ഫാ. ലൂക്ക് കളരിക്കലിന്റെ മാതാവ് എലിസബത്ത് (86) നിര്യാതയായി

09:01 am 28/11/2016 ഡാലസ്: ഫാ. ലൂക്ക് കളരിക്കലിന്റെ (ടയ്‌ലര്‍, ഡാലസ്, ടെക്‌സസ്) മാതാവ് എലിസബത്ത് (86) ശനിയാഴ്ച വൈകുന്നേരം 3.15-നു നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കല്ലറ സൗത്ത് സെന്റ് തോമസ് ചര്‍ച്ചില്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു

09:00 am 28/11/2016 വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വീടുകള്‍ വീതം ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചു നല്കുവാനുള്ള പദ്ധതി ആരംഭിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് കുളങ്ങര അറിയിച്ചു. ഒക്ടോബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച കൊച്ചിയില്‍ ഹോട്ടല്‍ ഗോകുലം പാര്‍ക്കില്‍ വച്ച് നടന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ തീരുമാനം ഉണ്ടായത്. കൂടാതെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനെതിരെയുള്ള ബോധവല്‍ക്കരണപരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഒന്നാം തീയതി കൊച്ചിയില്‍ സംഘടിപ്പിക്കും. ഗ്ലോബല്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു[…]

800 മൈല്‍ കുതിര സവാരിക്കു പുറപ്പെട്ടയാള്‍ പിടിയില്‍

12:44 pm 27/11/2016 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: കുതിര പുറത്ത് കയറി യാത്ര ചെയ്യുന്നതു കുറ്റകരമല്ല. എന്നാല്‍ ശരിയായ ആഹാരം നല്‍കാതെ ഭാഗീകമായി കാഴ്ച നഷ്ടപ്പെട്ട കുതിര പുറത്ത് സവാരി ചെയ്യുക എന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മുപ്പത്തിയാറ് വയസ്സുളള ക്രിസ്റ്റഫര്‍ എമെഴ്‌സണ്‍ ഭാര്യയോട് പിണങ്ങിയാണ് സൗത്ത് കാരലൈനയില്‍ നിന്നും 800 മൈല്‍ ദൂരെയുളള ഫ്‌ലോറിഡയിലേക്ക് യാത്ര ചെയ്യുവാന്‍ തീരുമാനിച്ചത്. ദേഷ്യം അടക്കാനാകാതെ സ്വന്തം ട്രക്ക് എവിടെയൊ ഇടിപ്പിച്ച് തകര്‍ത്ത് ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ യാതൊരു മാര്‍ഗ്ഗവും Read more about 800 മൈല്‍ കുതിര സവാരിക്കു പുറപ്പെട്ടയാള്‍ പിടിയില്‍[…]

പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ്

08:44 am 27/11/2016 ന്യൂയോര്‍ക്ക് പത്തനാപുരത്തെ പൂവന്‍കുളഞ്ഞി എന്ന ഗ്രാമത്തില്‍ പ്രകാശന്റെയും ശ്രീകലയുടെയും മകള്‍ ഭാഗ്യലക്ഷ്മി, മകന്‍ ഇന്ദുചൂഡന്‍ കൊച്ചു കുടുംബം ഈ ഐറ്റി യുഗത്തിലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒടിച്ചു കുത്തിയ കൂരയില്‍ നിന്നും സ്വന്തം ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ഭാഗ്യ ലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ നേടിയ ഫുള്‍ A + എന്ന പ്രകാശ കിരണമാണ് കേരളസമാജത്തെ അങ്ങോട്ട് നയിച്ചത് . പ്രസിഡന്റ് മാണി ചാക്കോയുടെ നേതൃത്വത്തില്‍ തുടങ്ങിയ മേല്‍ക്കൂര പദ്ധതിയില്‍ പ്രൊജക്റ്റ് ചെയര്‍മാന്‍ ആയി ബിനോയ് Read more about പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ്[…]

രാജു വര്‍ഗീസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ്

08:36 am 27/11/2016 ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ് ആയി സീനിയര്‍ നേതാവായ ശ്രീ. രാജു വര്‍ഗീസിനെ തെരഞ്ഞെടുത്തു പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യാബിനറ്റ് യോഗത്തില്‍ എടുത്ത തീരുമാനം പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത്തു അധ്യക്ഷതയില്‍ കൂടിയ യോഗം അംഗീകരിക്കുകയായിരുന്നു. കറകളഞ്ഞ ആത്മാര്‍ഥതയും , പ്രവര്‍ത്തന പാരമ്പര്യവുമുള്ള ണങഇ യുടെ കരുത്തുറ്റ പ്രവര്‍ത്തകനാണ് രാജു വര്‍ഗീസ് എന്നും WMC ഡാളസ് പ്രൊവിന്‍സിലെ സമഗ്ര ബിസിനസ് കമ്മ്യൂണിറ്റികളിലും Read more about രാജു വര്‍ഗീസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ്[…]

പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാം (91) നിര്യാതയായി

08:34 am 27/11/2016 രാജന്‍ ആര്യപ്പള്ളില്‍ കുമ്പനാട്: ഐ.പി.സി ആരംഭകാല പ്രവര്‍ത്തകëം കുമ്പനാട് പൂഴിക്കാലവീട്ടില്‍ പരേതനായ പാസ്റ്റര്‍ പി.റ്റി. ചാക്കോയുടെ സീമന്ത പുത്രിയും പാസ്റ്റര്‍കെ. ഇ. ഏബ്രഹാമിന്റെ മêമകളും, പാസ്റ്റര്‍റ്റി.എസ്. ഏബ്രഹാമിന്റെ സഹധര്‍മ്മിണിയുമായ മേരി ഏബ്രഹാം (91) നവംബര്‍ 26 ശനിയാഴ്ച്ച വൈകിട്ട് നിത്യതയില്‍ പ്രവേശിച്ചു. പ്രായാധിക്യത്താലുള്ള ക്ഷീണമുണ്ടായിêന്ന മേരി ഏബ്രഹാമിന്റെ വിയോഗം തിêവല്ലാ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിêì. ആന്ത്രാ സര്‍ക്കാര്‍ ഉദ്യോഗത്തിലായിêന്നാപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിìം അവാര്‍ഡ് സ്വീകരിക്കപ്പെട്ട പരേത ഐ.പി.സി സോദരിസമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. Read more about പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാം (91) നിര്യാതയായി[…]

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം നവംബര്‍ 27-ന്

08:33 am 27/11/2016 സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഈവര്‍ഷത്തെ ന്യൂഇയര്‍ – ക്രിസ്മസ് പ്രോഗ്രാം നവംബര്‍ 27-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തില്‍ മുന്‍ എം.പിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ ബേബി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, “അല’ നാഷണല്‍ Read more about കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം നവംബര്‍ 27-ന്[…]

ജോയ്ആലുക്കാസ് അമേരിക്കയിലെ ആദ്യത്തെ ഷോറൂം ഹൂസ്റ്റണില്‍ തുറന്നു

08:30 am 27/11/2016 ഹൂസ്റ്റണ്‍: ലോകപ്രശസ്ത ജൂവലറി റീട്ടെയില്‍ ശൃംഖലയായ ജോയ്ആലുക്കാസ് ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ ഷോറൂം 2016 ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, അനിയന്‍ ജോര്‍ജ്ജ്, ഏബ്രഹാം ജോസഫ് (റോയി) എന്നിവരുടെയും മറ്റു പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ ഷുഗര്‍ലാന്‍ഡ് മേയര്‍ ജോ ആര്‍ സിമ്മര്‍മാന്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ജോയ്ആലുക്കാസിന്റെ മുഖമുദ്രയായ മികച്ച ആസൂത്രണത്തിന്റെയും വികസനപദ്ധതികളുടെയും തിളക്കമേറിയ ഉദാഹരണമായി അമേരിക്കയിലെ പുതിയ സാന്നിദ്ധ്യം വിലയിരുത്തപ്പെടുന്നു. ഇതേത്തുടര്‍ന്ന് Read more about ജോയ്ആലുക്കാസ് അമേരിക്കയിലെ ആദ്യത്തെ ഷോറൂം ഹൂസ്റ്റണില്‍ തുറന്നു[…]

നോട്ട് പിന്‍വലിക്കല്‍ : അനുകൂലിച്ചും പ്രതികൂലിച്ചും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ സിമ്പോസിയം

08:29 am 27/11/2016 – ജിനേഷ് തമ്പി ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ വിളിച്ചു കൂട്ടിയ ദേശീയതലത്തിലുളള കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗില്‍ ഇന്ത്യയില്‍ അടുത്തകാലത്ത് സംഭവിച്ച നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം നടന്നു. ഒപ്പം അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തികമാറ്റങ്ങളെപ്പറ്റിയും പരാമാര്‍ശിക്കപ്പെട്ടു. റോക്ക്‌ലാന്റ് കൗണ്ടി ലജി സ്ലേറ്റര്‍ ഡോ. ആനി പോള്‍ മുഖ്യ അതിഥിയായി തന്റെ പ്രസംഗത്തില്‍ ട്രമ്പിന്റെ ഭരണകാലത്തെ മാറ്റങ്ങള്‍ക്ക് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നുവെന്നും ഒബാമയുടെ കാലത്ത് തങ്ങള്‍ വളരെ Read more about നോട്ട് പിന്‍വലിക്കല്‍ : അനുകൂലിച്ചും പ്രതികൂലിച്ചും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ സിമ്പോസിയം[…]

റബര്‍ ആഭ്യന്തരവിപണി തകര്‍ക്കുന്നത് കേന്ദ്രസര്‍ക്കാരും ബോര്‍ഡും:

08:38 am 27/11/2016 വി.സി.സെബാസ്റ്റിയന്‍ കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിലയിലെ മന്ദിപ്പ് തുടരുന്നതിന്റെ പിന്നില്‍ റബര്‍ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കര്‍ഷകവിരുദ്ധ നിലപാടുകളാണെന്നും ആഭ്യന്തരവിപണി വില നിശ്ചയിക്കേണ്ട മാനദണ്ഡങ്ങള്‍ റബര്‍ബോര്‍ഡ് അട്ടിമറിക്കുന്നതായി സംശയിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. പെറുവിലെ ലാമയില്‍ നവംബര്‍ 18ന് ചേര്‍ന്ന ഏഷ്യന്‍ പസഫിക് സാമ്പത്തിക കോര്‍പ്പറേഷന്റെ ഉന്നതതല സമ്മേളനത്തെത്തുടര്‍ന്ന് ടയര്‍ ഉള്‍പ്പെടെ റബറധിഷ്ഠിത ഉല്പന്നങ്ങളുടെ ആഗോളവിപണിയിലെ പങ്കാളിത്തം സജീവമാക്കുവാന്‍ ചൈന മുന്നോട്ടിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓട്ടോമൊബൈല്‍ മേഖലയില്‍ Read more about റബര്‍ ആഭ്യന്തരവിപണി തകര്‍ക്കുന്നത് കേന്ദ്രസര്‍ക്കാരും ബോര്‍ഡും:[…]