അമ്മിണി ജോര്‍ജ് (67) നിര്യാതയായി

07:03 pm 10/2/2017 മാവേലിക്കര : കുന്നം പൈനുംമൂട്ടില്‍ കിഴക്കേ പൂവത്തേരില്‍ പരേതനായ കെ. എം. ജോര്‍ജിന്റെ ഭാര്യ അമ്മിണി ജോര്‍ജ് (67 ) നിര്യാതയായി . സംസ്കാരം ശനിയാഴ്ച രണ്ടിന് കുന്നം സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ . ചെറിയനാട് നെടിയത്തു കുടുംബാംഗമാണ് . മക്കള്‍ : മാത്യു ജോര്‍ജ് (എല്‍. ഐ. സി ഏജന്റ്, മാവേലിക്കര) പോള്‍ ജോര്‍ജ് പൂവത്തേരില്‍ (ഇന്‍കാസ് ദുബായ് ജനറല്‍ സെക്രട്ടറി , മാനേജര്‍ പി.ടി. എല്‍ ലോജിസ്റ്റിക്‌സ് ഷാര്‍ജ Read more about അമ്മിണി ജോര്‍ജ് (67) നിര്യാതയായി[…]

ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്

07:09 am 10/2/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി : മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സൊമാലിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കന്‍ സൊമാലി ഇരട്ട പൗരത്വമുള്ള മുന്‍ പ്രധാനമന്ത്രിയും 1985 ല്‍ വാഷിങ്ടനിലേക്കു കുടിയേറുകയും ചെയ്ത മുഹമ്മദാണ് ദശാബ്ദങ്ങള്‍ക്കു ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് . ഇരുപതില്‍പരം സ്ഥാനാര്‍ത്ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്. 1969 ന് ശേഷം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പു നടക്കാത്ത പന്ത്രണ്ട് മില്യണ്‍ ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യമായ സൊമാലിയായില്‍ പട്ടാള അട്ടിമറികളിലൂടേയും Read more about ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്[…]

സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച

08:34 pm 9/2/2017 അമേരിക്കയിലെ കായികമാമ്മാങ്കങ്ങളില്‍ പ്രശസ്തമായ സൂപ്പര്‍ബോളിന്റെയും , ലോക സിനിമാരംഗത്തെ അത്യുന്നത പുരസ്കാരമായ ഓസ്കാര്‍ അവാര്‍ഡ്ദാനച്ചടങ്ങിന്റെയും ദൃശ്യങ്ങളും , വിശേഷങ്ങളുമായി ഈയാഴ്ചത്തെ ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം ) സംപ്രേഷണം ചെയ്യുന്നു.കൂടാതെ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്ന പുതുമയാര്‍ന്ന മടക്കാവുന്ന ഫോണിന്റെ സവിശേഷതകളും റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ ഫിലാഡല്‍ഫിയ െ്രെടസ്‌റ്റേറ്റ് ഫോറം, ഡാളസ് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ Read more about സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച[…]

വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍

08:33 pm 9/2/2017 – പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ : എട്ടു വര്‍ഷം ഓവല്‍ ഓഫിസില്‍ വൈസ് പ്രസിഡന്റായിരുന്ന ജൊബൈഡന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെന്‍ ബൈഡന്‍ സെന്ററിന്റെ തലവനായി ചുമതലയേല്‍ക്കുന്നു.പുതിയ ചുമതല നല്‍കിയ വിവരം ഫെബ്രുവരി 8 നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ വെളിപ്പെടുത്തിയത്. വാഷിങ്ടന്‍ ഡിസിയില്‍ ഡിപ്ലോമസി ആന്റ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് (പെന്‍ ബൈഡന്‍ സെന്റര്‍) ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പ്രസിഡന്‍ഷ്യല്‍ പ്രാക്ടീസ് പ്രൊഫസര്‍ എന്ന തസ്തികയാണ് ബൈഡന് നല്‍കിയിരിക്കുന്നത്. ഏഴു വര്‍ഷം രാജ്യത്തിന് നല്‍കിയ വിശിഷ്ട സേവനങ്ങളെ Read more about വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍[…]

കനത്ത മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കിലെ വിദ്യാലയങ്ങള്‍ക്ക് അവധി .

08:30 pm 9/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക് സ്കൂളുകള്‍ക്ക് മേയര്‍ ബില്‍ ഡി. ബ്ലാസിയൊ ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.6 മുതല്‍ 12 ഇഞ്ചുവരെയാണ് ഹിമപാതം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ലോങ്ങ് ഐലന്റ് പ്രദേശത്തായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യുയോര്‍ക്കിലെ ജനങ്ങളോട് കനത്ത മഞ്ഞുവീഴ്ചയെ അഭിമുഖീകരിക്കുവാന്‍ തയാറായിരിക്കണമെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ നിര്‍ദ്ദേശിച്ചു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വാഹനം പുറത്തിറക്കുന്നതു വളരെ Read more about കനത്ത മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കിലെ വിദ്യാലയങ്ങള്‍ക്ക് അവധി .[…]

ദൈവസഭ സമ്മേളനം റജിസ്‌ട്രേഷന്‍ ഇളവ് ഏപ്രില്‍ 30 വരെ

08:11 pm 9/2/2017 – രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റ: ഇരുപത്തിരണ്ടാമതു നോര്‍ത്ത് അമേരിക്കന്‍ ദൈവസഭ സമ്മേളനം ഹൂസ്റ്റണ്‍ ജോര്‍ജ്ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ 13 മുതല്‍ 16 വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലും കാനഡായിലുമുള്ള ദൈവസഭ വിശ്വാസികളുടെയും ഹൂസ്റ്റണിലുള്ള എല്ലാ സുവിശേഷ സ്‌നേഹികളുടെയും ഈ ആത്മീയ സംഗമം എല്ലാ നിലയിലും വിജയപ്രദമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നാഷണല്‍-ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ദൈവസഭകളുടെ ജനറല്‍ ഓവര്‍സിയര്‍ ആയിരിക്കുന്ന Read more about ദൈവസഭ സമ്മേളനം റജിസ്‌ട്രേഷന്‍ ഇളവ് ഏപ്രില്‍ 30 വരെ[…]

യു.എ. നസീര്‍ സുഖം പ്രാപിക്കുന്നു –

07:38 am 9/2/2017 പി.പി. ചെറിയാന്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ അധികമായി സ്‌പൈനല്‍ സര്‍ജറി കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന, അമേരിക്കയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, മുന്‍ മന്ത്രി യു.എ ബീരാന്‍ സാഹിബിന്റെ മകനുമായ ശ്രീ. യു.എ. നസീര്‍ അപകട നില തരണം ചെയ്തു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 27ാം തീയതിയാണ് ബ്രൂക്കിലിനിലെ പ്രശസ്ത ആശുപത്രിയായ Mermonides ലെ സര്‍ജറിക്ക് ശേഷം ഒരു മാസത്തോളം അവിടെയും, തുടര്‍ന്ന് Read more about യു.എ. നസീര്‍ സുഖം പ്രാപിക്കുന്നു –[…]

ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ സാന്റാ മരിയയില്‍ നിര്യാതനായി

07:34 am 9/2/2017 ലോസ്ആഞ്ചലസ്: സാന്റാ മരിയയിലെ ആദ്യകാല മലയാളി ആയിരുന്ന ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ (കുഞ്ഞച്ചായന്‍ – 92) ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച നിര്യാതനായി. കോഴഞ്ചേരി ആയൂര്‍ കുരുടാമണ്ണില്‍ കൈപ്ലാക്കല്‍ പരേതരായ കെ.എം. ജോര്‍ജിന്റേയും മറിയാമ്മയുടേയും മകനാണ്. ഇന്ത്യയിലും അമേരിക്കയിലും ദീര്‍ഘകാലം എന്‍ജിനീയറായി സേവനം ചെയ്തിരുന്ന പരേതന്‍ വിശ്രമജീവിതം നയിക്കുകായിരുന്നു. പൊതുദര്‍ശനം: ഫെബ്രുവരി 13-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് Magner – Malony Funeral Home & Cemetery, 600 East Stowel Road, Read more about ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ സാന്റാ മരിയയില്‍ നിര്യാതനായി[…]

യു.എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം

07:34 am 9/2/2017 ഫിലാഡല്‍ല്‍ഫിയ: പതിനായിരങ്ങളെ പുത്തന്‍ ആത്മീയ കൃപയുടെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു എസിലെ 5 നഗരങ്ങളെയും, കാനഡയിലെ 2 നഗരങ്ങളെയും കേന്ദ്രീകരിച്ച് പെസഹ ധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയനോസിന്റെ പുണ്യ അവസരത്തില്‍ ‘ നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്ക് ശിക്ഷ നല്‍കി, അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു’ (എശയ്യ: 53/5) എന്ന തിരുവചന വാക്യത്തെ അടിസ്ഥാനമാക്കി കുടുംബ നവീകരണത്തെ Read more about യു.എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം[…]

ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍

07:33 am 9/2/2017 കാനഡ:ഒന്റാറിയോ ബ്രാംപ്ടന്‍ സ്വദേശി 12 വയസ്സുകാരന്‍ ആദിശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍.2016 നവംബറില്‍ മിസ്സിസോഗയില്‍ വച്ച് വെസ്റ്റ് ലണ്ടന്‍ മ്യൂസിക് യൂണിവേഴ്‌സിറ്റി നടത്തിയ കീ ബോര്‍ഡ് തിയറി പരീക്ഷയില്‍ ആണ് ആദി ശങ്കറിന് അവാര്‍ഡ് ലഭിച്ചത്.ഒന്റാറിയോവില്‍ നിന്നും പരീക്ഷ എഴുതിയ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ (97 %) മാര്‍ക്ക് വാങ്ങി ആണ് ആദി വിജയം കൈവരിച്ചത്. മാര്‍ച്ച് അവസാന വാരം പ്രാക്ടിക്കല്‍ പരീക്ഷ നടത്തപ്പെടും. 2014ലെ ഫോളോ മി ടി Read more about ആദി ശങ്കറിന് ലണ്ടന്‍ യൂണിവേര്‍സിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷന്‍[…]