മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

10:09 pm 21/9/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള സദ്യയോടുംകൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ വിജയത്തിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികളില്‍ പങ്കെടുക്കുവാനും വിളിക്കുക: വിജി എസ്. നായര്‍ (847 827 6227), Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം 25-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിRu

10;08 pm 21/9/2016 ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബെല്‍വുഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5000 St Charles Rd, Bellwood, IL 60104) വച്ചു നടത്തുന്നതാണ്. ഈവര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി വാലന്റീന്‍ മ്യൂസിക് കോണ്ടെസ്റ്റിലൂടെ പ്രശസ്തി നേടിയ യുവഗായകന്‍ സച്ചിന്‍ സബി യുട്യൂബിലൂടെ യുവതീയുവാക്കളുടെ ഹരമായി മാറിയ “കണ്‍മണി അന്‍പോട് ലൈവ്’ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം 25-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിRu[…]

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട് ജോണ്‍ കെറി

08:58 pm 21/9/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭീകരര്‍ക്കു സ്വരവിഹാരം നടത്തുന്നതിനും ഒളിതാവളമൊരുക്കുന്നതിനുളള നീക്കം ഉടനടി നിര്‍ത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫിനോട് ആവശ്യപ്പെട്ടു. ഉറിയില്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയില്‍ അപലപിച്ചു. സെപ്റ്റംബര്‍ പത്തൊമ്പതിന് ഇരുവരും കണ്ടു മുട്ടിയപ്പോളായിരുന്നു കെറി തന്റെ കണ്‍സേണ്‍ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തി Read more about ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട് ജോണ്‍ കെറി[…]

ഫാ. ഐവാന്‍സ്­ സി.എംഐ നിര്യാതനായി

08;56 pm 21/9/2016 ഷിക്കാഗോ: വരകുകാലായില്‍ ഫാദര്‍ ഐവാന്‍സ്­ സി എം ഐ, 9-­16- ­2016­ല്‍ ഷിക്കാഗോയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിന്റെ മുന്‍കാല പ്രിന്‍സിപ്പാളായിരുന്നു. ‘ഫാദര്‍ ഐവാന്‍സ്­, സി.എം.ഐ. വരകുകാലാ’ മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1924­ല്‍ പൂഞ്ഞാറില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തില്‍ അദ്ദേഹം നാലാമനായി വളര്‍ന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കര്‍മ്മലീത്താ Read more about ഫാ. ഐവാന്‍സ്­ സി.എംഐ നിര്യാതനായി[…]

ഇരട്ട കുട്ടികളെ മദ്യ ലഹരയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍

08:54 pm 21/9/2016 – പി. പി. ചെറിയാന്‍ റോഡ് ഐലന്റ് : അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ജനലിലൂടെ ഇരട്ടക്കുട്ടികളെ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയാണ് രണ്ട് വയസ്സു പ്രായമുള്ള ആണ്‍കുട്ടികളെ മാതാവ് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. മുപ്പത്തിയേഴ് വയസ്സുളള ബെനിറ്റ ബാര്‍ബറെ പൊലീസ് അറസ്റ്റ്‌ചെയ്തു പ്രൊവിഡന്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കി.സമീപ വാസിയാണ് കുട്ടികളെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ വിവരം പൊലീസിനേയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രനേയും അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രവും പൊലീസിന് Read more about ഇരട്ട കുട്ടികളെ മദ്യ ലഹരയില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് അറസ്റ്റില്‍[…]

ഇരട്ട തലയുളള ‘ലക്കി’ സ്റ്റാര്‍

08:53 pm 21/9/2016 – പി. പി. ചെറിയാന്‍ കെന്റുക്കി : ഇരട്ട തലയുളള പശുക്കിടാവ് നൂറുകണക്കിന് ജനങ്ങളുടെ ആകര്‍ഷണ കേന്ദ്രമായി മാറുന്നു. സെപ്റ്റംബര്‍ 16 വെളളിയാഴ്ചയാണ് കെന്റുക്കി കാംബല്‍സ് വില്ലയില്‍ മെക്കബിന്‍– ബ്രാന്റി ദമ്പതികളുടെ ഫാമില്‍ ഇരട്ട തലയുളള പശുക്കിടാവ് ജനിച്ചത്. രാവിലെ ഫാമില്‍ പതിവ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മെക്കബിന്‍. ദൂരെ നിന്നും നോക്കിയപ്പോള്‍ പശു രണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കി എന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് രണ്ടു കുട്ടികളല്ല, ഇരട്ട തലയുളള പശുക്കിടാവാണ് അതെന്ന് മനസ്സിലായത്. അപൂര്‍വ്വതയുമായി Read more about ഇരട്ട തലയുളള ‘ലക്കി’ സ്റ്റാര്‍[…]

ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി

02:33 pm 21/9/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സ്‌ഫോടന കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അഹമ്മദ് ഖാന്‍ റഹമി 2014ല്‍ സ്വന്തം സഹോദരിയെ അക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ് ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുപത്തിയെട്ട് വയസുളള അഹമ്മദ് ഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കന്‍ പൗരത്വം ലഭിച്ച അഹമ്മദ് Read more about ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി[…]

ദേവസ്യ പുതുകുളം -പതിനാറാം ചരമവാര്‍ഷികം

09:37 am 21/9/2016 സ്നേഹത്തോടെയും, ഒരുപാടു ദു:ഖത്തോടെയും പ്രിയപ്പെട്ട മക്കളും കൊച്ചുമക്കളും: മേരികുട്ടി & എബ്രഹാം (late)പുത്തന്‍പറമ്പില്‍, വക്കച്ചന്‍ & കത്രികുട്ടി പുതുകുളം, കുഞ്ഞമ്മ & ഔസേപ്പച്ചന്‍ (late)ആലുംപറമ്പില്‍, ഫാ. പ. ഡി. മാത്യു, എസ്. ജെ. ഡല്‍ഹി, ജോയിച്ചന്‍ & ഓമന പുതുകുളം, തങ്കമ്മ & ചാക്കോച്ചന്‍ മൂലംകുന്നം, ത്രേസ്യാമ്മ & ജോയിച്ചന്‍ മാരൂര്‍, സെലിനാമ്മ & ജോര്‍ജുകുട്ടി കാപ്പില്‍, ബേബി & ബാബു മാവേലിപറമ്പില്‍

വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചു –

09:34 am 21/9/2016 ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം ക്ളാര്‍ക്സ്‌ടൗണ്‍ സൗത്ത് ഹൈസ്‌കൂളില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന മലയാളം സ്‌കൂളിലേക്കുള്ള പ്രവേശനം തുടരുകയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍‌ചിറ പറഞ്ഞു. വിവിധ പ്രായക്കാര്‍ക്കു വേണ്ടി പ്രത്യേകം ക്ലാസ്സുകള്‍ നടക്കുന്നുണ്ടെന്ന് വൈസ് പ്രിന്‍സിപ്പല്‍ ജോജോ ജെയിംസ് അറിയിച്ചു. ആത്മാര്‍ത്ഥതയും സേവനതല്പരതയും കൈമുതലായുള്ള ഏതാനും വ്യക്തികളാണ് ഈ വിദ്യാലയം ഇത്തരത്തില്‍ Read more about വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചു –[…]

കലയുടെ തിരി തെളിഞ്ഞു; ഫീനിക്‌സിന് ഉത്സവമായി

09;05 pm 20/9/2016 – മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് തിരുകുടുംബ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേരളാ കള്‍ച്ചറല്‍ അക്കാഡമിക്ക് പുതിയ തുടക്കമായി. മലയാളത്തനിമ നിലനിര്‍ത്തുന്ന പരമ്പരാഗത ഭാരതീയ കലകളില്‍ പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കുകയെന്നതാണ് അക്കാഡമിയുടെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കും തനിമ നിലനിര്‍ത്തുന്നതിനും പാരമ്പര്യ കലകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നു പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. ശാസ്ത്രീയ സംഗീതം, നൃത്തം, വിവിധ വാദ്യോപകരണങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനാര്‍ത്ഥികളാകുന്നതിന് ഇടവകാംഗങ്ങള്‍ക്കാണ് പ്രഥമ Read more about കലയുടെ തിരി തെളിഞ്ഞു; ഫീനിക്‌സിന് ഉത്സവമായി[…]