ഫീനിക്‌സില്‍ പുതിയ മലയാളം അക്കാഡമിക്ക് തുടക്കമായി
12:16 pm 16/8/2016 മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ അക്കാഡമിക്ക് തുടക്കമായി. മലയാള ഭാഷ അനായാസേന കൈകാര്യം ചെയ്യാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാഡമിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. മൂല്യങ്ങളും സംസ്കാരങ്ങളും രൂപപ്പെടുത്തുന്നതില്‍ ഭാഷയ്ക്ക് അതിപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് “മലയാളം കളരി’യുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. കേരള സഭയുടെ മഹത്തായ വിശ്വാസവും പാരമ്പര്യവും ആത്മീയ സംസ്കാരവും അമേരിക്കയിലും പിന്തുടരുന്നതിന് പുതിയ തലമുറയെ പ്രാപ്തമാക്കുന്നതാണ് Read more about ഫീനിക്‌സില്‍ പുതിയ മലയാളം അക്കാഡമിക്ക് തുടക്കമായി[…]










