പാകിസ്താന് 2000 കോടിയുടെ സൈനിക സഹായം യു.എസ് തടഞ്ഞു

09:30am 05/08/2016 വാഷിങ്ടണ്‍: സൈനിക ചെലവിലേക്കായി പാകിസ്താന് വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപയുടെ സൈനികസഹായം യു.എസ് തടഞ്ഞു. ഭീകരരെ അമര്‍ച്ച ചെയ്യുന്നതിന് മതിയായ നടപടി സ്വീകരിച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടി സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു. തുടര്‍ന്ന് പണം വിട്ടുനല്‍കേണ്ടെന്ന് പെന്‍റഗണ്‍ തീരുമാനിച്ചു. മൗലവി ജലാലുദ്ദീന്‍ ഹഖാനി നേതൃത്വം നല്‍കുന്ന സംഘത്തെ അമര്‍ച്ച ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പ്രതിരോധവകുപ്പിന്‍െറ കണ്ടത്തെല്‍. അഫ്ഗാനിസ്താനിലെ യു.എസ് സൈനിക നടപടികള്‍ക്ക് സഹായമായി പാകിസ്താന്‍ Read more about പാകിസ്താന് 2000 കോടിയുടെ സൈനിക സഹായം യു.എസ് തടഞ്ഞു[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ­ ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:26am 5/8/2016 ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങി 21 ഞായറാഴ്ച 6 മണിക്ക് അവസാനിക്കുന്ന ഈ യുവജന ധ്യാനത്തില്‍ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് ­ എന്നീ ദൈവാലയങ്ങളില്‍ നിന്നും, മിനിസോട്ട ക്‌നാനായ മിഷനില്‍ നിന്നുമായി 120 യുവജനങ്ങള്‍ പങ്കെടുക്കുന്നു. Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ­ ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ബാള്‍ട്ടിമൂറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

09:25am 5/8/2106 ബാള്‍ട്ടിമൂര്‍: ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ബാള്‍ട്ടിമൂര്‍ ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം ജൂലൈ 24-നു ദേവാലയാങ്കണത്തില്‍ ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പള്ളി നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 7.30-നു വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് നൊവേനയും നടന്നു. ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. മാത്യു പുഞ്ചയില്‍, ഫാ. ജോഷി, ഫാ. ബിനോയ് Read more about ബാള്‍ട്ടിമൂറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍[…]

പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ന്യുയോര്‍ക്കില്‍

09:22am 5/8/2016 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 12 മുതല്‍ 14 വരെ ന്യുയോര്‍ക്കില്‍ നടത്തപ്പെടും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാഡോക്ക് അവന്യൂവിലുളള്ള ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സഭാഹാളിലും 13 ശനിയാഴ്ച വൈകിട്ട് 7 നും, 14 ഞായറാഴ്ച രാവിലെ 9 നും മെല്‍വില്‍ ബ്രോഡ് ഹോളോ റോഡിലുള്ള ഹില്‍ട്ടണ്‍ ലോങ്ങ് ഐലന്റ് ഹോട്ടല്‍ സമുച്ചയത്തിലുമായി നടത്തപ്പെടുന്ന 36 മത് സമ്മേളനത്തില്‍ അനുഗ്രഹീത പ്രാസംഗികരായ Read more about പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ന്യുയോര്‍ക്കില്‍[…]

വിക്ടര്‍ ടി. തോമസിന് ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണം

03:00pm 4/8/2016 ന്യൂയോര്‍ക്ക്: പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിക്ടര്‍ ടി. തോമസിന് ഉജ്വല സ്വീകരണം നല്‍കി. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ് ഉദ്ഘാടന പ്രസംഗം നടത്തി. മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഐ.എന്‍.ഒ.സി Read more about വിക്ടര്‍ ടി. തോമസിന് ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണം[…]

സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്നത് പിണറായി സര്‍ക്കാരിനാപത്തെന്ന് പി.ടി.തോമസ് എം.എല്‍.എ

03:00pm 4/8/2016 പി.പി. ചെറിയാന്‍ ഡാളസ്: മുല്ലപ്പെരിയാര്‍ ഡാം, സാന്റിയാഗൊ മാര്‍ട്ടിന്‍ കേസ്സ് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതു പിണറായി സര്‍ക്കാരിന് ആപത്താണെന്ന് തൃക്കാക്കര എം.എല്‍.എയും, കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് അഭിപ്രായപ്പെട്ടു. ഐ.എന്‍.ഒ.സി.ഐ(കേരള ചാപ്റ്റര്‍) ഡാളസ്‌­ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്‌­റ്റോറന്റില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പി.ടി.തോമസ്. മുല്ലപ്പെരിയാര്‍ ഡാം ഏതു നിമിഷവും തകരുമെന്ന് വിധിയെഴുതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ Read more about സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്നത് പിണറായി സര്‍ക്കാരിനാപത്തെന്ന് പി.ടി.തോമസ് എം.എല്‍.എ[…]

ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി

1:39PM 4/8/2016 പി.പി.ചെറിയാന്‍ ചിക്കാഗൊ: തൃശ്ശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം.പാപ്പച്ചന്റേയും, അന്നമ്മയുടേയും മകള്‍ ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി. ഗുഡ്‌സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായിരുന്നു. കോളേജ് ഓഫ് ഡ്യൂപേജ് ഫിലോസഫി പ്രൊഫസറായ ഡോ.തോമസ് കുളഞ്ചയിലിന്റെ ഭാര്യയാണ് പരേത. ഏബു തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്. പൊതുദര്‍ശനം: ആഗസ്റ്റ് 5 വെള്ളി 5 മുതല്‍. സ്ഥലം: ഹാലൊവെല്‍ ആന്റ് ജെയിംസ് ഫ്യൂണറല്‍ ഹോം, 301 75th St. Downers Grove, IL Read more about ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി[…]

മയാമിയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

01:34PM 4/8/2016 പി.പി. ചെറിയാന്‍ ഫ്‌­ളോറിഡ: മയാമി ഡൗണ്‍ ടൗണ്‍ നോര്‍ത്തിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നു സെന്റര്‍ ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയില്‍ ആദ്യമായാണ് സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് യാത്രാ നിരോധന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സി.ഡി.സി(ഇ.ഉ.ഇ) വക്താവ് ടോം സ്­കിനാര്‍ ഇന്ന്(ആഗസ്റ്റ് ഒന്ന്) സമ്മേളനത്തില്‍ അറിയിച്ചു. ഫ്‌­ളോറിഡായില്‍ കൊതുകളില്‍ നിന്നും ഇതുവരെ 14 പേര്‍ക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരെ സ്ഥിതീകരിച്ചു. വീടു കയറി ഇറങ്ങി നടത്തിയ Read more about മയാമിയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്[…]

ന്യൂസ് പേപ്പര്‍ ബോയ് ഒരുങ്ങുന്നു…ഒപ്പം കിങ്കിണിയും

01:28PM 4/8/2016 – സോണി കല്ലറയ്ക്കല്‍ ഫ്രണ്ട്‌സ് മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ സ്ട്രീറ്റ് ലൈറ്റ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുന്ന മയക്ക് മരുന്നും മറ്റ് ലഹരി ഉല്‍പ്പന്ന വസ്തുക്കളോടുമുള്ള വാസനയ്‌ക്കെതിരേയുള്ള ഒരു പോരാട്ടമാണ് ഈ ചിത്രം . ന്യൂസ് പേപ്പര്‍ ബോയിയില്‍ തുടങ്ങി ഇന്ത്യയുടെ പ്രഥമ പൗരസ്ഥാനം വരെ അലങ്കരിച്ച മഹാത്മാ അബ്ദുള്‍ കലാമിന്റെ ജീവിതം ഒരു Read more about ന്യൂസ് പേപ്പര്‍ ബോയ് ഒരുങ്ങുന്നു…ഒപ്പം കിങ്കിണിയും[…]

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപിനാഥകുറുപ്പ് സ്ഥാനാര്‍ഥി

11:38am 4/8/2016 വിജയകുമാര്‍ ന്യൂയോര്‍ക്ക് ന്യു യോര്‍ക്ക്: അമേരിക്കയിലെ എന്‍.എസ്.എസിന്റെ ആരംഭകാലാ നേതാക്കളിലൊരാളായ ഗോപിനാഥക്കുറുപ്പ് പ്രസിഡന്റായി നായര്‍ സംഗമം 2018ല്‍ നടത്താന്‍ ന്യൂയോര്‍ക്ക് തയ്യാറെടുക്കുന്നു. 2010ല്‍ അമേരിക്കയിലും കാനഡയിലുമുള്ള ഏഴ് നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി ന്യൂയോര്‍ക്കില്‍ ആരംഭിച്ച എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ ഈ മാസം 12, 13, 14 തീയതികളില്‍ നടത്തപ്പെടുവാനിരിക്കെയാണ് ഗോപിനാഥക്കുറുപ്പ് നേത്രുത്വത്തിലേക്കു വരണമെന്ന ആവാശ്യമുയര്‍ന്നത്. കണ്‍ വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഒട്ടേറെകുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം എന്‍.എസ്.എസ്. ഓഫ് Read more about എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപിനാഥകുറുപ്പ് സ്ഥാനാര്‍ഥി[…]