കരിങ്കുന്നം പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി

07:39 pm 5/11/2016 കരിങ്കുന്നം: പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി. പരേതയായ ചിന്നമ്മ ചെമ്മാച്ചേല്‍ (നീണ്ടൂര്‍) ആണ് ഭാര്യ. മക്കള്‍: മാത്തുക്കുട്ടി (ഡാളസ്), പരേതയായ ജസ്സി, ജാന്‍സി, ജെനറ്റ് പയസ് (ചിക്കാഗോ), ജാസ്സന്‍, ജെയ്‌മോള്‍. മരുമക്കള്‍: വിനി കണിയാലില്‍ (ഡാളസ്), സ്റ്റീഫന്‍ കുന്നുംകുഴയ്ക്കല്‍, ലിയോപോപ്പ്, പയസ്സ് ഒറ്റപ്ലാക്കല്‍ (ചിക്കാഗോ), ഡെയ്‌സി മുപ്രാപ്പള്ളില്‍, റെന്നി ചെറുശ്ശേരില്‍. സംസ്കാരം നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കരിങ്കുന്നെ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍

രണ്ട് പൊലീസ് ഓഫീസര്‍മാരെ വധിച്ചത് ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് ചീഫ്

09:10 pm 4/11/2016 – പി. പി. ചെറിയാന്‍ ഡെസ് മോയ്‌നിസ്: രണ്ട് പൊലീസ് ഓഫീസര്‍ മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുന്‍കൂട്ടി അസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പൊലീസ് ചീഫ് പറഞ്ഞു.കൊല ചെയ്യപ്പെട്ടതിന്റെ കാരണം പോലും വ്യക്തമല്ല. ഇതൊരു ഭീരുത്വ പ്രവര്‍ത്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ജന്റ് ആന്റണി ബെമിനൊ, ജസ്റ്റിന്‍ മാര്‍ട്ടിന്‍ എന്നിവര്‍ ഒക്ടോബര്‍ 2 ബുധനാഴ്ച പട്രോള്‍ ഡ്യൂട്ടിയിലിരിക്കെയാണ് അര്‍ദ്ധരാത്രിക്കുശേഷം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു മൈല്‍ വ്യത്യാസത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിലാണ് Read more about രണ്ട് പൊലീസ് ഓഫീസര്‍മാരെ വധിച്ചത് ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് ചീഫ്[…]

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നു

09:08 pm 4/11/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍, കേന്ദ്ര സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ എന്നിവ കൂട്ടാന്‍ ഇന്ത്യന്‍ ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ ബജറ്റിന് മുമ്പായി നടത്തിയ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ധനമന്ത്രാലയം ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് പുതിയ തീരുമാനം. സ്വയം‘രണാധികാരമുള്ള സ്ഥാപനങ്ങള്‍ സാമ്പത്തിക ചുമതല സ്വയം നിര്‍വഹിക്കണമെന്നും സര്‍ക്കാര്‍ സബ്‌സിഡി അധികകാലം നല്‍കാന്‍ കഴിയില്ലെന്നും മുന്‍ റിസര്‍വ് Read more about ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നു[…]

ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍

09:06 pm 4/11/2016 ജോസ് കാടാപ്പുറം ന്യു യോര്‍ക്ക്: ഡോണള്‍ഡ് ട്രമ്പ് വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും അങ്ങനെ വന്നാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഉറപ്പായി ലഭിക്കുമെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവും വ്യവസായിയുമായ കെ.വി കുമാര്‍. ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി യോങ്കേഴ്‌സിലെ കാസില്‍ റോയലില്‍ സംഘടിപ്പിച്ച വന്‍പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. ട്രമ്പ് അധികാരത്തില്‍ വന്നാല്‍ ഇന്ത്യാക്കാര്‍ക്ക് പ്രധാന സ്ഥാനങ്ങളില്‍ നിയമനം ലഭിക്കും. ഇന്ത്യയു.എസ്. ബന്ധം പുതിയ തലത്തിലേക്കു നീങ്ങും. നിയമപരമായി ഇവിടെ കുടിയേറിവര്‍ക്ക് ആശങ്കപ്പെടാന്‍ Read more about ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍[…]

ശനിയാഴ്ച 108മത് സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’

09:05 pm 4/11/2016 – ജയിന്‍ മുണ്ടയ്ക്കല്‍ ഡാലസ്: നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ മനോഹര്‍ തോമസ് ആയിരിക്കും ഈ സല്ലാപം നയിക്കുന്നത്. അമേരിക്കയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മനോഹര്‍ തോമസ്. ഒരു നടനും സംവിധായകനും സംഘാടകനും കൂടിയാണദ്ദേഹം. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും മനോഹര്‍ തോമസിനോടൊപ്പം അമേരിക്കയിലെ കലാ സാഹിത്യ Read more about ശനിയാഴ്ച 108മത് സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’[…]

കളളവോട്ട് ചെയ്ത ഹിസ്പാനിക്ക് യുവതിയെ അറസ്റ്റ് ചെയ്തു

011:51 pm 4/11/2016 പി. പി. ചെറിയാന്‍ ഡാലസ് : വോട്ട് ചെയ്യുന്നതില്‍ നിയമപ്രകാരം അവകാശമില്ലാത്ത റോസ മറിയ ഒര്‍ട്ടേഗ(35) ഡാലസ് കൗണ്ടി പോളിങ് ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു ടെറന്റി കൗണ്ടി ജയിലിലടച്ചു. നിയമ വിരുദ്ധമായി വോട്ട് ചെയ്യുന്നത് സെക്കന്റ് ഡിഗ്രി ഫെലൊനിയായിട്ടാണ് കണക്കാക്കുന്നത്.20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. റോസ ഒരു അമേരിക്കക്കാരനെ വിവാഹം ചെയ്തു ജീവിക്കുന്നെങ്കിലും അമേരിക്കന്‍ പൗരത്വം ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യുന്നതിനവകാശമില്ല. ടറന്റ് കൗണ്ടിയില്‍ Read more about കളളവോട്ട് ചെയ്ത ഹിസ്പാനിക്ക് യുവതിയെ അറസ്റ്റ് ചെയ്തു[…]

തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി

09:38 am 4/11/2016 ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായന്‍) ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയില്‍. പരേത പാലാ വലിയവീട്ടില്‍ (കവളംമാക്കല്‍) കുടുംബാംഗം. മക്കള്‍: ഡോ. കെ.ജെ. ഫിലിപ്പ് (ഷിക്കാഗോ), അക്വിന്‍സ് (പാലക്കാട്), ഡിലൈറ്റ് ജെ. വെട്ടികാടന്‍ (ചെങ്ങന്നൂര്‍), മറിയമ്മ (അങ്കമാലി), സാവിയോ (ഷിക്കാഗോ), ലിയോ (ഫ്‌ളോറിഡ). മരുമക്കള്‍: ലവ്‌ലി കട്ടിക്കാരന്‍ എറണാകുളം, അക്കമ്മ തടിക്കല്‍ അടിമാലി, ഡയ്‌സി കാപ്പില്‍ പുതുശേരി Read more about തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി[…]

കന്‍സാസ് സിറ്റി സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം നവംബര്‍ 5-ന്

09:37 am 4/11/2016 ചിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കന്‍സാസ് സിറ്റി സെന്റ് ജോസഫ് മെത്രാന്‍ മാര്‍ ജെയിംസ് ജോണ്‍സണ്‍ , സെന്റ്: തെരേസാസ് മിഷന്‍ന്റെയും മതബോധന പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം 2016 നവംബര്‍ 5 നു രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ഓഫ് സിയന്ന ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ചിക്കാഗോ രൂപതയുടെ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് തെരേസാസ് മിഷന്റെ ഡയറക്ടര്‍ ആയി ഫാ. Read more about കന്‍സാസ് സിറ്റി സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം നവംബര്‍ 5-ന്[…]

എല്ലാ മലയാളികള്‍ക്കും നായര്‍ മഹാമണ്ഡലത്തിന്റെയും നാമത്തിന്റെയും കേരളപ്പിറവി ആശംസകള്‍

09:37 am 4/11/2016 മാധവന്‍ ബി നായര്‍ കേരളം അറുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ലോക മലയാളി സമൂഹത്തിനു നായര്‍ മഹാമണ്ഡലത്തിന്റെയും,നാമത്തിന്റെയും ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്നതായി ഈ രണ്ടു സംഘടനകളുടെയും സ്ഥാപകനായ മാധവന്‍ ബി നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടശേഷം കേരളം അറുപത്തിലെത്തുമ്പോള്‍ കേരളത്തിന്റെ ചരിത്രവും ഐതീഹ്യവും നാം ഓര്‍ക്കണം. മഹാഭാരതത്തില്‍ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ വരുന്നു. അതിനാല്‍ വ്യാസന്‍ ഭാരതമെഴുതിയ കാലഘട്ടത്തില്‍ Read more about എല്ലാ മലയാളികള്‍ക്കും നായര്‍ മഹാമണ്ഡലത്തിന്റെയും നാമത്തിന്റെയും കേരളപ്പിറവി ആശംസകള്‍[…]

എ.ഐ.ഐ.എം.എസ് നേഴ്‌സിങ്ങ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ന്യൂജേഴ്‌സിയില്‍

09:34 am 4/11/2016 ഫിലിപ്പ് മാരേട്ട് ന്യൂജേഴ്‌സി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) നിന്നും ബി.എസ്.സി ഓണേഴ്‌സ് നേഴ്‌സിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത ഏതാനും വിദ്യാര്‍ത്ഥികള്‍ ഈ കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്കിലുള്ള ആര്‍ട്ട് ഓഫ് സ്‌പൈസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 1956-ല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ അന്‍സാരി നഗറില്‍ സ്ഥാപിതമായ ഈ ഹോസ്പിറ്റല്‍ ഇന്ന് ഇന്ത്യയിലെ തന്നെ Read more about എ.ഐ.ഐ.എം.എസ് നേഴ്‌സിങ്ങ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ന്യൂജേഴ്‌സിയില്‍[…]