കൊമ്പന്‍ താരു (80) നിര്യാതനായി

10:28am 15/7/2016 കണ്ണൂര്‍ : വയത്തൂര്‍ യുപി സ്കൂള്‍ പ്രധാനാധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൊമ്പന്‍ താരു (80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിക്ക്. ഭാര്യ: പരേതയായ കൊട്ടുകാപ്പള്ളി എല്‍സമ്മ (റിട്ട. അധ്യാപിക). മക്കള്‍: നിഷ് (കേരള ഗ്രാമീണ്‍ ബാങ്ക്, പയ്യാവൂര്‍), മനോജ് (ഡെറാഡൂണ്‍), ജോസ് (അധ്യാപകന്‍, തില്ലങ്കേരി എച്ച്എസ്എസ്) ആശ ചുങ്കത്ത് (ഗ്ലെന്‍വ്യൂ, ചിക്കാഗോ). മരുമക്കള്‍: മാത്യു (റിട്ട. മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്), ജിന്‍സി(ഡെറാഡൂണ്‍), സീമ (അധ്യാപിക, പൈസക്കരി എച്ച്എസ്എസ്), ജിതേഷ് ചുങ്കത്ത് Read more about കൊമ്പന്‍ താരു (80) നിര്യാതനായി[…]

തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി

10:20am 15/7/2016 പെരുമ്പാവൂര്‍:ആരാംകോ (സൗദി) റിട്ട. എന്‍ജിനീയര്‍ തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയില്‍. ഭാര്യ: ആറൂര്‍ കൂവപ്ലാക്കല്‍ ബിന്നി. മക്കള്‍: ഡോ. എല്‍സ മാത്യു, ഡോ. എല്‍ന ജൂബിന്‍ (ഇരുവരും യുഎസ്), ഡോ. എല്‍ബ ലയണല്‍, ഡോ. എലോയ് വര്‍ഗീസ്, ഡോ. എറിക് വര്‍ഗീസ് (മൂവരും യുകെ). മരുമക്കള്‍: ഡോ. മാത്യു ചാക്കോ, ഡോ. ജുബിന്‍ കൊച്ചുമ്മന്‍ (ഇരുവരും യുഎസ്), ഡോ. ലയണല്‍ പീറ്റര്‍ (യുകെ). Read more about തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി[…]

ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം

10:am 15/07/2016 നൈസ്: ഫ്രാൻസിലെ നൈസിൽ ദേശീയ ദിനാഘോഷത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 80ലധികം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 50ലധികം പേരുടെ പരിക്ക് ഗുരുതരം. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഒാടിച്ചു കയറ്റിയാണ് അക്രമി മനുഷ്യ കുരുതി നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന Read more about ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം[…]

അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍

01.37 AM 15-07-2016 ബാങ്കുദ്യോഗസ്ഥരെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സൈബര്‍ ക്രൈം പോലീസ് അന്വേഷണ സംഘമാണു ഡല്‍ഹിയില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ സ്വദേശി സൗരഭ്, കീര്‍ത്തിനഗര്‍ സ്വദേശി ഋഷി നെരൂല എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സൗരഭ്, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സിഇഒയും ഋഷി നെരൂല ടീം ലീഡറുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മറ്റു ചില Read more about അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍[…]

കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍

01.12 AM 15-07-2016 സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ടാണു നിര്‍മാതാവായ കലൈപുലി എസ്. താണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു പകര്‍പ്പില്‍നിന്ന് അനധികൃതമായി നിരവധി പകര്‍പ്പുകള്‍ നിര്‍മിക്കുന്നതായും ഇത് കൈമാറുന്നതു നിര്‍മാതാവിനു വന്‍ സാമ്പത്തികനഷ്ടം ഉണ്്ടാക്കുന്നതായും ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ അനധികൃത ഡൗണ്‍ലോഡിംഗ് പ്രോത്സാഹിപ്പിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും തടയാന്‍ ട്രായിയോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. Read more about കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍[…]

സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു

01.18 AM 15-07-2016 ഇസ്‌ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചതിന്റെ പിന്നാലെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രചരണ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ടെലികോം റെഗുലേറ്റര്‍ ചെയര്‍മാന്‍ ഷാജഹാന്‍ മുഹമ്മൂദ് പറഞ്ഞു. ധാക്ക ഭീകരാക്രമണത്തിനു നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ആരോപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി. നായിക്കിന്റെ ഇസ്‌ലാമിക് മൊബൈലില്‍ പീസ് ടിവി പ്രഭാഷണങ്ങള്‍ ലഭ്യമായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലുമാണ് Read more about സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു[…]

പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി

01.08 AM 15-07-2016 പ്രായമേറുന്തോറും വീര്യമേറുകയാണ് പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന്. 42 വയസ് പൂര്‍ത്തിയായശേഷം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമെന്ന ബഹുമതി മിസ്ബാ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റിലാണു മിസ്ബാ മിന്നും സെഞ്ചുറി നേടിയത്. 40 വയസിനു ശേഷം രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏക താരമാണു മിസ്ബാ ഉള്‍ ഹക്ക്. സെഞ്ചുറി നേടുമ്പോള്‍ 42 വയസും 47 ദിവസവുമാണു മിസ്ബായുടെ പ്രായം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 41 വയസും 147 ദിവസവും പ്രായമുള്ളപ്പോള്‍ Read more about പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി[…]

ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമ്മേളനം 29-ന്

01.02 Am 15-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ‘ജസ്റ്റീസ് ഫോര്‍ പ്രവീണ്‍’ എന്ന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 29 ന്, വെള്ളിയാഴ്ച ഒരുമണിക്ക് ഷിക്കാഗോയിലെ ഡെയ്‌ലി പ്ലാസയില്‍ വച്ച് നടത്തപ്പെടുന്ന പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്ത്, പ്രവീണിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതില്‍ അധികാരികള്‍ വരുത്തിയ വീഴ്ച്ചയിലും, നീതിനിഷേധത്തിലും നമ്മുടെ സമൂഹത്തിന്റെ അമര്‍ഷം ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുവാന്‍ എല്ലാ വിഭാഗീയതകളും മാറ്റിവച്ച് നാം ഒറ്റക്കെട്ടായി അണിചേരണം എന്നു വിനീതമായി അപേക്ഷിക്കുന്നു. നമ്മുടെ മഹത്തായ സാംസ്‌കാരികപൈതൃകത്തില്‍ ഉറച്ചു നിന്നുകൊണ്ട് പ്രവാസഭൂവില്‍ Read more about ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമ്മേളനം 29-ന്[…]

മഹാശ്വേതാ ദേവിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

01.00 AM 15-07-2016 സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഒരുമാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് 90കാരിയായ മഹാശ്വേതാ ദേവി. വാര്‍ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഹാശ്വേതാ ദേവിയുടെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതു കുറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുവൈത്തില്‍ വീട്ടുജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു

12.57 AM 15-07-2016 കുവൈത്തില്‍ വീട്ടുജോലി ചെയ്യുന്ന വനിതകള്‍ക്കു നല്‍കേണ്ട കുറഞ്ഞ വേതനം പ്രതിമാസം 60 കുവൈത്തി ദിനാറായി(198 ഡോളര്‍) നിജപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. വീട്ടുജോലി ചെയ്യുന്നവരെല്ലാം തന്നെ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് ആഴ്ചയില്‍ ഒരുദിവസത്തെ അവധി, ശമ്പളത്തോടുകൂടി പ്രതിവര്‍ഷം 30 ദിവസത്തെ അവധി എന്നിവയ്ക്ക് അവകാശമുണ്ടെന്ന് 2015ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ജോലിസമയം 12 മണിക്കൂര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കാരായ വിദേശികള്‍ ഏറ്റവും കൂടുതല്‍ ഉള്ള രണ്ടാമത്തെ രാജ്യമാണു കുവൈത്ത്. ഏതാണ്ട് 660,000 Read more about കുവൈത്തില്‍ വീട്ടുജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു[…]