ഉഴവൂര്‍ പിക്‌­നിക്ക്­ സെപ്­റ്റംബര്‍ 24-ന് ശനിയാഴ്ച

09:35 am 18/9/2016 ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂര്‍ നിവാസികള്‍ ഒന്നിച്ചുകൂടാറുള്ള ഈവര്‍ഷത്തെ ഉഴവൂര്‍ പിക്‌­നിക്ക്­ സെപ്­റ്റംബര്‍ 24 -നു ലയണ്‍സ് വുഡ് പാര്‍ക്കില്‍ വെച്ച്­ നടക്കുന്നതാണ്­. (Golf road & Desplaines river road) കൂടുതല്‍ വിവരങ്ങള്‍ക്ക്­: ബെന്നി കാഞ്ഞിരപ്പാറ (773 983 0497), സൈമണ്‍ ചക്കാലപ്പടവില്‍ (847 299 7906), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292), ഫ്രാന്‍സീസ്­ കിഴക്കേക്കുറ്റ്­ (847 564 9544). കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847) Read more about ഉഴവൂര്‍ പിക്‌­നിക്ക്­ സെപ്­റ്റംബര്‍ 24-ന് ശനിയാഴ്ച[…]

45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം –

09:34 am 18/9/2016 പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലുന്നതിന് യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. നാഷനല്‍ വൈല്‍ഡ് ഹോഴ്‌സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സംയുക്തമായാണ് തീരുമാനമെടുത്തത്. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റി രംഗത്തെത്തി. കുതിരകളെ Read more about 45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം –[…]

ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്

09;33 am 18/9/2016 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സസ് സംസ്ഥാനത്ത് വിജയം ഉറപ്പാക്കാന്‍ പ്രചരണത്തിന്റെ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിനെ ഏല്പിക്കുന്നതായി ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഇതുവരെ മനസ്സുതുറക്കാത്തത് ട്രംപിനെ പ്രതികൂലമായി ബാധിക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിന്റെ പ്രചരണ ചുമതല ഡാന്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഡാന്‍ പാട്രിക്ക് ട്രംപിന് ശക്തമായ പിന്തുണയാണ് Read more about ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്[…]

ചരിത്രത്തിലാദ്യമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനില്‍ ഓണാഘോഷത്തിന്റെ തുടക്കം .

09:33 am 18/9/2016 – എബി ആനന്ദ് ടെക്‌സസ്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ ലൈബ്രറികളും ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ ലോങ് ഹോര്‍ണ്‍ മലയാളം സ്റ്റുഡന്റ്‌സ് അസോസിയേഷനും കോലം വരച്ചുകൊണ്ട് ഓണവാരത്തെ വരവേറ്റു. സെപ്റ്റംബര്‍ 12ന് രാവിലെ 6 മണിക്കു തുടങ്ങിയ രംഗോലി കളര്‍ കോലം ഏകദേശം 8 മണിയോടെ പൂര്‍ത്തിയായി. വര്‍ണ്ണാഭമായ ഡിസൈനിന്റെ നാലു വശത്തും ‘ഓണാശംസകള്‍, സ്വാഗതം എന്നിവ മലയാളത്തിലും ‘UT LIBRARIES’, ‘WELCOME’ എന്നിവ ഇംഗ്ലീഷിലും എഴുതിയിരുന്നു. ടെക്‌സസിന്റെ ചിഹ്നമായ Read more about ചരിത്രത്തിലാദ്യമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനില്‍ ഓണാഘോഷത്തിന്റെ തുടക്കം .[…]

ഡൊണാള്‍ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു

10:26 am 17/9/2016 – പി. പി. ചെറിയാന്‍ ഒഹായോ: റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനു ശേഷം ട്രമ്പിന്റെ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുകയും, ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനു ശേഷം ഹില്ലറിയുടെ സാധ്യതകള്‍ക്ക് തിളക്കം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്നും ഇരുവരുടേയും ജനപിന്തുണയില്‍ ഇപ്പോള്‍ അപ്രതീക്ഷിത വ്യതിയാനവാണ് സംഭവിച്ചിട്ടുള്ളതെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ ചടങ്ങില്‍ ഹില്ലരിക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യം ഹില്ലറിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് നടന്ന സര്‍വ്വെയില്‍ ട്രമ്പിന്റെ ലീഡ് ഹില്ലരിയേക്കാള്‍ 6.1 % Read more about ഡൊണാള്‍ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു[…]

ഒരില ചോറുകൊണ്ട് ഒരുതുള്ളി കണ്ണീര്‍ തുടയ്ക്കാം- മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഒരു ഓണാഘോഷം

08:44 am 17/9/2016 ബ്രാംപ്ടണ്‍: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടന തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പാത വെട്ടിത്തുറന്നു വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനായ ബ്രാംപ്ടന്‍ മലയാളി സമാജം ലോക പ്രവസി മലയാളിസംഘടനകള്‍ക്ക് തന്നെ മാതൃകാപരമായ വേറിട്ട ഒരു ഓണാഘോഷം സംഘടിപ്പിച്ചു വീണ്ടും ശ്രദ്ധേയമാകുന്നു . “ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടക്കാം’ എന്ന ആഹ്വാനവുമായാണ് സമാജം ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിലും ആഘോഷത്തിലും നിരാലംബരായ ഒരാളെയെങ്കിലും സഹായിക്കാന്‍ Read more about ഒരില ചോറുകൊണ്ട് ഒരുതുള്ളി കണ്ണീര്‍ തുടയ്ക്കാം- മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഒരു ഓണാഘോഷം[…]

പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

08:30 am 17/9/2016 – പി. പി. ചെറിയാന്‍ ഒഹായൊ: കവര്‍ച്ച ശ്രമത്തെക്കുറിച്ച് അറിവ് ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിനു നേരെ തോക്ക് ചൂണ്ടിയ പതിമൂന്ന് വയസുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 15ന് അധികൃതര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. കൊളമ്പസ് ഡൗണ്‍ ടൗണില്‍ ബുധനാഴ്ച രാത്രിയോടെ കവര്‍ച്ച നടത്താന്‍ മൂന്ന് യുവാക്കള്‍ ശ്രമിക്കുന്നതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസിനെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടുന്നതിനു ശ്രമിച്ചു. രണ്ടു പേരെ പോലീസ് Read more about പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു[…]

ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

08:27 am 17/9/2016 ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ (കല) മുപ്പത്തൊമ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ (sanatan Dharma Temple Auditorium, 15311 Pioneer Blvd, Norwalk, CA) രാവിലെ 11.30-ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം ഒന്നായി “കല’യുടെ ഓണാഘോഷങ്ങളില്‍ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മുതല്‍ 2 Read more about ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്[…]

സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച

08:26 am 17/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-നു ഞായറാഴ്ച നടക്കും. ഔവര്‍ ലേഡി ഓഫ് എംടി കാര്‍മല്‍-സെന്റ് ബെനഡിക്ടാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (285 Clove RD, Staten Island, NY 10310) വച്ചു ഉച്ചയ്ക്ക് 12.30 മുതല്‍ നടക്കുന്ന പരിപാടികളില്‍ കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രതിഭാധനന്മാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഐപി Read more about സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച[…]

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി

08:25 am 17/9/2016 സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ ഓണസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഡപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി അടുത്തിടെ ചുമതലയേറ്റ മലയാളിയായ രോഹിത് രതീഷ് മുഖ്യാതിഥിയായി ഭാര്യ ദിവ്യ പണിക്കരോടൊപ്പം സന്നിഹിതനായി. പാരമ്പര്യവും സംസ്കാരവും പരിപോഷിപ്പിക്കാന്‍ എന്‍.എസ്സ്.എസ്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി Read more about എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി[…]