ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

09:44am 13/07/2016 മസ്കത്ത്: ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കത്തിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്‍റാണ് സത്യന്‍. സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശം ഉണ്ടാകാറുണ്ട്. ഉച്ചക്ക് 12 മണിക്ക് സത്യന്‍ ജോലി കഴിഞ്ഞത്തൊറുണ്ട്. ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞത്തെിയ മലയാളിയാണ് മൃതദേഹം കണ്ടത്തെിയത്.

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വന്‍ഭൂകമ്പ സാധ്യതയെന്ന്

09:40am 13/07/2016 ന്യൂഡല്‍ഹി: കിഴക്കന്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളെ ചാമ്പലാക്കാന്‍ ശേഷിയുള്ള വമ്പന്‍ ഭൂമികുലുക്കം ബംഗ്ലാദേശിനടിയില്‍ ഒളിച്ചിരിക്കുന്നതായി മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ നദീതീര ഡെല്‍റ്റ പ്രദേശത്ത് രണ്ട് ഭൂവല്‍ക്ക ഫലകങ്ങളും പരസ്പരം സമ്മര്‍ദം ചെലുത്തുന്നതായി പുതിയ തെളിവുകളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഫലക അതിരുകള്‍ ശക്തമായി കൂട്ടിയുരസിയാല്‍ മേഖലയിലെ 14 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. നേരിട്ടുള്ള ചലനങ്ങള്‍ വഴി മാത്രമല്ല, മേഖലയിലെ പ്രമുഖ നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനവും സമുദ്രനിരപ്പിനോട് ചേര്‍ന്നുകിടക്കുന്ന ഭൂവിഭാഗങ്ങളിലുണ്ടാകുന്ന നേരിയ വ്യത്യാസവും നാശത്തിന് വഴിവെക്കാം. Read more about ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വന്‍ഭൂകമ്പ സാധ്യതയെന്ന്[…]

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 30 പേര്‍ക്ക് പരിക്ക്

09:39am 13/7/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ 20 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും 10 ഗ്രാമീണര്‍ക്കും പരിക്ക്. പഴയ ശ്രീനഗറിലെ നോവാട്ടയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ പ്രദേശത്തുനിന്ന് സിആര്‍പിഎഫ് പിന്‍മാറാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സിആര്‍പിഎഫ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഗവേണിംഗ് ബോഡിയും അനുമോദന സമ്മേളനവും ചേര്‍ന്നു

09:36am 13/7/2016 വര്‍ഗീസ് പ്ലാമൂട്ടില്‍ ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി നോര്‍ത്ത് ന്യൂജേഴ്‌സിയില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന അംഗീകൃത ചാരിറ്റബിള്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ഗവേണിംഗ് ബോഡി യോഗം ചേര്‍ന്ന്് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുകയും സംഘടനയുടെ മുന്‍ പ്രസിഡന്‍റുമാരായ ശ്രീ ടി. എസ്. ചാക്കോ, പ്രൊഫ. സണ്ണി മാത്യൂസ് എന്നിവരെ ആദരിക്കുകയും ചെയ്തു. ഓരോ മൂന്നു മാസത്തിലും ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിനും ഒക്ടോബര്‍ ആദ്യം Read more about ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഗവേണിംഗ് ബോഡിയും അനുമോദന സമ്മേളനവും ചേര്‍ന്നു[…]

പി.എസ്.സ്കറിയ (കുഞ്ഞൂഞ്ഞ് ­-72) നിര്യാതനായി

09:34am 13/7/2016 അമലഗിരി:അയര്‍ക്കുന്നം കുടകശേരില്‍ പുത്തന്‍വീട്ടില്‍ പി.എസ്.സ്കറിയ (കുഞ്ഞൂഞ്ഞ് ­-72) നിര്യാതനായി. സംസ്കാരം വെള്ളി രണ്ടിനു കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള ഹൗസിങ് കോളനിയിലെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: കുറ്റിയാടി ഇലവനാല്‍ മേരിക്കു­ട്ടി. മക്കള്‍: ഡോ. അനൂപ് എസ്. കുടകശേരില്‍ (ഹൂസ്റ്റണ്‍), ഡോ. അനുഷ് എസ്. കുടകശേരില്‍ (ഗവ. ഹോസ്പിറ്റല്‍, നാട്ടകം). മരുമക്കള്‍: ഡോ. അനിലിന്‍ അനൂപ് (ഹൂസ്റ്റണ്‍), ഡോ. അനു അനുഷ് (താലൂക്ക് ഹോസ്പിറ്റല്‍, വൈക്കം).

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റും ദുക്‌റാന ദിനാചരണവും

09:34am 13/7/2106 ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാള്‍ നൈറ്റ് “വിസ്മയ 2016′ അതിമനോഹരമായി. ഇടവകയിലെ യുവജനങ്ങള്‍ ഏറ്റെടുത്തു നടത്തിയ തിരുനാളിലെ മനോഹര സായാഹ്നങ്ങളിലൊന്നായി ഈ ആഘോഷം. ജൂലൈ രണ്ടാംതീയതി ശനിയാഴ്ച വൈകിട്ട് നടന്ന ഇംഗ്ലീഷ് കുര്‍ബാനയില്‍ ഫാ. ജോസഫ് പാലയ്ക്കല്‍ കാര്‍മികത്വം വഹിച്ചു ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ഡേവിഡ് മൗറി, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റും ദുക്‌റാന ദിനാചരണവും[…]

ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു

ഫ്‌ളോറിഡ: 2016-18 കാലയളവിലേക്കുള്ള ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതിനു സഹായിച്ച റീജിയനിലെ എല്ലാ ഫോമാ പ്രവര്‍ത്തകരോടും, പ്രത്യേകിച്ച് ഒരു കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് ആയും, ഒരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും നോമിനേറ്റ് ചെയ്ത, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റ് ഭാരവാഹികളോടുള്ള എല്ലാവിധ കടപ്പാടും അറിയിക്കുന്നതായി വര്‍ഗീസ് കെ. ജോസഫ് പറഞ്ഞു. ആത്മവിശ്വാസവും, പ്രവര്‍ത്തനശൈലിയും, സുഹൃദ്ബന്ധങ്ങളുമാണ് എന്നെ ഈ മത്സരത്തിന് നയിച്ചത്. ഈ Read more about ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു[…]

ഡബ്ല്യു.എം.സി യൂണിഫൈഡ് റീജിയനു രണ്ടു വൈസ് പ്രസിഡന്റുമാര്‍ കൂടി: എല്‍ദോ പീറ്ററും ടോം വിരിപ്പനും

09:30am 13/7/2016 ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന് ഊര്‍ജം പകരുവാന്‍ രണ്ടു വൈസ്പ്രസിഡന്റുമാരെ കൂടി നോമിനേറ്റ് ചെയ്തു. ജൂണ്‍ ഇരുപത്തി അഞ്ചിന് ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആതിഥേയത്വമരുളി സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് നാമ നിര്‍ദേശം ചെയ്യപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസത്തെ റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇരുവരെയും വീണ്ടും സര്‍വാത്മനാ റാറ്റിഫായ് ചെയ്തു അംഗീകരിക്കുകയായിരുന്നു. ഡബ്ല്യു.എം.സിയുടെ യുവ നേതാവായ എല്‍ദോ പീറ്റര്‍ മുന്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റും പാസഡീന മലയാളി Read more about ഡബ്ല്യു.എം.സി യൂണിഫൈഡ് റീജിയനു രണ്ടു വൈസ് പ്രസിഡന്റുമാര്‍ കൂടി: എല്‍ദോ പീറ്ററും ടോം വിരിപ്പനും[…]

നാലാമത് കോംപാക്ട് കുടുംബയോഗം ലൂയീസ്‌വില്‍, കെന്റക്കിയില്‍ നടത്തപ്പെട്ടു

09:29am 13/7/2016 ന്യൂജേഴ്‌സി: 2010-ല്‍ രൂപംകൊള്ളുകയും രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുമുള്ള കോംപാക്ട് (Compakt) കുടുംബയോഗം ഇത്തവണ (2016) കെന്റക്കിയിലുള്ള ലൂയീസ്‌വില്ല (Louisville) പട്ടണത്തിലെ St. Michael Antiochian Orthodox Church ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ടു. അമേരിക്കയിലെ ഇല്ലിനോയിസ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, മിഷിഗണ്‍, ടെക്‌സസ്, വാഷിംഗ്ടണ്‍ ഡി.സി എന്നീ സ്റ്റേറ്റുകളില്‍ നിന്നും കാനഡയിലെ ആല്‍ബര്‍ട്ട/എഡ്മണ്ടന്‍, കാല്‍ഗറി, ടൊറന്റോ എന്നീ പട്ടണങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഇത്തവണത്തെ കുടുംബ സമ്മേളനത്തില്‍ പങ്കെടുത്തു. 2014-ല്‍ ടൊറന്റോയില്‍ വച്ചു നടത്തിയ കുടുംബയോഗത്തിന്റെ തീരുമാനപ്രകാരം കെന്റക്കിയില്‍ (Louisville) Read more about നാലാമത് കോംപാക്ട് കുടുംബയോഗം ലൂയീസ്‌വില്‍, കെന്റക്കിയില്‍ നടത്തപ്പെട്ടു[…]

പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ

04:15 PM 12/07/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. മുൻ ക്യാപ്റ്റൻ സർദാർ സിങ്ങിനെ മറികടന്നാണ് ശ്രീജേഷ് ടീമിനെ നായകനാകുന്നത്. ഒളിമ്പിക്സിനുള്ള ഹോക്കി വനിതാ ടീമിനെ സുശീല ചാനു നയിക്കും. ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരത്തിൽ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂർണമെന്‍റിലെ മികച്ച പ്രകടനവും വെള്ളി മെഡൽ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റൻ പദവി നേടാൻ തുണയായത്. ഒളിമ്പിക്സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്. ഒളിമ്പിക്സിൽ Read more about പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ[…]