യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും .

09:24 am 28/1/2017 തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്(ഐ.എ.എം.സി.വൈ) എന്ന സംഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനുവേണ്ടിയുള്ള നിര്‍ണ്ണായകമായ പൊതുയോഗവും, 2017 ലെ ഭരണ സമിതിയെ തെരഞ്ഞെടുക്കലും ഫെബ്രുവരി മൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 7 മണി വരെ യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസ് റസ്‌റ്റോറന്റില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഐ.എ.എം.സി.വൈയില്‍ ലൈഫ് മെമ്പര്‍മാരായിട്ടുള്ള എല്ലാ മെമ്പര്‍മാരും പ്രസ്തുത പൊതുയോഗത്തിലും, തെരഞ്ഞെടുപ്പിലും പങ്കെടുക്കേണ്ടതാണ്. 2007ല്‍ സ്ഥാപിതമായി യോങ്കേഴ്‌സ് കേന്ദ്രീകരിച്ചു നല്ല Read more about യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും .[…]

മികവു തെളിയിച്ച് കാന്‍ജ് – 2017 പ്രവര്‍ത്തന ഉദ്ഘാടനം

09:23 am 28/1/2017 ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2017 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മികവാര്‍ന്ന രീതിയില്‍ നടത്തപ്പെട്ടു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ച് നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് എല്ലാവരെയും ചടങ്ങിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു, ശേഷം പ്രസിഡന്റ് സ്വപ്‌ന രാജേഷ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് Read more about മികവു തെളിയിച്ച് കാന്‍ജ് – 2017 പ്രവര്‍ത്തന ഉദ്ഘാടനം[…]

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

09:16 am 28/1/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്‍െറ അറുപത്തി എട്ടാമത്് റിപ്പബ്‌ളിക് ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസിഡന്‍െറിന്‍െറ റിപ്പബ്‌ളിക് ദിന സന്ദേശം വായിച്ചു. ഈ വര്‍ഷവും കോണ്‍സുലേറ്റിന്റെ മുമ്പിലെ ഗാര്‍ഡനില്‍ വച്ചാണ് ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യന്‍ മ}സിക് അക്കാഡമി ശിക്ഷണത്തിലുള്ള ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ}സിക് അക്കാഡമിയുടെ ദേശഭക്തി ഗാനം, വന്ദേമാതരം തുടങ്ങിയ ആലപിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ Read more about ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു[…]

മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍

09:13 am 28/1/2017 – പി.പി. ചെറിയാന്‍ ബ്രൂക്ലിന്‍ (ന്യൂയോര്‍ക്ക്) : നാലു വയസ്സുകാരനായ മകനെ ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ ചൂലുകൊണ്ടു തല്ലിയശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്‌ലിന്‍ പൊലീസ് അറസ്റ്റ് ചെയ്തു.മാതാവ് സ്വയം കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് ഇന്ന് (ജനുവരി 26) വ്യാഴാഴ്ച പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. നാലു വയസ്സുകാരന്റെ കൈയില്‍ നിന്നും മുട്ട നിലത്തു വീണു പൊട്ടിയതാണ് 26 വയസ്സുകാരിയായ മാതാവ് സാറാ കുംബ്‌സിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ ചൂലിന്റെ മറുഭാഗം കൊണ്ട് ഓര്‍മ്മ Read more about മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍[…]

അമേരിക്കയില്‍ മാറ്റത്തിന്റെ അലയടികള്‍ ; ഗര്‍ഭഛിദ്രത്തിനെതിരായ റാലിയില്‍ വൈസ് പ്രസിഡന്റ് അണിചേരും

09:11 am 28/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി : രാജ്യവ്യാപകമായി ഗര്‍ഭഛിദ്ര പ്രവണതയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക്‌ െപന്‍സ് അണിചേരുമെന്ന് ഔദ്യോഗിക അറിയിപ്പ്.ഗര്‍ഭഛിദ്രത്തിന് നിയമ സാധ്യതയുള്ള അമേരിക്കയില്‍ ആദ്യമായാണ് വൈസ് പ്രസിഡന്റ് ഇതിനെതിരായി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതും അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതും. തികച്ചും ഈശ്വര വിശ്വാസിയായ വൈസ് പ്രസിഡന്റ് ഗര്‍ഭഛിദ്രത്തിന് നിയമ സാധ്യത നല്‍കുന്നത് ആരംഭത്തില്‍ തന്നെ എതിര്‍ത്തിരുന്ന വ്യക്തിയാണ്. അമേരിക്കന്‍ സുപ്രീം കോടതി ഗര്‍ഭചിദ്രം നിയമവിധേയമാക്കി Read more about അമേരിക്കയില്‍ മാറ്റത്തിന്റെ അലയടികള്‍ ; ഗര്‍ഭഛിദ്രത്തിനെതിരായ റാലിയില്‍ വൈസ് പ്രസിഡന്റ് അണിചേരും[…]

ട്രംപിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനു നിയമനം

O7:40pm 27/1 /2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ വംശജനും സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലിനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. ജനുവരി 25 ന് പുറത്തിറക്കിയ ഉത്തരവിലാണ് വൈറ്റ് ഹൗസ് കോണ്‍സല്‍ ഡോണള്‍ഡ് എഫ് മെഗെയ്ന്‍ തലവനായുള്ള പ്രസിഡന്റിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനെ അംഗമായി നിയമിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ഫിനാഷ്യല്‍ സര്‍വീസ് കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്ന ഉത്തം, ഹോംലാന്റ് Read more about ട്രംപിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനു നിയമനം[…]

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികദിനം ഫിലാഡല്‍ഫിയായില്‍

07:39 pm 27/1/2017 ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27 മുതല്‍ 30 വരെ ഫിലാഡല്‍ഫിയായില്‍ 7.00 am -വി.കുര്‍ബാന, വചന സന്ദേശം മാര്‍ മാത്യൂ മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാപ്പോലീത്ത). തിരുക്കര്‍മ്മങ്ങള്‍ ക്നാനായ വോയിസിലും ഗ ഢ ഠ ഢ യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 103-ാം ചരമവാര്‍ഷികദിനം വ്യാഴാച (26.01.2017) രാവിലെ 7 മണിമുതല്‍ ഇടയ്ക്കാട്ട് ഫൊറോനാ പളളിയില്‍. ചങ്ങനാശ്ശേരി-കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ Read more about ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികദിനം ഫിലാഡല്‍ഫിയായില്‍[…]

അന്തര്‍ദ്ദേശീയ വാര്‍ത്താ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘കേരളന്യൂസ്’ വിഎം സുധീരന്‍ ഉത്ഘാടനം ചെയ്തു

07:38 pm 27/1/2017 തിരുവനന്തപുരം: അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞ കേരളന്യൂസിന്‍റെ ഉദ്ഘാടന കര്‍മ്മം ഇന്ദിരാഭവനില്‍ വെച്ച് കെ പി സി സി പ്രസിഡന്‍റ് ശ്രീ . വി എം സുധീരന്‍ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വളച്ചൊടിക്കുന്ന പത്രധര്‍മ്മമായി കാണുന്ന രീതിയില്‍ മാറ്റം വരണമെന്ന് സുധീരന്‍ പറഞ്ഞു. മലയാളികളുടെ ഏറ്റവും പ്രചാരമുള്ള കേരള ന്യൂസിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍. വാര്‍ത്തകള്‍ പെരുപ്പിക്കാതെ സത്യത്തിന്റെ Read more about അന്തര്‍ദ്ദേശീയ വാര്‍ത്താ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘കേരളന്യൂസ്’ വിഎം സുധീരന്‍ ഉത്ഘാടനം ചെയ്തു[…]

പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു

01:18 pm 27/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തില്‍ നിന്നും വിരമിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പാലസ്തീന്‍ ഭരണകൂടത്തിനു ഖജനാവില്‍ നിന്നും അനുവദിച്ച 221 മില്യന്‍ ഡോളറിന്റെ സംഭാവന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മരവിപ്പിച്ചതായി ഇന്ന് (ജനു. 25) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ജനുവരി 20-നു വെള്ളിയാഴ്ച പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിനെ പോലും അറിയിക്കാതെയാണ് ഒബാമ തുക കൈമാറാന്‍ ഉത്തരവ് നല്‍കിയത്. ഉത്തരവ് നല്‍കിയ ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍ വിവരം Read more about പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു[…]

ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ

01:17 pm 27/1/2017 പി.പി. ചെറിയാന്‍ ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ കൊണ്ടുവന്നു. വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുന്നതോ, ഭിക്ഷ നല്‍കാത്തതിന്റെ പേരില്‍ പൊതുജനങ്ങളെ അസഭ്യം പറയുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ടിക്കറ്റ് നല്‍കുകയും, 500 ഡോളര്‍ വരെ പിഴ അടയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണം ജനുവരി 24-ന് ചൊവ്വാഴ്ച ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. എ.ടി.എം മെഷീനു 20 അടി അകലത്തും, ബാങ്ക്, ചെക്ക് കാഷിംഗ് എന്നിവയ്ക്കു സമീപം ഭിക്ഷാടനം Read more about ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ[…]