അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

12.52 AM 15-07-2016 പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളിക്കു സമീപം അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. നല്ലേപ്പിള്ളി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന കുമാരന്‍കുട്ടി മേനോന്റെ ഭാര്യ ശോഭന (52), മകള്‍ വിന്ദുജ (22) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒരാളുടെ കാല്‍ നായ കടിച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുക യായിരുന്നു. തുടര്‍ന്നു പരിശോധന നടത്തിയപ്പോഴാണ് വീടിനു പിന്നില്‍ കുളിമുറിയോടു ചേര്‍ന്ന് Read more about അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി[…]

പ്രളയം; ചൈനയില്‍ 237 മരിച്ചു

12.47 AM 15-07-2016 പ്രളയത്തെത്തുടര്‍ന്ന് ചൈനയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 237 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊടുങ്കാറ്റിലും കനത്ത മഴയിലും 13 പേരെ കൂടി കാണാതായതോടെ ഇവരുടെ എണ്ണം 93 ആയി ഉയര്‍ന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. യാങ്‌സെ നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. രാജ്യത്തെ 1508 കൗണ്്ടികളിലായി 147,200 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു. 54.6 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. 2200 കോടി ഡോളറിന്റെ Read more about പ്രളയം; ചൈനയില്‍ 237 മരിച്ചു[…]

നഴ്‌സിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

12.45 AM 15-07-2016 ഹരിയാനയിലെ ഗുഡ്ഗാവില്‍ വിവാഹ വാഗ്ദാനം നല്‍കി നഴ്‌സിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ ഗിരീഷ് ഓജയാണ് അറസ്റ്റിലായത്. ഗുഡ്ഗാവില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഗിരീഷ്. ഇതേ സ്ഥാപനത്തിലെ നഴ്‌സിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അലഹബാദില്‍നിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്

12.40 AM 15-07-2016 കാച്ചി തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പുതിയ സിനിമയുടേതുള്‍പ്പെടെ നിരവധി സിഡികള്‍ പിടിച്ചെടുത്തു. സി.ഡി പകര്‍ത്താന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. തോപ്പുംപടി ഇന്ദിര ജംഗ്ഷനില്‍ കോലോത്ത് മുക്ക് പുല്ലാം വീട്ടില്‍ ഷെഫീക്കി(41)നെ സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴായ്ച വൈകിട്ടോടെയാണ് ഇന്ദിര ജംഗ്ഷനില്‍ ഇയാള്‍ കുടുംബത്തോടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. വീട്ടില്‍ ഒരു ഭാഗത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൊലിസിന് Read more about തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്[…]

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റില്‍

12.37 AM 15-07-2016 കൊച്ചിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റിലായി. ധനേഷ് മാത്യു മാഞ്ഞൂരാന്‍ (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഉണ്യാട്ട് ലെയിനിലാണ് കേസിന് ആസ്പദമായ സംഭവം. ഞാറയ്ക്കല്‍ സ്വദേശിനിയായ യുവതിയ ധനേഷ് കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. യുവതിയുടെ Read more about യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റില്‍[…]

കലക്ടര്‍ ബ്രോക്ക് ഹൈക്കോടതിയുടെ വക രൂക്ഷ വിമര്‍ശനം

12.33 AM 15-07-2016 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതിക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി എടുക്കാത്ത കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശന്തിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മനുഷ്യക്കടത്തു കേസിലെ പ്രതിക്കെതിരെ കോഴിക്കോട് കലക്ടര്‍ എന്തുകൊണ്ടാണ് ഗുണ്ടാനിയമ പ്രകാരം നടപടി എടുക്കാത്തതെന്ന് വ്യക്തമാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിനു സ്റ്റേറ്റ് അറ്റോണി അഡ്വ. സോഹന്‍ കൂടുതല്‍ സമയം തേടിയതോടെ ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എ ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി Read more about കലക്ടര്‍ ബ്രോക്ക് ഹൈക്കോടതിയുടെ വക രൂക്ഷ വിമര്‍ശനം[…]

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു

03:20pm 14/7/2016 കൊച്ചി . ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു വൈകിട്ട് നാലിനു ജി ഓഡിറ്റോറിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കൻ ഭരണഘടനാ കമ്മിറ്റിയംഗം പ്രഫ രവിവർമ കമാർ ഉദ്ഘാടനം ചെയ്യും. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അധ്യക്ഷത വഹിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടു കിടക്കുന്നതു ചർച്ച ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന മനുസരിച്ചാണ് ദിനാചരണം സംഘടിപ്പിക്കുന്നതെന്ന ഭാരവാഹികളായ ജസ്റ്റിസ് കെ. സുകുമാരൻ, Read more about ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു[…]

മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി

03:07 PM 14/07/2016 തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക Read more about മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി[…]

ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി

03:04pm 14/07/2016 ന്യൂഡല്‍ഹി: ഐ.എസ് പുതുതായി പുറത്തുവിട്ട വിഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റ് എന്ന് വിശേഷിപ്പിച്ചതായി മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്‍റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്‍റെ വക്താക്കളെന്ന് പരാമര്‍ശിക്കുകയായിരുന്നു ഐ.എസ്. ഇത്തരത്തിലാണ് ഐ.എസ് പ്രചരണം നടത്തുന്നതെന്നും ഉവെസി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ യുവജനങ്ങളോട് പറയാനുള്ളത് ഇസ്ലാമിനു വേണ്ടി ജീവിക്കുകയയെന്നതാണ്. രാഷ്ട്രത്തിന്‍്റെ മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണം. Read more about ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി[…]

പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍

03:00pm 14/7/2016 കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പുങ്കുള്ളതായും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പ്രതികള്‍ക്കായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. രണ്ടു കൊലപാതകങ്ങളിലെ പ്രതികളെ കണെ്ടത്താന്‍ കാലിക്കടവ് മുതല്‍ രാമന്തളി കക്കമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെയും റെയ്ഡ് നടത്തി. പോലീസ് സ്‌ക്വാഡുകളായി Read more about പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍[…]