കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരി മാതാവ് അറസ്റ്റില്‍

08:05 pm 5/10/2016 – പി. പി. ചെറിയാന്‍ ഒമഹ(നെബ്രസ്ക്ക) : അവിഹിത ഗര്‍ഭത്തിലൂടെ പ്രസവിച്ച പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ രണ്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരിയെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസെടുത്തതായി ഒമഹാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്ന വകുപ്പുകളനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30 വെളളിയാഴ്ച പുലര്‍ച്ച 4.12നായിരുന്നു സംഭവം. അന്റോണിയൊ ലോപസിന്റെ മാതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തുന്നതിനുളള ശ്രമം വിജയിച്ചില്ല. Read more about കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരി മാതാവ് അറസ്റ്റില്‍[…]

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം

07:57 pm 5/10/2016 എബി ആനന്ദ് ഓസ്റ്റിന്‍: സെപ്റ്റംബര്‍ 23 ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിനില്‍ ആദ്യമായി ഓണാമാഘോഷിച്ചു. ഒന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥികളുടെ ഓണപ്പാട്ടോടെ ഓണാഘോഷത്തിനു തുടക്കമിട്ടു. ഡോ. റോഡ്‌നി മോഗ് ആയിരുന്നു മുഖ്യാതിഥി. ജന്മനാ അന്ധനായ അദ്ദേഹം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ഭാഷയും സാഹിത്യവും ഈ യൂണിവേഴ്‌സി റ്റിയില്‍ ആദ്യമായി ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു അന്നത്തെ മലയാളം പ്രഫസറും. ഡോ. മോഗിന്റെ മലയാളത്തിലുളള പ്രസംഗം വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി. മലയാളം ക്ലാസുകള്‍ Read more about യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിനില്‍ ഓണാഘോഷം[…]

ന്യൂയോര്‍ക്കില്‍ നടന്ന ഹിലരി -ട്രമ്പ് ഡിബേറ്റ്

09:34 am 5/10/2016 (അവലോകനം: തോമസ് കൂവ­ള്ളൂര്‍) ന്യൂയോര്‍ക്ക്, 2016 സെപ്തംബര്‍ 26­ന് ന്യൂയോര്‍ക്കിലെ ലോങ്‌­ഐലന്റിലുള്ള ഹോഫ് സ്ട്രാ യൂണിവേഴ്‌­സിറ്റിയില്‍ നടത്തിയ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒരേ സമയം 80 മില്യനിലധികം ജനങ്ങള്‍ ടിവിയിലൂടെ കാണുകയുണ്ടായി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു പക്ഷേ, അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ പലതരം മീഡിയകളിലൂടെ ഡിബേറ്റ് കണ്ടിട്ടുണ്ടെന്ന് നമുക്ക് അനുമാനിക്കാം. ഒരു ന്യൂയോര്‍ക്ക് നിവാസിയും, അമേരിക്കന്‍ പൊളിറ്റിക്‌­സില്‍ താല്പര്യമുള്ള വ്യക്തി എന്ന നിലയിലും ആദ്യവസാനം ഡിബേറ്റ് ഞാന്‍ കാണുകയുണ്ടായി. 2008­ല്‍ Read more about ന്യൂയോര്‍ക്കില്‍ നടന്ന ഹിലരി -ട്രമ്പ് ഡിബേറ്റ്[…]

കരുണ ചാരിറ്റീസ് ന്യൂയോര്‍ക്ക് ജീവകാരുണ്യ ധനസമാഹരണം നടത്തുന്നു

09:33 am 5/10/2016 ന്യൂയോര്‍ക്ക്: കഴിഞ്ഞ 23 വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ “കരുണ ചാരിറ്റീസ് ന്യൂയോര്‍ക്ക്’ ഈവര്‍ഷത്തെ ധനസമാഹരണം ഡിന്നറോടും വിവിധ കലാപരിപാടികളോടും കൂടി വിപുലമായി നടത്തപ്പെടുന്നു. ഒക്‌ടോബര്‍ എട്ടിനു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂജേഴ്‌സിയിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത് (1050 King George Post Road, Edison, NJ 08837) കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി വിവിധ ലോകരാഷ്ട്രങ്ങളിലുള്ള നിര്‍ധനരും, നിരാലംബരും, നിസ്സഹായരുമായ പതിനായിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പുവാന്‍, Read more about കരുണ ചാരിറ്റീസ് ന്യൂയോര്‍ക്ക് ജീവകാരുണ്യ ധനസമാഹരണം നടത്തുന്നു[…]

നാസ്സോ കൗണ്‍ഡി എക്‌സികൂട്ടീവ് സ്ഥാനത്തേക്ക് ജോര്‍ജ്ജ് മറഗോസിനെ നാമനിര്‍ദ്ദേശം ചെയ്തു

09:33 amn5/10/2016 ന്യൂയോര്‍ക്ക്: 2017 നവംബറില്‍ നടത്തപ്പെടുന്ന നാസ്സോ കൗണ്‍ഡി എക്‌സികൂട്ടീവ് തെരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കൗണ്‍ഡി കംട്രോളറായ ജോര്‍ജ്ജ് മറഗോസിനെ നാമ നിര്‍ദ്ദേശം ചെയ്തു. രണ്‍ടു കാലാവധിയിലായി ഏഴു വര്‍ഷം കംട്രോളറായി പ്രവര്‍ത്തിച്ചു വരുന്ന മറഗോസിന് കാലാവധി തികയ്ക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്‍ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ കംട്രോളര്‍ സ്ഥാനത്തേക്ക് നിയമിതനായ മറഗോസ് ഏതാനും വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ കമ്മറ്റിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. സമിതിയുടെ സാമ്പത്തിക പ്രതിബദ്ധതയിലും ദുരുപയോഗത്തിലും വായ്പാ നയത്തിലും ഗവണ്‍മെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ട Read more about നാസ്സോ കൗണ്‍ഡി എക്‌സികൂട്ടീവ് സ്ഥാനത്തേക്ക് ജോര്‍ജ്ജ് മറഗോസിനെ നാമനിര്‍ദ്ദേശം ചെയ്തു[…]

തോണ്ടുപറമ്പില്‍ കുരുവിള മാത്യൂ നിര്യാതനായി

09:30 5/10/2016 നിബു വെള്ളവന്താനം ഹൂസ്റ്റണ്‍: തിരുവല്ല തെങ്ങേലില്‍ തോണ്ടുപറമ്പില്‍ റിട്ട:സൈനിക ഉദ്യോഗസ്ഥന്‍ കുരുവിള മാത്യൂ (ബാബു­ 56) നിര്യാതനായി. വെണ്‍പാല സെന്റ്‌ജോര്‍ജ് ക്‌നാനായ സഭാംഗവും സാമുഹിക പ്രവര്‍ ത്തകനും പ്രവാസിമലയാളിയുമായിരുന്നു പരേതന്‍. ഭാര്യ ശോശാമ്മ മാത്യൂ (ജെയ്‌നി) പീലിത്തറ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രുഷ 6നു വ്യാഴാഴ്ച 3മണിക്ക് വെണ്‍പാല സെന്റ്‌ജോര്‍ജ് ക്‌നാനായ പള്ളിയില്‍ വൈദീക ശ്രേഷ്ടരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. മക്കള്‍: ജെബു മാത്യൂ (യു.കെ), മനു മാത്യൂ. മരുമകള്‍: സോണാ ജെബു (യു.കെ). സഹോദരങ്ങള്‍: Read more about തോണ്ടുപറമ്പില്‍ കുരുവിള മാത്യൂ നിര്യാതനായി[…]

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി

08:41 pm 4/10/2016 ഷിക്കാഗോ: ഒക്‌ടോബര്‍ രണ്ടിന് സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടത്തപ്പെട്ട പേരന്റിംഗ് സെമിനാര്‍ വളരെ വിജ്ഞാനപ്രദവും വിജയകരവുമായിരുന്നു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അഗസ്റ്റിന്‍ അച്ചന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. എസ്.എം.സി.സി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസിന് സ്വാഗതം ആശംസിച്ചു. കേരളത്തില്‍ നിന്നെത്തിയ ഡോ. പി.വി. സേവ്യര്‍ കുടുംബ ദൃഢതയുടെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. ഡോ. സാം ജോര്‍ജ് അമേരിക്കയില്‍ വളരുന്ന Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി[…]

ഫ്‌ളോറിഡ നിവാസികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് ഷോ കാണുവാന്‍ സുവര്‍ണ്ണാവരം, റ്റാമ്പായില്‍ ഒക്‌ടോബര്‍ 7-ന്

08:40 pm 4/10/2016 റ്റാമ്പാ: അമേരിക്കയിലെ വിവിധ നഗരങ്ങളെ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുന്ന തൈക്കുടം ബ്രിഡ്ജ് ഷോ റ്റാമ്പായില്‍ ഒക്‌ടോബര്‍ ഏഴാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്നു. അമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ മലയാളി സ്റ്റേജ്‌ഷോ എന്നു ഇതിനെ വിശേഷിപ്പിക്കാം. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ആണ് ഈ സൂപ്പര്‍ പരിപാടി റ്റാമ്പായില്‍ കാഴ്ചവെയ്ക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ നിങ്ങളുടെ ടിക്കറ്റുകള്‍ കഴിവതും മുന്‍കൂട്ടി റിസര്‍വ് ചെയ്യുക. താഴെപ്പറയുന്ന നമ്പരുകളില്‍ വിളിച്ച് റിസര്‍വ് Read more about ഫ്‌ളോറിഡ നിവാസികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് ഷോ കാണുവാന്‍ സുവര്‍ണ്ണാവരം, റ്റാമ്പായില്‍ ഒക്‌ടോബര്‍ 7-ന്[…]

എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹെല്‍ത്ത് ഫെയര്‍ ഒക്‌ടോബര്‍ 9-ന്

08:35 pm 4/10/2016 ഷിക്കാഗോ: സീറോ മലബാര്‍ പാരീഷ് ഹാളില്‍ വച്ചു എസ്.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 9.30-നു ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെടുന്നതാണ്. മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്യുന്ന ഫ്‌ളൂ ഷോട്ട് പ്രോഗ്രാം, ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. അതോടൊപ്പം തന്നെ ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്വത്തില്‍ ഡയബെറ്റികിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും. ഫ്‌ളൂ ഷോട്ട് സ്വീകരിക്കണമെന്നുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് 20 ഡോളറിനു ഫ്‌ളൂഷോട്ട് ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.എം.സി.സി Read more about എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹെല്‍ത്ത് ഫെയര്‍ ഒക്‌ടോബര്‍ 9-ന്[…]

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

08:37 pm 4/10/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അടുത്തവര്‍ഷം 2017 ല്‍ നടത്താന്‍ പോകുന്ന യാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. അസൈര്‍ബൈജാനില്‍ നിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു പാപ്പ. പോര്‍ച്ചുഗല്‍, ഫാത്തിമ എന്നിവ 2017 ല്‍ അടുത്തവര്‍ഷം താന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ച മാര്‍പ്പാപ്പ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ മിക്കവാറും സാധ്യതയുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആഫ്രിക്കന്‍ യാത്രയുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. കാരണം അത് അവിടുത്തെ രാഷ്ട്രീയ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. Read more about ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും[…]