ഡാളസ് സൗഹൃദ വേദി ഓണാഘോഷപരിപാടിയില്‍ വിനോദ് ചെറിയാന്റെ ഓട്ടന്‍തുള്ളല്‍ ഓര്‍മ്മപുതുക്കലായി

09:48 pm 18/9/2016 – എബി മക്കപ്പുഴ ഡാലസ്: ജന ബാഹുല്യം നിറഞ്ഞ ഡാളസ് സൗഹൃദ വേദിയുടെ ഓണഘോഷ പരിപാടിയിലെ പുതുമ നിറഞ്ഞതും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു പ്രാചീന കലയെ സദസ്സില്‍ വളരെ ഭംഗിയോടെ അവതരിപ്പിച്ചപ്പോള്‍ നൂറ്റാണ്ടുകളുടെ ഓര്‍മപുതുക്കല്‍ നടന്നപോലെ തോന്നി. മുന്നുറോളം കൊല്ലം­ മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍തുള്ളല്‍. സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെട്ടിരുന്ന ഓട്ടന്‍തുള്ളല്‍ ഇന്നത്തെ കാലത്തു പ്രസക്തി കുറഞ്ഞു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച Read more about ഡാളസ് സൗഹൃദ വേദി ഓണാഘോഷപരിപാടിയില്‍ വിനോദ് ചെറിയാന്റെ ഓട്ടന്‍തുള്ളല്‍ ഓര്‍മ്മപുതുക്കലായി[…]

ജോസ് ജേക്കബിനെ നാസുകൗണ്ടി അഡൈ്വസറി കമ്മറ്റിയിലേക്ക് നിയമിച്ചു

09:35 pm 18/9/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ നാസുകൗണ്ടി കംട്രോളറുടെ ന്യൂനപക്ഷകാര്യ ഉപദേശക സമിതിയിലേക്ക് (മൈനോറിറ്റി അഫയേഴ്‌­സ് അഡ്‌­വൈസറി കമ്മറ്റി) ജോസ് ജേക്കബിനെ (ജോസ് തെക്കേടം) കംട്രോളര്‍ ജോര്‍ജ് മറഗോസ് നിയമിച്ചു. ന്യൂനപക്ഷക്കാരോ വനിതകളോ ആയ ബിസിനസ്സ് സംരംഭകരുടെ (Minortiy and/or Women-owned Business Enterprises – “MWBE”) ഉന്നമനത്തിനായി ന്യൂയോര്‍ക്ക് നാസ്സോ കൗണ്ടി കംട്രോളറുടെ കര്യാലയം വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കൗണ്ടിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികള്‍ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാര്‍ക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകര്‍ക്കും Read more about ജോസ് ജേക്കബിനെ നാസുകൗണ്ടി അഡൈ്വസറി കമ്മറ്റിയിലേക്ക് നിയമിച്ചു[…]

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു

09:35 pm 18/9/2016 – സന്തോഷ് പിള്ള ഡാളസ്: മാവേലിയുടെ ആഗമനം പ്രതീക്ഷിച്ച്­ ഡാലസ്സിലെയും സമീപ പ്രദേശങ്ങളിലേയും ഭക്തജനങ്ങള്‍ കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രാങ്കണത്തില്‍ രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. രാജകീയ പ്രൌഡിയോടെ മഹാബലി ഒരുങ്ങിവന്നപ്പോള്‍ ഓണത്തിന്റെ ആവേശം വാനോളമെത്തി. എഴുന്നള്ളത്തിനു അകമ്പടി സേവിച്ചത്, പല്ലാവൂര്‍ ശ്രീധരന്‍ അഭ്യസിപ്പിച്ച താളമേളക്കാരായിരുന്നു. ക്ഷേത്രത്തിന്റെ സ്പിരിച്ചല്‍ ഹാളില്‍ അരങ്ങേറിയ വിവിധ കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മലബാര്‍ പ്രദേശത്തെ ആചാരമായ ഓണപൊട്ടന്റ്‌റെ ആഗമനം എല്ലാവരിലും കൌതുകം ഉളവാക്കി. വാഴയിലയില്‍ വിളമ്പിയ ആവിപറക്കുന്ന ചോര്‍, Read more about ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു[…]

ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്

09:34 pm 18/9/2016 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സസ് സംസ്ഥാനത്ത് വിജയം ഉറപ്പാക്കാന്‍ പ്രചരണത്തിന്റെ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിനെ ഏല്പിക്കുന്നതായി ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഇതുവരെ മനസ്സുതുറക്കാത്തത് ട്രംപിനെ പ്രതികൂലമായി ബാധിക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിന്റെ പ്രചരണ ചുമതല ഡാന്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഡാന്‍ പാട്രിക്ക് ട്രംപിന് ശക്തമായ പിന്തുണയാണ് Read more about ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്[…]

ക്രൈസ്തവ നേതാക്കള്‍ സെപ്റ്റംബര്‍ 21ന് പ്രാര്‍ത്ഥനയ്ക്കായി ഡാലസില്‍

09;33 pm 18/9/2016 – പി.പി. ചെറിയാന്‍ ഡാലസ് : അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ക്രൈസ്തവ നേതാക്കള്‍ പ്രാര്‍ത്ഥയ്ക്കായി സെപ്റ്റംബര്‍ 21ന് ഡാലസില്‍ ഒത്തുചേരുന്നു. ആത്മീയ നവോദ്ധാനത്തിനും െ്രെകസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മാപ്പപേക്ഷിക്കുന്നതിനും രാഷ്ട്രത്തെ ശരിയായി നയിക്കുന്നതിന് നേതാക്കള്‍ക്ക് ആവശ്യമായ ജ്ഞാനം ലഭിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തിന് നേതൃത്വം നല്‍കുന്നത് പാസ്റ്ററന്മാരായ ഗ്രോഗ് ലാറി, റോണി ഫ്‌ലോയ്ഡ്, ജെയിംസ് റോബിന്‍സണ്‍, ബിഷപ്പ് ഹാരി ജാക്‌സണ്‍, ആനി ഗ്രഹാം, റവ. സാമുവേല്‍ റോഡ്രിഗ്‌സ് എന്നിവരാണ്. Read more about ക്രൈസ്തവ നേതാക്കള്‍ സെപ്റ്റംബര്‍ 21ന് പ്രാര്‍ത്ഥനയ്ക്കായി ഡാലസില്‍[…]

45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം

– പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലുന്നതിന് യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. നാഷനല്‍ വൈല്‍ഡ് ഹോഴ്‌സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സംയുക്തമായാണ് തീരുമാനമെടുത്തത്. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റി രംഗത്തെത്തി. കുതിരകളെ കൊല്ലുന്നതിനുപകരം, വംശ Read more about 45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം[…]

അക്ഷരപൂജയായി കെ.എച്ച്.എന്‍.എ ആര്‍ഷദര്‍ശന പുരസ്കാരം

09:48 am 18/9/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: മലയാള സാഹിത്യലോകത്ത് സനാതനമായ ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തി സാഹിതീപൂജ നടത്തുന്ന ഒരു എഴുത്തുകാരനെ ഓരോ രണ്ടുവര്‍ഷത്തിലും ആര്‍ഷദര്‍ശന പുരസ്കാരം നല്‍കി ആദരിക്കുവാന്‍ കെ.എച്ച്.എന്‍.എ തീരുമാനിച്ചു. തത്വമസിയെന്നു നേരത്തെ നാമകരണം ചെയ്തിരുന്ന പുരസ്കാരം ചില സാങ്കേതിക കാരണങ്ങളാലാണ് ആര്‍ഷദര്‍ശന പുരസ്കാരമായി പുന:നാമകരണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാര ജേതാവിനെ ഡിസംബര്‍ മാസത്തില്‍ മലയാള വൈജ്ഞാനിക സാഹിത്യലോകത്തെ ശ്രദ്ധേയ സാന്നിധ്യവും, പ്രിയപ്പെട്ട കഥാകാരനുമായ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി Read more about അക്ഷരപൂജയായി കെ.എച്ച്.എന്‍.എ ആര്‍ഷദര്‍ശന പുരസ്കാരം[…]

ന്യൂയോര്‍ക്കില്‍ ഓണാഘോഷം കെങ്കേമമായി

09:44 am 18/9/2016 – രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയുടെ 207 street o/H Shop-ന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15-ന് കെങ്കേമമായി നടത്തപ്പെട്ടു. ഷോപ്പിലെ മലയാളി ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടിയില്‍ അന്യരാജ്യത്തിനിന്നുള്ള ജീവനക്കാരും വളരെ സന്തോഷത്തോടെ പങ്കെടുത്തു എന്നത് സന്തോഷകരമായിരുന്നു. ഓണത്തിന്റെ പ്രധാന്യവും അതില്‍ അടങ്ങിയിരിക്കുന്ന നന്മയുടെ അംശത്തെപ്പറ്റി രാജു ചിറമണ്ണില്‍ ഹ്രസ്വമായി സംസാരിച്ചതോടൊപ്പം കടന്നുവന്ന എല്ലാവര്‍ക്കും ഓണത്തിന്റെ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ട്രാന്‍സിറ്റ് Read more about ന്യൂയോര്‍ക്കില്‍ ഓണാഘോഷം കെങ്കേമമായി[…]

സംയുക്ത ഓണാഘോഷം ന്യൂയോര്‍ക്കില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:41 am 18/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മൂന്ന് പ്രമുഖ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച(18ന്) ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍.ജി.പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ് പ്രസിഡന്റ് ശ്രീ.സാബു ലൂക്കോസ്, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ശ്രീ.ചാക്കോ കോയിക്കലേത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ Read more about സംയുക്ത ഓണാഘോഷം ന്യൂയോര്‍ക്കില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം

09:36 am 18/9/2016 – പി. പി. ചെറിയാന്‍ ഡാളസ്സ്: ഗ്ലോബല്‍ ഹിന്ദു ഹെറിട്ടേജ് ഫൗണ്ടേഷന്റെ ക്ഷണമനുസരിച്ച് ഡാളസ്സില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ രാജ്യ സഭാംഗവും, സീനിയര്‍ ബി. ജെ. പി. നേതാവുമായ ഡോ. സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഹരിരാമ സുബ്ബുവിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ (ചൊവ്വാഴ്ച) സെപ്റ്റംബര്‍ 13 പ്ലാനോ ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പ്രകാശ് റാവു സ്വാമിയെ സമ്മേളനത്തിന് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. Read more about സുബ്രമണ്യ സ്വാമിക്ക് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം[…]