സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി

01.57 AM 09-09-2016 ദില്ലി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റീസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. Read more about സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി[…]

ട്രംപിന് പിന്തുണയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍

01.53 AM 09-09-2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : നാല് ഫോര്‍ സ്റ്റാര്‍ ജനറല്‍മാരും, പതിന്നാല് ത്രീ സ്റ്റാര്‍ ഫ്‌ലോഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 88 മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 6ന് ട്രംപിന്റെ തിര!ഞ്ഞെടുപ്പ് ഓഫിസില്‍ നിന്നും പുറത്തുവിട്ട അറിയിപ്പിലാണ് എന്‍ഡോഴ്‌സ്‌മെന്റിനെ കുറിച്ചുളള വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി പോളിസിയില്‍ കാതലായ മാറ്റം അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നതായി മേജര്‍ ജനറല്‍ സിഡ്‌നി സച്ച്‌നൊ, റിയര്‍ അഡ്മിറല്‍ ചാള്‍സ് Read more about ട്രംപിന് പിന്തുണയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍[…]

ഫെഡറല്‍ ജഡ്ജിയായി അബിദ് ഖുറേഷിക്ക് നോമിനേഷന്‍ : ചരിത്രം കുറിച്ച് ഒബാമ

01.49 AM 09-09-2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് മുസ്ലീം സമുദായത്തില്‍പ്പെട്ട അബിദ് ഖുറേഷിയെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. സ്ഥാനമൊഴിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമോ എന്ന് വരും നാളുകളില്‍ വ്യക്തമാകും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ബെഞ്ചില്‍ സേവനമനുഷ്ഠിക്കുവാന്‍ ഖുറേഷിയെ താന്‍ നോമിനേറ്റു ചെയ്യുന്നു. അമേരിക്കന്‍ നീതി ന്യായ വ്യവസ്ഥയോടു പൂര്‍ണ്ണമായി കൂറു പുലര്‍ത്തുവാനും എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്നതിനും Read more about ഫെഡറല്‍ ജഡ്ജിയായി അബിദ് ഖുറേഷിക്ക് നോമിനേഷന്‍ : ചരിത്രം കുറിച്ച് ഒബാമ[…]

ശിരോ വസ്ത്രത്തിനെതിരെ അധികൃതര്‍ : പരാതിയുമായി യുവതി കോടതിയിലേക്ക്

01.48 AM 09-09-2016 പി. പി. ചെറിയാന്‍ മോണ്ട്‌ഗോമറി (അലബാമ):ഡ്രൈവിങ്ങ് ലൈസെന്‍സ് ഫോട്ടോ എടുക്കുന്നതിന് ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വ്വം മാറ്റണമെന്നാവശ്യപ്പെട്ട അലബാമ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ക്രിസ്ത്യന്‍ വനിത വോണ്‍ അലന്‍ പരാതിയുമായി കോടതിയില്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ വോണ്‍ അലനുവേണ്ടി അലബാമ അമേരിക്കന്‍ സിവില്‍ ലീബര്‍ട്ടീസ് യൂണിയനാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. 2011ല്‍ അലബാമയിലേക്ക് കുട്ടികളുമായി താമസം മാറുമ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി അനുഭവിച്ച ദൈവിക സാമീപ്യമാണ് തന്നെ ജീവിക്കുവാന്‍ Read more about ശിരോ വസ്ത്രത്തിനെതിരെ അധികൃതര്‍ : പരാതിയുമായി യുവതി കോടതിയിലേക്ക്[…]

റവ. ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു

01.46 AM 09-09-2016 പി.പി. ചെറിയാന്‍ പെരുമ്പാവൂര്‍: മുംബൈ ഭദ്രാസനം നായ്ഗാവ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് വികാരിയും, പൗരസ്ത്യ സമാജം അംഗവുമായ റവ.ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു. 46 വയസായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടി സുലോക്ക ഇടവാംഗമായ ഫാ. ഏബ്രഹാം പുളിയേലില്‍ സെപ്റ്റംബര്‍ 6ാം തീയതി ബുധനാഴ്ച മുംബൈയില്‍ ട്രെയിന്‍ കയറുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടാണ് അന്തരിച്ചത്. രാവിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടക്കുന്ന കുര്‍ബാനക്ക് നേതൃത്വം നല്‍കാന്‍ മുളുണ്ട് പള്ളിയിലേക്ക് പോകുംവഴി ദാദര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ഓടി Read more about റവ. ഫാ. ഏബ്രഹാം പുളിയേലില്‍ അന്തരിച്ചു[…]

നിയമലംഘകരമായ 29,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നെന്ന് വി.കെ സിങ്

09.39 AM 08-09-2016 കുവൈത്തില്‍ താമസകുടിയേറ്റ നിയമ ലംഘകരായി മാറിയ 29,000 ഇന്ത്യക്കാരുടെ വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു. ഇത് സംബന്ധിച്ച് തൊഴില്‍സാമൂഹികകാര്യം, വിദേശകാര്യ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഔദ്യോഹിക സന്ദര്‍ശനത്തിന് ശേഷം എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തലാണ് താമസകുടിയേറ്റ നിയമ ലംഘകരെ തിരികെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കിയത്. ഇതും, ലേബര്‍ വിഷയമടക്കമുള്ളവയും പരിഹരിക്കാന്‍ കുറച്ച് സമയം ആവശ്യമാണ്. സൗദി അറേബ്യയിലെ ലേബര്‍ Read more about നിയമലംഘകരമായ 29,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നെന്ന് വി.കെ സിങ്[…]

കുവൈറ്റില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് മന്ത്രി

09.37 AM 08-09-2016 കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നത് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതായി തൊഴില്‍സാമൂഹികകാര്യ വകുപ്പ് മന്ത്രി. സ്വദേശികളുടെ ഇരട്ടിയിലധികവും വിദേശികള്‍ ഉള്ള സാഹചര്യത്തില്‍, പുതിയ പദ്ധതികളെ ബാധിക്കാത്ത തരത്തിലായിരിക്കും ഇവ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാപരമായ അന്തരം കുറയക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതായാണ് തൊഴില്‍സാമൂഹിക കാര്യത്തിന്റെയും,ആസൂത്രണ വികസന മന്ത്രിയുമായ ഹിന്ദ് അല്‍ സുബൈഹ് വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന പ്രശ്‌നം സംബന്ധിച്ച് ഖലീല്‍ Read more about കുവൈറ്റില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് മന്ത്രി[…]

ഖത്തറിലെ പൊതുമാപ്പ് ആയിരത്തിലധികം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തി

09.36 AM 08-09-2016 ഖത്തറില്‍ ഈ മാസം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ആയിരത്തിലധികം അനധികൃത താമസക്കാര്‍ ഉപയോഗപ്പെടുത്തിയതായി സെര്‍ച് ആന്റ് ഫോളോഅപ് വിഭാഗം അറിയിച്ചു. ഇവര്‍ക്ക് മതിയായ യാത്ര രേഖകള്‍ തരപ്പെടുത്തി കൊടുക്കാന്‍ മന്ത്രാലയത്തിന് കഴിഞ്ഞതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന 60 റിയാല്‍ ഫീസ് പിന്‍വലിക്കണമെന്ന ആവശ്യം എംബസി അധികൃതര്‍ ഇതേവരെ ചെവിക്കൊണ്ടിട്ടില്ല. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടുന്നതിന് ഈ മാസം Read more about ഖത്തറിലെ പൊതുമാപ്പ് ആയിരത്തിലധികം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തി[…]

ഒമാനില്‍ നിന്ന് പിരിച്ചുവിടപ്പെട്ട നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കിയെന്ന് തൊഴില്‍ മന്ത്രാലയം

09.33 AM 08-09-2016 ഒമാനില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്ന നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റിയില്‍ 12 വര്‍ഷം കണക്കാക്കി, ഓരോ മാസത്തെ ശമ്പളം നിജപെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ആരോഗ്യ മന്താലയം. എന്നാല്‍ , 1994ലെ കരാറില്‍ ഒപ്പുവച്ചവര്‍ക്കു മുഴുവന്‍ ഗ്രാറ്റുവിറ്റിയും ലഭിക്കും. 100 ലധികം നേഴ്‌സുമാരുടെ പരാതിയിന്‍മേലാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഒമാനിലെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 250 ലധികം നഴ്‌സുമാര്‍ക്ക് മൂന്ന് മാസ കാലാവധിയില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. Read more about ഒമാനില്‍ നിന്ന് പിരിച്ചുവിടപ്പെട്ട നഴ്‌സുമാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കിയെന്ന് തൊഴില്‍ മന്ത്രാലയം[…]

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു

09.24AM 08-09-2016 കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അനാഛാദനം ചെയ്തു. ഗാന്ധിജി കാണിച്ച് തന്ന മാത്യക ഓരോ ഭാരതീയനും ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9ന് എംബസി അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. തുടര്‍ന്ന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്നതാണ് വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ. ഇന്ത്യന്‍ Read more about കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു[…]