ഡോ: സാറാ ഈശോ ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍

08:33 pm 15/12/2016 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) വുമണ്‍സ് ഫോറം ചെയര്‍പെഴ്‌സണായി ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത ഓണ്‍കോളോജി സ്‌പെഷ്യലിറ്റ് ഡോ: സാറാ ഈശോയെ തിരഞ്ഞെടുത്തു. ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ഡോ: സാറാ ഈശോ. സൗമ്യത മുഖമുദ്രയാക്കിയ സോ: സാറാ, സാമൂഹ്യ ബോധവല്‍ക്കരണത്തിനായി ഒട്ടനവധി ആര്‍ട്ടിക്കിളുകള്‍ എഴുതിയിട്ടുണ്ട്. Read more about ഡോ: സാറാ ഈശോ ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍[…]

ട്രംപിന്റെ അനുയായികള്‍ ആക്രമിച്ചുവെന്നത് ശുദ്ധനുണ ; വിദ്യാര്‍ഥിനി അറസ്റ്റില്‍

08:30 pm 15/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ നിറ!ഞ്ഞു നിന്നിരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനി യാസ്മിന്‍ സുവിഡിനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വംശീയ അധിക്ഷേപത്തിന് ഇരയായെന്നും ട്രംപിന്റെ അനുയായികള്‍ ഹൈജാബ് പിടിച്ചു വലിച്ചുവെന്നതും ശുദ്ധ നുണയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഡിസംബര്‍ 14ന് യാസ്മിന്‍ പറഞ്ഞതൊക്കെയും കളവായിരുന്നുവെന്നു പൊലിസിനോട് സമ്മതിച്ചു. തെറ്റായ റിപ്പോര്‍ട്ട് പ്രചരിപ്പിച്ചതിനാണ് യാസ്മിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരു ദൃക്‌സാക്ഷി Read more about ട്രംപിന്റെ അനുയായികള്‍ ആക്രമിച്ചുവെന്നത് ശുദ്ധനുണ ; വിദ്യാര്‍ഥിനി അറസ്റ്റില്‍[…]

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന്

08:25 pm 15/12/2016 – ജെയ്‌സണ്‍ മാത്യു ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്‌റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് തിരിതെളിച്ചു. സ്‌പോണ്‍സര്‍മാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖരും, ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചു എം പി സംഗം രമേശ് , എം പി പി ഹരീന്ദര്‍ മല്‍ഹി, ഇന്ത്യന്‍ കോണ്‍സുല്‍ ഉഷാ വെങ്കിടേശന്‍, ഡാന്‍സിംഗ് ഡാംസല്‍സ് മാനേജിങ് Read more about ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന്[…]

പി.സി. വര്‍ഗീസ് (ജോയിക്കുട്ടി) ന്യൂയോര്‍ക്കില്‍ നിര്യാതനായി

10:55 am 15/12/2016 ന്യൂയോര്‍ക്ക്: അയിരൂര്‍ പേരങ്ങാട്ട് മലയില്‍ സൈമണ്‍ വര്‍ഗീസിന്റേയും അന്നമ്മ ഗീവര്‍ഗിസിന്റേയും ഏക മകന്‍ പഴമണ്ണില്‍ ചാക്കോ വര്‍ഗീസ് (80) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റില്‍ ഡിസംബര്‍ 13-ന് നിര്യാതനായി. അമ്മിണി വര്‍ഗീസ് ആണ് ഭാര്യ. മക്കള്‍: ജോളി, സണ്ണി, സൈമണ്‍. മരുമക്കള്‍: ബോബി ഐസക്ക്, റേച്ചല്‍, റൂബി. പേരക്കുട്ടികള്‍: ജയ, ജയ്‌സണ്‍, ഗബ്രിയേല, ഏരിയേല, ഡാനിയേല, ആഷ്‌ലി. പരേതന്‍ സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ടിലെ സ്ഥാപാകാംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. 1985-ല്‍ ഭോപ്പാലില്‍ നിന്നും Read more about പി.സി. വര്‍ഗീസ് (ജോയിക്കുട്ടി) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി

10:55 am 15/12/2016 ഡാളസ്: ഫോര്‍ട്ട് കൊച്ചി പുത്തന്‍പുരയ്ക്കല്‍ പരേതനായ അലക്‌സിയോസിന്റെ സഹധര്‍മ്മിണി ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി. പരേത മാവേലിക്കര കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ വില്‍സണ്‍, സുനില്‍ അലക്‌സിയോസ്, സുശീല ഷാജി. മരുമക്കള്‍: വിന്‍സണ്‍ ജോര്‍ജ് (ഡാളസ്), രന്‍ജന സുനില്‍ (ദുബായ്), ഷിജു മാത്യൂസ് (ദുബായ്). പൊതുദര്‍ശനം ഡിസംബര്‍ 16-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ ഡാളസ് സെന്റ് മേരീസ് പള്ളിയിലും, തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ 12 മണിക്ക് കോപ്പല്‍ Read more about ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി[…]

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍

10:54 am 15/12/2016 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഡിസംബര്‍ സമ്മേളനം 11-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. എ.സി. ജോര്‍ജിന്റെ ‘പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും ജി. പുത്തന്‍കുരിശിന്റെ ‘തിരിച്ചറിവ്’ എന്ന കവിതയുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍[…]

പ്രവാസി പ്രോപ്പര്‍ട്ടി സംരക്ഷിക്കാന്‍ ഫൊക്കാനയുടെ നിര്‍ദേശം നടപ്പിലാക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

10:52 am 15/12/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാനാ ) നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ അഭിമാന മുഹൂര്‍ത്തമായിരുന്നു എന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.തമ്പി ചാക്കോ ഫൊക്കാനയുടെ നിവേദനം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു.അദ്ദേഹം അത് വായിച്ചതിനു ശേഷമാണ് പ്രവാസി പ്രോപ്പര്‍ട്ടികള്‍ സംരക്ഷിക്കുന്ന ത്തിനും അതുമായി ബന്ധപ്പെട്ട കേസുകള്‍ Read more about പ്രവാസി പ്രോപ്പര്‍ട്ടി സംരക്ഷിക്കാന്‍ ഫൊക്കാനയുടെ നിര്‍ദേശം നടപ്പിലാക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍[…]

ഓര്‍മാ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം പുതുവത്സരദിനത്തില്‍ –

10:51 am 15/12/2016 പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ഓര്‍മാ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം പുതുവത്സരദിനത്തില്‍ ജനുവരി 1 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഫിലഡല്‍ഫിയാ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ വിവിധ സാംസ്കാരിക പരിപാടികളോടെ സമുചിതമാക്കുന്നു. കുട്ടികളുടെ നൃത്തങ്ങള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഗാനങ്ങള്‍, പ്രശസ്തêടെ ക്രിസ്മസ് ചിന്തകള്‍, നവവത്സരാശംസാ സന്ദേശങ്ങള്‍, സൗഹൃദഭാഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം പുതുവത്സരദിന വിരുന്നും ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ( ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് Read more about ഓര്‍മാ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം പുതുവത്സരദിനത്തില്‍ –[…]

ഇല്ലിപ്പറമ്പില്‍ മേരിമ്മ ജോസഫ് നിര്യാതയായി

10:48 am 15/12/2016 – പോള്‍ ഡി. പനയ്ക്കല്‍ ന്യൂയോര്‍ക്ക്: കോതമംഗലം, ഇല്ലിപ്പറമ്പില്‍ പരേതനായ ഐ.കെ.ജോസഫിന്റെ സഹധര്‍മ്മിണി മേരിമ്മ ജോസഫ്(84)(വൈക്കം മണ്ണൂപറമ്പില്‍ കുടുംബാംഗം ന്യൂയോര്‍ക്കില്‍ നിര്യാതയായി. വെയ്ക് സര്‍വ്വീസ് ഡിസംബര്‍ 16ന് വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 9വരെ ന്യൂയോര്‍ക്ക് ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. സംസ്ക്കാര ശുശ്രൂഷകള്‍ 17ന് ശനിയാഴ്ച രാവിലെ 9.45ന് മിനിയോള കോര്‍പ്പസ്സ് ക്രിസ്റ്റി റോമന്‍ കാത്തലിക് ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്നു വെസ്റ്റ്ബറി ഹോളി റൂഡ് സിമിത്തേരിയില്‍ സംസ്ക്കാരം. മക്കള്‍: Read more about ഇല്ലിപ്പറമ്പില്‍ മേരിമ്മ ജോസഫ് നിര്യാതയായി[…]

ഫാ. ജോ പുല്ലോക്കാരന്‍ തൃശൂരില്‍ നിര്യാതനായി

10:48 am 15/12/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: 1989 -1992 കാലയളവില്‍ ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ കാത്തലിക് മിഷന്‍ (സീറോ മലബാര്‍), ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.സി.എ) എിവയുടെ മുന്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്ന റവ. ഫാ. ജോ പുല്ലോക്കാരന്‍ സി. എം. ഐ. (66) ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച്ച നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലുള്ള സാഗര്‍ ഭവന്‍ ആശ്രമത്തില്‍. സാഗര്‍ Read more about ഫാ. ജോ പുല്ലോക്കാരന്‍ തൃശൂരില്‍ നിര്യാതനായി[…]