പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം ഡിസംബര്‍ 31നു

11:48 am 22/12/2106 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സരാഘോഷം ഡിസംബര്‍ 31 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan East Chinese Restaurant (744 Redlion Road, Philadelphia, PA 19115) ല്‍, വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടുന്നു. പമ്പ പ്രസിഡന്റ് സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ 2017ലെ നേതൃത്വത്തെ പരിചയപ്പെടുത്തും. പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കന്ന സാംസ്ക്കാരിക സമേളനവും പമ്പ ആര്‍ട്‌സ് അണിയിച്ചെരുക്കുന്ന Read more about പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം ഡിസംബര്‍ 31നു[…]

ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

11:45 pm 22/12/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ അറ്റാക്ക് നടത്തുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ യുവ പ്രതിഭയും, ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ കൃഷ്ണന്‍ മകോട്ടോ ശര്‍മയെ പോലീസ് അറസ്റ്റു ചെയ്തു. ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയായിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് ശര്‍മക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കുറ്റം. 2014 നവംബര്‍ മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് Read more about ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.[…]

ബൈക്ക് സവാരിക്ക് കൂടെകൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി

11:44 pm 22/12/2016 – പി.പി.ചെറിയാന്‍ ഫ്‌ളോറിഡാ: മോടിയായ വസ്ത്രം ധരിച്ചു മോട്ടോര്‍ ബൈക്കില്‍ ഒപ്പം യാത്രക്ക് പുറപ്പെടുന്ന അലിഗേറ്റര്‍ റാംബൊയെ ഇനി ഉടമസ്ഥന് വീട്ടില്‍ വളര്‍ത്താം. ആറടി നീളവും 125 പൗണ്ടു തൂക്കവുമുള്ള അലിഗേറ്ററിനെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ഫ്‌ളോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനും, അലിഗേറ്ററിന്റെ ഉടമയും തമ്മില്‍ നിലവിലിരുന്ന കേസ്സ് ഉടമസ്ഥന് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. പത്തുവര്‍ഷമായി റാംബോയെ വളര്‍ത്തുന്നതിന് ലൈസെന്‍സുള്ള വ്യക്തിയാണ് ഉടമസ്ഥയായ മേരി തോണ്‍. സംസ്ഥാനത്തിലെ പുതിയ Read more about ബൈക്ക് സവാരിക്ക് കൂടെകൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി[…]

ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണം ; ബില്‍ സഭയിലവതരിപ്പിച്ചു

03:40 pm 22/12/2016 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍ : ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്നവാശ്യപ്പെടുന്ന ബില്‍ സെനറ്റര്‍ ഡിസംബര്‍ 20ന് ഹൗസില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബു ഹാളാണ് സ്‌റ്റേറ്റ് ബില്‍ 373 വീണ്ടും സഭയില്‍ കൊണ്ടുവന്നത്. പല സന്ദര്‍ഭങ്ങളിലായി ഈ ബില്‍ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും വോട്ടിങ്ങിനിട്ടിട്ടില്ല. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ടെക്‌സസില്‍ ഇംഗ്ലീഷ് ഭാഷ ഔദ്യോഗികമാക്കണമെന്ന് 2009, 2011 വര്‍ഷങ്ങളില്‍ കൊണ്ടുവന്ന ബില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തള്ളുകയായിരുന്നു. അമേരിക്കയിലെ 31 സംസ്ഥാനങ്ങളില്‍ Read more about ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണം ; ബില്‍ സഭയിലവതരിപ്പിച്ചു[…]

ഓണ്‍ലൈനിലൂടെ ആഭരണം വില്‍ക്കാന്‍ ശ്രമിച്ച യുവതി കൊല്ലപ്പെട്ടു

03:58 pm 22/12/2106 – പി.പി. ചെറിയാന്‍ ആര്‍ലിങ്ടണ്‍ (ടെക്‌സസ്): ആറു വയസ്സുള്ള മകള്‍ക്ക് ക്രിസ്മസ് സമ്മാനം വാങ്ങി നല്‍കുന്നതിന് സ്വന്തം ആഭരണം ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മാതാവ് ഏപ്രില്‍ വന്‍ക്ലീവ് കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം ഡിസംബര്‍ 20 നാണു പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഓണ്‍ലൈനിലൂടെ കച്ചവടം ഉറപ്പിച്ച ശേഷം അടുത്ത വാള്‍മാര്‍ട്ടിലെ സ്റ്റാര്‍ബക്കില്‍ കണ്ടുമുട്ടാം എന്ന കരാറിലാണ് ഭര്‍ത്താവിനേയും കൂട്ടി ഏപ്രില്‍ വാള്‍മാര്‍ട്ടില്‍ എത്തിയത്. ആഭരണം വാങ്ങാന്‍ സമ്മതിച്ച വ്യക്തിയെ കടയില്‍ തിരക്കിയെങ്കിലും Read more about ഓണ്‍ലൈനിലൂടെ ആഭരണം വില്‍ക്കാന്‍ ശ്രമിച്ച യുവതി കൊല്ലപ്പെട്ടു[…]

എം.സി.എന്‍ ഇന്റര്‍നാഷണല്‍ സിംഗ് ഓഫ് 2017 – സീസണ്‍ 2

11:30 AM 22/12/2016 വി.ജെ. ട്രാവണ്‍ സോംഗ് കോണ്ടെസ്റ്റ് 2016-ന്റെ വിജയത്തിനുശേഷം വീണ്ടും എം.സി.എന്‍. നിങ്ങള്‍ക്കായി കാഴ്ചവെയ്ക്കുന്നു MCN International sing off 2017 -Season 2. ഇരുപത് രാജ്യങ്ങളില്‍ നിന്നുമായി 101 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സീസണ്‍ 1, ഓണ്‍ലൈന്‍ റിയാലിറ്റി ഷോ രംഗത്ത് വന്‍ ചുവടുവയ്പാണ് നടത്തിിയത്. 15 ലക്ഷില്‍പരം കാഴ്ചക്കാരിലേക്കു എത്തപ്പെട്ട ഈ ഷോ, ഇന്റര്‍നെറ്റ് സ്റ്റാന്‍ഡേര്‍ഡ് റേറ്റിംഗ് അനുസരിച്ചു ഇന്ത്യയിലെ തന്നെ നമ്പര്‍ 1 റിയാലിറ്റി ഷോ എന്നറിയപ്പെടുന്നു. ഇതില്‍ പങ്കെടുത്ത് പ്രതിഭ Read more about എം.സി.എന്‍ ഇന്റര്‍നാഷണല്‍ സിംഗ് ഓഫ് 2017 – സീസണ്‍ 2[…]

ഡിസംബര്‍ 21 മാര്‍ത്തോമാ സഭാ ദിനമായി ആചരിക്കുന്നു

11:28 AM 22/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ലോകമെമ്പാടും ചിതറി പാര്‍ക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങള്‍ ഡിസംബര്‍ 21 ബുധനാഴ്ച സഭാദിനമായി ആചരിക്കുന്നു. ക്രിസ്തു ദൗത്യവുമായി വിശുദ്ധ തോമാശ്ലീഹാ ഭാരതത്തില്‍ വന്നത് ഓര്‍ക്കുന്നതിനും സഭയുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രാര്‍ഥിക്കുന്നതിനുമാണു ഡിസംബര്‍ 21 പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നത്. സാര്‍വത്രിക തിരുസഭയുടെ ഭാഗമായ മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ ആരംഭം മുതല്‍ ഉയര്‍ത്തി പിടിച്ച അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും ലഭിക്കുന്ന ദൈവ കൃപകള്‍ക്കായി പ്രത്യേകം നന്ദി കരേറ്റുന്നതിനും ഈ Read more about ഡിസംബര്‍ 21 മാര്‍ത്തോമാ സഭാ ദിനമായി ആചരിക്കുന്നു[…]

കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡിസംബറിലെ സമ്മേളനം നടന്നു

11:20 AM 22/12/2016 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡിസംബറിലെ സമ്മേളനം 18-നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്റോറന്റില്‍ ചേര്‍ന്നു. സാഹിത്യ സമ്മേളനത്തിന് ബാബു കുരവയ്ക്കല്‍ മോഡറേറ്ററായിരുന്നു. ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച “മാര്യേജ് & മൊറാലിറ്റി’ എന്ന ഗ്രന്ഥം ഡോ. അഡ്വ. മാത്യു വൈരമണ്‍ ഫോമയുടെ പ്രഥമ പ്രസിഡന്റായ ശശിധരന്‍ നായര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മാത്യു വൈരമണ്‍, മാത്യു Read more about കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഡിസംബറിലെ സമ്മേളനം നടന്നു[…]

മദ്യലഹരിയിലായിരുന്ന മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു

10:18 AM 22/12/2016 പത്തനംതിട്ട: പത്തനംതിട്ട മേക്കൊഴൂരില്‍ മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു. മേക്കൊഴൂര്‍ സ്വദേശി മോളി തോമസ് (63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണസമയത്ത് ഷിജു മദ്യലഹരിയിലാരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്.

പത്തു വയസുകാരി ടിയാര ഏബ്രഹാമിന്റെ ആല്‍ബത്തിനു മികച്ച സ്വീകരണം

10:01 am 22/12/2016 – പി.പി. ചെറിയാന്‍ ഹ്യൂസ്റ്റണ്‍: പത്തു വയസുകാരിടിയാരാ അബ്രഹാമിന്റെ ‘വിന്റര്‍ നൈറ്റിംഗേല്‍’ ആല്‍ബം പുറത്തിറക്കി.ആറു ഭാഷകളില്‍ തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തില്‍ ഒമ്പതു ക്രിസ്മസ്/ഹോളിഡെ ഗാനങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറാം ക്ലാസില്‍ ഹോം സ്കൂള്‍ വിദ്യാര്‍ഥിനിയാണെങ്കിലും മൂന്നു വര്‍ഷമായി കോളജിലും ടിയാര പഠിക്കുന്നു.സാക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണു പഠനം. പതിമൂന്നു വയസുള്ള മൂത്ത സഹോദരന്‍ തനിഷ്ക് ഏബ്രഹാം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഡേവിസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണു. അടുത്ത വര്‍ഷം ബയോ മെഡിക്കല്‍ Read more about പത്തു വയസുകാരി ടിയാര ഏബ്രഹാമിന്റെ ആല്‍ബത്തിനു മികച്ച സ്വീകരണം[…]