ഹില്ലരിയെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ട് വീണ്ടും ഒബാമ

02.06 PM 07/11/2016 വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റനെ തെരഞ്ഞെടുക്കണന്നാവശ്യപ്പെട്ട് വീണ്ടും ബരാക് ഒബാമ. ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത് തടയണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഫ്ളോറിഡയിൽ നടന്ന ഒരു തെരഞ്ഞെടുപ്പു റാലിയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ഒബാമ ഹില്ലരിക്കായി വീണ്ടും വോട്ടഭ്യർഥിച്ചത്. ഫ്ളോറിഡയിലെ ഓഷിയോള ഹെറിറ്റേജ് പാർക്കിലുള്ള ബേസ് ബോൾ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ്പിഴവുകളില്ലാത്ത തീരുമാനമാകണം എടുക്കേണ്ടതെന്നും ഒബാമ ഓർമിപ്പിച്ചു. 30 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ തന്റെ ഭരണത്തിൻ കീഴിൽ രാജ്യം Read more about ഹില്ലരിയെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ട് വീണ്ടും ഒബാമ[…]

ഹില്ലരിക്കനുകൂലമായ എഫ്ബിഐ റിപ്പോർട്ട്; സംശയം പ്രകടിപ്പിച്ച് ട്രംപ്

01.47 PM 04/11/2016 വാഷിംഗ്ടൺ: ഇ–മെയിൽ വിവാദവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണ് അനുകൂലമായ നിലപാടെടുത്ത എഫ്ബിഐ റിപ്പോർട്ട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് എതിരാളി ഡോണാൾഡ് ട്രംപ്. എഫ്ബിഐയുടെ നിലപാട് സംശയാസ്പദമാണെന്ന് ട്രംപ് പറഞ്ഞു. ഡിട്രോയിറ്റിൽ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ്, എഫ്ബിഐ നിലപാടിനെതിരെ തിരിഞ്ഞത്. ഇത്രയും മെയിലുകൾ എട്ടു ദിവസംകൊണ്ട് എങ്ങനെ പരിശോധിച്ച് തീർക്കാനാകുമെന്ന് ട്രംപ് ചോദിച്ചു. പഴയ കാര്യങ്ങളൊന്നും പെട്ടന്ന് ഇല്ലാതാക്കാനാവില്ലെന്നു പറഞ്ഞ ട്രംപ് ഹില്ലരി അഴിമതിക്കാരിയാണെന്ന് ആവർത്തിച്ചു. Read more about ഹില്ലരിക്കനുകൂലമായ എഫ്ബിഐ റിപ്പോർട്ട്; സംശയം പ്രകടിപ്പിച്ച് ട്രംപ്[…]

ഇ മെയിൽ വിവാദം: ഹില്ലരി ക്ലിന്റണിന് ആശ്വാസവുമായി എഫ്ബിഐ റിപ്പോർട്ട്

01.44 PM 07/11/2016 വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇ മെയിൽ വിവാദത്തിൽ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണിന് ആശ്വാസം. പുനപരിശോധിച്ച ഇ മെയിലുകളിൽ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്ബിഐ വ്യക്‌തമാക്കി. നേരത്തേ, കണ്ടെത്തിയ റിപ്പോർട്ടുകളിൽനിന്ന് വ്യത്യസ്‌ഥമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും എഫ്ബിഐ അറിയിച്ചു. ഹില്ലരി ക്ലിന്റൺ 2009 നും 2013 നും ഇടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇ മെയിൽ ഉപയോഗിച്ചുവെന്നതാണ് നിലനിന്നിരുന്ന ആരോപണം. യുഎസ് പ്രസിഡന്റ് Read more about ഇ മെയിൽ വിവാദം: ഹില്ലരി ക്ലിന്റണിന് ആശ്വാസവുമായി എഫ്ബിഐ റിപ്പോർട്ട്[…]

ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍

07:00 pm 6/11/2016 ന്യൂയോര്‍ക്ക്: ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് വൈകിട്ട് 5 മണിക്ക് ദി എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് ദി റിസറക്ഷനില്‍ വച്ചു നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എന്നീ സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗീത വിരുന്ന് ക്യാന്‍ഡില്‍സ് ഓഫ് ഹോപ് മിനിസ്ട്രിയുടെ ഭാഗമായിട്ടാണ് നടത്തപ്പെടുന്നത്. ഈ ഉദ്യമത്തില്‍ നിന്നും ലഭിക്കുന്ന വിഹിതം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോയ ജീവിതങ്ങളെ ദൈവീക മാര്‍ഗ്ഗത്തില്‍ കൊണ്ടുവരുവാന്‍ പ്രയത്‌നിക്കുന്ന ഒരു സംഘടനയായ അനാംസ് Read more about ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍[…]

വടശേരിക്കര സംഗമം യു.എസ്.എ ഏഴാമത് സമ്മേളനവും ആഘോഷപരിപാടികളും വര്‍ണ്ണാഭമായി

04:19 pm 6/11/2016 വടശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ ഏഴാമത് പൊതുസമ്മേളനവും ആഘോഷ പരിപാടികളും, ഒക്ടോബര്‍ 29-നു ശനിയാഴ്ച ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്‌റ്റോന്റില്‍ വെച്ച് നടന്നു. പ്രഡിഡന്റ് മാത്യു മാമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വടശേരിക്കര സ്വദേശിയും എപ്പിഫെനി മാര്‍ത്തോമ ഇടവക വികാരിയുമായ റവ. ജോജി തോമസ് മുഖ്യാതിഥിയായിരുന്നു. തടത്തില്‍ മത്തായി സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തടത്തില്‍ മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനു തോമസ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. ആനി ടൈറ്റസ്, ഷാലറ്റ് Read more about വടശേരിക്കര സംഗമം യു.എസ്.എ ഏഴാമത് സമ്മേളനവും ആഘോഷപരിപാടികളും വര്‍ണ്ണാഭമായി[…]

ഏറ്റുമാനൂര്‍ റോട്ടറി ക്ല്ബ്ബ് അംഗങ്ങള്‍ക്ക് ഡാളസ്സില്‍ ഊഷ്മള സ്വീകരണം

04:15 pm 6/11/2016 – പി. പി. ചെറിയാന്‍ മക്കനി (ഡാളസ്): ഏറ്റുമാനൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന റൊട്ടേറിയന്‍സിന് ഡാളസ് മക്കിനി റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ ഊഷ്മള സ്വീകരണം നല്‍കി.മക്കനി റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ് തിയോഫിന്‍ ചാമക്കാലയുടെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന് സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് ഡാനി കിസ്റ്റര്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. തിയോഫിന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളെ പരിചയപ്പെടുത്തി.സെന്റ് ജോസഫ്‌സ് സിസ്‌റ്റേഴ്‌സിന്റെ കൈപ്പുഴയിലുള്ള സെന്റ് തോമസ് അഭയ Read more about ഏറ്റുമാനൂര്‍ റോട്ടറി ക്ല്ബ്ബ് അംഗങ്ങള്‍ക്ക് ഡാളസ്സില്‍ ഊഷ്മള സ്വീകരണം[…]

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി

ഡാളസ്: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഡാളസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒന്നാമത് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ട്രോഫി ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീം നേടി. കുര്യാക്കോസ് വെട്ടിചിറയില്‍, സജി എന്നിവര്‍ അടങ്ങിയ ടീമിനാണ് ട്രോഫി. ഒക്‌ടോബര്‍ 29-നു പ്ലാനോ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന മത്സരത്തിനുശേഷം റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനോയ് ജോര്‍ജ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍ വിജയികളെ Read more about ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി[…]

ഷിക്കാഗോയില്‍ ചരിത്രമായി ക്രൈസ്റ്റ് വിന്‍ നൈറ്റ്

04:09 pm 6/11/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: പ്രസിദ്ധ ധ്യാന ടീമായ കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ക്രൈസ്റ്റ് വിന്‍ നൈറ്റ് എന്ന ആരാധാനാ സംഗീതനിശ ചരിത്രവിജയമായി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴു യുവതീ യുവാക്കള്‍ക്ക് തിരി കത്തിച്ചു നല്‍കി കൊണ്ട് ഏകദേശം നാല് മണിക്കൂര്‍ നീണ്ടു നിന്ന െ്രെകസ്തവ സംഗീത നിശക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് Read more about ഷിക്കാഗോയില്‍ ചരിത്രമായി ക്രൈസ്റ്റ് വിന്‍ നൈറ്റ്[…]

വര്‍ദ്ധിതവീര്യത്തോടെ, പുത്തന്‍ ലക്ഷ്യങ്ങളോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൊളംബോ കോണ്‍ഫറന്‍സ്

04:09 pm 6/11/2016 ന്യുയോര്‍ക്ക്: പുതിയ പ്രതിജ്ഞകളും പുത്തന്‍ ലക്ഷ്യങ്ങളുമായി കര്‍മ്മമണ്ഡലത്തില്‍ മുന്നേറുകയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ സംസ്കാരിക-സേവന പ്രതീകമായ വേള്‍ഡ് മലയാളി കൗണ്‍സില്‍. 21 വര്‍ഷം മുന്‍പ് രൂപീകൃതമായ ഈ സംഘടന ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. സേവനമേഖലയില്‍ മാതൃകാപരമായ നാഴികക്കല്ലുകള്‍ സ്ഥാപിച്ച് മലയാണ്മയുടെ സംസ്കൃതി പ്രവാസനാടുകളില്‍ കാത്തുസൂക്ഷിച്ച് സംസ്കാരസമ്പന്നമായ സംഘടനാപ്രവര്‍ത്തനമാണ് വേള്‍ഡ്മലയാളി കൗണ്‍സില്‍ കാഴ്ചവയ്ക്കുന്നത് ഇടക്കാലത്ത് ചില തത്പരകക്ഷികള്‍ നടത്തിയ പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ കറുത്ത ഭൂതകാലം കുടഞ്ഞെറിഞ്ഞ് സമ്പന്നമായ മലയാളി സംസ്കാരത്തിന്റെ പതാകവാഹരായി കര്‍മ്മമണ്ഡലത്തില്‍ Read more about വര്‍ദ്ധിതവീര്യത്തോടെ, പുത്തന്‍ ലക്ഷ്യങ്ങളോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൊളംബോ കോണ്‍ഫറന്‍സ്[…]

ഷിക്കാഗോ കബ്‌സിന്റെ വിജയം : ഷിക്കാഗോ മലയാളികളും അത്യാവേശത്തില്‍

04:08 pm 6/11/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: 108 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷിക്കാഗോയിലെ സുപ്രസിദ്ധമായ ഷിക്കാഗോ കബ്‌സ് അത്യന്തം ആവേശഭരിതമായ ഏഴാമത്തെ മത്സരത്തില്‍ മേജര്‍ ലീഗ് ബേസ്‌ബോളിന്റെ വേള്‍ഡ് സീരീസ് ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍ ഷിക്കാഗോയിലെ മലയാളികളും മുന്‍പിങ്ങുമില്ലാത്ത വിധത്തില്‍ തന്നെ ആവേശപൂര്‍വ്വമായ ആഘോഷങ്ങളില്‍ പങ്കാളികളായി. ഷിക്കാഗോയിലെ മലയാളികളില്‍ ഭൂരിഭാഗവും താമസിക്കുന്ന ഷിക്കാഗോയുടെ നോര്‍ത്ത് ഏരിയായുടെ സ്വന്തം ടീമുകൂടിയായ കബ്‌സ് വേള്‍ഡ് സീരീസില്‍ കളിക്കുവാന്‍ യോഗ്യത നേടിയപ്പോള്‍ തന്നെ നിരവധി ഷിക്കാഗോ മലയാളികള്‍ കബസിന്റെ Read more about ഷിക്കാഗോ കബ്‌സിന്റെ വിജയം : ഷിക്കാഗോ മലയാളികളും അത്യാവേശത്തില്‍[…]