ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്ക്കാരം

09:12 am 1/12/2016 എടത്വാ: സംസ്ഥാന പൊതു വിദ്യഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വ്യാപകമാക്കുന്നതിന് ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന ഗാന്ധിദര്‍ശന്‍ പദ്ധതിക്ക് നല്കുന്ന മാതൃകപരമായ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക ഗാന്ധി ദര്‍ശന്‍ പുരസ്കാരം നല്കി ആദരിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശശികുമാര്‍ ജി.വാര്യര്‍ അദ്യക്ഷത വഹിച്ചു.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പുരസ്കാരം സമ്മാനിച്ചു.റവ.ഫാദര്‍ ജോര്‍ജ് കൊച്ചുപറമ്പില്‍ ഷാള്‍ അണിയിച്ചു.ഗാന്ധി ഉത്സവത്തോടനുബന്ധിച്ച് Read more about ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്ക്കാരം[…]

ഇരുപതു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് 420.9 മില്യന്‍ ലോട്ടറി പങ്കിട്ടു

09:10 am 1/12/2016 – പി. പി. ചെറിയാന്‍ പോര്‍ട്ട് ലാന്റ്(ടെന്നിസ്സി): ടെന്നിസ്സി പോര്‍ട്ട് ലാന്റിലുളള മെറ്റല്‍ നിര്‍മ്മാണ പ്ലാന്റിലെ 20 തൊഴിലാളികള്‍ ചേര്‍ന്ന് 420.9 മില്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ജാക്ക് പോട്ട് പങ്കിട്ടതായി നവംബര്‍ 29 ന് ലോട്ടറി അധികൃതര്‍ പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ലോട്ടറി കളിക്കുന്ന ജീവനക്കാര്‍ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ‘ടെന്നിസ്സി 20’ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പ് നേതാവ് പറഞ്ഞു. എല്ലാ ബുധനാഴ്ചയും Read more about ഇരുപതു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് 420.9 മില്യന്‍ ലോട്ടറി പങ്കിട്ടു[…]

സെന്റ് തോമസ് മിഷന്‍ താങ്ക്‌സ് ഗിവിങ്ങ് ലഞ്ച് നല്‍കി

09:06 am 1/12/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കിയ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരായ ആളുകള്‍ക്ക് താങ്ക്‌സ് ഗിവിങ് ലഞ്ച് നല്‍കി. താങ്ക്‌സ ഗിവിങ് ദിനമായ നവംബര്‍ 24ന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെയായിരുന്നു ലഞ്ച് നല്‍കിയത്. ആത്മീയവും ഭൗതീകവുമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളും Read more about സെന്റ് തോമസ് മിഷന്‍ താങ്ക്‌സ് ഗിവിങ്ങ് ലഞ്ച് നല്‍കി[…]

ഡാലസ് ജോബ് ഫെയര്‍ ഡിസംബര്‍ 5 ന്

09:06 am 1/12/2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ തൊഴില്‍ രഹിതരെ ഉദ്ദേശിച്ചു ഡാലസില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.ഡിസംബര്‍ 5 രാവിലെ 11 മുതല്‍ 2 വരെ ഡാലസ് ലവ് ഫീല്‍ഡ് ഹില്‍ട്ടണ്‍ !ഡബിള്‍ ട്രിയിലാണ് ഫെയര്‍ നടക്കുന്നത്. ഫെയറില്‍ പങ്കെടുക്കുന്നവര്‍ 11 മണിക്ക് മുന്‍പു ഹാളില്‍ ഹാജരാകണമെന്നും വ്യക്തിപര വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന പതിനഞ്ചോളം കോപ്പികള്‍ കൈവശം സൂക്ഷിക്കണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഡാലസിലെ പ്രമുഖ കമ്പനികളിലെ റിക്രൂട്ടിങ്ങ് ഏജന്റുമാര്‍ Read more about ഡാലസ് ജോബ് ഫെയര്‍ ഡിസംബര്‍ 5 ന്[…]

ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കൂടുതല്‍ സാമുഹിക പ്രവര്‍ത്തനങ്ങളിലേയ്ക്ക്

09:04 am 1/12/2016 ഹൂസ്റ്റണ്‍: കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പുതുതായി എത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാനും അംഗത്വ വിതരണം,ധനസമാഹരണം എന്നിവ ഊര്‍ജിതപ്പെടുത്താനും ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ഡോ. ജോര്‍ജ് കാക്കനാട്ടിന്റെ ഭവനത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്‌സ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു സെബാസ്റ്റ്യന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.ഡോ.ജോര്‍ജ് കാക്കനാട്ട് Read more about ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കൂടുതല്‍ സാമുഹിക പ്രവര്‍ത്തനങ്ങളിലേയ്ക്ക്[…]

ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി

10;04 am 30/11/2016 ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന്‍ 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം മക്കള്‍ : തങ്കച്ചന്‍, എല്‍സി തോമസ്, വക്കച്ചന്‍, കുര്യന്‍, തോമസ് (ഈസ്റ്റ്ഹാം യു.കെ) മരുമക്കള്‍: മോളി തങ്കച്ചന്‍, തോമസ്, ഷിബി വക്കച്ചന്‍, സിനി കുര്യന്‍, നിനി തോമസ് (യു.കെ) സംസ്കാരം 1/12/2016 വ്യാഴാഴ്ച 3 മണിക്ക് കളമ്പൂര്‍ കോട്ടപ്പുറം Read more about ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി[…]

ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

09:22 pm 29/11/2016 – മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് ഹോളഫാമിലി സീറോ മലബാര്‍ ഇടവക പത്തുവയസ്സ് പിന്നിടുമ്പോള്‍, അരിസോണയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സമൂഹമായി വളര്‍ന്നുകഴിഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. മാത്യു പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫീനിക്‌സ് സീറോ മലബാര്‍ മിഷന്‍ സ്വന്തമായ ദൈവാലയം ലഭിച്ചതോടെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇടവകയായി ഉയര്‍ത്തപ്പെടുകയാണുണ്ടായത്. ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയവും പാരീഷ് ഹാളും സണ്‍ഡേ സ്കൂളും പണി പൂര്‍ത്തിയാതോടുകൂടി ഇടവകയുടെ ആത്മീയ Read more about ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി[…]

2020 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസെന്ന് വാഷിങ്ടന്‍ പോസ്റ്റ്

09:17 pm 29/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍: 2020ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനു സാധ്യതയുളള ആദ്യ വ്യക്തി ഇന്ത്യന്‍ അമേരിക്കന്‍ വംശജ കമലാ ഹാരിസാണെന്ന് അമേരിക്കയിലെ ലീഡിങ്ങ് ന്യുസ്‌പേപ്പറായ വാഷിങ്ടന്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. നവംബര്‍ 28ന് പുറത്തിറക്കിയ പത്രത്തിലാണ് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഷേല്‍ ഒബാമ, മിനിസോട്ടയില്‍ നിന്നുളള സെനറ്റര്‍ ഏമി ക്ലൊബുച്ചര്‍, ന്യൂയോര്‍ക്കില്‍ നിന്നുളള സെനറ്റര്‍ ക്രിസ്റ്റിന്‍ ഗിലിബ്രാന്റ്, ന്യൂജഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍, Read more about 2020 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസെന്ന് വാഷിങ്ടന്‍ പോസ്റ്റ്[…]

ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജന്‍ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ് –

09:20 pm 29/11/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിയെന്റെ ഭാരവാഹികള്‍ ആയി പ്രസിഡന്റ് ആയി ഉഷ നാരായണന്‍,സെക്രട്ടറി ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഞ്ജനാ നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍, ട്രെഷറര്‍ പ്രിയ എലിയാത്ത് എന്നിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു. മിനിസോട്ടയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ഉഷ നാരായണന്‍.സെക്രട്ടറി ലീന ഫിലിപ്പ് സാംസ്കാരിക രംഗങ്ങളില്‍ തനതായ പ്രവീണിയം തെളിയിച്ച ആളാണ് Read more about ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജന്‍ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ് –[…]

മിഷിഗണില്‍ ട്രംപിന് ചരിത്ര വിജയം ; ഇലക്ട്രറല്‍ വോട്ട് 306 ആയി വര്‍ദ്ധിച്ചു

09:11 pm 29/11/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍ :നവംബര്‍ 8ന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിര!ഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം നവംബര്‍ 28ന് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ചരിത്ര വിജയം. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്. ഇന്നത്തെ വിജയത്തോടെ ട്രംപിന് 16 ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് Read more about മിഷിഗണില്‍ ട്രംപിന് ചരിത്ര വിജയം ; ഇലക്ട്രറല്‍ വോട്ട് 306 ആയി വര്‍ദ്ധിച്ചു[…]