സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ പരിസമാപ്തി

08:37 pm. 3/10/2016 ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറി സമൂഹം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയില്‍ സംഘടിപ്പിച്ച ദ്വിശാബ്ദി ആഘോഷങ്ങള്‍ അവിസ്മരണീയമായി. ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സി.എസ്.ഐ ഇടവക ആതിഥ്യം അരുളിയ ആഘോഷങ്ങള്‍ ഉച്ചകഴിഞ്ഞ് നടത്തിയ സ്‌തോത്ര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പും സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. റവ. റോബിന്‍ ഐപ്പ് മാത്യു, റവ. ബിജു വി. ജോണ്‍, റവ. വര്‍ക്കി Read more about സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ പരിസമാപ്തി[…]

അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്

08:36 pm 3/10/2016 മിസ്സിസാഗ: “ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാര്‍ കത്തോലിക്ക സഭയുടെ മിസ്സിസ്സാഗ എക്‌സാര്‍ക്കേറ്റിലെ യുവജനങ്ങള്‍ സമൂഹമധ്യത്തിലേക്ക്. അജപാലനവഴിയില്‍ കാനഡയിലെ വിശ്വാസികള്‍ക്ക് വെളിച്ചമേകുന്ന എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്‍റേയും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്‍റേയും ഒന്നാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് മാര്‍പാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസ്സി യുവജനവര്‍ഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബര്‍മുതല്‍ 2017 ഡിസംബര്‍വരെയാണ് യുവജനവര്‍ഷം. യുവജനശാക്തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്തീകരണമാണ് മുഖ്യഅജണ്ട. റൈറ്റ് Read more about അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്[…]

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗാന്ധി ജയന്തി ആചരിച്ചു

08:34 pm 3/10/2016 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി ഇന്ത്യക്കാരോടൊപ്പം ന്യൂയോര്‍ക്ക് യൂണിയന്‍ സ്­ക്വയര്‍ പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീമതി റിവ ഗാംഗുലി ദാസ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡോ മനോജ് മോഹപത്ര, നിരവധി കമ്മ്യൂണിറ്റി ലീഡേഴ്‌­സ് അടക്കം ധരാളം ആളുകള്‍ പുഷ്പാര്‍ച്ചനയില്‍ പങ്കടുത്തു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം രഘുപതി രാഘവ രാജാറാം ആലാപനം ചെയ്തത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭവമായി. ഗാന്ധിജിയിയുടെ അക്രമരാഹിത്യസമരമുറയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അടിമത്തത്തിനെതിരെ Read more about ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗാന്ധി ജയന്തി ആചരിച്ചു[…]

ഐഎന്‍ഓസി മിഡ് വെസ്റ്റ് ഗാന്ധിജയന്തി കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു

08;33 pm 3/10/2016 തോമസ് പടന്നമാക്കല്‍ സ്‌­കോക്കിയിലുള്ള മഹാത്മാഗാന്ധി പ്രതിമക്കു മുന്‍പില്‍ വച്ച് ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണിന്റെ പ്രസിഡന്റ് അഗസ്റ്റി കരിംകുറ്റിയിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മഗാന്ധി അനുസ്മരണയോഗം ഹവായില്‍ നിന്നുള്ള അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗവും(യുഎസ്സ് കോണ്‍ഗ്രസ്) ഇന്‍ഡ്യന്‍ വംശജയുമായ ശ്രീമതി തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത് സ്‌­കോക്കി മേയര്‍ ശ്രീ ജോര്‍ജ് വാന്‍ഡസന്‍, കമ്മീഷ്ണര്‍ ഷാ, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് കോണ്‍സലര്‍മാരായ ഡിബി ബടി, ഓപി മീനാ ഐഎന്‍ഓസി ഭാരവാഹികളായ Read more about ഐഎന്‍ഓസി മിഡ് വെസ്റ്റ് ഗാന്ധിജയന്തി കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു[…]

ഫാ. ഡേവീസ് ചിറമേല്‍ അമേരിക്കയില്‍

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവീസ് ചിറമേല്‍ ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു. നവംബര്‍ ഒമ്പതിന് അമേരിക്കയിലെത്തുന്ന അദ്ദേഹം നവംബര്‍ 19-നു നാട്ടിലേക്ക് മടങ്ങും. കേരളത്തിലെ കിഡ്‌നി രോഗികള്‍ക്കു സഹായഹസ്തവുമായി അമേരിക്കന്‍ മലയാളികള്‍ ആരംഭിച്ച വണ്‍ഡോളര്‍ റവല്യൂഷന്‍ യു.എസ്.എയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വിവിധ പ്രോഗ്രാമുകളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുനില്‍ തൈമറ്റം (305 776 7752).

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാസംഘം സമ്മേളനം ഒക്ടോബര്‍ 6ന് ആരംഭിക്കും –

07:58 pm 3/10/2016 ബെന്നി പരിമണം കാനഡ: മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നോര്‍ത്ത് അമേരിക്ക­യൂറോപ്പ് ഭദ്രാസനത്തിന്റെ 17­ാമത് സമ്മേളം ഒക്ടോബര്‍ 6 മുതല്‍ 9വരെ കാനഡായില്‍ നടക്കും. ടൊറോന്റോ സെന്റ്. മാത്യൂസ് മാര്‍ത്തോമ്മാ ദേവാലയം അതിഥ്യമാരുളുന്ന സമ്മേളനം ഒന്റാരിയോ സെന്റ് കാതറീന്‍സുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ചാണ് നടക്കുക. Hands to Work Woman Heart to God’ എന്ന സമ്മേളന ചിന്താവിഷയം പഠനമാക്കുന്ന സേവികാസംഘം കോണ്‍ഫ്രന്‍സിസ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക് മാര്‍ ഫീലക്‌­സിനോക്‌­സ് എപ്പിസ്‌­ക്കോപ്പാ, റവ.ഡോ.എബ്രഹാം കുരുവിള, Read more about നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാസംഘം സമ്മേളനം ഒക്ടോബര്‍ 6ന് ആരംഭിക്കും –[…]

അന്നമ്മ (മോളിക്കുട്ടി-59) കലിഫോര്‍ണിയയില്‍ നിര്യാതയായി

7:55 pm 3/10/2016 റാന്നി: വാഴയില്‍ ജോയ് ചാക്കോയുടെ ഭാര്യ അന്നമ്മ (മോളിക്കുട്ടി–59) കാലിഫോര്‍ണിയയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കാലിഫോര്‍ണിയയില്‍. വെച്ചൂച്ചിറ കൊച്ചാലുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സന്‍, ജിഷ. മരുമക്കള്‍: ബ്രിഹോണ, സാക്‌സ് മാത്യു.

ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു

09:25 am 3/10/2016 ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (SNA of NA) 162-മത് ഗുരുദേവ ജയന്തി ആഘോഷം (ചതയദിനം) അതിവിപുലവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് അങ്കണത്തില്‍ വച്ചു സെപ്റ്റംബര്‍ 17-നു ശനിയാഴ്ച ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്നു കേരളത്തനിമയോടുകൂടി വസ്ത്രങ്ങളണിഞ്ഞ്, താലപ്പൊലിയും, ചെണ്ടമേളവും, മുത്തുക്കുടയുമായി മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബാരി എസ് ഗ്രോഡന്‍ചിക്കും, Read more about ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു[…]

റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു

09:22 am 3/10/2016 ഷിക്കാഗോ: റവ.ഫാ. കെ.വി. കോശി (86) ഒക്‌ടോബര്‍ ഒന്നിന് ഷിക്കാഗയില്‍ അന്തരിച്ചു. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വര്‍ഗീസിന്റേയും (കുഞ്ഞുകുട്ടി സാര്‍), ഏലിയാമ്മ വര്‍ഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി റിട്ടയേര്‍ഡ് പബ്ലിക് സ്കൂള്‍ അധ്യാപികയും, തീക്ഷണതയുള്ള സുവിശേഷകയും, പരേതനായ ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപകനായിരുന്ന ഡോ. പി.എന്‍. കുര്യന്റെ (പൈനുംമൂട്ടില്‍, മാവേലിക്കര)സഹോദരിയുമാണ്. മക്കള്‍: ലീലാ, റോയി, റൂബി. മരുമകള്‍: പ്രിയ. കൊച്ചുമക്കള്‍: ശാന്തി, ക്രിസ്റ്റല്‍, സൂസന്‍, Read more about റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു[…]

മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും ഒക്‌ടോബര്‍ 5-ന് കൈകോര്‍ക്കുന്നു

09;20 am 3/10/2016 സുധാ കര്‍ത്താ ഫിലാഡല്‍ഫിയ: കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും, സമൂഹത്തിനു നീതിപാലനം ഉറപ്പാക്കാനും മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും സംയുക്തമായി ഒത്തുചേരുന്നു. ഒക്‌ടോബര്‍ 5-ന് ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റിലുള്ള അതിഥി റെസ്റ്റോറന്റിലാണ് (9321 ക്രൂസ് ടൗണ്‍ റോഡ്) ഈ ഒത്തുചേരല്‍. ഫിലാഡല്‍ഫിയയില്‍ മലയാളി കുടുംബങ്ങളെ മാത്രം ലാക്കാക്കി സ്വര്‍ണ്ണാഭരണ കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഒറ്റയ്ക്കും അല്ലാതെയും വര്‍ഗ്ഗീധിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. രാത്രി ജോലിക്കുപോകുന്നവരും തിരിച്ചു വരുന്നവര്‍ക്കുമെതിരേ കരുതിക്കൂട്ടി കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നികുതി Read more about മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും ഒക്‌ടോബര്‍ 5-ന് കൈകോര്‍ക്കുന്നു[…]