതികളുടെ കുട്ടിയുടെ പേര് ഒൗദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തേണ്ടതെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നിലനില്‍ക്കെ സമാന ആവശ്യമുന്നയിച്ച് മാതാവ് നല്‍കിയ അപേക്ഷ നിരസിച്ച ജനന മരണ രജിസ്ട്രാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും സിംഗ്ള്‍ബെഞ്ച് നിര്‍ദേശിച്ചു. മകന്‍െറ ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മുഹമ്മദ് നസ്ഹാന്‍ എന്നാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം അരീക്കോട് സ്വദേശിനി വി. ഹെംന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മഞ്ചേരി നഗരസഭ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ Read more about കുട്ടിയുടെ പേര് സംരക്ഷണച്ചുമതലയുള്ളവര്‍ നിര്‍ദേശിക്കണമെന്ന് കോടതി[…]

ലക്ഷങ്ങള്‍ മിനായിലേക്ക്; ഹജ്ജ് ചടങ്ങുകള്‍ക്ക് നാളെ തുടക്കം

09:00 AM 09/09/2016 മക്ക: ഒരായുസ്സിന്‍െറ മുഴുവന്‍ പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടുന്നതിന് അല്ലാഹുവിന്‍െറ അതിഥികളായത്തെി വിശുദ്ധ ഹജ്ജിനായി കാത്തിരിക്കുന്നവരുടെ പവിത്ര ദിനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. മക്കയുടെ എല്ലാ വഴികളും മിനാ എന്ന കൂടാരങ്ങളുടെ നഗരിയിലേക്ക് തുറക്കപ്പെടുന്ന തീര്‍ഥാടകസഞ്ചയം വെള്ളിയാഴ്ച തുടങ്ങും. അറഫ സംഗമത്തോടെ തുടങ്ങുന്ന ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്ക് മനസ്സും ശരീരവും പാകപ്പെടുത്തുന്ന ദിനം (യൗമുത്തര്‍വിയ) ദുല്‍ഹജ്ജ് എട്ട് ആയ ശനിയാഴ്ചയാണ്. ഞായറാഴ്ചയാണ് ലക്ഷങ്ങള്‍ സമ്മേളിക്കുന്ന അറഫാസംഗമം. ഇനിയുള്ള അഞ്ചു വിശിഷ്ട നാളുകള്‍ തീര്‍ഥാടകരുടെ ശ്വാസനിശ്വാസങ്ങള്‍ മിനായിലെ കൊച്ചു തമ്പുകള്‍ക്ക് Read more about ലക്ഷങ്ങള്‍ മിനായിലേക്ക്; ഹജ്ജ് ചടങ്ങുകള്‍ക്ക് നാളെ തുടക്കം[…]

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണം ശനിയഴ്ച, ഉണ്ണി മുകുന്ദന്‍ മുഖ്യാഥിതി

09:00am 09/9/2016 ജോസ് .എം. ജോര്‍ജ് . മെല്‍ബണ്‍: ­മെല്‍ബണ്‍ മലയാളീ ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 10 ന് ശനിയാഴ്ച വളരെ വിപുലമായി നടത്തപ്പെടും. രാവിലെ 10 ന് സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ ആണ് പതിവുപോലെ ചടങ്ങുകള്‍ നടക്കുക. രാവിലെ കുട്ടികള്‍ക്കായി കളറിംഗ് പെയിന്‍റ്റിംഗ് മത്സരങ്ങള്‍ നടക്കും.11 മണിക്ക് ങ.ങ. എ ന്റെ ഓള്‍ ഓസ്‌ട്രേലിയാ വടംവലി മത്സരം നടത്തപ്പെടും.ഇതിനായി ഓസ്‌ട്രേലിയായിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും ഉള്ള ടീമുകള്‍ മത്സരത്തിനായിഎത്തും പതിനൊന്നിന് പുതിയ Read more about മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണം ശനിയഴ്ച, ഉണ്ണി മുകുന്ദന്‍ മുഖ്യാഥിതി[…]

കൃത്രിമ’ ഭൂകമ്പമല്ല; ആണവ പരീക്ഷണമെന്ന് ഉത്തര കൊറിയ

08:52 AM 09/09/2016 </a സിയൂൾ: റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയ. 'കൃത്രിമ' ഭൂകമ്പമാണിതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യോനാപ് റിപ്പോർട്ട് ചെയ്തു. വാർത്ത് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ആണവ പരീക്ഷണ വിവരം ഉത്തര കൊറിയൻ അധികൃതർ സ്ഥിരീകരിച്ചു. ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്‍റേയും അടിസ്ഥാനത്തിൽ പരീക്ഷണം നടന്നത് Read more about കൃത്രിമ’ ഭൂകമ്പമല്ല; ആണവ പരീക്ഷണമെന്ന് ഉത്തര കൊറിയ[…]

ഇന്ന് രാഹുല്‍ അയോധ്യയില്‍

08:45 AM 09/09/2016 ന്യൂഡല്‍ഹി: ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യു.പിയില്‍ വിപുലമായ യാത്രാ പരിപാടി നടത്തിവരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച അയോധ്യയും ഫൈസാബാദും സന്ദര്‍ശിക്കും. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തില്‍നിന്നൊരാള്‍ അയോധ്യയിലത്തെുന്നത്. യു.പിയില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പ്രശാന്ത് കിഷോറിന്‍െറ നിര്‍ദേശ പ്രകാരമാണ് ഈ യാത്ര. ബ്രാഹ്മണ, മുസ്ലിം വോട്ടുകള്‍ തിരിച്ചുപിടിക്കാനും ദലിത് വിഭാഗത്തില്‍നിന്ന് വോട്ടു സമാഹരിക്കാനുമുള്ള തന്ത്രങ്ങളാണ് യു.പിയില്‍ കോണ്‍ഗ്രസ് പയറ്റുന്നത്. ഇതിന്‍െറ ഭാഗമായി കാശിയാത്ര Read more about ഇന്ന് രാഹുല്‍ അയോധ്യയില്‍[…]

സ്മാര്‍ട് സിറ്റി: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതി

02.16 AM 09/09/2016 തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍, സ്മാര്‍ട് സിറ്റി, ദുബായ് ടീകോം എന്നിവരുടെ ഓരോ പ്രതിനിധികളാണ് ഇതിലുണ്ടാവുക. സര്‍ക്കാരും ടീകോമും തമ്മിലുള്ള കരാര്‍ പ്രകാരം സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ക്ലോഷര്‍ തീയതി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിന് തടസമായി നില്‍ക്കുന്ന 22 കാര്യങ്ങള്‍ ആദ്യം പരിഹരിക്കണമെന്നായിരുന്നു സ്മാര്‍ട് സിറ്റി അധികൃതരുടെ Read more about സ്മാര്‍ട് സിറ്റി: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതി[…]