മകന്റെ നീതിയ്ക്കുവേണ്ടി ഇനിയുമെത്രനാള്‍?

07:56 am 11/2/2017 ജോണ്‍ ആനന്ദിനെ അറിയില്ലേ? മോഡലും ഡിസൈനറുമായ മിടുക്കനായ യുവാവ്.പത്തു വര്‍ഷം മുന്‍പ് ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ അമേരിക്കയിലെ ജയിലില്‍ അകപ്പെട്ടപ്പോള്‍ ആനന്ദിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. കാരണം അമേരിക്കന്‍ കോടതി ആനന്ദിനെ നീണ്ട അന്‍പത്തിയൊന്‍പത് വര്‍ഷം ശിക്ഷിച്ചത് സ്ത്രീ പീഡനക്കേസിലായിരുന്നു. നിരവധി പെണ്‍കുട്ടികളാണ് ആനന്ദിനെതിരെ മൊഴിയുമായി കോടതികളുടെ മുന്നിലെത്തിയത്, അതും അമേരിക്കയിലെ വിവിധ കോടതികളില്‍. അന്നുമുതല്‍ തുടങ്ങുന്നു ആനന്ദിന്റെ അമ്മ ശശി എബ്രഹാമിന്റെയും സഹോദരി സഞ്ജനയുടേയും പോരാട്ടവും. നീണ്ട പത്തുവര്‍ഷത്തിനു ശേഷവും ഇരുവരും Read more about മകന്റെ നീതിയ്ക്കുവേണ്ടി ഇനിയുമെത്രനാള്‍?[…]

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ക്രൈസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു.

07:55 am 11/2/2017 ന്യുയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്തമേരിക്ക രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഴുത്തുകാരുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ത്തമേരിക്കയിലുള്ള എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെയും രചയിതാക്കളില്‍ നിന്നും കവിത, ഉപന്യാസം, കഥാരചന, ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ തുടങ്ങി സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളെ ആസ്പദമാക്കി െ്രെകസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു. പ്രായഭേദമെന്യ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിവിധ പ്രായ Read more about കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ക്രൈസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു.[…]

കോറല്‍ സ്പ്രിങ്‌സ് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് ഫാ. കുര്യാക്കോസ് കുമ്പക്കീലിനു യാത്രയയപ്പ് നല്‍കി –

ജെ. തേക്കുംകാട്ടില്‍ മയാമി: കോറല്‍ സ്പ്രിങ്‌സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന കാത്തലിക് ചര്‍ച്ച് വികാരിയും കോറല്‍ സ്പ്രിങ്‌സ് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സര്‍വ്വമശ്രഷ്ഠമായ മെമ്പറുമായ ഫാദര്‍ കുര്യാക്കോസ് കുംബീക്കലിന് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് ഗംഭീര യാത്രയയപ്പ് നല്‍കി. അച്ചന്റെ സ്ഥലം മാറ്റം സ്പൈക്കേഴ്സ് ക്ലബിന് ഒരു തീരാനഷ്ടമാണെന്നും, വോളീബോള്‍ കളിയില്‍ നല്ലൊരു ഒഫന്‍ഡറും ഡിഫെന്‍ഡറും ആയ അച്ചനില്‍നിന്നും ഒരുപാടു നല്ല കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ് യാത്രയയപ്പ് Read more about കോറല്‍ സ്പ്രിങ്‌സ് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് ഫാ. കുര്യാക്കോസ് കുമ്പക്കീലിനു യാത്രയയപ്പ് നല്‍കി –[…]

പ്രകാശ് പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് .

o 7:52 am 11/2/2Ol7 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ മോഡലും നടനുമായ പ്രകാശ പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയില്‍ നിന്നും മിസ്റ്റര്‍ യുഎസ്എ ആയി നോമിനേറ്റ് ചെയ്യപ്പെട്ട പ്രകാശ് പട്ടേല്‍ ജമൈക്കയിലെ കിങ്ങ്സ്റ്റണില്‍ നടന്ന മിസ്റ്റര്‍ യുണൈറ്റ്‌സ് നേഷന്‍സ് 2016 മത്സരത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കെടുത്തവരെ പിന്തള്ളിയാണ് കിരീടം കരസ്ഥമാക്കിയത്. ഫെബ്രുവരി 9 ന് പുറത്തിറക്കിയ പ്രസ്സ് റിലീസിലാണ് ജേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്. ന്യൂയോര്‍ക്കില്‍ Read more about പ്രകാശ് പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് .[…]

ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു

07:51 am 11/2/2017 – ജിനേഷ് തമ്പി ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുത്ത “ടാലെന്റ്‌റ് ഷോ” ?യില്‍ താലന്ത് പ്രകടിപ്പിക്കുവാന്‍ എത്തിയ അഞ്ചു വയസ്സുകാരി ശ്രേയ പോളി ആണ് ഡാലസിലെയും ഫേസ് ബുക്ക് സുഹൃത്തുക്കളുടെയും ഫാന്‍ ആയി മാറിയത്. “കൈവിടല്ലേ നാഥാ.. തള്ളീടല്ലേ ദേവാ … പ്രാണന്റെ പ്രാണന്‍ യേശുവേ.. നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍.. നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം… നാഥാ നിന്നെ കാണാന്‍, Read more about ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു[…]

വിരല്‍ത്തുമ്പില്‍; എയര്‍സേവ ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം

07:48 am 11/2/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: വിമാന യാത്രാ വിവരങ്ങള്‍ ഇനി യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. വിമാന യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തി ഭഎയര്‍സേവ’ എന്ന പുതിയ ആപ്പ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വിമാനവിവരങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍ എന്നിവ അറിയുന്നതിനോടൊപ്പം യാത്രികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിമിഷങ്ങള്‍ക്കകം പരിഹാരം കണ്ടെത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. മൊബൈല്‍ ഫോണ്‍, വെബ് പോര്‍ട്ടല്‍ എന്നിവ വഴിയും യാത്രികര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. Read more about വിരല്‍ത്തുമ്പില്‍; എയര്‍സേവ ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം[…]

മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് സമര്‍പ്പണവുമായി യുവധാര മാരാമണ്‍ പതിപ്പ്

07:45 am 11/2/2017 – ബെന്നി പരിമണം ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ പ്രത്യേക പതിപ്പ് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി നൂറു വയസ്സിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന വേളയില്‍ തിരുമേനിക്കുള്ള സമര്‍പ്പണമായി പുറത്തിറക്കുന്നു. ‘ ദിവ്യ കാരുണ്യത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന ചിന്താവിഷയവുമായി പുറത്തിറക്കുന്ന യുവധാരയുടെ പ്രകാശന കര്‍മ്മം ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് Read more about മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് സമര്‍പ്പണവുമായി യുവധാര മാരാമണ്‍ പതിപ്പ്[…]

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു

07:11 pm 10/2/2017 – (പി ഡി ജോര്‍ജ് നടവയല്‍) ഫിലഡല്‍ഫിയ: വിവിധ സാംസ്കാരിക ലക്ഷ്യങ്ങളോടെ വ്യത്യസ്തമേഖലകളില്‍ കര്‍മ്മം കുറിച്ച, 15 സാമൂഹിക സംഘടനകളുടെ ഒരേസ്വര വേദിയയയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, 2017 വര്‍ഷത്തില്‍, ചെയര്‍മാന്‍ റോണി വര്‍ഗീസ്സിന്റെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയാ കേന്ദ്രീകരിച്ച് തിêവോണവും കേരള ദിനാഘോഷവും തത്തുല്ല്യമായ ആഘോഷങ്ങളും, ആഗോള മലയാണ്മയുടെ പ്രഭാവത്തിനു മാറ്റുകൂട്ടുന്ന വിധത്തില്‍ നടത്തുന്നതിëള്ള ചുവടുവയ്‌പ്പെന്ന നിലയില്‍, ഒന്‍പതു തിരിയിട്ട ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി Read more about ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു[…]

സാമുവേല്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി

07:10 pm 10/2/2017 ന്യൂയോര്‍ക്ക്: സാമുവേല്‍ മത്തായി (68) ഫെബ്രുവരി എട്ടിന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: റോഷന്‍, റെജീന. കൊച്ചുമക്കള്‍: ടെയ്‌ലര്‍, നൈല. സഹോദരങ്ങള്‍: ജോര്‍ജ് മത്തായി (യു.എസ്.എ), തോമസ് മത്തായി (യു.എസ്.എ), കെ.എം വര്‍ഗീസ് (എറണാകുളം), മറിയാമ്മ ജോണ്‍ (തിരുവനന്തപുരം), സൂസമ്മ ജോര്‍ജ് (തിരുവനന്തപുരം), അന്നമ്മ മാത്തുണ്ണി (തിരുവനന്തപുര). 1975-ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത പരേതന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയിലും കേരളത്തിലുമായി താമസിച്ചുവരികയായിരുന്നു.ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് Read more about സാമുവേല്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) പെന്‍സില്‍വാനിയായില്‍ നിര്യാതനായി

07:05 pm 10/2/2017 പെന്‍സില്‍വാനിയ, ഇരിഞ്ഞാലക്കുട മണലൂര്‍ വീട്ടില്‍ ഡോക്ടര്‍ വര്‍ക്കി ഏബ്രഹാമിന്റെയും ഡോക്ടര്‍ റാണി ഏബ്രഹാമിന്റെയും മകന്‍ ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) ഫെബ്രുവരി 5 ന് ഞായറാഴ്ച പെന്‍സില്‍വാനിയായില്‍ നിര്യാതനായി. പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി എടുത്തതിനു ശേഷം വാന്‍ഗാര്‍ഡ് ഗ്രൂപ്പിന്റെ പബ്ലിക്ക് അക്കൗണ്ടന്റും ഫിനാന്‍ഷ്യല്‍ പ്ലാനറുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ബിനോയ്, സെന്റ് നൊബെര്‍ട്ട്‌സ് കാത്തോലിക് യംങ് അഡല്‍റ്റ് മിനിസ്ട്രിയുടെ ലീഡറും തികഞ്ഞ ആത്മീയ പ്രവര്‍ത്തകനുമായിരുന്നു. ഡോക്ടര്‍ ആന്റണി ഏബ്രഹാം, ജേക്കബ്ബ് Read more about ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) പെന്‍സില്‍വാനിയായില്‍ നിര്യാതനായി[…]