വധശിക്ഷ പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: ഉര്‍ദുഗാൻ
12:26pm 18/07/2016 ഇസ്തംബൂള്‍: സൈനിക അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാറിനെതിരെ വിമതനീക്കം നടത്തിയവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. 2004ല്‍ രാജ്യത്ത് റദ്ദാക്കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യം പരിഗണിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. പട്ടാള അട്ടിമറിയില്‍ പങ്കെടുത്ത 6000ലധികമാളുകള്‍ പിടിയിലായതായി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആറായിരത്തിലധികം ആളുകള്‍ അറസ്റ്റിലായതായി നീതിന്യായ വകുപ്പ് മന്ത്രി ബകിര്‍ ബുസ്താഗ് മാധ്യമങ്ങളെ അറിയിച്ചു. വ്യത്യസ്ത പദവികളിലുള്ള 34 സൈനിക Read more about വധശിക്ഷ പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: ഉര്‍ദുഗാൻ[…]










