അധ്യയന വര്‍ഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു –

08:24 pm 7/10/2016 പി. പി. ചെറിയാന്‍ ഡാലസ് : മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അധ്യയനവര്‍ഷാരംഭവും വിശ്വാസ പരിശീലനദിനവും 2016–2017 വര്‍ഷത്തിലെ വിശ്വാസ പരിശീലന ക്ലാസുകളുടെ ആരംഭവും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയിലിന്റെ അധ്യക്ഷതയില്‍ നടന്നു. കോ ഓര്‍ഡിനേറ്റര്‍ റോയ് ചാക്കോ കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. മദര്‍ തെരേസയെ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിച്ചതിന്റെ സ്മരണാര്‍ത്ഥം മദറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി രചിച്ച നാടകം തുടര്‍ന്നവതരിപ്പിക്കപ്പെട്ടു. Read more about അധ്യയന വര്‍ഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു –[…]

മാത്യൂസ് ബെന്നി(53) താമ്പായില്‍ നി­ര്യാതനായി –

07:58 pm 7/10/2016 ബെന്നി പരിമണം ഫ്‌­ളോറിഡ: മാത്യൂസ് ബെന്നി(53) താമ്പായില്‍ നിര്യാനായി. കേരളത്തില്‍ നാരകത്താനി സ്വദേശിയാണ്. പൊതുദര്‍ശനം ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ താമ്പാ സെന്റ് മാര്‍ക്ക്‌­സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്­ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം തോണോട്ടോസാസ സണ്‍സെറ്റ് ഫ്യൂണറല്‍ ഹോമില്‍ സംസ്­ക്കാരം നടക്കും. ഭാര്യ: റോസമ്മമകള്‍: റോബി ബെന്നി. വേക്ക് ആന്റ് ഫ്യൂണറല്‍ സര്‍വ്വീസ്: ഒക്ടോബര്‍ 8, ശനിയാഴ്ച, 10 മാ­12 ജാ. സെന്റ് മാര്‍ക്ക്‌­സ് മാര്‍ത്തോമ Read more about മാത്യൂസ് ബെന്നി(53) താമ്പായില്‍ നി­ര്യാതനായി –[…]

ഇരട്ട കൊലക്കേസ് പ്രതിയുടെ വധ ശിക്ഷ ടെക്സ്സില്‍ നട­പ്പാ­ക്കി –

07:51 pm 7/10/2016 പി. പി. ചെറിയാന്‍ ഹണ്ട്‌­സ്വില്ല്: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ച് കൊല്ലുകയും, 16, 10 ഉം വയസ്സുള്ള കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതി ബാര്‍ണി പുള്ളറുടെ(58) വധ ശിക്ഷ ഇന്ന് (ഒക്ടോബര്‍ 5) ടെക്‌­സസ്സില്‍ നടപ്പാക്കി. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്‌­സസ്സില്‍ മാത്രം ഇത് ഏഴാമത്തയോണ്. തനിക്കെതിരായ എല്ലാ അപ്പീലുകളും ഉടന്‍ അവസാനിപ്പിച്ച് എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച Read more about ഇരട്ട കൊലക്കേസ് പ്രതിയുടെ വധ ശിക്ഷ ടെക്സ്സില്‍ നട­പ്പാ­ക്കി –[…]

അന്നമ്മ മുതലാളി (93) നിര്യാതയായി

07:52 pm 7/10/2016 പറക്കോട്: പള്ളത്ത് കുന്നുവിള പരേതനായ കെ.കെ. മുതലാളിയുടെ ഭാര്യ അന്നമ്മ മുതലാളി (93) നിര്യാതയായി. സംസ്കാരം നാളെ 12ന് പറക്കോട് മര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: പരേതനായ പ്രകാശ് മുതലാളി, പ്രീത മുതലാളി (സ്വിറ്റ്‌സര്‍ലന്‍ഡ്), പ്രദീപ് മുതലാളി (യുഎസ്എ). മരുമകള്‍: ബിന്ദു മുതലാളി പെരുംപായില്‍ ചങ്ങനാശേരി (യുഎസ്എ).

ശാലോം വിക്ടറി കോണ്‍ഫറന്‍സ് 20­16 കാല്‍ഗറിയില്‍ വന്‍ വിജയമായി

09:50 am 7/10/2016 കാല്‍ഗറി (കാനഡ): കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി ശാലോമിന്റെ വിക്ടറി കോണ്‍ഫറന്‍സ് 2016 സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1,2 തീയതികളില്‍ കാല്‍ഗറിയില്‍ വച്ചു നടന്നു. സെപ്റ്റംബര്‍ 30-നു രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ കാല്‍ഗറി സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ.ഫാ. സാജോ നിലവിളക്ക് കൊളുത്തി “വിക്ടറി കോണ്‍ഫറന്‍സ് 2016′ ഉദ്ഘാടനം ചെയ്തു. കാല്‍ഗറി, എഡ്മണ്ടന്‍, വാന്‍കൂവര്‍ എന്നിവടങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ഇരുനൂറോളം വിശ്വാസികളാണ് താമസിച്ചുള്ള ലീഡര്‍ഷിപ്പ് Read more about ശാലോം വിക്ടറി കോണ്‍ഫറന്‍സ് 20­16 കാല്‍ഗറിയില്‍ വന്‍ വിജയമായി[…]

ആര്‍പ്‌കോയ്ക്ക് നവ നേതൃത്വം, ബ്രിജിറ്റ് ജോര്‍ജ് പ്രസിഡന്റ്

08:00 pm 6/10/2016 ഷിക്കാഗോ: ഇല്ലിനോയിയിലുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ്, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പതോളജിസ്റ്റ്, റീഹാബ് പ്രൊഫണലിസ്റ്റുകള്‍ക്കായി 2011-ല്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ)യുടെ 2016-18 വര്‍ഷത്തെ പ്രസിഡന്റായി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നയും ഫിസിക്കല്‍ തെറാപ്പിയില്‍ ഡോക്ടറല്‍ ബിരുദവുമുള്ള ബ്രിജിറ്റ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സായി പുല്ലാപ്പള്ളി, സെക്രട്ടറി- തോമസ് മാത്യു, ട്രഷറര്‍- ജയിംസ് തിരുനെല്ലിപ്പറമ്പില്‍, ഡി.പി.ടി ജോയിന്റ് സെക്രട്ടറി വില്‍സണ്‍ ജോസ് എന്നിവരും, ഡയറക്ടര്‍ Read more about ആര്‍പ്‌കോയ്ക്ക് നവ നേതൃത്വം, ബ്രിജിറ്റ് ജോര്‍ജ് പ്രസിഡന്റ്[…]

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി

07:57 pm 6/10/2016 ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും മറ്റ് അതിഥികളേയും എതിരേറ്റു. പ്രസിഡന്റ് വിജി എസ് നായരുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ ഓണാഘോഷത്തിന്റെ പ്രധാന്യത്തെപ്പറ്റി സംസാരിക്കുകയും, സദസിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണശബളമായി

07:56 pm 6/10/2016 ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് പള്ളി വികാരി ആന്റണി ബെനഡിക്ട്, സീറോ മലബാര്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫ്, ഫാ. പോള്‍, ഫാ. അനീഷ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണശബളമായി[…]

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-ന് –

07:54 pm 6/10/2016 ജിമ്മി കണിയാലി ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-നു വൈകുന്നേരം 5 മണി മുതല്‍ സി.എം.എ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL 60056) വച്ചു നടത്തുന്നതാണ്. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി കഴിഞ്ഞ രണ്ടുവര്‍ഷത്തെ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിക്കും. Read more about ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഒക്‌ടോബര്‍ 23-ന് –[…]