നായര്‍ സംഗമത്തിന് ശ്രീ വിദ്യാധിരാജ നഗര്‍ വേദിയൊരുങ്ങുന്നു

12.03 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മൂന്നാമത് നായര്‍ സംഗമത്തിനു ശ്രീ വിദ്യാധിരാജ നഗര്‍ (ക്രൗണ്‍ പ്ലാസ, ഹൂസ്റ്റണ്‍) വേദിയൊരുങ്ങുന്നു. ഓഗസ്റ്റ് 12,13,14 തീയതികളില്‍ അരങ്ങേറുന്ന ഈ നായര്‍ മഹാസംഗമത്തിലേക്ക് എല്ലാ സാമുദായിക അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. നോര്‍ത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവടങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ നായര്‍ മഹാസംഗമം എന്തുകൊണ്ടും ഫലപ്രദമായ ഒരു കുടുംബസംഗമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. സാമൂദായിക Read more about നായര്‍ സംഗമത്തിന് ശ്രീ വിദ്യാധിരാജ നഗര്‍ വേദിയൊരുങ്ങുന്നു[…]

കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

12.01 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്‌സില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യന്‍ പി. തോമസ് (ബേബി) പട്ടേരില്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 18-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായിരുന്നു പരേതന്‍. 77 വയസായിരുന്നു. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഇന്ത്യന്‍ നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ റോസമ്മ തോമസ് മാഞ്ഞൂര്‍ സൗത്തില്‍ പുളിക്കല്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. എലിസബത്ത് ബോബ്‌ദേ, നാന്‍സി തോമസ്. മരുമക്കള്‍: ഡോ. രാജ് ബോബ്‌ദേ. Read more about കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി

11.59 PM 19-07-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ, ഫ്‌ളോറിഡ: അടൂര്‍ പുത്തന്‍വീട്ടില്‍ വിളയില്‍ ജോര്‍ജ് എം. വര്‍ഗീസ് (80) താമ്പായില്‍ നിര്യാതനായി. 11531 യു.എസ് ഹൈവെ 301 ഡേസ് സിറ്റി, ഫ്‌ളോറല്‍ മെമ്മറി ഗാര്‍ഡന്‍സ് ആണ് വിലാസം. ഭാര്യ: കുഞ്ഞമ്മ ജോര്‍ജ് കടമ്പനാട് വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ് (ബോബന്‍), ജോര്‍ജ് പി. കോശി (കുഞ്ഞ്), അനിലാ തോമസ് (മോളി). മരുമക്കള്‍: ലീല വര്‍ഗീസ്, സൂസന്‍ കോശി, ജോര്‍ജ് തോമസ്. കൊച്ചുമക്കള്‍: ഡാന്‍ വര്‍ഗീസ്, Read more about ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി[…]

വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി

03:11pm 18/7/2016 ബുന്ദി: രാജസ്ഥാനിലെ ബുന്ദിയില്‍ വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി. ബുന്ദിയിലെ നന്ദഗാവ് സ്വദേശിനിയായ 20 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ദാനു മീന(25) എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയ തക്കം നോക്കിയെത്തിയ യുവാവാണ് മാനഭംഗപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടു വീട്ടിലെത്തിയ ഭര്‍ത്താവിനോട് യുവതി വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ Read more about വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി[…]

പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക്​ നിരോധം

03:06 PM 18/07/2016 ന്യൂഡൽഹി: പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഉത്തരവ്​ എത്രയും പെ​​െട്ടന്ന്​ നടപ്പിലാക്കാനും ഇത്തരം വാഹനങ്ങളു​െട പട്ടിക ഡൽഹി ട്രാഫിക്​ പൊലീസിന്​ കൈമാറാനും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്​. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത്​ വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളും ഡൽഹിയിൽ അനുവദിക്കരുതെന്നും ട്രൈബ്യുണൽ നിർദേശിച്ചു. ഡൽഹിയി​െല അനിയന്ത്രിതമായ മലിനീകരണം ചൂണ്ടിക്കാട്ടിയാണ്​ പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കഴിഞ്ഞ വർഷം ട്രൈബ്യൂണൽ Read more about പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക്​ നിരോധം[…]

തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം

02:06 PM 18/07/2016 കൊച്ചി: കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ആദ്യ നാലു പ്രതികള്‍ ജീവപര്യന്തം തടവും 55,000 രൂപ പിഴയും അടക്കണം. കളമശേരി തേവക്കല്‍ വി.കെ.സി കോളനിയില്‍ പറക്കാട്ട് പി. അതുല്‍ (23), എടത്തല മാളിയംപടി കൊല്ലാറവീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (മനു22),കങ്ങരപ്പടി വടകോട് മുണ്ടക്കല്‍ നിയാസ്(മസ്താന്‍ നിയാസ്30), Read more about തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം[…]

അമൃത്സർസുവർണ ക്ഷേത്രത്തിൽ പാത്രം കഴുകി കെജ് രിവാളിന്‍റെ പ്രായശ്ചിത്തം

01:55 PM 18/07/2016 അമൃത്സർ: ആം ആദ്മിയുടെ പ്രകടനപത്രികയിൽ സുവർണ ക്ഷേത്രത്തിലെ ചിത്രം ഉപയോഗിച്ച തെറ്റിന് പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്‍റെ പ്രായശ്ചിത്തം. പാർട്ടി പ്രവർത്തകർ ചെയ്ത തെറ്റിന് മാപ്പപേക്ഷയുടെ ഭാഗമായി സ്വമേധയാ പാത്രങ്ങൾ വൃത്തിയാക്കിയാണ് കെജ് രിവാൾ പ്രായശ്ചിത്തം ചെയ്തത്. പ്രവർത്തകർ മനഃപൂർവമല്ലാതെ ചെയ്ത തെറ്റിന് താൻ പ്രായശ്ചിത്തം ചെയ്തതായി കെജ് രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. സുവർണ ക്ഷേത്രത്തിൽ 45 മിനിട്ട് കെജ് രിവാൾ ചെലവഴിച്ചു. ആം ആദ്മി പാർട്ടിയുടെ യൂത്ത് Read more about അമൃത്സർസുവർണ ക്ഷേത്രത്തിൽ പാത്രം കഴുകി കെജ് രിവാളിന്‍റെ പ്രായശ്ചിത്തം[…]

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം; സഭ തടസപ്പെട്ടു

01:54pm 18/7/2016 ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തുവെന്ന് ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യസഭയില്‍ ബിഎസ്പി പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി അധ്യക്ഷ മായാവതിയാണ് രാജ്യസഭയില്‍ രംഗത്തുവന്നത്. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ യഥാര്‍ഥ മാനസികാവസ്ഥയാണ് സംഭവത്തിലൂടെ വെളിവായതെന്നും മായാവതി കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരി നിലപാടെടുത്തതോടെ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതേതുടര്‍ന്ന് രാജ്യസഭ 10 മിനിറ്റ് നേരത്തേയ്ക്ക് Read more about രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം; സഭ തടസപ്പെട്ടു[…]

തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: നാലു പ്രതികള്‍ക്ക് ജീവപര്യന്തം

01:18apm 18/7/2016 കൊച്ചി: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കളമശേരിക്ക് സമീപത്തുവെച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആദ്യ നാലു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും. പ്രതികളായ കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് വീട്ടില്‍ അതുല്‍ പി. ദിവാകരന്‍ (23), എടത്തല മുരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനു എന്ന മനോജ് (22), വടകോട് മുണ്ടക്കല്‍ വീട്ടില്‍ മസ്താന്‍ നിയാസ് എന്ന നിയാസ് (30) എന്നിവര്‍ക്കാണ് Read more about തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: നാലു പ്രതികള്‍ക്ക് ജീവപര്യന്തം[…]

സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി യുവതിയും മകനും മരിച്ചു, ഭര്‍ത്താവിന് പരിക്ക്

01:15pm 18/7/2016 റിയാദ്: മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ജിദ്ദ ­ യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യാമ്പുവില്‍ ബിസിനസ് നടത്തുന്ന അഫ്‌സല്‍ ഓടിച്ചിരുന്ന പിക്അപ് വാന്‍, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. സഫീറ തല്‍ക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ Read more about സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി യുവതിയും മകനും മരിച്ചു, ഭര്‍ത്താവിന് പരിക്ക്[…]