ട്രംപമേരിക്കയിൽ ഇസ്ലാമികളെ കയറ്റില്ല; യാത്രക്കാരെ വിമാനത്താവളങ്ങളിൽ തടഞ്ഞുതുടങ്ങി
08:27 am 29/1/2017 കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തിൽ തടഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള വീസ നിഷേധത്തിന്റെ ഭാഗമായാണ് നടപടി. സിറിയ ഉൾപ്പെടെ ഏഴു ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസ നിഷേധിക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരെ തടഞ്ഞത്. ഇറാക്കിൽനിന്നുള്ള അഞ്ചു പേരെയും യെമനിൽനിന്നുള്ള ഒരാളെയുമാണ് തടഞ്ഞത്. ഇവർ കയ്റോയിൽനിന്നു ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ ഇറങ്ങാനുള്ളവരായിരുന്നു യാത്രക്കാർ. നിയമവിധേയമായ വീസയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. Read more about ട്രംപമേരിക്കയിൽ ഇസ്ലാമികളെ കയറ്റില്ല; യാത്രക്കാരെ വിമാനത്താവളങ്ങളിൽ തടഞ്ഞുതുടങ്ങി[…]










