പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക

12.07 AM 04/12/2016 വാഷിങ്ടണ്‍: പാകിസ്ഥാന് വന്‍തോതിലുള്ള സഹായം നല്‍കാന്‍ അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കിയ പ്രതിരോധ ബില്ലില്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് സാമ്പത്തിക സഹായം ഉള്‍പ്പടെ 900 മില്യണ്‍ ഡോളര്‍, അമേരിക്കയില്‍നിന്ന് പാകിസ്ഥാന് ലഭിക്കും. 2017 സാമ്പത്തികവര്‍ഷത്തേക്കുള്ള യു എസ് ദേശീയ പ്രതിരോധ ഓഥറൈസേഷന്‍ ആക്‌ട് പ്രകാരമാണ് ഇത്രയും വലിയ സഹായം അമേരിക്ക നല്‍കുന്നത്. പെന്റഗണിന്റെ അനുമതിയോടെയാണ് പാകിസ്ഥാനുള്ള സഹായ നിര്‍ദ്ദേശം, യു എസ് പ്രതിനിധിസഭ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം അടുത്തയാഴ്‌ച സെനറ്റിലെ വോട്ടെടുപ്പില്‍ പാസായാല്‍ മാത്രമെ Read more about പാകിസ്ഥാന് 900 മില്യണ്‍ ഡോളര്‍ സഹായവുമായി അമേരിക്ക[…]

ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി

04.14 PM 03/12/2016 വാഷിംഗ്ടൺ: നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി. ഫോണിലൂടെയാണ് ട്രംപ് സായി ഇങ് വെന്നുമായി ചർച്ച നടത്തിയത്. സുരക്ഷ–സാമ്പത്തിക–രാഷ്ട്രീയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. 1979ൽ ചൈനയുമായുള്ള സഹകരണം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തായ് വാനുമായി അടുത്ത ബന്ധം സ്‌ഥാപിക്കുന്നത്. ട്രംപിന്റെ വിജയത്തെ സായി ഇങ് വെൻ അഭിനന്ദിച്ചുവെന്ന് യുഎസ് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ Read more about ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി[…]

മാതാപിതാക്കളെ കൊലപ്പെടുത്തിയ വളര്‍ത്തു പുത്രന്‍ അറസ്റ്റില്‍

03.59 PM 03/12/2016 പി. പി. ചെറിയാന്‍ ക്രൗലി (ടെക്‌സസ്) : ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്സില്‍ കാള്‍ ബ്രുവര്‍ എന്ന പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി ക്രോലി പൊലീസ് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ട്രോയ്(60), മേരി (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിശുവായിരിക്കുമ്പോള്‍ റഷ്യയില്‍ നിന്നുമാണ് ഇവര്‍ കാള്‍ ബ്രുവറെ ദത്തെടുത്ത് വളര്‍ത്തിയത്. ട്രോയ് അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ൈപലറ്റായിരുന്നു. മേരി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയും. വീട്ടില്‍വച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ചീഫ് പറഞ്ഞു. മയക്കു മരുന്നിന് അടിമയായിരുന്ന Read more about മാതാപിതാക്കളെ കൊലപ്പെടുത്തിയ വളര്‍ത്തു പുത്രന്‍ അറസ്റ്റില്‍[…]

ബിജേഷ് സതീശന്‍ ഡാലസില്‍ നിര്യാതനായി ; സംസ്‌കാരം ഗുരുവായൂരില്‍

03.57 PM 03/12/2016 പി. പി. ചെറിയാന്‍ ഡാലസ് : തൃശൂര്‍ ഗുരുവായൂര്‍ കരുവാരതുടിയില്‍ ബിജേഷ് സതീശന്‍(38) ഡാലസില്‍ നിര്യാതനായി. പരേതനായ സതീശന്‍, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പത് വര്‍ഷം മുമ്പ് അര്‍ക്കന്‍സാസില്‍ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ് മാനേജരായി ഡാലസില്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ജ്വലന. മക്കള്‍ :അഡിത്ത്, അമന്‍. ഡിസംബര്‍ 2 വെളളിയാഴ്ച മൃതദേഹം ഡാലസില്‍ നിന്നും ഗുരുവായൂരിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ഡിസംബര്‍ 4 ന് ഞായറാഴ്ച ഗുരുവായൂരില്‍. Read more about ബിജേഷ് സതീശന്‍ ഡാലസില്‍ നിര്യാതനായി ; സംസ്‌കാരം ഗുരുവായൂരില്‍[…]

ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3ന്

03.55 PM 03/12/2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത്‌ ്രൈകസ്തവ ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍വെച്ച് നടത്തപ്പെടുന്നു. ക്രിസ്മസ് സന്ദേശം അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പൊലീത്തയാണ് നല്‍കുന്നത്. കാരളിന് ആതിഥേയത്വം വഹിക്കുന്നത് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പളളിയാണ്. റെവ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി) Read more about ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3ന്[…]

93-മത് കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍: പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ജനറല്‍ പ്രസിഡന്റ്)

03.54 PM 03/12/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ 93-മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ കുമ്പനാട് ഹെബ്രോണ്‍ പുരത്ത് നടക്കുമെന്ന് സഭയുടെ അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഷിക്കാഗോയില്‍ അറിയിച്ചു. കണ്‍വന്‍ഷനു മുന്നോടിയായി ഈവര്‍ഷവും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ ഉണര്‍വ് പ്രാര്‍ത്ഥനകള്‍ ജനുവരി 8 മുതല്‍ കുമ്പനാട് നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്റെ നവീകരിച്ച വിശാലമായ പന്തലിന്റെ ഉദ്ഘാടനം ജനുവരി Read more about 93-മത് കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍: പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ജനറല്‍ പ്രസിഡന്റ്)[…]

ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

03.52 PM 03/12/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഷിക്കാഗോ റീജിയന്റെ 2016- 18 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയ ഹാളില്‍ വച്ചു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ Read more about ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു[…]

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ബ്ലഡ് ഡോണര്‍ ക്ലിനിക്ക് ഡിസംബര്‍ പത്തിന്

03.50 PM 02/12/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ (സി.എം.എന്‍.എ) നടത്തിവരുന്ന സാമൂഹിക, ആരോഗ്യ, കലാ, സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തങ്ങള്‍ കാനഡയിലെ മലയാളി സമൂഹത്തിനും പുതുതായി എത്തിച്ചേരുന്നവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ പി.ആര്‍ അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കനേഡിയന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ സി.എം.എന്‍.എയുടെ ആനുവല്‍ ഡിന്നര്‍ നൈറ്റില്‍ വച്ചു സമര്‍പ്പിച്ച മെമ്മോറാണ്ടം ഫലം കണ്ടു Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ബ്ലഡ് ഡോണര്‍ ക്ലിനിക്ക് ഡിസംബര്‍ പത്തിന്[…]

ഡിട്രോയിറ്റ് ഹിന്ദു സംഗമത്തിന് നാഷ്‌വില്‍ തയാറെടുക്കുന്നു

03.48 PM 03/12/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും, രജിസ്‌ട്രേഷനും, ഭക്തിഗാനസന്ധ്യയും നിര്‍മ്മാല്യം പ്രാര്‍ത്ഥനാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാഷ്‌വില്ലില്‍ നടന്നു. കുമാരി കല്യാണിയുടെ ഗണേശ സ്തുതിയോടെ ആരംഭിച്ച ഹൈന്ദവ കുടുംബസംഗമത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാജേഷ് നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കഴിഞ്ഞ ഒന്നര ദശകമായി ഹൈന്ദവ ധര്‍മ്മത്തിന്റെ പ്രചാരണാര്‍ത്ഥം വടക്കേ അമേരിക്കയിലും Read more about ഡിട്രോയിറ്റ് ഹിന്ദു സംഗമത്തിന് നാഷ്‌വില്‍ തയാറെടുക്കുന്നു[…]

യുഎസ് ഹൗസ് ഡമോക്രാറ്റിക്ക് ലീഡറായി നാന്‍സി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

– പി. പി. ചെറിയാന്‍ വാഷിങ്ടണ്‍: യുഎസ് ഹൗസ് മൈനോരിട്ടി ലീഡറായി നാന്‍സി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 30ന് നടന്ന തിരഞ്ഞെടുപ്പില്‍ ഒഹായോവില്‍ നിന്നുളള പ്രതിനിധി ടിം റയനെയാണ് നാന്‍സി 134 -63 വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയത്തിനു ഉത്തരവാദിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും 76 വയസ്സുളള നാന്‍സിയെ തന്നെയാണ് പാര്‍ട്ടിയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്.പതിനഞ്ച് വര്‍ഷം മുമ്പ് യുഎസ് ഹൗസ് സ്പീക്കറായി നാന്‍സി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ വനിതാ സ്പീക്കര്‍ എന്ന ബഹുമതി Read more about യുഎസ് ഹൗസ് ഡമോക്രാറ്റിക്ക് ലീഡറായി നാന്‍സി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു[…]