ഷിക്കാഗോ ക്‌നാനായ നൈറ്റില്‍ ലാലു അലക്‌സ് മുഖ്യാതിഥി

06:18 am 12/11/2016 ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 19ന് ശനിയാഴ്ച താഫ്റ്റ് ഹൈസ്കൂളില്‍ (6530 ണ. ആൃ്യിാമംൃ അ്‌ല, ഇവശരമഴീ കഘ 60631)വെച്ച് നടത്തപ്പെടുന്നതാണ്. ചലച്ചിത്ര നടന്‍ ലാലു അലക്‌സ് മുഖ്യതിഥിയായിരിക്കും. കലാസന്ധ്യ 6 മണിക്ക് ആരംഭിക്കും. കിഡ്‌സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍ തുടങ്ങിയ പോഷകസംഘടനകളിലെ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന വെല്‍ക്കം പ്രോഗ്രാമോടുകൂടി ക്‌നാനായ നൈറ്റിന്റെ തിരശ്ശീല ഉയരും. മറ്റു പോഷക Read more about ഷിക്കാഗോ ക്‌നാനായ നൈറ്റില്‍ ലാലു അലക്‌സ് മുഖ്യാതിഥി[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

06:15 am 12/11/2016 ഡോ. ജോര്‍ജ് എം കാക്കനാട്ട് കൊളംബോ: അഖില ലോക മലയാളികളെ ഐക്യത്തിന്റെ മന്ത്ര ചരടില്‍ കോര്‍ത്തിണക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലെ ധന്യവേദിയില്‍ നവംബര്‍ 10-ാം തീയതി മുപ്പതോളം രാജ്യങ്ങളില്‍ നിന്നെത്തിയ കൗണ്‍സില്‍ പ്രതിനിധികളുടെയും ശ്രീലങ്കന്‍ മലയാളികളുടെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഉദ്ഘാടന Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു[…]

ഹൂസ്റ്റണില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

07:14 am 12/11/2016 – പി. പി. ചെറിയാന്‍ ടെക്‌സസ് സിറ്റി(ടെക്‌സസ്): ചൊവ്വാഴ്ച മുതല്‍ കാണാതായ പതിനാറു വയസ്സുള്ള ക്രിസ്റ്റിന്‍ ഫ്രിച്ചിന്റെ മൃതദേഹം ടെക്‌സസ് സിറ്റി വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍ നിന്നും ഇന്ന് (നവംബര്‍ 10) വ്യാഴാഴ്ച വൈകിട്ട് കണ്ടെടുത്തതായി ബെടൗണ്‍ പോലീസ് ലഫ്റ്റനന്‍ര് സ്റ്റീവന്‍ സോറിസ് അറിയിച്ചു. ഇതിനോടനുബന്ധിച്ച് കാണാതായ ഫ്രിച്ചിന്റെ മാതാവ് സിന്ധ്യാ മോറിസ് (37), മോറിസിന്റെ മകന്‍ ബ്രിയാന (13) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ വീട്ടില്‍ വെടിയേറ്റു മരിച്ച Read more about ഹൂസ്റ്റണില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു[…]

പമ്പയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസ് ടൂര്‍ നവംബര്‍ 12-ന്

07:13 am 12/11/2016 – സുധാ കര്‍ത്താ ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12-ന് വൈറ്റ് ഹൗസിലേക്ക് ടൂര്‍ നടത്തുന്നു. നിരവധി പ്രവാസികള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ വൈറ്റ് ഹൗസ് ഇതിനോടകം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി സംഘടന ഇന്ത്യന്‍ പ്രവാസികളെ ഒരുമിച്ച് വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് വേദിയൊരുക്കുന്നത്. ഫിലാഡല്‍ഫിയ മലയാളി സമൂഹ നേതൃനിരയില്‍ ശക്തമായ സാന്നിധ്യമായ പമ്പ, ഇതിനോടകം നിരവധി നൂതന ആശയങ്ങള്‍ നടപ്പില്‍വരുത്തിയിട്ടുണ്ട്. ആരോഗ്യം, സാഹിത്യം, സാംസ്കാരികം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ Read more about പമ്പയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസ് ടൂര്‍ നവംബര്‍ 12-ന്[…]

ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു

02.33 AM 12/11/2016 ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍റെ വിജയത്തിന് കാരണം ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളാണ് എന്ന ആരോപണത്തെ തള്ളി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആരോപണം വിചിത്രമാണെന്നും ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ വെച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഉപഭോക്താവിനു മുന്നില്‍ വിവിധങ്ങളായ വിവരങ്ങള്‍ പ്രത്യക്ഷപ്പെടണമെന്നാണ് ഫേസ്ബുക് ആഗ്രഹിക്കുന്നത്. ഈ വിഷയത്തില്‍ താന്‍ അതീവജാഗരൂകനാണെന്ന് പറഞ്ഞ സുക്കര്‍ബര്‍ഗ്, അതേകുറിച്ച് വളരെയധികം പരിശോധനകള്‍ നടത്തിയെന്നും വ്യക്തമാക്കി. ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങള്‍ മാത്രം അവരുടെ വാളില്‍ Read more about ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു[…]

എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

01.57 AM 12/11/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഒരുദശാബ്ദക്കാലമായി നല്‍കി വരുന്ന ഹൈസ്‌കൂള്‍ അക്കാഡമിക് എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ 2016ല്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്. ഹൈസ്‌കൂള്‍ തലത്തില്‍ മികവു പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നല്‍കുന്ന പുരസ്‌കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. Read more about എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു[…]

തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ അഭിനന്ദിച്ചു

01.44 PM 11/11/2016 പി. പി. ചെറിയാന്‍ ഡാളസ്: നവംബര്‍ 8 ന് നടന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചരിത്ര വിജയം കരസ്ഥമാത്തി ഇന്ത്യന്‍ വംശജരായ രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയ്പാല്‍, ആര്‍. ഒ ഖന്ന, ഡോ. അമിബേറ, തുല്‍സി ഗമ്പാഡ്, കമല ഹാരിസ് എന്നിവരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിനുവേണ്ടി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കുറ അഭിനന്ദനം അറിയിച്ചു. പാര്‍ട്ടി പരിഗണനയില്ലാതെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളക്ക് സംഘടന സഹായ Read more about തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ അഭിനന്ദിച്ചു[…]

ഭൂരിപക്ഷം വോട്ടുകള്‍ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി

01.42 PM 11/11/2016 പി.പി. ചെറിയാന്‍ വാഷിങ്ടന്‍: പോള്‍ ചെയ്ത പോപ്പുലര്‍ വോട്ടുകളില്‍ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഹിലറി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലെ ഇലക്ട്രറല്‍ കോളേജില്‍ നിന്നുളള ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടു നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. 2000ല്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അല്‍ഗോറിന് ഹിലറിക്കുണ്ടായ ഇതേ അനുഭവം തന്നെയായിരുന്നു. പോപ്പുലര്‍ വോട്ടുകളില്‍ അല്‍ഗോര്‍ 50999897 നേടിയപ്പോള്‍ ജോര്‍ജ് ഡബ്ല്യു. ബുഷിന് 50456002 വോട്ടുകളായിരുന്നു ലഭിച്ചത്. ഇലക്ട്രറല്‍ Read more about ഭൂരിപക്ഷം വോട്ടുകള്‍ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി[…]

ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധവുമായ് കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍

01.40 PM 11/11/2016 പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ ഓസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. നവം.9 ബുധനാഴ്ചയായിരുന്നു ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയതോടെ വാഹനഗതാഗതം നിറുത്തിവെച്ചു. ഓസ്റ്റിന്‍ ഡൗണ്‍ ടൗണിലൂടെ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ ട്രമ്പിനെതിരെ മുദ്രാവാക്യം മുഴക്കുകയും, പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് മുന്നേറിയത്. പ്രകടനം അക്രമാസക്തമാകാതിരിക്കുന്നതിന് പോലീസ് പോലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഡാളസ്സ്, ഓസ്റ്റിന്‍, ഡന്റന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എല്‍ജിബിടി, Read more about ട്രമ്പിന്റെ വിജയത്തില്‍ പ്രതിഷേധവുമായ് കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍[…]

ഫിബാ 2017 ഭാരവാഹികളെ തിരഞ്ഞെടുത്തു

01.38 PM 11/11/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ബ്രദറല്‍ ഫാമിലീസ് നോര്‍ത്ത് അമേരിക്കാ സംഘടനയുടെ പുതിയ ഭാരവാഹികളായി ഡാനിയേല്‍ ജോണ്‍സണ്‍, ന്യൂയോര്‍ക്ക്(പ്രസിഡന്റ്), രാജന്‍ തോമസ്, ന്യൂയോര്‍ക്ക്(സെക്രട്ടറി), ജിജി വില്യംസ്, അറ്റ്‌ലാന്റ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് ഹെംപ്സ്റ്റഡ് ഇമ്മാനുവേല്‍ ബ്രദറണ്‍ അസംബ്ലിയില്‍ നവം.5ന് ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. 2017 ജൂലായ് മാസം ഫിലഡല്‍ഫിയായില്‍ ഫീബാ കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഇവര്‍ നേതൃത്വം നല്‍കും. ഇന്ത്യയില്‍ നിന്നും അമേരിക്കകാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് Read more about ഫിബാ 2017 ഭാരവാഹികളെ തിരഞ്ഞെടുത്തു[…]