സിസ്റ്റര്‍ സിറ്റി പദ്ധതിക്ക് തുടക്കമായി

07:40 am 2/3/2017 അമേരിക്കന്‍ പ്രവാസി മലയാളികള്‍ കേരളത്തിലെ ഇരുപത്തിഞ്ചിലധികം നഗരങ്ങളെ അമേരിക്കയിലെ പ്രമുഖ നഗരങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്ന “സിസ്റ്റര്‍ സിറ്റി’ പദ്ധതിക്ക് തുടക്കമായി. നോര്‍ത്ത് അമേരിക്കയിലെ അയ്യായിരത്തിലധികം വരുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ആഗോള സംഘടനയായ “നൈപി’ ന്റെ നേതൃത്വത്തില്‍ പ്രമുഖ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ, നൈന തുടങ്ങിയ സംഘടനകളാണ് ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തേയും ഫിലാഡല്‍ഫിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സിസ്റ്റര്‍ സിറ്റി പദ്ധതിക്കാണ് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ Read more about സിസ്റ്റര്‍ സിറ്റി പദ്ധതിക്ക് തുടക്കമായി[…]

അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡ് വിജയികള്‍

09:00 pm 01/3/2017 അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡിന്റെ പ്രാഥമികതലപരീക്ഷയില്‍ ആഷിക് ലാല്‍ കൃഷ്ണ, ഹിമാന്‍ഷു, കേശവ് സക്‌സേന, ആനന്ദ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബഹിരാകാശ ശാസ്ത്ര തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യുമിത്ര ഇന്റലക്ച്യുല്‍ സര്‍വീസസ് നടത്തിയ അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡില്‍ എറണാകുളം സ്വദേശി ആഷിക് ലാല്‍ കൃഷ്ണ സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും ഛത്തീസ്ഗഡ് സ്വദേശിയായ ഹിമാന്‍ഷുവും നോയിഡ സ്വദേശിയായ കേശവ് സക്‌സേന യും സീനിയര്‍ വിഭാഗത്തിലും മുംബൈ സ്വദേശിയായ ആനന്ദ് ഗോപാലകൃഷ്ണന്‍ ജൂനിയര്‍ വിഭാഗത്തിലും ഒന്നാം Read more about അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡ് വിജയികള്‍[…]

അമേരിക്കയിലെ മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റുകൾ പ്രൊഫഷണൽ അറിവ് നേടുന്നതിന് മുൻഗണന നൽകണം – ജോസ് കോട്ടൂർ

08:59 pm 01/3/2017 – കെ. കെ. വർഗ്ഗീസ് ഡിട്രോയിറ്റ്: മലയാളക്കരയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ മലയാളികളിൽ ഏറിയ പങ്കും ഇന്ന് പ്രൊഫഷണൽ രംഗത്ത് ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവരാണ്. പ്രത്യേകിച്ച് ആരോഗ്യ-ഐ.ടി. രംഗത്ത് ഒരോ ദിവസവും പുതുപുത്തൻ നൂതനാവിഷ്ക്കാരുമായി ടെക്നോളജി വികസിക്കുമ്പോൾ, അതിനൊത്ത് തങ്ങളുടെ വിജ്ഞാന പരിധി ഉയർത്തുക എന്നത് അത്യന്താപേക്ഷിതമാണ്. ഈ അറിവു സമ്പാദിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിനൊപ്പം മറ്റുള്ളവരെ കൂടി എത്തിക്കുമ്പോഴാണ് ഒരു സംഘടന അതിന്റെ പൂർണ്ണത കൈവരിക്കുന്നത്. ലോകത്തിന്റെ മോട്ടോർ സിറ്റി Read more about അമേരിക്കയിലെ മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റുകൾ പ്രൊഫഷണൽ അറിവ് നേടുന്നതിന് മുൻഗണന നൽകണം – ജോസ് കോട്ടൂർ[…]

വംശീയ അധിക്ഷേപം നടത്തിയ ദമ്പതികള്‍ക്ക് 19 വര്‍ഷം തടവ്

8:55 pm 01/3/2017 പി. പി. ചെറിയാന്‍ അറ്റ്‌ലാന്റാ: എട്ടു വയസ്സുകാരിയുടെ ജന്മദിനാഘോഷ ചടങ്ങുകള്‍ക്കിടയില്‍ അവിടെ കൂടിയിരുന്നവരേയും എട്ട് വയസ്സുകാരിയേയും വംശീയമായി അധിക്ഷേപിച്ച റ്റോറീസ്, നോര്‍ട്ടന്‍ ദമ്പതികളെ ഡഗ്‌ലസ് കൗണ്ടി കോര്‍ട്ട് ജഡ്ജി വില്യം മെക് ലൈന്‍ 19 വര്‍ഷം തടവിനു ശിഷിച്ചു. 2015 ജൂലൈ 15 നായിരുന്നു സംഭവം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായിരുന്നു പെണ്‍കുട്ടിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നത്. ഇതിനിടയില്‍ പതിനഞ്ചോളം പേര്‍ രണ്ട് ട്രക്കുകളിലായി ഈ വീടിനു മുമ്പിലൂടെ കടന്നുപോകുകയും വാഹനം പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍മാര്‍ Read more about വംശീയ അധിക്ഷേപം നടത്തിയ ദമ്പതികള്‍ക്ക് 19 വര്‍ഷം തടവ്[…]

ഡോ. പ്രസാദ് ശ്രീനിവാസന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കും –

08:49 pm 01/3/2017 പി.പി. ചെറിയാന്‍ കണക്ടിക്കട്ട് : കണക്ടിക്കട്ട് സ്റ്റേറ്റ് 31-ാമത് അസംബ്ലി ഡിസ്ട്രിക്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഡോ. പ്രസാദ് ശ്രീനിവാസന്‍ 2018 ല്‍ കണക്ടിക്കട്ടില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയും സുരക്ഷിതത്വവും ഉറപ്പു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു. 2012 മുതല്‍ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്ന ശ്രീനിവാസന്‍ 1980 ലാണ് കണക്ടിക്കട്ടിലേക്ക് താമസം മാറ്റിയത്. കനബിസ് മെഡിക്കല്‍ Read more about ഡോ. പ്രസാദ് ശ്രീനിവാസന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കും –[…]

എക്യൂമെനിക്കല്‍ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് 4ന്

08:48 pm 01/3/2017 – ജോസഫ് ഇടിക്കുള ന്യൂജഴ്സി: ലോകമൊട്ടാകെയുള്ള വിവിധ ക്രൈസ്തവ സഭകളിലെ വനിതകളുടെ എക്യൂമെനിക്കല്‍ കൂട്ടായ്മ ആഗോള തലത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ 2017 മാര്‍ച്ച് 4 ശനിയാഴ്ച എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജഴ്സിയുടെ ആഭിമുഖ്യത്തില്‍ പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നടത്തുന്നു. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങളാണു പ്രാര്‍ഥനാ രീതികളെക്കുറിച്ചു പ്രബന്ധങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. അതിനായി ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നത് ഫിലിപ്പീന്‍സിനെയാണ്. Read more about എക്യൂമെനിക്കല്‍ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് 4ന്[…]

മാര്‍ത്തോമാ സൗത്ത്‌വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം ഡാളസ്സില്‍ മാര്‍ച്ച് 17, 18 തിയ്യതികളില്‍

08:44 pm 01/3/2017 – പി. പി. ചെറിയാന്‍ ഡാളസ്: മാര്‍ത്തോമാ സൗത്ത്‌വെസ്റ്റ് റെജിയണില്‍ ഉള്‍പ്പെട്ട ഇടവകകളിലെ യുവജനസംഖ്യം, സേഹകാസംഘം, ഇടവക മിഷന്‍ പ്രവര്‍ത്തകരുടെ ദ്വിദിന സമ്മേളനം മാര്‍ച്ച് 17, 18 തിയ്യതികളില്‍ ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) നടത്തുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ‘വാക്ക് ബൈ ഫെയ്ത്ത് നോട്ട് ബൈ സൈറ്റ്’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രസംഗങ്ങളും, ചര്‍ച്ചകളുമാണ് സമ്മേളനത്തില്‍ ഉണ്ടായിരിക്കുക. റവ.ജോണ്‍ തോമസ് ഉണ്ണിത്താന്‍ (ഇമ്മാനുവേല്‍, ഹൂസ്റ്റണ്‍), റവ.ഷൈജു.പി.ജോണ്‍ (സെന്റ് പോള്‍സ്, Read more about മാര്‍ത്തോമാ സൗത്ത്‌വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം ഡാളസ്സില്‍ മാര്‍ച്ച് 17, 18 തിയ്യതികളില്‍[…]

ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷം 11 ന് –

08:44 pm 01/3/2017 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സംഗീത നൃത്ത കലാ കേന്ദ്രമായ ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ വാര്‍ഷികാഘോഷങ്ങള്‍ വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 11 ന് സ്റ്റാര്‍ഡ് സിവിക് സെന്ററില്‍ (1415 ഇീിേെശൗേശേീി അ്‌ല) ടമേളളീൃറ, ഠഃ77477) വച്ച് വൈകിട്ട് 4.30 ന് ആരംഭിക്കുന്ന കലാപരിപാടികള്‍ 4 മണിക്കൂര്‍ നീണ്ടു നില്ക്കും. 2005 ല്‍ ആരംഭിച്ച ഈ കലാസ്ഥാപനത്തില്‍ മിസോറി സിറ്റി, പെയര്‍ലാന്റ്, കേറ്റി Read more about ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷം 11 ന് –[…]

ഹൈന്ദവ കുടുംബ സംഗമം ഷാര്‍ലറ്റില്‍ നടന്നു

7:50 am 01/3/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ പ്രചരണാര്‍ത്ഥം നോര്‍ത്ത് കരോലിന ഷാര്‍ലെറ്റ് ഹിന്ദു സെന്ററിലെ ഗാന്ധിഭവനില്‍ വച്ചു ഹൈന്ദവ കുടുംബസംഗമം നടന്നു. കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടേയും നിലനില്‍പും, സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുന്ന സനാതനമായ ഒരു ധര്‍മ്മസങ്കല്‍പം ലോകത്തിനു സമര്‍പ്പിച്ച ഭാരതീയ വേദസംഹിതകള്‍ എല്ലാ മതസങ്കല്‍പ്പങ്ങളും മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ആരാധിച്ചിരുന്ന Read more about ഹൈന്ദവ കുടുംബ സംഗമം ഷാര്‍ലറ്റില്‍ നടന്നു[…]

ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍

07:44 am 01/3/2017 റിച്ച്‌മോണ്ട്: വിര്‍ജീനിയയുടെ തലസ്ഥാനമായ റിച്ച്‌മോണ്ടിലെ മലയാളികളുടെ കലാ-സാംസ്കാരിക കൂടായ്മയായ ഗ്രാമത്തിനു പുതിയ സാരഥികളെ തിരഞ്ഞെടുത്തു. റിച്ച്‌മോണ്ട് മലയാളി സമൂഹത്തിന്റെ കലാപരവും സാംസ്കാരികവുമായ ഉയര്‍ച്ചക്കുവേണ്ടി 2005 മുതല്‍ പ്രവര്‍ത്തിക്കുകയാണ് ഗ്രാമം. ഗ്രാമത്തിന്‍െറ പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് ബിനോയ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് എലിസബത്ത് ജോര്‍ജ്, സെക്രട്ടറി അരുണ്‍ അരവിന്ദ്, ജോയിന്റ് സെക്രട്ടറി: സോണി സോളമന്‍, ഇന്‍ഡോര്‍ ഡയറക്ടര്‍ സൂരജ് വര്‍മ്മ, ഔട്‌ഡോര്‍ ഡയറക്ടര്‍ നിധിന്‍ ബെഞ്ചമിന്‍, ട്രെഷറര് ശങ്കര്‍ ഗണേശന്‍, ഓഡിറ്റര്‍: ജോണ്‍സന്‍ Read more about ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍[…]