17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയറിച്ച് കമല ഹാരിസ്

08:07 am 15/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍: 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതായി കലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോംലാന്റ് സെക്യൂരിറ്റി തലവനായി നിയമിച്ച റിട്ടയേര്‍ഡ് ജനറല്‍ ജോണ്‍ കെല്ലി സെനറ്റ് കമ്മറ്റിക്ക് മുമ്പില്‍ ജനുവരി 10ന് ഹാജരായപ്പോളാണ് സെനറ്റില്‍ നവാഗതയായ Read more about 17,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയറിച്ച് കമല ഹാരിസ്[…]

ഡാന്യൂബ് നദിയില്‍ വീണ കുറുക്കന്‍ ‘ഐസായി’

08:06 am 15/1/2017 ബെര്‍ലിന്‍: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയില്‍ ജര്‍മനിയില്‍ ഉലാത്താനിറങ്ങിയ കുറുക്കന്‍ മരവിച്ച് ഐസ് കട്ടയായി. ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ ഫ്രീഡിംഗന്‍ നിവാസിയായ ഫ്രാന്‍സ് ജോഹാനസ് സ്റ്റീലെ എന്ന വേട്ടക്കാരനാണ് ഡാന്യൂബ് നദിയില്‍ ശീതീകരിച്ച നിലയില്‍ കണ്ടെത്തിയ കുറുക്കന്റെ ഫോട്ടോ പുറംലോകത്തെ അറിയിച്ചത്. തെക്കന്‍ ജര്‍മനിയിലെ ഡാന്യൂബ് നദിയില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളില്‍ അകപ്പെട്ടു ഐസ് കട്ടയായത്. തണുത്തുറഞ്ഞ നദിയില്‍നിന്നു കുറുക്കന്‍ കുടുങ്ങിയ ഭാഗം ഫ്രാന്‍സ് Read more about ഡാന്യൂബ് നദിയില്‍ വീണ കുറുക്കന്‍ ‘ഐസായി’[…]

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു

08:01 am 15/1/2017 ജോഹനാസ്ബര്‍ഗ്ഗ്: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങള്‍ സൌത്ത് ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളായ ജോഹനാസ്ബര്‍ഗ്ഗ്, നെല്‍സ്പ്രിറ്റ്, മഫികെന്‍ഗ്, ഉംറ്റാറ്റ, കോക്സ്റ്റഡ് എന്നിവിടങ്ങളില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ Read more about ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു[…]

ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി

08:00 am 15/1/2017 – പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍ : വീടിനകത്ത് ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസ്സുകാരിയുടെ ധീരത. ഒന്‍പത് കുട്ടികളും അമ്മയും ഉറങ്ങി കിടക്കെയാണ് വീട്ടില്‍ അഗ്‌നി പടര്‍ന്നത്. തുടര്‍ന്ന് എറിന്‍ മലോണ്‍ എന്ന എട്ടുവയസ്സുകാരി അഗ്‌നിക്കുള്ളില്‍ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വീടിനകത്തെ ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണ് തീ ആളിപടര്‍ന്നു കരുതുന്നു. ആറ് കുരുന്നുകളുടെ ജീവനാണ് തീ അപഹരിച്ചത്. ഒമ്പത് മാസവും രണ്ടു Read more about ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി[…]

ഹൂസ്റ്റണില്‍ ഒസിഐ വീസ ക്യാമ്പ്

08:58 am 15/1/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്യാമ്പില്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു അര്‍ഹരായ അപേക്ഷകള്‍ സികെജിഎസിന് അയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ കോണ്‍സുലര്‍ ക്യാമ്പില്‍ Read more about ഹൂസ്റ്റണില്‍ ഒസിഐ വീസ ക്യാമ്പ്[…]

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോബ് ജോണ്‍ അന്തരിച്ചു

07:58 am 15/1/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഡാലസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിന പത്രമായ ഡാലസ് മോണിങ്ങ് ന്യൂസ് സ്‌പോര്‍ട്‌സ് ലേഖകനും കോളമിനിസ്റ്റുമായ ബോബ് സെന്റ് ജോണ്‍ (80) ജനുവരി 12ന് അന്തരിച്ചു. ടെക്‌സസിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് സുപരചിതനായ ബോബ് മുപ്പത്തിയേഴ് വര്‍ഷമാണ് മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നത്. സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങള്‍ കായിക താരങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നതായിരുന്നു.യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന Read more about പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ബോബ് ജോണ്‍ അന്തരിച്ചു[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം

09:02 am 14/1/2017 മയാമി: മയാമിയിലെ ആദ്യ മലയാളി സംഘടനയും, പ്രവര്‍ത്തന മികവ് കൊണ്ടും പരിചയസമ്പത്തു കൊണ്ടും സൗത്ത് ഫ്‌ളോറിഡയില്‍ ഏറ്റവും വലിയ മലയാളി സംഘടന എന്ന ഖ്യാതി വര്‍ഷങ്ങളായി നിലനിര്‍ത്തി പോരുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന പന്ഥാവില്‍ മുപ്പത്തിനാലാം വര്‍ഷത്തിലേക്ക് . സൗത്ത് ഫ്‌ളോറിഡയുടെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിത്യ സാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറി ഈ വര്‍ഷവും സജീവമാവുകയാണ് . കേരളസമാജത്തിന്റെ പ്രവര്‍ത്തനവീഥിയില്‍ നിരവധി തവണ ഭരണസമിതിയിലും Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം[…]

ഇരുപത്തഞ്ചാം ചരമ വാര്‍ഷികം – മറിയാമ്മ തോമസ് കൊച്ചുപുരയ്ക്കല്‍

08:56 am 14/1/2017 ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചി ഞങ്ങളെ വിട്ടുപോയിട്ട് ജനുവരി 13-നു ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ തികയുന്നു. സ്‌നേഹനിധിയായ അമ്മയ്ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. സ്മരണയോടെ, മക്കള്‍.

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം –

08:00 am 14/1/2017 പി.പി. ചെറിയാന്‍ ഒക്കലഹോമ: 2015 ഒക്ടോബര്‍ 24ന് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോം കമിങ്ങ് പരേഡിനകത്തേക്ക് കാര്‍ ഇടിച്ചു കയറ്റി മുബൈയില്‍ നിന്നുള്ള എം.ബി.എ. വിദ്യാര്‍ത്ഥിനി നിവിത നകല്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയായ 26 വയസ്സുകാരി അഡസിയ ചേമ്പേഴിസിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ജനുവരി 10ന് ശിക്ഷവിധിക്കുമ്പോള്‍ കൊല്ലപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങളോട് അനുകമ്പ പ്രകടിപ്പിച്ച പ്രതി വളരെ ദുഃഖിതയായി കാണപ്പെട്ടു.പരേഡിനകത്തേക്ക് മനഃപൂര്‍വ്വം വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ Read more about ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം –[…]

കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ കര്‍മ്മപദ്ധതികള്‍

08:56 am 14/1/2017 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: പ്രവര്‍ത്തന മികവിന്റെ കാല്‍ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ (കെ.പി.ഡബ്ല്യൂ.എഫ്) പുതിയ വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. കെ.പി.ഡബ്ല്യൂ.എഫ് പ്രവര്‍ത്തന ഉത്ഘാടനവും ഫിലഡല്‍ഫിയ ചാപ്റ്റര്‍ ഉത്ഘാടനവും ഡിസംബര്‍ 3നു ഗ്രേയ്‌സ് പെന്ത ക്കോസ്തല്‍ ചര്‍ച്ചില്‍ നടത്തപ്പെട്ടു. ഫിലഡല്‍ഫിയ ഐക്യകൂട്ടായ്മ പ്രസിഡന്റ് റവ. ജോണിക്കുട്ടി പി. ജോണ്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ് ബ്രദര്‍ റോയി മേപ്രാല്‍ അദ്ധ്യക്ഷതവഹിച്ചു. ജോസഫ് പാലമറ്റം (പ്രസിഡന്റ്), Read more about കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ കര്‍മ്മപദ്ധതികള്‍[…]