ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു.

01:12pm 18/07/2016 ക്ലീവ്‌ലാൻഡ്: യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മൽസരിക്കാനൊരുങ്ങുന്ന ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു. ട്രംപിനെ പ്രസി‍ഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവൻഷൻ തുടങ്ങാനിരിക്കെയാണ് ക്ളീവ് ലാൻഡിൽ വ്യത്യസ്തമായ പ്രതിഷേധ പരിപാടി അരങ്ങേറിയത്. ഫൊട്ടോഗ്രാഫർ സ്പെൻസർ ടുനിക്കാണ് ഇൻസ്റ്റലേഷന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്. കലയും രാഷ്ട്രീയവും ഒന്നിപ്പിച്ച് നൂറിലധികം വരുന്ന സ്ത്രീകൾ നഗ്നരായി കണ്ണാടിയുമായി നിൽക്കുന്ന ചിത്രത്തിലൂടെ ട്രംപ് വൈറ്റ് ഹൗസിന് അനുയോജ്യനല്ല എന്ന സന്ദേശം നൽകുകയാണ് ടുനിക്. Read more about ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു.[…]

വടകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ വീടിനു നേരെ ബോംബേറ്

01:10pm 18/7/2016 കോഴിക്കോട്: വടകര കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വീട് അടിച്ച് തകര്‍ത്ത അജ്ഞാത സംഘം കൊള്ളയും നടത്തി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.

അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി ക്ഷീര കര്‍ഷക സംഘടന

01:05pm 18/07/2016 ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ റിലീസ് ദിനം അടുക്കുമ്പോള്‍ പാലഭിഷേകം നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇതുമുന്നില്‍ കണ്ട് അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി രംഗത്തത്തെിയിരിക്കുകയാണ് തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരുടെ സംഘടന. പുതിയ ചിത്രം റിലീസ് ചെയ്യുന്ന ദിനം തമിഴ് സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ക്ക് മുകളിലൂടെയുളള പാലഭിഷേകം ആരാധകരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമാണ്. ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് ഇത്തരത്തില്‍ ആരാധകര്‍ ഒഴുക്കി കളയാറുള്ളത്. പാല്‍ വെറുതെ പാഴാക്കി കളയരുതെന്ന് തമിഴ്നാട് Read more about അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി ക്ഷീര കര്‍ഷക സംഘടന[…]

‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.

12:58pm 18/7/2016 ന്യുഡല്‍ഹി: ബോക്സിങ് കരിയറിലെ ഏറ്റവും വലിയ മത്സരം കഴിഞ്ഞ വിശ്രമത്തിലാണ് വിജേന്ദര്‍. മൂന്ന് മിനിറ്റ് വീതമുള്ള പത്ത് റൗണ്ട്. പരിചയസമ്പന്നനായി എതിരാളിക്കെതിരെ ജീവന്മരണ പോരാട്ടം. തലങ്ങും വിലങ്ങും പറന്നത്തെിയ ഇടികള്‍. ഏറെയും ഒഴിഞ്ഞുമാറിയപ്പോള്‍ ചിലത് മുഖവും വയറും തരിപ്പണമാക്കി. ഏതാനും മുറിവുകളുമുണ്ട്. പക്ഷേ, എല്ലാം സൂപ്പര്‍ മിഡ്ല്‍ വെയ്റ്റ് എന്ന കിരീട മധുരത്തില്‍ മറക്കുകയാണ് ഇന്ത്യയുടെ ബോക്സിങ് ഹീറോ വിജേന്ദര്‍ കുമാര്‍. ‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. എന്‍െറ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമായിരുന്നു. Read more about ‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.[…]

ഇനി വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്കു വന്‍തുക നഷ്ടപരിഹാരം

12:50pm 18/7/2016 ന്യൂഡല്‍ഹി: ഇനി മുതല്‍ വിമാനം റദ്ദാക്കിയാല്‍ കമ്പനികള്‍ യാത്രക്കാര്‍ക്കു വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്താലും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഡിജിസിഎ നിര്‍ദേശത്തില്‍ പറയുന്നു. യാത്ര നിഷേധിച്ചാല്‍ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 10,000 രൂപയോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ഓഗസ്റ്റ് ഒന്ന് മുതല്‍ Read more about ഇനി വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്കു വന്‍തുക നഷ്ടപരിഹാരം[…]

പണവുമായി നടന്നുപോയ മധ്യവയസ്‌കനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി

12;34pm 18/7/2016 കൊളത്തൂര്‍ (മലപ്പുറം): പണവുമായി നടന്നുപോയ മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയ വാഹനം നാട്ടുകാര്‍ തടഞ്ഞ് വാഹനത്തിലുള്ളവരെ മര്‍ദിച്ചു. പൊലീസത്തെി വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അഞ്ച് ലക്ഷം രൂപയുമായി ബസില്‍ വളപുരത്ത് ഇറങ്ങിയ കൊടുവള്ളി സ്വദേശി അബ്ദുറഹ്മാന്‍ കുട്ടിയെ (52) ഇന്നോവ കാറില്‍ എത്തിയ സംഘം ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട സമീപവാസികള്‍ വാഹനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ടതായി നാട്ടുകാരെ അറിയിച്ചു. ഞൊടിയിടയില്‍ സ്ത്രീയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുന്നതായി വാര്‍ത്ത പരന്നു. Read more about പണവുമായി നടന്നുപോയ മധ്യവയസ്‌കനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി[…]

എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

12:34pm 18/07/2016 തിരുവനന്തപുരം: എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്.ഡി.പി.ഐ. സംഘടനയുടെ പ്രവർത്തനം ഗൗരവമായി പരിശോധിക്കും. വേളം കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കും. സ്റ്റേഷനിൽ എസ്.ഡി.പി.ഐക്ക് സൽക്കാരം നൽകുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കുത്തേറ്റു മരിച്ച Read more about എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും[…]

ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം : മെഹർ തരാറിനെ ചോദ്യം ചെയ്തു

12:30pm 18/07/2016 ന്യൂഡൽഹി: എം.പിയും മുൻമന്ത്രിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പാകിസ്താൻ മാധ്യമപ്രവർത്തക മെഹർ തരാറിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലിനായി മൂന്ന് മാസം മുൻപ് തരാർ ഇന്ത്യയിലെത്തിയിരുന്നുവെന്നും സെൻട്രൽ ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വളരെ രഹസ്യമായിരുന്നു തരാറിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ വളരെ കുറച്ച് Read more about ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം : മെഹർ തരാറിനെ ചോദ്യം ചെയ്തു[…]

ഉത്തരാഖണ്ഡില്‍ കനത്തമഴ; മരണം 10 ആയി

12:30pm 18/7/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതായും ദുരന്തനിവാരണസേന അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹരിദ്വാര്‍-ഡല്‍ഹി ഹൈവേ അടച്ചു.

മൂന്നു വര്‍ഷത്തിനിടെ യുവതി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി

12:28pm 18/07/2016 റോഹ്തക്: ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ വീണ്ടും പീഡിപ്പിച്ചു. 20 കാരിയായ യുവതിയെ മൂന്നു വര്‍ഷം മുമ്പ് കൂട്ടമാനഭംഗം ചെയ്ത അഞ്ചംഗ സംഘം തന്നെയാണ് വീണ്ടും ക്രൂര പീഡനത്തിനിരയാക്കിയത്. ഡല്‍ഹിയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള റോഹ്തകിലാണ് സംഭവം. 2013 ലാണ് യുവതിയെ ഈ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും കോടതി ശിക്ഷിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ തട്ടികൊണ്ടുപോയി വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കോളജില്‍ നിന്നും ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ അഞ്ചംഗ Read more about മൂന്നു വര്‍ഷത്തിനിടെ യുവതി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി[…]