കഞ്ചാവിന്റെ ലഹരിയില്‍ കുട്ടികളെ കാറില്‍ ഉപേക്ഷിച്ച യുവാവും യുവതിയും അറസ്റ്റില്‍

04: 30 pm 18/8/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: രണ്ടും മൂന്നും വയസുളള കുട്ടികളെ കഞ്ചാവിന്റെ ലഹരിയില്‍ ചുട്ടു പൊളളുന്ന കാറിനകത്ത് ഉപേക്ഷിച്ച ക്രിസ്റ്റഫര്‍ അലക്‌സാണ്ടര്‍(27) ആഷ് ലിയ ജോണ്‍സ്(26) എന്നിവരെ ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 15 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ രേഖകളനുസരിച്ച് കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. കാറിനകത്ത് എയര്‍ കണ്ടിഷന്‍ ഇല്ലാതെ, വൃത്തികെട്ട ഡയപ്പേഴ്‌സുമായി കാറിനകത്ത് മയങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ഹാരിസ് കൗണ്ടി ഷെറിഫാണ് കണ്ടെടുത്ത് Read more about കഞ്ചാവിന്റെ ലഹരിയില്‍ കുട്ടികളെ കാറില്‍ ഉപേക്ഷിച്ച യുവാവും യുവതിയും അറസ്റ്റില്‍[…]

ഡൊണാള്‍ഡ് ട്രംപ് ടെക്‌സാസില്‍ മുന്നേറുന്നതായി സര്‍വ്വേ ഫലങ്ങള്‍ –

പി. പി. ചെറിയാന്‍ ഓസ്റ്റിന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സാസ് സംസ്ഥാനത്ത് ട്രംപ് ഹിലറിയേക്കാള്‍ മുന്നില്‍. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രോഗ് എബട്ട്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ശക്തമായ സ്വാധീനമുളള ടെക്‌സാസില്‍ ഇവര്‍ പരസ്യമായി നാളിതുവരെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 16 ചൊവ്വാഴ്ച പുറത്തുവിട്ട ഡമോക്രാറ്റിക് ലീനിങ്ങ് ഫോം പബ്ലിക് പോളിസി പോളിംഗിലാണ് ഡൊണാള്‍ഡ് ട്രംപിന് 44 ശതമാനവും ഹിലരിക്ക് 38 ശതമാനം വോട്ടുകള്‍ Read more about ഡൊണാള്‍ഡ് ട്രംപ് ടെക്‌സാസില്‍ മുന്നേറുന്നതായി സര്‍വ്വേ ഫലങ്ങള്‍ –[…]

ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

01:20 pm 18/8/2016 പി.പി. ചെറിയാന്‍ ന്യൂജേഴ്‌­സി: എഡിസണിലെ ഓക്ക് ട്രീ റോഡില്‍ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ സംഘടിപ്പിച്ചഇന്ത്യാ ദിന പരേഡില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സിയും പങ്കെടുത്തു. ന്യു യോര്‍ക്ക് സിറ്റിയിലെ പരേഡ് കഴിഞ്ഞാല്‍ െ്രെടസ്‌റ്റേറ്റിലെ ഏറ്റവും വലിയ പരേഡാണിത്. നിരവധി ഫ്‌­ളോട്ടുകളും ആയിരക്കണക്കിനാളുകളും ഇന്ത്യന്‍ വ്യാപാര കേന്ദ്രമായ ഓക്ക് ട്രീ റോഡിലൂടെ നിറഞ്ഞൊഴുകി. കടുത്ത ചൂടു മൂലം വന്‍പിച്ച ജനാവലി കാഴ്ക്കാരായ് തണലുള്ള സ്ഥലങ്ങളിലെല്ലാം നിലയുറപ്പിച്ചു. ജേക്കബ് കുരിയാക്കോസ്, പ്രകാശ് കാരോട്ട്, രജി മറ്റപ്പിള്ളി, Read more about ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു[…]

ടി.വി. തോമസ് തേവര്‍കാട്ടില്‍ (74) നിര്യാതനായി

11:38 am 18/8/2016 ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലം താമസിച്ചശേഷം നാട്ടില്‍ വിശ്രമദജീവിതം നയിച്ചുവരികയായിരുന്ന റാന്നി വയലത്തല തേവര്‍കാട്ടില്‍ ടി.വി. തോമസ് (74) നിര്യാതനായി. സംസ്കാരം വയലത്തല സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബകല്ലറയില്‍ നടത്തി. അമ്മിണിയാണ് ഭാര്യ. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ മുന്‍ കമ്മിറ്റി മെമ്പറായിരുന്നു പരേതന്‍. കരുണ ചാരിറ്റീസ് ദേശീയ പ്രസിഡന്റും, നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ്ര്രടഷററുമായ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഡെയ്‌സി തോമസ് പാലത്തറയുടെ സഹോദരനാണ് പരേതന്‍. പരേതരായ ടി.എ Read more about ടി.വി. തോമസ് തേവര്‍കാട്ടില്‍ (74) നിര്യാതനായി[…]

ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കര്‍

11:29 pm 18/8/2016 മനുനായര്‍ ക്വിന്‍സി: ക്വിന്‍സി ഏഷ്യന്‍ റിസോഴ്സ്സ് സംഘടിപ്പിക്കുന്ന ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പ്രാതിനിധ്യമായി പ്രമുഖനര്‍ത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു. ഞാറാഴ്ച ഓഗസ്റ്റ്21 ന്ക്വിന്‍സിയിലുള്ള എം.ബി.ടി.എയാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്. ചൈനയിലെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമാണ് മൂണ് ഫെസ്റ്റിവല്‍ ചന്ദ്രന്റെ വ്യതിയാനത്തിന് ഋതുഭേദവുമായി വളരെ അടുത്തബന്ധമുണ്ടെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്ക്കുമ്പോള്‍ കുടുംബാംഗങ്ങളും കൂട്ടുകാരുംഒത്തുകൂടി ഭക്ഷണംകഴിക്കുകയും അഘോഷിക്കുകയും ചെയ്യുന്ന അവസരമാണിത്. ശരത്കാലത്തിന്റെ മുന്നോടിയായി നടക്കുന്ന ഈ ഉത്സവത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് Read more about ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കര്‍[…]

കല­യുടെ ഓണാ­ഘോ­ഷവും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നാ­ഘോ­ഷവും സെപ്റ്റം­ബര്‍ 3-ന്

11:28 am 18/8/2016 ഫില­ഡല്‍ഫിയ: ഡെല­വെ­യര്‍വാ­ലി­യിലെ മല­യാ­ളി­ക­ളുടെ സാമൂ­ഹി­ക­-­സാം­സ്കാ­രിക സംഘ­ട­ന­യായ കല (മ­ല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഡെല­വെ­യര്‍വാ­ലി) യുടെ 2016­-ലെ ഓണാ­ഘോ­ഷവും, എഴു­പ­താ­മത് ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നവും സംയു­ക്ത­മായി സെപ്റ്റം­ബര്‍ മൂന്നിന് ശനി­യാഴ്ച ആഘോ­ഷി­ക്കു­ന്നു. ആഘോ­ഷ­പ­രി­പാ­ടി­കള്‍ ഫില­ഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരം­ഭി­ക്കും. വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യ­കൊ­ണ്ടും, വൈവി­ധ്യ­മാര്‍ന്ന കലാ­പ്ര­ക­ട­ന­ങ്ങള്‍കൊണ്ടും ധന്യ­മാ­ക്ക­പ്പെ­ടുന്ന ആഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ രാഷ്ട്രീ­യ- സാംസ്കാ­രിക രംഗത്തെ പ്രമു­ഖര്‍ വിശി­ഷ്ടാ­തി­ഥി­ക­ളാ­യി­രി­ക്കുമെന്ന് സംഘാ­ട­കര്‍ അറി­യി­ച്ചു. അഡ്രസ്: 1009 Unruh Ave, Philadelphia, PA Read more about കല­യുടെ ഓണാ­ഘോ­ഷവും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നാ­ഘോ­ഷവും സെപ്റ്റം­ബര്‍ 3-ന്[…]

ചങ്ങനാശേരി -കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബര്‍ 3-ന്

12:18 pm 17/8/2016 ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ചിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍ മൂന്നിനു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌സ് പാര്‍ക്കില്‍ വച്ചു (Linne Woods Park, Grove -01, 6308 Dempster Street, Morton Grove, IL 60053) നടക്കും. വൈവിധ്യമാര്‍ന്ന കായിക- ഇതര വിനോദ പരിപാടികളും Read more about ചങ്ങനാശേരി -കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബര്‍ 3-ന്[…]

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തി

12:14 pm 17/8/2016 സി.എസ് ചാക്കോ ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് 13-നു ശനിയാഴ്ച ന്യൂറോഷലിലുള്ള ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് വികാരി റവ സോണി ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ 2016-ലെ പിക്‌നിക്കിന് തുടക്കമായി. ഇടവകയിലെ ഒട്ടുമുക്കാലും അംഗങ്ങള്‍ പങ്കെടുത്ത ഈ പിക്‌നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് കൂടുതല്‍ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പൊരിയുന്ന ചൂടിനെ വകവെയ്ക്കാതെ കൊച്ചു കുട്ടികളടക്കം Read more about എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തി[…]

ഇമാമിനേയും സഹായിയേയും പട്ടാപ്പകല്‍ വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയില്‍

12:12 pm 17/8/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ക്യൂന്‍സിലെ മോസ്ക്കില്‍ നിന്നും ഉച്ചയ്ക്കുശേഷം പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന മോസ്ക് ലീഡര്‍ മൗലാന അങ്കോണ്‍ജി (55) സഹായി താര ഉദ്ദിന്‍(65) എന്നിവരെ പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പൊലീസ് ഓഗസ്റ്റ് 15 ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സൈക്കിള്‍ സവാരിക്കാരനാണ് പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ പൊലീസിന് കൈമാറിയത്. ന്യൂയോര്‍ക്ക് പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ പിടി കൂടിയ പ്രതിയെന്ന് സംശയിക്കുന്നയാളിനെ Read more about ഇമാമിനേയും സഹായിയേയും പട്ടാപ്പകല്‍ വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയില്‍[…]

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍

12:11 pm 17/8/2106 ചിക്കാഗോ: ജൂബിലി ആഘോഷിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോയിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളുടെ മികച്ച കലാപരിപാടികളും, സമകാലീന സംഭവങ്ങളെ അധികരിച്ചുള്ള കോമഡി സ്കിറ്റും, ഗാനമേളയും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളായിരിക്കും. ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി അനില്‍കുമാര്‍ പിള്ള കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ Read more about ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍[…]