ചിക്കാഗോ മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി

05:59 pm 10/8/2016 ജിമ്മി കണിയാലി ചിക്കാഗോ: അമേരിക്കയിലെങ്ങും വിവിധ മലയാളി സംഘടനകള്‍ കൂണുപോലെ മുളച്ചുവരുകയും അടുത്ത കാറ്റടിക്കുമ്പോള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, അംഗബലംകൊണ്ടും പ്രവര്‍ത്തനമാഹാത്മ്യംകൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായി ചിക്കാഗോ മലയാളികള്‍ താലോലിച്ചുകൊണ്ടിരുന്ന ആ സ്വപ്നം, അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയുടെ സ്വന്തം ഓഫീസ് കേരളാ ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തെ തുടര്‍ന്ന് മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ Read more about ചിക്കാഗോ മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി[…]

കാലിഫോര്‍ണിയ ബഥേല്‍ അസംബ്ലിയില്‍ ബൈബിള്‍ പഠന ക്ലാസ്

12:07PM 10/8/2016 പി. പി. ചെറിയാന്‍ സാന്റാക്ലേര (കലിഫോര്‍ണിയ): ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 14 വരെ പ്രത്യേക ബൈബിള്‍ പഠന ക്ലാസുകള്‍ ക്രമീക്കുന്നു. പാസറ്റര്‍ ദാനിയേല്‍ സാമുവേല്‍(വീയ്യപുരം-ജോര്‍ജുകുട്ടി) ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഡാലസില്‍ നിന്നുളള പാസ്റ്റര്‍ വീയ്യപുരം ജോര്‍ജ്കുട്ടി നിരവധി ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചയിതാവും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ബൈബിള്‍ പണ്ഡിതനുമാണ്. ഓഗസ്റ്റ് 12, 13 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരേയും 14 ഞായറാഴ്ച രാവിലെ 9 മുതല്‍ Read more about കാലിഫോര്‍ണിയ ബഥേല്‍ അസംബ്ലിയില്‍ ബൈബിള്‍ പഠന ക്ലാസ്[…]

നായര്‍ സംഗമത്തിന് വിദ്യാധിരാജ നഗറില്‍ കൊടി ഉയരുന്നു

12;01PM 10/8/2016 സതീശന്‍ നായര്‍ ഷിക്കാഗോ: മൂന്നാമത് ദേശീയ നായര്‍ മഹാസംഗമത്തിനു വിദ്യാധിരാജാ നഗറില്‍ (ക്രൗണ്‍ പ്ലാസ ഹൂസ്റ്റണ്‍) ഓഗസ്റ്റ് 12-നു കൊടി ഉയരും. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി പങ്കെടുക്കുന്നതാണ്. കൂടാതെ മതാചാര്യനായ സ്വാമി ഉദിത് ചൈതന്യ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ടിവി- സിനിമാതാരവും മിമിക്രി കലാകാരനുമായ സാബു തിരുവല്ല, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം Read more about നായര്‍ സംഗമത്തിന് വിദ്യാധിരാജ നഗറില്‍ കൊടി ഉയരുന്നു[…]

കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു

പി. പി. ചെറിയാന്‍ പെന്‍സില്‍വാനിയ ന്മ ജനിച്ച് ആറു ദിവസത്തിനുളളില്‍ ഹൃദയം മാറ്റിവക്കയ്ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലൊ ഷോര്‍ട്ട് (2 വയസ്) സഹോദരങ്ങളായ ലിയാന(8), മാര്‍ക്ക് ജൂനിയര്‍ (5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാര്‍ക്ക് ഷോര്‍ട്ട് മെഗന്‍ ഷോര്‍ട്ട് എന്നിവര്‍ വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 7 ഞായറാഴ്ച വീട്ടില്‍ വെല്‍ഫയര്‍ ചെക്കിനു എത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടത്. അഞ്ചുപേരും വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹത്തിനരികില്‍ നിന്നും ഒരു കൈതോക്കും ആത്മഹത്യകുറിപ്പും കണ്ടെടുത്തതായും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ആഡംസ് Read more about കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു[…]

നൈന 2016 നാഷണല്‍ കണ്‍വന്‍ഷന്‍: പ്രഥമ ജേര്‍ണല്‍ അണിയറയില്‍

11:45AM 10/8/2016 ഷിക്കാഗോ: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ളതും ഇപ്പോള്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആതുരസേവനത്തിന്റെ നാനാതലങ്ങളില്‍ സമഗ്രമായ സംഭാവന നല്‍കി പിറന്ന നാടിനും പോറ്റുന്ന നാടിനും കീര്‍ത്തിയും കിരീടവും നേടിക്കൊടുത്തവുമായ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ ഏക ദേശീയ സംഘടനയാണ നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക. ഔദ്യോഗിക പശ്ചാത്തലത്തിന്റേയോ, വിദ്യാഭ്യാസ പരിശീലനത്തിന്റേയോ ഏറ്റക്കുറച്ചിലുകള്‍ക്ക് ഒരു പരിഗണനയും നല്കാതെ തങ്ങളുടെ ഭാരതീയ സംസ്കാരത്തേയും നഴ്‌സിംഗ് പശ്ചാത്തലത്തേയും ഉയര്‍ത്തിപ്പിടിക്കാന്‍ വേദിയൊരുക്കുന്ന നൈന ദൈ്വവാര്‍ഷിക Read more about നൈന 2016 നാഷണല്‍ കണ്‍വന്‍ഷന്‍: പ്രഥമ ജേര്‍ണല്‍ അണിയറയില്‍[…]

പത്തനാപുരം അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 20 ശനിയാഴ്ച

11:40AM 10/8/2016 എബി മക്കപ്പുഴ ഡാലസ്: ഡാലസ് ഫോര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ഓഗസ്റ്റ് മാസം 20-നു ശനിയാഴ്ച 10 മണി മുതല്‍ 3 മണിവരെ സണ്ണിവാലെ ജോബ്‌­സണ്‍ പാര്‍ക്കില്‍ നടത്തപ്പെടുന്നു. സമ്മേളനത്തിലേക്ക് പത്തനാപുരം സ്വദേശികളെ സ്വാഗതം ചെയ്യുന്നതായി സെക്രടറി അറിയിക്കുന്നു. വിവിധ കലാപരിപാടികളോട് നടത്തപ്പെടുന്ന ഉല്ലാസ വേളയില്‍ രുചിയേറിയ നാടന്‍ ഭക്ഷണവും നാട്ടുകാര്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി: സാംകുട്ടി മത്തായി 972 492 Read more about പത്തനാപുരം അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 20 ശനിയാഴ്ച[…]

തിരുവല്ല മെഡിക്കല്‍ മിഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

12:09pm 9/8/2016 പി. പി. ചെറിയാന്‍ ഡാലസ് : തിരുവല്ല മെഡിക്കല്‍ മിഷന്‍ നഴ്‌സിങ് സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ആദ്യ സംഗമം ഡാലസില്‍ വെച്ചു നടത്തപ്പെട്ടു. ഡാലസ് സൗത്ത് ഇര്‍വിങ് ഹൈറ്റ്‌സില്‍ വെച്ച് നടത്തപ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അത്യപൂര്‍വ്വ അനുഭവമായിരുന്നു. 1948 ആരംഭിച്ച നഴ്‌സിങ് സ്കൂളില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ ജീവിതാനുഭവം പങ്കിട്ടത് അവസ്മരണീയമായിരുന്നു. ഗ്രേയ്‌സ് സാം, സുജ Read more about തിരുവല്ല മെഡിക്കല്‍ മിഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു[…]

ട്രംപിന് വിജയിക്കാന്‍ അവസരമുണ്ടെന്ന് മുന്‍ ന്യുയോര്‍ക്ക് മേയര്‍ റൂഡി

12:05pm 9/8/2016 പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : തുടര്‍ച്ചയായി വിമര്‍ശന വിധേയനാകുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ച് മുന്‍ ന്യുയോര്‍ക്ക് മേയര്‍ റൂഡ് ഗുലാനിയും മുന്‍ ഹൗസ്് സ്പീക്കര്‍ ഗിന്‍ ഗ്രിച്ചും രംഗത്തെത്തി. ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ഇരുവരും ഹില്ലരി ക്ലിന്റന് ലഭിച്ചിരിക്കുന്ന അനുകൂല തരംഗം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രംപിനെ സാരമായി ബാധിക്കും എന്ന തിരിച്ചറിവാണ് അനുകൂലമായി പ്രതികരിക്കുവാന്‍ പ്രേരിപ്പിച്ചത്. ഓഗസ്റ്റ് 7ന് ഞായറാഴ്ച ഒരു പ്രമുഖ ടിവി ചാനലിന് Read more about ട്രംപിന് വിജയിക്കാന്‍ അവസരമുണ്ടെന്ന് മുന്‍ ന്യുയോര്‍ക്ക് മേയര്‍ റൂഡി[…]

ജി.എസ്.സി ഹൂസ്റ്റണ്‍ മലയാളം സ്കൂള്‍ വാര്‍ഷികം

10:00 am 9/8/2016 ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്തിവരുന്ന സമ്മര്‍ മലയാളം ക്ലാസിന്റെ വാര്‍ഷികം ഓഗസ്റ്റ് 14-നു ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് ആനി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടുന്ന പ്രസ്തുത യോഗത്തില്‍ ഡോ. ദര്‍ശന മനയത്ത് ശശി പി.എച്ച്.ഡി (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്‍) മുഖ്യാതിഥിയായിരിക്കും. സാബു കുര്യന്‍ (സംഗമം പത്രം) ആശംസകള്‍ അര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷാ Read more about ജി.എസ്.സി ഹൂസ്റ്റണ്‍ മലയാളം സ്കൂള്‍ വാര്‍ഷികം[…]

കേരള തനിമയില്‍ അരിസോണയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 ന് – മനു നായര്‍

09:54 am 9/8/2016 ഫീനിക്‌സ്:പ്രവാസി മലയാളികള്‍ക്ക് ഓണംവെറും ഒരുആഘോഷംമാത്രമല്ല. അത് അവര്‍ക്കുനഷ്ടമായ വസന്ത കാലത്തിന്റെ ഓര്മയിലേക്കുള്ള ഒരുമടക്കയാത്ര കൂടിയാണ്.പിറന്നനാടിന്‍റെ പ്രൗഢി ഉയര്‍ത്തിക ാണിക്കുന്നതോടൊപ്പം അത് കൂട്ടായ്മയുടെ ഉത്സവവും പുതുതലമുറയ്ക്ക് നാടിന്റെ സംസ്കാരവും പാരമ്പര്യവും പകര്‍ന്നുകൊടുക്കാനുള്ള ഒരവസരംക ൂടിയാകുമ്പോള്‍ പ്രവാസിയുടെ ഓണാഘോഷത്തിന് കൂടുതല്‍ചാരുതയും മാധുര്യവുമേറും. അരിസോണയിലെ മലയാളീ സമൂഹത്തിനെന്നുംഓര്മയില്‍ സൂഷിക്കനുതകുന്ന രീതിയിലാണ് കെ.എച്.എ.ഈ വര്ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ ശനിയാഴ്ച്ച സെപ്തംബര് 3 ന് എ.എസ്.യു.പ്രിപ്പെറ്ററിസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രൗഡഗംഭീരമായി ആഘോഷിക്കുന്നത്. രാവിലെപത്തുമണിക്ക് പരമ്പരാഗതരീതിയില്‍ പൂക്കളമൊരുക്കിഓണാഘേ Read more about കേരള തനിമയില്‍ അരിസോണയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 ന് – മനു നായര്‍[…]