അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട്​ മരിക്കെട്ടയെന്ന്​ ട്രംപിന്റെ സഹപ്രവർത്തകൻ

06:36 pm 25/12/2016 വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട്​ മരിക്കെട്ടയെന്ന്​ ട്രംപിന്റെ സഹപ്രവർത്തകൻ. അമേരിക്കയിലെ ഒരു വാരാന്ത്യ മാസികയിലാണ് ​ന്യുയോർക്​ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ട്രംപിന്റെ രാഷ്ട്രീയകാര്യ സഹപ്രവർത്തകനുമായിരുന്ന കാൾ പലാഡിനോ വിവാദ പ്രസ്താവന നടത്തിയത്​. ഒബാമയുടെ ഭര്യ മിഷേൽ സിംബാവെയിലെ ആളൊഴിഞ്ഞ പ്രദേശത്ത്​ ഗറില്ലകളോടൊപ്പം ഗുഹകളിൽ താമസിക്ക​െട്ടയെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിൽ ഇതിനെതിരെ വിമർശനമുയരുകയും പലാഡിനൊ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ ഉടൻ രാജിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​. ഡെമോക്രാറ്റിക്​ പാർട്ടി അംഗമായ Read more about അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ 2017ൽ ഭ്രാന്തിപ്പശുരോഗം പിടിപെട്ട്​ മരിക്കെട്ടയെന്ന്​ ട്രംപിന്റെ സഹപ്രവർത്തകൻ[…]

ഒരുമയുടെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന്

07:54 am 25/12/2016 ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ (ഒരുമ ക്രിസ്തുമസ് സ്പാര്‍ക്കിള്‍സ്) ജനുവരി ഏഴാംതീയതി ശനിയാഴ്ച ഷുഗര്‍ലാന്റിലുള്ള ആനി സുള്ളിവന്‍ എലിമെന്ററി സ്കൂളില്‍ വച്ചു നടത്തുന്നതാണെന്നു ഒരുമയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. സുപ്രസിദ്ധ ഗായകനും, ശ്രുതിമധുരങ്ങളായ നിരവധി ഗാനങ്ങള്‍ ഉള്‍പ്പെടുന്ന സംഗാത ആല്‍ബങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള കോറസ് പീറ്റര്‍ നയിക്കുന്ന ഗാനമേള ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ഒരുമ അംഗങ്ങളുടെ കലാപരിപാടികളും, ഡിന്നറും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. Read more about ഒരുമയുടെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന്[…]

മലയോര വിമാനത്താവള നിര്‍മാണത്തിന് പച്ച കൊടി, കോര്‍പറേഷന്‍ ബാങ്കും, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷനും മുതല്‍ മുടക്കാന്‍ രംഗത്ത് .

07:53 am 25/12/2016 എബി മക്കപ്പുഴ ഡാളസ്: എരുമേലിയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള ഭൂമി അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമാണന്ന് പ്രാഥമിക പഠന റിപ്പോട്ട് വിലയിരുത്തി. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ടായിരത്തി അഞ്ചൂറ് ഏക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു പാരിസ്ഥിതിക പ്രശ്‌നവും ഇല്ലാതെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പമ്പയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം.റാന്നിയുടെയും, പൂഞ്ഞാറിന്റെയും മധ്യഭാഗത്ത്. മലയോര കര്‍ഷകരുടെ സ്വപ്നം പൂവണിയാന്‍ പോകുന്ന വിമാനത്താവള പദ്ധതി. എരുമേലി വിമാനത്താവള Read more about മലയോര വിമാനത്താവള നിര്‍മാണത്തിന് പച്ച കൊടി, കോര്‍പറേഷന്‍ ബാങ്കും, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷനും മുതല്‍ മുടക്കാന്‍ രംഗത്ത് .[…]

ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍ .

07:50 am 25/12/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി. ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവന്‍ ആഹോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമായി നമുക്ക് മാറാന്‍ കഴിയണം എന്നും അഭിപ്രായപ്പെട്ടു സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ Read more about ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍ .[…]

വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

08:17 pm 24/12/2016 – പി.പി. ചെറിയാന്‍ വാഷിഷ്ടണ്‍ : അമേരിക്കയില്‍ എത്തുന്ന വിദേശികളുടെ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. ചൊവ്വാഴ്ച മുതലാണ് പുതിയ നിയമനം നിലവില്‍ വന്നത്. ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്കിഡിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായിലെ ബന്ധങ്ങളെ കുറിച്ചാണ് അന്വേഷണം. ഭീകരാക്രമണ ഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി മാധ്യമങ്ങളെ അറിയിച്ചു. ജൂണില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡ് Read more about വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി[…]

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡലപൂജ ഡിസംബര്‍ 26 ന്

08:12 pm 24/12/2016 – സന്തോഷ് പിള്ള ഡാളസ്സ്: വൃശ്ചികമാസാരംഭം മുതല്‍ തുടര്‍ന്നുവരുന്ന അയ്യപ്പ പൂജകളുടെ ഭാഗമായി ഡിസംബര്‍ 26 ന്, ഇരുമുടി കെട്ടുനിറയും, തിരുവാഭരണ ഘോഷയാത്രയും, കലശാഭിഷേക പൂജകളും, അതിരാവിലെ ആരംഭിക്കുന്ന ഗണപതിഹോമത്തോടു കൂടി നടത്തപെടുന്നു. ഗുരു സ്വാമിമാരായ സോമന്‍നായരും, ഗോപാല പിള്ളയും ഈ വര്‍ഷത്തെ കെട്ടുനിറക്കും, ശരണ ഹോഷ യാത്രക്കും നേതൃത്യം നല്‍കുമ്പോള്‍, ക്ഷേത്ര ശാന്തിമാരായ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയും പ്രത്യേക പൂജകള്‍ നിര്‍വഹിക്കുന്നതായിരിക്കും. ക്ഷേത്രത്തിലെ, ശ്രീധര്‍മശാസ്ഥാ സന്നിധിയില്‍ ദിവസവും നടന്നുവരുന്ന അയ്യപ്പ Read more about ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാ മണ്ഡലപൂജ ഡിസംബര്‍ 26 ന്[…]

സഖറിയാസ് മാര്‍ തിയോഫിലോസ് അനുസ്മരണ സമ്മേളനം ഐപിഎല്ലില്‍ 27 ന്

08:11 pm 24/12/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍ : നോര്‍ത്ത് അമേരിക്ക– യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും മലങ്കര മര്‍ത്തോമാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയുമായിരുന്ന സഖറിയാസ് മാര്‍ തിയോഫിലോസ് തിരുമേനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച പ്രത്യേക അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സഖറിയാസ് തിരുമേനിയുടെ ഇളയ സഹോദരന്‍ ഉമ്മന്‍ ജോണ്‍സണ്‍ (നിരണം) തുടര്‍ന്ന് മുഖ്യ സന്ദേശം നല്‍കുന്നത്. വിവിധ സഭകളിലെ പട്ടക്കാര്‍, ആത്മായര്‍ തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ Read more about സഖറിയാസ് മാര്‍ തിയോഫിലോസ് അനുസ്മരണ സമ്മേളനം ഐപിഎല്ലില്‍ 27 ന്[…]

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ക്രിസ്മസ് ആഘോഷിച്ചു

08:10 pm 24/12/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡിസംബര്‍ 17 ന് സെന്‍െ് ക്രിസ്‌റ്റോഫറസ് പള്ളി ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷിച്ചു. ശാന്തിയുടെയും സമാധാനത്തിന്റേയും പുണ്യരാവായ ക്രിസ്മസ് ദിനത്തിനായി കേരളസമാജം ഒരുങ്ങി കഴിഞ്ഞു. പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി കേരളസമാജം ഒരുക്കിയ കലാപരിപാടികള്‍ ഫ്രാങ്ക്ഫര്‍ട്ടിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കൗതുകകരമായി. നന്മയുടെ പ്രതീകവും, ആശ്രിതര്‍ക്ക് അശരണനുമായ ഉണ്ണിയേശുവിന്റെ ആശയങ്ങള്‍ വിശദീകരിച്ച് ഫാ.ദേവദാസും മറ്റ് ആശംസകരും സംസാരിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുട്ടികളും, Read more about ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ക്രിസ്മസ് ആഘോഷിച്ചു[…]

തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി

08:09 pm 24/12/2016 മേരിലാന്റ്: തിരുവല്ല വാരിക്കാട്ട് തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി. ഭാര്യ: ജോളി വര്‍ഗീസ് നിരണം പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എമി മൂര്‍, ബെറ്റി, ക്രിസ്റ്റി. സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി കോവൂര്‍, പോള്‍ ജോസഫ് (ഹൂസ്റ്റണ്‍), പരേതനായ മാത്യു ജോസഫ് (ബംഗളൂരൂ), ലീല ജേക്കബ് (ബംഗളൂരൂ). വെയ്ക് സര്‍വീസ് ഡിസംബര്‍ 30-നു വൈകിട്ട് 5 മുതല്‍ എട്ടുവരെ അസന്‍ഷന്‍ ചര്‍ച്ചില്‍ (12700 Lanham Seven Road, Bowie, MD 20720). കൂടുതല്‍ Read more about തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി[…]

സമാധാന ദൂതുമായി ജി.എസ്.സി കരോള്‍

08:10 am 24/12/2016 ഹൂസ്റ്റണ്‍: ജനനവും, ജീവിതവും, മരണവും അത്ഭുതമാക്കിയ ക്രിസ്തുദേവന്റെ ജന്മദിന സന്ദേശവുമായി ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ഈവര്‍ഷവും ഹൂസ്റ്റണിലെ വിവിധ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചു. ജീവിത സായാഹ്നത്തില്‍ തിരക്ക് ഒഴിഞ്ഞ് വിവിധ നഴ്‌സിംഗ് ഹോമുകളിലായി ശിഷ്ടജീവിതം നയിക്കുന്നവരുടെ ഹൃദയങ്ങളില്‍ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ സമാധാന സന്ദേശം അറിയിച്ചുകൊണ്ട് കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി ജി.എസ്.സി ഹൂസ്റ്റണ്‍ കരോള്‍ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഈവര്‍ഷം റവ. സാം വി. വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കിയതും, കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ Read more about സമാധാന ദൂതുമായി ജി.എസ്.സി കരോള്‍[…]