ലോകാത്ഭുതങ്ങളിലെ രക്തനാടകശാല

07:59 pm 2/3/2017 – കാരൂര്‍ സോമന്‍ ചാരുംമൂട് റോമന്‍ സാമ്രാജ്യത്തിന്റെ ക്രൂരതകളുടെ ഓര്‍മ്മപ്പെടുത്തലും അടയാളവുമാണ് രക്തനിലമായ റോമിലെ കൊളോസിയം. ആകാശത്തോളവും ഉയര്‍ന്നു നില്ക്കുന്ന ഈ അത്ഭുതഗോപുരത്തിലേക്ക് ഹൃദയത്തില്‍ അലയടിക്കുന്ന ദുരന്തസ്പന്ദനങ്ങളുമായി ഞാന്‍ നിന്നു. മനുഷ്യനും വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്ന രക്തനാടക ശക്തിയുടെ പരീക്ഷണശാല. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി മരണപ്പെട്ടാല്‍ ആ ശരീരം മൃഗത്തിന് ഭക്ഷണമാണ്. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി ജയിച്ചാല്‍ അയാള്‍ക്ക് മോചനം ലഭിക്കും. ക്രിസ്തീയ വിശ്വാസികളും കുറ്റവാളികളുടെ പട്ടികയിലുണ്ട്. അവരെല്ലാം രക്തസാക്ഷികളായി മൃഗങ്ങളുടെ മുന്നില്‍ ജീവന്‍ Read more about ലോകാത്ഭുതങ്ങളിലെ രക്തനാടകശാല[…]

ഷിക്കാഗോ കെ.സി.എസ് രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടി “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി

07:58 pm 2/3/2017 ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാര്‍ഡുകളുടെ കര്‍മ്മ പരിപാടികള്‍ക്ക് ഇദംപ്രഥമമായി രണ്ടാം വാര്‍ഡിലെ “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017″ന് ഉജ്ജ്വല തുടക്കം. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബര്‍ബുകളില്‍ നിവസിക്കുന്ന ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴല്‍ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിന്റര്‍ഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്‌സ്‌ഗ്രോവ് ലിങ്കണ്‍ സെന്ററിലെ ഓഡിറ്റോറിയവും ജിംനേഷ്യവും Read more about ഷിക്കാഗോ കെ.സി.എസ് രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടി “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി[…]

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഫോമാ നിവേദനം, പ്രവാസികള്‍ക്ക് പ്രതീക്ഷ

07:53 pm 2/3/2017 അഞ്ഞൂറും ആയിരവും നോട്ടുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഓരോ ഇന്ത്യക്കാരനും നേരിട്ട പരിഭ്രമം അതേ അളവിലും തൂക്കത്തിലും തന്നെ ഓരോ പ്രവാസിയും അനുഭവിച്ചിരുന്നു . ഹൃസ്വമായ അവധിക്കാലം കഴിഞ്ഞു മടങ്ങുന്ന ഓരോ പ്രവാസിയും അടുത്ത ഒരവധിക്കാലത്തെ വിദൂരമായി സ്വപ്നം കാണും . ടാക്‌സിക്കാരനോട് യാത്ര പറയുവാനും അടുത്ത വരവില്‍ അത്യാവശ്യ ചെലവിനുമായി അല്പം പണം പാസ് പോര്‍ട്ടി നോടോപ്പം തന്‍റെ പേഴ്‌സില്‍ കരുതി വെച്ചായിരിക്കും കണ്ണുകള്‍ നനഞ്ഞുള്ള മടക്കയാത്ര .പേഴ്സ് നു “കനം” പരമാവധി കുറയ്ക്കുവാന്‍ Read more about പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഫോമാ നിവേദനം, പ്രവാസികള്‍ക്ക് പ്രതീക്ഷ[…]

ജെന്‍സണ്‍ ഏമോസ് (33) ന്യൂയോര്‍ക്കില്‍ നിര്യാതനായി

07:50 pm 2/3/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെ ന്യൂഹൈഡ് പാര്‍ക്ക് ഹില്‍സൈഡ് അവന്യുവിലുള്ള ഡാല്‍റ്റണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 8:30 മുതല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്രേറ്റ് Read more about ജെന്‍സണ്‍ ഏമോസ് (33) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ഗീതാമണ്ഡലം ശിവരാത്രി ആഘോഷിച്ചു

07:39 pm 2/3/2017 ഷിക്കാഗോ: ശിവമന്ത്രത്താല്‍ മുരഖരിതമായ അന്തരീക്ഷത്തില്‍ ഗീതാമണ്ഡലം ശിവഭക്തിയുടെ നെയ്ദീപങ്ങളില്‍ പ്രതകാശപൂരിതമായി. ശിവസ്തുതികളും വ്രതവുംചേര്‍ന്ന ഭക്തിയുടെ നിറവിലാണ് ഗീതാമണ്ഡലം ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം ആഘോഷിച്ചത്. ശിവപ്രീതിക്കായി ഓം നമശിവായ മന്ത്രങ്ങളുമായി ഭക്തര്‍ വ്രതാനുഷ്ഠാനത്തിന്റെ പരമകോടിയില്‍ എത്തി . ശിവപഞ്ചാക്ഷരി മന്ത്രംജപിച്ച് വ്രതംനോറ്റാല്‍ സകല പാപങ്ങളും ഇല്ലാതാകുമെന്നതാണ് ശിവരാത്രിയുടെ പ്രത്യേകത. ഈ ദിവസം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ശിവാര്‍ച്ചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമേറെയെന്നതാണ് ശിവരാത്രിയുടെ പുണ്യം. ഇതിനായി ഗീതാമണ്ഡലമൊരുക്കിയ ശിവരാത്രി മഹോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഭക്തര്‍ക്ക് സമ്മാനിച്ചത് Read more about ഗീതാമണ്ഡലം ശിവരാത്രി ആഘോഷിച്ചു[…]

വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് നാലിന് ഷിക്കാഗോയില്‍

07:37 pm 2/3/2107 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മീറ്റിംഗ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോടൊപ്പം ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ചു (240 Potter Rd, Desplaines) മാര്‍ച്ച് നാലിന് രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ തീം “Am I Being Unfair to You’ എന്നതാണ്. ഈവര്‍ഷത്തെ മുഖ്യാതിഥി സീറോ മലബാര്‍ ബിഷപ്പും എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആണ്. കൂടാതെ Read more about വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് നാലിന് ഷിക്കാഗോയില്‍[…]

ലത ജോസഫിന് ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്‍ അവാര്‍ഡ്

07:34 pm 2/3/2017 ഷിക്കാഗോ: ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്റെ (എ.എ.പി.ഐ.എന്‍.എ) 2017-ലെ അക്കാഡമിക് അവാര്‍ഡിനു നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ലത ജോസഫ് അര്‍ഹയായി. അമേരിക്കയില്‍ നഴ്‌സിംഗ് ഉപരിപഠനം നടത്തുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ വംശജര്‍ക്കും, ഹാവായ് ഉള്‍പ്പെടുന്ന പസഫിക് ദ്വീപ് സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്കും അംഗത്വം നല്‍കുന്ന നഴ്‌സുമാരുടെ ഔദ്യോഗിക സംഘടനയാണ് എ.എ.പി.ഐ.എന്‍.എ (ആപീനാ) എന്നറിയപ്പെടുന്ന ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്‍. പഠനത്തിലും പാഠ്യേതര Read more about ലത ജോസഫിന് ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലാന്‍ഡര്‍ നഴ്‌സസ് അസോസിയേഷന്‍ അവാര്‍ഡ്[…]

ഓര്‍ത്തഡോക്‌സ് സഭ: ഫാ. ഡോ. എം.ഒ. ജോണ്‍ വൈദീകട്രസ്റ്റി, ജോര്‍ജ് പോള്‍ അത്മായ ട്രസ്റ്റി

07:30 pm 2/3/2017 – ജോണ്‍ കൊച്ചുകണ്ടത്തില്‍ കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വൈദീകട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണിനെയും ആത്മായട്രസ്റ്റിയായി ജോര്‍ജ് പോളിനെയും തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ മാര്‍ ഏലായാ കത്തീഡ്രല്‍ അങ്കണത്തിലെ ഭബസേലിയോസ്’ നഗറില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 47 വൈദികരും അയ്‌മേനികളും ഉള്‍പ്പെടെ 141 മാനേജിങ് കമ്മിറ്റി അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 30 ഭദ്രാസങ്ങളുടെ ഭദ്രാസനയോഗങ്ങള്‍ ചേര്‍ന്ന് Read more about ഓര്‍ത്തഡോക്‌സ് സഭ: ഫാ. ഡോ. എം.ഒ. ജോണ്‍ വൈദീകട്രസ്റ്റി, ജോര്‍ജ് പോള്‍ അത്മായ ട്രസ്റ്റി[…]

ഡോ. പ്രസാദ് ശ്രീനിവാസന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കും

03:22 pm 2/3/2017 – പി.പി. ചെറിയാന്‍ കണക്ടിക്കട്ട് : കണക്ടിക്കട്ട് സ്റ്റേറ്റ് 31-ാമത് അസംബ്ലി ഡിസ്ട്രിക്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഡോ. പ്രസാദ് ശ്രീനിവാസന്‍ 2018 ല്‍ കണക്ടിക്കട്ടില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയും സുരക്ഷിതത്വവും ഉറപ്പു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു. 2012 മുതല്‍ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്ന ശ്രീനിവാസന്‍ 1980 ലാണ് കണക്ടിക്കട്ടിലേക്ക് താമസം മാറ്റിയത്. കനബിസ് Read more about ഡോ. പ്രസാദ് ശ്രീനിവാസന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കും[…]

റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.

08:08 am 2/3/2017 ന്യൂയോര്‍ക്: റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല. രാസായുധം പ്രയോഗിച്ചുവെന്നു കണ്ടത്തെിയതിനത്തെുടര്‍ന്ന് യു.എസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയമാണ് റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ത്തത്. രക്ഷാസമിതിയിലെ ഒമ്പത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യക്കും ചൈനക്കും പുറമെ ബൊളീവിയയും എതിര്‍ത്തു.ഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാറിനെ സംരക്ഷിക്കുന്നതിനായി റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. 2014ലും 2015ലുമായി മൂന്നുതവണ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി യു.എന്‍ Read more about റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.[…]