മോദിയെ ലക്ഷ്യമിട്ട് ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

03:58pm 28/7/2016 ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകള്‍ സംയുക്തമായി സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡ്രോണ്‍ ആക്രമണ സാധ്യതയാണ് ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ആക്രമണം നടക്കാനാണ് സാധ്യതയെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്്ട്്. ഐഎസ്‌ഐയുടെ പിന്തുണയോടെയായിരിക്കും ആക്രമണമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു സൂചന Read more about മോദിയെ ലക്ഷ്യമിട്ട് ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്[…]

ഔറംഗാബാദ് ആയുധവേട്ട കേസ്: അബു ജുന്ദല്‍ കുറ്റക്കാരന്‍ :മോക്ക കോടതി

01:45pm 28/07/2016 മുംബൈ: 2006ലെ ഔറംഗാബാദ് ആയുധവേട്ട കേസില്‍ അബൂ ജുന്ദല്‍ എന്ന സാബിഉദ്ദീന്‍ അന്‍സാരി കുറ്റക്കാരണാണെന്ന് മുംബൈയിലെ മോക്ക കോടതി. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലശ്കറെ ത്വയ്ബ തീവ്രവാദിയുമായ അബു ജുന്ദാല്‍ ഉള്‍പ്പെടെ കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റക്കാര്‍ക്കെതിരെ യു.എ.പി.എ, ഐ.പി.സി നിയമപ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ കോടതി ശരിവെച്ചു. കേസില്‍ 22 പേരാണ് വിചാരണ നേരിട്ടത്. 10 പേരെ കോടതി കുറ്റവിമുക്തരാക്കി. 2012 ജൂണില്‍ സൗദി അറേബ്യയില്‍ പിടിയിലായ അബൂ Read more about ഔറംഗാബാദ് ആയുധവേട്ട കേസ്: അബു ജുന്ദല്‍ കുറ്റക്കാരന്‍ :മോക്ക കോടതി[…]

ജബോങ്ങിനെ മിന്ത്ര സ്വന്തമാക്കി

01:39pm 28/07/2016 മുംബൈ: ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ജബോങ്ങിനെ ഫ്ളിപ്കാര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഇടപാടില്‍ ജബോങ്ങിന്‍െറ ഉടമസ്ഥരായ ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ്പിന് മിന്ത്ര നല്‍കുന്ന തുക പരസ്യപ്പെടുത്തിയിട്ടില്ല. ഇടപാടിലൂടെ 15 ദശലക്ഷം ഉപഭോക്താക്കളുടെ അടിത്തറയുള്ള കമ്പനിയായി ഫ്ളിപ്കാര്‍ട്ട് വളരും. 2012ല്‍ സ്ഥാപിതമായ ജബോങ് 2014ലാണ് ലാറ്റിനമേരിക്കയിലും റഷ്യയിലും മധ്യേഷ്യയിലും ആസ്ട്രേലിയയിലെയും ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനികളെ കൂടി ഉള്‍പ്പെടുത്തി ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ് ആയി വികസിച്ചത്. എന്നാല്‍, കുറച്ചുനാളായി നഷ്ടത്തിലായ ജബോങ്ങിനെ രക്ഷപ്പെടുത്താനുള്ള നടപടികളില്‍ ഗ്ളോബല്‍ Read more about ജബോങ്ങിനെ മിന്ത്ര സ്വന്തമാക്കി[…]

റോജേഴ്‌സ് കപ്പ്: ജൊഹാന മൂന്നാം റൗണ്ടില്‍

01:35pm 28/7/2016 മോണ്‍ട്രിയല്‍: റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ വാനിയ കിംഗിനെ പരാജയപ്പെടുത്തിയാണ് ജൊഹാന മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-5, 6-1. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ തന്നെ വാര്‍വറ ലപ്ച്ചങ്കോയെ ജൊഹാന നേരിടും. രണ്ടാം റൗണ്ടില്‍ നവോമി ബ്രോഡിയെ പരാജയപ്പെടുത്തിയാണ് വാര്‍വറ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.

ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍നിന്ന് പോക്കിമോനെ ഒഴിവാക്കാന്‍ നിര്‍ദേശം

01:32pm 28/7/2016 ഹിരോഷിമ: ഹിരോഷിമ അണുബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകങ്ങളില്‍നിന്ന് പോക്കിമോന്‍ ഗോ ‘ഭീകരന്‍മാരെ’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ കത്തുനല്‍കി. 1945 ബോംബാക്രമണത്തിന്റെ ഓര്‍മദിനമായ ഓഗസ്റ്റ് ആറിനു മുമ്പ് ഇത് നീക്കം ചെയ്യണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 140,000 പേരുടെ സ്മാരകങ്ങളാണ് ഹിരോഷിമ പീസ് പാര്‍ക്കില്‍ ഉള്ളത്. ഈ പാര്‍ക്കില്‍ മാത്രം 30 പോക്കിസ്റ്റോപ്പുകളാണ് ഗെയിമില്‍ ഉള്ളത്. കൂടാതെ, മൂന്നു ജിമ്മുകളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്്ട്്. ഹിരോഷിമയെ കൂടാതെ, അണുബോംബ് സ്‌ഫോടനം നടന്ന നാഗസാക്കി പീസ് പാര്‍ക്കിനെയും പോക്കിമോന്‍ േഗാ ഗെയിമില്‍നിന്ന് Read more about ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍നിന്ന് പോക്കിമോനെ ഒഴിവാക്കാന്‍ നിര്‍ദേശം[…]

സെയ്ഫിന്റെ നായികയായി ഇഷ തല്‍വാര്‍

01:30pm 28/7/2016 സെയ്ഫ് അലിഖാന്റെ നായികയായി ഇഷ തല്‍വാര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണെ്ടങ്കിലും ബോളിവുഡില്‍ നിന്നും ഇതുവരെ ഇഷയ്ക്ക് അവസരങ്ങള്‍ വന്നിരുന്നില്ല. അതിനുള്ള അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇഷ്. അക്ഷത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു കഥകളാണ് പറയുന്നത്. അതില്‍ ഒരു കഥയിലെ നായിക ഇഷ തല്‍വാറാണ്. തിരക്കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് സെയ്ഫ് അലിഖാന്‍. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ Read more about സെയ്ഫിന്റെ നായികയായി ഇഷ തല്‍വാര്‍[…]

സൽമാൻ ഖാൻ മാനിനെ വെടിവെച്ചു എന്ന മൊഴിയിലുറച്ച് സാക്ഷി

01:16pm 28/07/2016 ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാൻ ചിങ്കാര മാനിനെ വെടിവെക്കുന്നത് കണ്ടുവെന്ന മൊഴിയിൽ ഉറച്ച് മുഖ്യസാക്ഷിയും മുൻ ഡ്രൈവറുമായ ഹരീഷ് ദുലാനി. മാൻവേട്ട കേസിൽ സൽമാൻ ഖാൻ കുറ്റവിമുക്തനാക്കി രാജസ്ഥാൻ ഹൈകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യസാക്ഷിയായ ഹരീഷ് ദുലാനി രംഗത്തെത്തിയത്. ദേശീയ മാധ്യമമായ എൻ.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 18 വർഷം മുമ്പ് നടന്ന പ്രമാദമായ കേസിൽ സാക്ഷി മൊഴിനൽകിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഹരീഷ്. ജീവന് ഭീഷണി ഉണ്ടായതിനെ Read more about സൽമാൻ ഖാൻ മാനിനെ വെടിവെച്ചു എന്ന മൊഴിയിലുറച്ച് സാക്ഷി[…]

മക്കയില്‍ 16 ലക്ഷത്തോളം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളായി

01:15pm 28/7/2016 ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ മക്കയില്‍ തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് പാര്‍പ്പിട വിഭാഗം മേധാവി എന്‍ജി. മാസിന്‍ അസ്സനാരി പറഞ്ഞു. മക്കയുടെ വിവിധ ഭാഗങ്ങളിലായി 16 ലക്ഷത്തിലധികം ഹാജിമാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനകംതന്നെ തയാറായതായും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ താമസ സൗകര്യം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകി ലഭിച്ച അപേക്ഷകള്‍ മക്ക മേഖല അമീറിന് കൈമാറിയതായും അംഗീകാരം ലഭിക്കുന്നതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ അനുവദിക്കാനാവുമെന്നും അദ്ദേഹം Read more about മക്കയില്‍ 16 ലക്ഷത്തോളം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളായി[…]

മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍

01:11pm 28/7/2016 തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഭരണകൂടത്തിന്റെ പരാജയമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിയാത്തതിന് കാരണം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് ശരിയല്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവാകാശ കമ്മീഷണര്‍, മാധ്യമസ്ഥാപന പ്രതിനിധികള്‍, ബാര്‍ Read more about മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍[…]

മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍

01:10pm 28/7/2016 കൊല്ലം: മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പരിക്കേറ്റ പോള്‍ മാത്യൂ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. രാവിലെ മകള്‍ കാമുകനൊപ്പം ബൈക്കില്‍ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടര്‍ന്ന് ഇരുവും ഇവരെ പിന്തുടര്‍ന്നു. ബൈക്കില്‍ നിന്ന് മകള്‍ ഇറങ്ങിയ ശേഷം യുവാവ് യാത്ര തുടരുമ്പോഴാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിപ്പിച്ചതിന് പിന്നാലെ Read more about മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍[…]