നദി തര്‍ക്കങ്ങളില്‍ ചൂടുപിടിച്ച് കര്‍ണാടകം; കോണ്‍ഗ്രസിന്റെ പരാജയമെന്ന് ബിജെപി

09.22 AM 08-09-2016 മാണ്ഡ്യ: നദീജല തര്‍ക്കങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. മഹദായി, കാവേരി നദികളുടെ കാര്യത്തിലുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും നദീ വിഷയങ്ങള്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മഹദായി നദിയില്‍ നിന്നും ഏഴ് ദശാംശം അഞ്ച് ടിഎംസി വെള്ളം അനുവദിക്കണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം ജൂലൈയില്‍ ട്രിബ്യൂണല്‍ തള്ളിയതിന് പിന്നാലെ ഉത്തര കര്‍ണാടകത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതടങ്ങിയപ്പോഴാണ് Read more about നദി തര്‍ക്കങ്ങളില്‍ ചൂടുപിടിച്ച് കര്‍ണാടകം; കോണ്‍ഗ്രസിന്റെ പരാജയമെന്ന് ബിജെപി[…]

സിറിയന്‍ പോരാട്ടം രൂക്ഷം; പരിഹാരനിര്‍ദ്ദേശവുമായി മധ്യസ്ഥ സംഘം

09.20 AM 08-09-2016 ഡമാസ്‌ക്കസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് പരിഹാരനിര്‍ദ്ദേശവുമായി ഉന്നതതല മധ്യസ്ഥ സമിതി. ഭരണപക്ഷവും വിമതപോരാളികളും ആറ് മാസത്തേക്ക് വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിഞ്ഞ് ജനവിധി തേടണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ലണ്ടനില്‍ ചേര്‍ന്ന വിവിധ ലോകരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടേതാണ് നിര്‍ദ്ദേശം. അതേസമയം അലപ്പോയും ജെറാബ്ലുസും അടക്കമുള്ള പോര്‍മുഖങ്ങളില്‍ ശക്തമായ ആക്രമണം തുടരുകയാണ്. സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ പോരടിക്കുന്ന പ്രതിപക്ഷസഖ്യമാണ് രാഷ്ട്രീയമാറ്റത്തിനായി ആറ് മാസത്തേക്ക് വെടിനിര്‍ത്തല്‍ ആകാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ച ഉന്നതതല Read more about സിറിയന്‍ പോരാട്ടം രൂക്ഷം; പരിഹാരനിര്‍ദ്ദേശവുമായി മധ്യസ്ഥ സംഘം[…]

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി സംഘടനകള്‍

09.18 AM 08-09-2016 സ്ഥലം ഏറ്റെടുക്കുന്നതിനും പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഴയത് പോലെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി പ്രവാസികള്‍. സ്വകാര്യ വിമാനത്താവള ലോബികള്‍ക്ക് വേണ്ടി രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ ശുഷ്!കാന്തി കാണിക്കുന്നില്ലെന്ന് സൗദി ഇന്ത്യന്‍ എയര്‍ ട്രാവലേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. പുതിയ ടെര്‍മിനല്‍ പണിയുക, റണ്‍വേ സ്ട്രിപ്പ് 150 മീറ്ററില്‍ നിന്നും 300 ആക്കി വര്‍ധിപ്പിക്കുക, റണ്‍വേ നീളം കൂട്ടുക തുടങ്ങിയവ പൂര്‍ത്തിയായാല്‍ മാത്രമേ കരിപ്പൂരില്‍ വലിയ Read more about കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി സംഘടനകള്‍[…]

ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ

09.14 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: പ്രസിദ്ധ സംഗീത ഗ്രൂപ്പായ ഹെവന്‍ലി ബീറ്റ്‌സ് റേഡിയോയുടെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ നടക്കും. സെപ്റ്റംബര്‍ 11-ന് വൈകിട്ട് 5.30-ന് നടക്കുന്ന സംഗീത ശുശ്രൂഷകള്‍ക്ക് പ്രശസ്ത ഗായകരായ മാത്യു ജോണ്‍, സാംസണ്‍ ഹെവന്‍ലി ഫീസ്റ്റ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. റവ.ഡോ. ജോസ് ജോര്‍ജ്, റവ.ഡോ. സാബു കെ. വര്‍ഗീസ് എന്നിവര്‍ വചനശുശ്രൂഷ നടത്തും. ഫിലഡല്‍ഫിയയിലെ ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ (20 ഇ ചര്‍ച്ച് റോഡ്, എക്‌ലിന്‍ പാര്‍ക്ക്, ഫിലാഡല്‍ഫിയ 190277) Read more about ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ[…]

ഡാലസില്‍ സഹോദരിമാരുടെ ഐക്യകൂട്ടായ്മ

09.13 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ഡാലസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരേയും, 2 മണി മുതല്‍ 3 മണി വരേയും എ.ജി ഡാലസ് ചര്‍ച്ചില്‍ വച്ചു എട്ടാമത് കോണ്‍ഫറന്‍സ് നടക്കുന്നതാണ്. സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് (ഓസ്റ്റിന്‍, യു.എസ്.എ) പ്രധാന പ്രാസംഗികയായിരിക്കും. സിസ്റ്റര്‍ അന്നമ്മ വില്യംസ് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 972 264 6808.

മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

09.11 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാല്‍ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വന്‍ പരിപാടികളോടെ കൊടിയിറങ്ങി.. ഇനി വരാനിരിക്കുന്നത് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങളുടെ തേരോട്ടം. എറ്റോബിക്കോവിലെ മൈക്കിള്‍ പവര്‍ സ്‌കൂളിന്റെ വിശാലമായ അങ്കണത്തില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതില്‍ പരം ഇനങ്ങളുള്‍പ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷം മഹാബലിയെ വരവേല്‍ക്കുന്നതിനുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയുടെ വിളംബരം Read more about മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി[…]

കേരളാ ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം

02.09 AM 08-09-2016 വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദില്ലി കേരള ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ദില്ലി പൊലീസിനോട് റെസിഡന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. 41 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെ കുറിച്ച് റെസിഡന്റ് കമ്മീഷണര്‍ അന്വേഷിക്കും. കേരള ഹൗസിലെ ഗസ്റ്റ് ഹൗസ് വിഭാഗത്തിലെ ജീവനക്കാരായ വസുമോഹന്‍, ശശിധരന്‍, ബിജുകുമാര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ദില്ലി റസിഡന്റ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഈ ഉദ്യാഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഉദ്യോഗക്കയറ്റത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ Read more about കേരളാ ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം[…]

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും

02.06 AM 08-09-2016 ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖാ പ്രവര്‍ത്തനം നിരോധിക്കും. ആയുധ കായിക പരിശീലനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കും. ആര്‍.എസ്.എസിനെ കൂച്ചുവിലങ്ങിടാനുള്ള നീക്കം വിലപ്പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയം വ്യക്തമാക്കിയിരുന്നു . ആയുധ കായിക പരിശീലനം നിരോധിക്കണമെന്ന ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമ വകുപ്പ് അംഗീകരിച്ചതോടെയാണ് ഉത്തരവിറങ്ങാന്‍ കളമൊരുങ്ങിയത്. Read more about ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും[…]

ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഒഎല്‍എക്‌സില്‍ വില്‍ക്കുന്ന സംഘം പിടിയില്‍

02.04 AM 08-09-2016 ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പന നടത്തിയ അഞ്ചംഗ സംഘം എറണാകുളം ആലുവയില്‍ പിടിയിലായി. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ വാഹനങ്ങള്‍ വിറ്റിരുന്നത്. പിടിയിലായവരില്‍ ഒരാള്‍ എടിഎം കവര്‍ച്ചാശ്രമക്കേസിലെ പ്രതിയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്നായി 12 ആഡംബര ബൈക്കുകളാണ് അഞ്ചംഗസംഘം മോഷ്ടിച്ചത്. റോഡരികിലോ,പാര്‍ക്കിങ് സ്ഥലങ്ങളിലോ വെച്ചിരിക്കുന്ന വിലകൂടിയ ബുള്ളറ്റുകള്‍ സംഘം രാത്രിയിലാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിനു ശേഷമാണ് ബുള്ളറ്റുകള്‍ക്ക് വ്യാജ ആര്‍.സി ബുക്കും ഇന്‍ഷുറന്‍സ് രേഖകളും ഉണ്ടാക്കുന്നത്. Read more about ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഒഎല്‍എക്‌സില്‍ വില്‍ക്കുന്ന സംഘം പിടിയില്‍[…]

ഇടുക്കിയിലെ ഏലപ്പാറക്കു സമീപം നാലുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

02.01 AM 08-09-2016 ഇടുക്കി: ഇടുക്കി ഏലപ്പാറക്കു സമീപം ഏലത്തോട്ടത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. നാലു മാസത്തിലധികം പഴക്കമുള്ളതാണ് അസ്ഥികൂടം.ആത്മഹത്യ ചെയ്തയാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിലെ ഏലപ്പാറക്കും മേമലക്കും ഇടയിലുള്ള ഏലത്തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കട്ടപ്പന കുട്ടിക്കാനം റോഡില്‍ നിന്നും 200 മീറ്ററോളം അകലെയാണിത്. ടൈഫോര്‍ഡ് എസ്റ്റേറ്റിന്റെ ഭാഗമാണ് ഏലത്തോട്ടം. വിറകു ശേഖരിക്കാന്‍ ഇവിടെയെത്തിയ തോട്ടം തൊഴിലാളിയാണ് നിലത്തു വീണു കിടന്നിരുന്ന തലയോട്ടിയും എല്ലുകളും കണ്ടത്. ഇയാള്‍ വിവരം തോട്ടം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പീരുമേട് പൊലീസ് സ്ഥലത്തെത്തി പരിശോധന Read more about ഇടുക്കിയിലെ ഏലപ്പാറക്കു സമീപം നാലുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി[…]