പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി

01.22 AM 06-09-2016 ജമ്മുകശ്!മീരിലെ സംഘര്‍ഷത്തിന് പരിഹാരം കാണാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മടങ്ങി. ചര്‍ച്ചയ്ക്ക് അങ്ങോട്ടു പോയ സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളോട് വിഘടനവാദികള്‍ മനുഷ്യത്വ രഹിതമായും മര്യാദ ഇല്ലാതെയും പെരുമാറിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. തുടര്‍ചര്‍ച്ചകള്‍ക്ക് കേന്ദ്രം മധ്യസ്ഥരെ നിയോഗിച്ചേക്കും. ശ്രീനഗറിലും പിന്നീട് ജമ്മുവിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം ദില്ലിക്കു തിരിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കി പകരം മുളക് തോക്കുകള്‍ Read more about പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി[…]

പൊതുശ്മശാനത്തില്‍ നിന്നിറക്കിവിട്ടു; മൃതദഹേം പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച് ദഹിപ്പിച്ചു

01.20 AM 06-09-2016 മധ്യപ്രദേശില്‍ പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശ്!മശാനത്തില്‍ നിന്ന് മൃതദേഹം തിരിച്ച് നല്‍കി. ജഗദീശ് ബില്‍ ഭാര്യക്ക് ചിതയൊരുക്കിയത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച്. മധ്യപ്രദേശിലെ നീമുച്ച് ഗ്രാമവാസിയായ ജഗദീശ് ബില്‍ ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ തടി ആവശ്യപ്പെട്ട് പ!ഞ്ചായത്തിനെ സമീപിച്ചെങ്കിലും പണം നല്‍കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. മറ്റുവഴികള്‍ ഒന്നുമില്ലാതായപ്പോള്‍ ബന്ധുക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂറോളമെടുത്ത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും പെറുക്കിക്കൂട്ടി മൃതദേഹം ദഹിപ്പിച്ചു. സംഭവം പുറംലോകം Read more about പൊതുശ്മശാനത്തില്‍ നിന്നിറക്കിവിട്ടു; മൃതദഹേം പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച് ദഹിപ്പിച്ചു[…]

ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍

01.18 AM 06-09-2016 ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍ ഒരു രാത്രി മുഴുവന്‍ കുത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. ഇംറാന എന്ന യുവതിയാണ് പനി ബാധിച്ച് മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ആബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ലെന്നും പണം കൊടുത്താല്‍ പോകാമെന്നുമായിരുന്നു മറുപടി. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആബുലന്‍സ് സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് Read more about ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍[…]

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

01.17 AM 06-09-2016 സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ടെക്‌നോപാര്‍ക്ക് ജീവനക്കാരന്റെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ കവര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും എടിഎം തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ സാബിന്‍ സെബാസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള മെസേജ് ഇന്ന് രാവിലെയാണ് എത്തിയത്. 32,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് 10,000 രൂപയാണ് പിന്‍വലിച്ചത്. ഐസിഐസിഐ ബാങ്കിന്റെ കവടിയാര്‍ ബ്രാഞ്ചിലായിരുന്നു അക്കൗണ്ട്. ഉടന്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും പൊലീസുമായി Read more about സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്[…]

ഗോ രക്ഷാ സമിതിക്ക് വിഎച്ച്പിയുടെ ഉപദേശം

01.15 Am 06-09-2016 ലഖ്‌നൗ: കന്നുകാലി കള്ളക്കടത്തുകാരെ എങ്ങനെ നേരിടണമെന്ന് ഗോ രക്ഷാ സമിതിയെ ഉപദേശിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അവരെ അടിക്കാം, എന്നാല്‍ അവരുടെ എല്ല് ഒടിക്കരുതെന്നാണ് വി.എച്ച്.പി നല്‍കുന്ന ഉപദേശം. ഗോ രക്ഷാ സൈന്യത്തിനു മുന്നില്‍പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ അറിയണം. അനധികൃത കാലിക്കടത്തിന് ഒരു കള്ളക്കടത്തുകാരനും ധൈര്യം ഉണ്ടാവരുത്. മേക്ക് ഇന്‍ ഇന്ത്യയല്ല, പശു സംരക്ഷണമാണ് രാജ്യത്തെ രക്ഷിക്കുകയെന്നും വി.എച്ച്.പി ഗോ രക്ഷാ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗം ഖേംചന്ദ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, Read more about ഗോ രക്ഷാ സമിതിക്ക് വിഎച്ച്പിയുടെ ഉപദേശം[…]

ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

01.14 AM 06-09-2016 ബീജിംഗ്: ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേഷ്യയിലെ ഒരു രാജ്യം തീവ്രവാവാദം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജി 20 ഉച്ചകോടിയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ വിമര്‍ശിച്ചത്. ദക്ഷിണേഷ്യയിലെ ഒരു രാജ്യം തീവ്രവാദം നയമായി സ്വീകരിച്ചിരിക്കുകയാണ്. ഈ രാജ്യം തീവ്രവാദികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. നേരത്തെ ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മോദി പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു. Read more about ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി[…]

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി

01.13 AM 06-09-2016 ദില്ലി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി.പലസമയത്തായി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത് വികസനത്തെ ബാധിക്കുന്നു.അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പല ഭാഗത്തും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ Read more about തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി[…]

മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

01.10 AM 06-09-2016 മലബാര്‍ സിമന്റ്‌സ് എം.ഡി. കെ പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതിക്കേസിലാണ് അറസ്റ്റ്. എം.ഡിയുടെ അധികാരം ദുരുപയോഗം ചെയ്ത് ചില ഡീലര്‍മാര്‍ക്ക് ഇളവുകള്‍ അനുവദിക്കുകയും സര്‍ക്കാറിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമാണ് പത്മകുമാറിനെതിരെയുള്ള ഒരു കേസ്. ഇതു കൂടാതെ വി.എം രാധാകൃഷ്ണന്റെ കമ്പനിക്ക് ഗ്യാരന്റി നിന്നതും പിന്‍വലിച്ചതുമടക്കം എട്ട് കേസുകളാണ് മലബാര്‍ സിമന്റ്‌സിനും എം.ഡിക്കും എതിരെയുള്ളത്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. Read more about മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു[…]

വാശിയേറിയ പതിനെട്ടാമത് 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റില്‍ ഒക്ടോബര്‍ 7,8,9, തീയതികളില്‍

01.04 AM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്. വാശിയേറിയ 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റ് കഫോര്‍ട് ഇന്നില്‍ (29235 Buckingham Ave. Livonia, MI 48154) വെച്ച് ഒക്ടോബര്‍ 7,8,9, തീയതികളില്‍ നടക്കും. 1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹുസ്റ്റണ്‍, ഡാളസ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്്, ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ, ടോറന്റോ -കാനഡ എന്നിവടങ്ങളില്‍ അരങ്ങേറുകയുണ്ടായി. മത്സരത്തേക്കാളുപരി സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ ആഘോഷമാണിത്. അമ്പതില്‍പ്പരം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. രാജിസ്ട്രഷന്‍ ഫീസ് 100 ഡോളര്‍. Read more about വാശിയേറിയ പതിനെട്ടാമത് 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റില്‍ ഒക്ടോബര്‍ 7,8,9, തീയതികളില്‍[…]

ജയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി കാനഡ മൂന്നാം വര്‍ഷത്തിലേക്ക്

01.02 AM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജിയുടെ 2016-ലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 10-ന് ആരംഭിക്കും. അനുഗ്രഹീത വേദ അധ്യാപകരാല്‍ നടത്തപ്പെടുന്ന ബൈബിള്‍ പഠനം ക്രമീകൃത വേദ അഭ്യസനത്തിനും ജോലിയുടെ കൂടെ സുവിശേഷ പ്രവര്‍ത്തനത്തിനും പ്രചോദനം നല്കുന്നു. സ്ഥലം: 130 Mineola Rd, E Mississauga, Ontario L5G2E5. സമയം: എല്ലാ ശനിയാഴ്ചയും 2.30 മുതല്‍ 5.30 വരെ. കോഴ്‌സുകള്‍: 1 Year Certificate in Theology Read more about ജയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി കാനഡ മൂന്നാം വര്‍ഷത്തിലേക്ക്[…]