തിരശ്ശീലയില്‍ പുത്തന്‍ ചക്രവാളങ്ങള്‍ വിരിയിക്കാന്‍ ഫെസ്റ്റലന്‍ നാലാം സീസണ്‍ ഒരുങ്ങുന്നു

09:34 am 10/11/2016 മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: ആധുനിക മലയാള സിനിമയില്‍ സര്‍ഗ്ഗാത്മകമായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കടന്നുപോകുന്നത്. പ്രതിഭാധനരായ ഒരുകൂട്ടം നവാഗതര്‍ സിനിമയ്ക്ക് പുതിയ വ്യാകരണങ്ങള്‍ എഴുതിച്ചേര്‍ത്ത് അനിവാര്യമായചില മാറ്റങ്ങള്‍ നല്ല സിനിമകളുടെ വസന്തം തന്നെയാണ് മടക്കിക്കൊണ്ടുവന്നത്. ഇതിനെല്ലാം ഷോര്‍ട്ട് ഫിലിമുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ഒരു പതിറ്റാണ്ടു മുന്‍പുവരെ ഹ്രസ്വ ചിത്രങ്ങള്‍മലയാളിയുടെ ആസ്വാദന ബോധത്തില്‍ ഇടംപിടിച്ചിരുന്നില്ല. നവ മാധ്യമങ്ങളുടെ വരവോടുകൂടി ഇത്തരം സൃഷ്ടികള്‍ക്ക് വേരു മുളച്ചു. പുത്തന്‍ ചിന്തകളും ആശയങ്ങളും പത്തോ ഇരുപതോ മിനിറ്റുകള്‍ക്കുള്ളില്‍ Read more about തിരശ്ശീലയില്‍ പുത്തന്‍ ചക്രവാളങ്ങള്‍ വിരിയിക്കാന്‍ ഫെസ്റ്റലന്‍ നാലാം സീസണ്‍ ഒരുങ്ങുന്നു[…]

ലോസ്ആഞ്ചലസില്‍ കലയുടെ കുടുംബ സായാഹ്‌നവും കേരളപ്പിറവിയും നവംബര്‍ 12-ന്

09:33 am 10/11/2016 ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) ആഭിമുഖ്യത്തില്‍ കേരളത്തിന്റെ അറുപതാം ജന്മദിനവും കുടുംബസായാഹ്നവും സംയുക്തമായി ആഘോഷിക്കുന്നു. നവംബര്‍ 12-നു ശനിയാഴ്ച വൈകിട്ട് 5 മുതല്‍ വിറ്റിയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (14121 Coteau Dr, Whitter, CA 90604) പരിപാടികള്‍ അരങ്ങേറും. സുപ്രസിദ്ധ ടിവി അവതാരകനും മിമിക്രി കലാകാരനുമായ സാബു തിരുവല്ലയുടെ കലാവിരുന്ന് ഈ പരിപാടിയുടെ മുഖ്യ ഘടകമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം Read more about ലോസ്ആഞ്ചലസില്‍ കലയുടെ കുടുംബ സായാഹ്‌നവും കേരളപ്പിറവിയും നവംബര്‍ 12-ന്[…]

റവ. ഡോ. കെ.സി.മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

09:29 am 10/11/2016 അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ കൊല്ലകുഴിയില്‍ റവ. ഡോ. കെ.സി. മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ (78) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതന്‍ കാലം ചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ സഹോദരനാണ്. ഭാര്യ: ആനി മാത്യൂസ്. മാവേലിക്കര പടിപ്പുര യ്ക്കല്‍ കുടുംബാംഗം. മക്കള്‍: മെറീന, മനോജ്. മരുമക്കള്‍: മോഹന്‍, മേരി. മുംബൈ, അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്‌കോപ്പ (കാനഡ) Read more about റവ. ഡോ. കെ.സി.മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി[…]

ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി

09;27 am 10/11/2016 ചങ്ങനാശേരി: മാറാട്ടുകളം പരേതനായ ഐസക് ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പത്തിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപൊളിറ്റന്‍ പള്ളിയില്‍. പരേത ആലപ്പുഴ വടക്കേക്കളം കുടുംബാംഗം. മക്കള്‍: ചെറിയാന്‍ കുഞ്ഞ് (സോണി) എറണാകുളം, പോത്തക്കുട്ടി (സോജന്‍) അബുദാബി, ഡോ. തോമസ് (സാബു) ബംഗളൂരു, സൂസി (യുഎസ്എ), ആനി (മുംബൈ), സിസി (യുഎസ്എ). മരുമക്കള്‍: റോസി (മണ്ണനാല്‍), ആന്‍സി (കുഴിമറ്റം), ഡോ. ലത (ചാലില്‍), ജോസി (പ്ലാംമൂട്ടില്‍), അബു (പുന്നക്കുടി), Read more about ത്രേസ്യാമ്മ ഐസക് (85) നിര്യാതയായി[…]

വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

09:26 am 10/11/2016 – ജോസ് കാടാപ്പുറം ന്യൂയോര്‍ക്ക്: ഫഌിംഗിലെ വേള്‍ഡ് ഫെയര്‍ മറീനയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഗവണ്‍മെന്റ് സര്‍വീസിനുള്ള അവാര്‍ഡ് അസി. സെക്രട്ടറി ഓഫ് കൊമേഴ്‌സ് അരുണ്‍ കുമാര്‍, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പിനുള്ള അവാര്‍ഡ് റാം മേനോന്‍, വൈദ്യശാസ്ത്രത്തിനുള്ള സംഭവാനയ്ക്ക് ഡോ. ജയ് രാധാകൃഷ്ണന്‍, അപ്ലൈഡ് സയന്‍സിനു പ്രൊഫ. ടി.വി. രാജന്‍ ബാബു, സാഹിത്യ സേവനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും മനോഹര്‍ തോമസ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മുഖ്യ പ്രസംഗം നടത്തിയ Read more about വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു[…]

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാല്‍.

01:36 PM 09/11/2016 വാഷിങ്ടൺ: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാല്‍. വാഷിങ്ടനിൽ നിന്നാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായ പ്രമീള വിജയിച്ചത്. നിലവിൽ വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. അതേസമയം, ന്യൂജഴ്സിയിൽനിന്നും ജനപ്രതിനിധി സഭയിലേക്ക് മൽസരിച്ച മലയാളിയായ പീറ്റർ ജേക്കബ് തോറ്റു. പാലക്കാട്‌ വേരുകളുള്ള പ്രമീള ജയപാൽ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്‌. അഭിഭാഷകയായാണ് പൊതുജീവിതം ആരംഭിച്ചത്. 1965 സപ്തംബര്‍ 21 ന് ചെന്നൈയിലാണ് പ്രമീള ജനിച്ചത്. പ്രമീള ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 16-ാം Read more about അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാല്‍.[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 19-ന് .

09:48 am 9/11/2016 – ബെന്നി പരിമണം ഷിക്കാഗോ: എക്യൂമെനിക്കല്‍ കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഒമ്പതാമത് ഇന്റര്‍ ചര്‍ച്ച് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 19-നു ശനിയാഴ്ച നടക്കും. അകെര്‍മാന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെന്ററില്‍ (800 St. Charles Rd., Glen Ellyn, IL 60137)) രാവിലെ 8 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനീധീകരിച്ച് ബാസ്കറ്റ് ബോള്‍ ടീമുകള്‍ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 19-ന് .[…]

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ വാര്‍ഷിക കുടുംബ സംഗമം വന്‍ വിജയമായി.

09:40 am 9/11/2016 ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : നവംബര്‍ 4, 2016 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ ക്വീന്‍സ് വില്ലേജില്‍ ഹില്‍സൈഡ് അവന്യൂവിലുള്ള രാജധാനി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ച് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസിറ്റിക്‌സ് മലയാളി വാര്‍ഷിക ഉദ്യോഗസ്ഥ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉമ്മന്‍ എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വര്‍ഗീസ് രാജന്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഇത്രയധികം സഹപ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളേയും കാണുവാന്‍ Read more about ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ വാര്‍ഷിക കുടുംബ സംഗമം വന്‍ വിജയമായി.[…]

പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ അന്തരിച്ചു .

09:34 am 9/11/2016 – പി.പി.ചെറിയാന്‍ ഫ്‌ളോറിഡ: അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു. മയാമിയിലുളള സ്വവസതിയിലായിരുന്നു മരണം. 1993 മുതല്‍ 2001 വരെ ക്ലിന്റന്‍ ഭരണത്തിലാണ് ജാനറ്റ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചത്. ഇതിനു മുന്‍പു ഫ്‌ലോറിഡ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. നവംബര്‍ 7 ന് റിനൊയുടെ സഹോദരി മാഗിയാണ് റിനൊയുടെ മരണവാര്‍ത്ത അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു കഴിഞ്ഞ 20 വര്‍ഷമായി റിനൊ. ജാനറ്റിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുശോചിച്ചു. അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ Read more about പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ അന്തരിച്ചു .[…]

ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന് ആദ്യ കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ്

09:33 am 9/11/2016 – പി. പി. ചെറിയാന്‍ ന്യൂജഴ്‌സി: കര്‍ദ്ദിനാള്‍ ജോസഫ് ഡബ്ല്യു. ടോബിനെ(64) ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പായി പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. നവംബര്‍ 7ന് വത്തിക്കാന്‍ പ്രതിനിധിയാണ് നിയമനം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യാന പൊലീസ് ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിക്കുന്ന ജോസഫ് ടോബിനെ ഈയ്യിടെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ന്യുവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജെ. മെയേഴ്‌സ് റിട്ടയര്‍ െചയ്യുന്ന ഒഴിവിലേക്കാണ് ജോസഫ് ടോബിനെ നിയമിച്ചിരിക്കുന്നത്. 1.2 ബില്യണ്‍ കത്തോലിക്ക വിശ്വാസികളുളള ന്യുവാര്‍ക്ക് Read more about ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന് ആദ്യ കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ്[…]